എരിപുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എരിപുരം
Kerala locator map.svg
Red pog.svg
എരിപുരം
12°02′45″N 75°15′49″E / 12.045738°N 75.26364°E / 12.045738; 75.26364
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
ഭരണസ്ഥാപനങ്ങൾ ഏഴോം, മാടായി പഞ്ചായത്തുകൾ
'
വിസ്തീർണ്ണം കണക്കാക്കിയിട്ടില്ലചതുരശ്ര കിലോമീറ്റർ
ജനസംഖ്യ കണക്കാക്കിയിട്ടില്ല
ജനസാന്ദ്രത കണക്കാക്കിയിട്ടില്ല/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
670303
++497
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ മാടായിപ്പാറ, മാടായിക്കാവു്, പാറക്കുളം

കേരളത്തിലെ കണ്ണൂർ ജില്ലയിലെ മാടായി, ഏഴോം എന്നീ ഗ്രാമപഞ്ചായത്തുകളിലായി വ്യപിച്ചു കിടക്കുന്ന ഒരു ഗ്രാമമാണു് എരിപുരം. കണ്ണൂർ - പഴയങ്ങാടി - പയ്യന്നൂർ പാതയിലെ ഒരു പ്രധാന നാൽക്കവല ഇവിടെയാണു്. മാടായിപ്പാറ വഴി മുട്ടം പാലക്കോടു്, ഏഴിമല എന്നിവിടങ്ങളിലേക്കും, കുപ്പം വഴി തളിപ്പറമ്പിലേക്കുമുള്ള പാതകൾ ഇവിടെ നിന്നും തുടങ്ങുന്നു.

പരമശിവൻ തൃക്കണ്ണാൽ കാമദേവനെ എരിച്ചുകളഞ്ഞ സ്ഥലമായതിനാലാണു് എരിപുരമെന്ന പേരു് ലഭിച്ചതെന്നാണു് ഐതിഹ്യം.

മാടായി പാറയുടെ തുടർച്ചയായി അതിന്റെ കിഴക്കു് ഭാഗത്തായി വരുന്ന കുന്നിൻപ്രദേശവും താഴ്വാരവും ചേർന്ന പ്രദേശമാണിവിടം. ഇതിന്റെ വടക്കി ഭാഗത്തായി അടുത്തില ഗ്രാമം സ്ഥിതിചെയ്യുന്നു.

പഴയങ്ങാടി പ്രൈമറി ഹെൽത്ത് സെന്റർ ഇവിടെയാണു് സ്ഥിതി ചെയ്യുന്നതു്. മാടായി ഗേൾസു് ഹയർ സെക്കന്ററി സ്കൂൾ, മാടായി ബോയ്സു് ഹയർ സെക്കന്ററി സ്കൂൾ എന്നിവ ഇവിടെയാണു്. കേരളത്തിലെ ഏറ്റവും വലിയ റൂറൽ സഹകരണ ബാങ്കായ മാടായി ബാങ്കിന്റെ ആസ്ഥാനം ഇവിടെയാണു്. പഴയങ്ങാടി തപാലാപ്പീസു്, പോലീസു് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നതും ഇവിടെയാണു്.

അതിരുകൾ[തിരുത്തുക]

വടക്ക്: അടുത്തില പടിഞ്ഞാറ്: മാടായിപ്പാറ തെക്ക്: പഴയങ്ങാടി പട്ടണം കിഴക്ക്: ചെങ്ങൽ

"https://ml.wikipedia.org/w/index.php?title=എരിപുരം&oldid=3310876" എന്ന താളിൽനിന്ന് ശേഖരിച്ചത്