ചുവന്നകിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chukrasia tabularis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അകിൽ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അകിൽ (വിവക്ഷകൾ) എന്ന താൾ കാണുക. അകിൽ (വിവക്ഷകൾ)

ചുവന്നകിൽ
ചുവന്നകിലിന്റെ ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. tabularis
Binomial name
Chukrasia tabularis
Synonyms
  • Chickrassia nimmonii J. Graham ex Wight
  • Chickrassia tabularis Wight & Arn.
  • Chickrassia tabularis var. velutina (M. Roem.) King
  • Chickrassia velutina M. Roem.
  • Chukrasia chickrassa (Roxb.) J.Schultze-Motel
  • Chukrasia nimmonii Graham ex Wight
  • Chukrasia tabularis var. dongnaiensis (Pierre) Pellegr.
  • Chukrasia tabularis var. macrocarpa (Pierre) Pellegr.
  • Chukrasia tabularis var. microcarpa (Pierre) Pellegr.
  • Chukrasia tabularis var. velutina (M. Roem.) Pellegr.
  • Chukrasia trilocularis (G.Don) M.Roem.
  • Chukrasia velutina M.Roem.
  • Chukrasia velutina (M. Roem.) C. DC.
  • Chukrasia velutina var. dongnaiensis Pierre
  • Chukrasia velutina var. macrocarpa Pierre
  • Chukrasia velutina var. microcarpa Pierre
  • Dysoxylum esquirolii H.Lév.

പര്യായങ്ങൾ [ theplantlist.org - ൽ നിന്നും]

30 മീറ്ററോളം ഉയരം വയ്ക്കുന്ന ചുവന്നകിൽ ഇന്തോ-ബർമ്മയിലും പശ്ചിമഘട്ടത്തിലും നനവാർന്ന നിത്യഹരിത-അർദ്ധനിത്യഹരിതവനങ്ങളിൽ കാണുന്നു. (ശാസ്ത്രീയനാമം: Chukrasia tabularis). അകിൽ, ചന്ദനവേപ്പ്, കരടി, മലവേപ്പ് എന്നെല്ലാം പേരുകളുണ്ട്. ഇല പൊഴിക്കും വൃക്ഷമാണ്[1]. തായ്‌ലാന്റിലെ ഫ്രാ(Phrae) സംസ്ഥാനത്തെ ദേശീയവൃക്ഷമാണ് ചുവന്നകിൽ. വിത്തുവഴിയാണ് വംശവർദ്ധന. മുറിച്ചമരത്തിനു ചുവട്ടിൽനിന്നും പുതിയചെടിമുളച്ചുവരും. മുറിച്ചയുടനെയുള്ള മരത്തിന് ഒരു സുഗന്ധമുണ്ട്. തടിയിൽ നിന്നും ഒരു പശ ഊറിവരാറുണ്ട്[2]. മൂത്തകായ പൊട്ടുമ്പോൾ പുറത്തുവരുന്ന വിത്തുകൾക്ക് ചിറകുകളുണ്ട്[3].

ഗുണങ്ങൾ[തിരുത്തുക]

ചുവപ്പുരാശിയുള്ള തടി അറുക്കാനും പണിയാനും എല്ലാം നല്ലതാണ്. സംഗീതോപകരണങ്ങൾ ഉണ്ടാക്കാൻ നല്ല തടിയാണ്. വിറകായും ഉപയോഗിക്കുന്നു. ഇലയിലും തടിയിലും ടാനിൻ അടങ്ങിയിട്ടുണ്ട്. വാഴയുടെയും പേരയുടെയും നാരകത്തിന്റെയുമെല്ലാം ഇടവിളയായി നട്ടുപിടിപ്പിച്ചുവരുന്നു[4]. ഇലകൾക്കും തടിയ്ക്കും പൂക്കൾക്കുമെല്ലാം ഔഷധഗുണം കൂടാതെ ജൈവകീടനാശിനിയായും ഉപയോഗമുണ്ട്[5].

ഔഷധഗുണങ്ങൾ[തിരുത്തുക]

എല്ലുപൊട്ടലിനും വയറിളക്കത്തിനും ചുവന്നകിൽ ഔഷധമാണ്. ഇലകൾക്കും പലവിധ ഔഷധഗുണമുണ്ട്. തിളപ്പിച്ച ഇല രക്തശുദ്ധിക്ക് ഉപയോഗിക്കുന്നു[6].

മറ്റു ഭാഷകളിലെ പേരുകൾ[തിരുത്തുക]

Chittagong Wood, Indian Redwood • Hindi: चिकरासी Chikrasi • Manipuri: তাঈমৰেঙ Taimareng • Telugu: Kondavepa • Tamil: மலை வேப்பு Malei veppu • Kannada: Kalgarike • Malayalam: Suvannakil • Bengali: Chikrassi • Assamese: Boga-poma (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)

ചുവന്നകിലിന്റെ ഇലയിൽ തൂങ്ങിക്കിടക്കുന്ന തൊഴുകൈയ്യൻ പ്രാണിയും മുട്ടകളും

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-07-19. Retrieved 2012-12-23.
  2. http://www.efloras.org/florataxon.aspx?flora_id=5&taxon_id=200012500
  3. http://resources.edb.gov.hk/trees/28/28_content_page_eng.html
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-13. Retrieved 2012-12-23.
  5. http://findmeacure.com/2010/12/28/chukrasia-tabularis/
  6. http://www.ethnobotanybd.com/index.php?action=Taxonomy&key=sci

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചുവന്നകിൽ&oldid=3927032" എന്ന താളിൽനിന്ന് ശേഖരിച്ചത്