"ഗുരുവായൂരപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
അവലംബമില്ലാത്ത ഭാഗം മാറ്റുന്നു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 232: വരി 232:
നാലമ്പലത്തിന്റെ പടിഞ്ഞാറുഭാഗത്ത്, ശ്രീകോവിലിന്റെ തൊട്ടുപുറകിലായി ഭീമാകാരമായ ഒരു കരിങ്കൽശില്പം കാണാം. അനന്തശയനരൂപത്തിലുള്ള മഹാവിഷ്ണുവിന്റേതാണ് ഈ ശില്പം. [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] പ്രസിദ്ധമായ [[തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം|ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ]] പ്രതിഷ്ഠയാണ് പരിവാരസമേതം ആവിഷ്കരിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. അനന്തനുമേൽ ശയിയ്ക്കുന്ന മഹാവിഷ്ണുഭഗവാൻ, ഭഗവദ്പാദങ്ങൾ തഴുകുന്ന ലക്ഷ്മീദേവി, നാഭീകമലത്തിലെ ബ്രഹ്മാവ്, വലതുകൈയ്ക്ക് താഴെയുള്ള [[ശിവലിംഗം]], ഭഗവാനെ തൊഴുന്ന ഭക്തോത്തമന്മാരും മഹർഷിമാരും - ഇങ്ങനെ പലരും ഉൾപ്പെട്ടതാണ് ഈ ചിത്രം. നിത്യവും ഈ ശില്പത്തിന് വിളക്കുവയ്പുണ്ട്. മുമ്പ് ഇവിടെ ഒരു ചിത്രമാണുണ്ടായിരുന്നത്. ആദ്യകാലത്ത് ക്ഷേത്രത്തിലെ തിടമ്പെടുക്കാൻ അർഹതയുണ്ടായിരുന്ന [[മൂത്തത്]] ഒരിയ്ക്കൽ വരാൻ താമസിച്ചതിനെത്തുടർന്ന് മേൽശാന്തിയോട് ധിക്കാരമായി പെരുമാറുകയും, കുപിതനായ മേൽശാന്തി അയാളെ അന്ന് പടിഞ്ഞാറുഭാഗത്തുണ്ടായിരുന്ന വാതിൽ വഴി പുറത്താക്കുകയും, തുടർന്ന് അത് എന്നെന്നേയ്ക്കുമായി അടച്ചിടുകയും, അവിടെ അനന്തശയനചിത്രം സ്ഥാപിയ്ക്കുകയും ചെയ്തു എന്നാണ് കഥ. അഹങ്കാരിയായ മൂത്തതിനെ പിന്നീടാരും കണ്ടിട്ടില്ലത്രേ! തുടർന്ന്, തിടമ്പെഴുന്നള്ളിയ്ക്കുന്നത് കീഴ്ശാന്തി മതിയെന്ന നിയമം വന്നു. 1970-ൽ ക്ഷേത്രത്തിലുണ്ടായ തീപിടുത്തത്തിൽ ഈ ചിത്രം പൂർണ്ണമായും കത്തിനശിച്ചുപോയി. തുടർന്നുണ്ടായ പുനരുദ്ധാരണത്തെത്തുടർന്നാണ് ഇന്നത്തെ ശില്പം പണിതത്. ഇന്ന് ഇതിന് നിത്യവും വിളക്കുവയ്പുണ്ട്.
നാലമ്പലത്തിന്റെ പടിഞ്ഞാറുഭാഗത്ത്, ശ്രീകോവിലിന്റെ തൊട്ടുപുറകിലായി ഭീമാകാരമായ ഒരു കരിങ്കൽശില്പം കാണാം. അനന്തശയനരൂപത്തിലുള്ള മഹാവിഷ്ണുവിന്റേതാണ് ഈ ശില്പം. [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] പ്രസിദ്ധമായ [[തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം|ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ]] പ്രതിഷ്ഠയാണ് പരിവാരസമേതം ആവിഷ്കരിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. അനന്തനുമേൽ ശയിയ്ക്കുന്ന മഹാവിഷ്ണുഭഗവാൻ, ഭഗവദ്പാദങ്ങൾ തഴുകുന്ന ലക്ഷ്മീദേവി, നാഭീകമലത്തിലെ ബ്രഹ്മാവ്, വലതുകൈയ്ക്ക് താഴെയുള്ള [[ശിവലിംഗം]], ഭഗവാനെ തൊഴുന്ന ഭക്തോത്തമന്മാരും മഹർഷിമാരും - ഇങ്ങനെ പലരും ഉൾപ്പെട്ടതാണ് ഈ ചിത്രം. നിത്യവും ഈ ശില്പത്തിന് വിളക്കുവയ്പുണ്ട്. മുമ്പ് ഇവിടെ ഒരു ചിത്രമാണുണ്ടായിരുന്നത്. ആദ്യകാലത്ത് ക്ഷേത്രത്തിലെ തിടമ്പെടുക്കാൻ അർഹതയുണ്ടായിരുന്ന [[മൂത്തത്]] ഒരിയ്ക്കൽ വരാൻ താമസിച്ചതിനെത്തുടർന്ന് മേൽശാന്തിയോട് ധിക്കാരമായി പെരുമാറുകയും, കുപിതനായ മേൽശാന്തി അയാളെ അന്ന് പടിഞ്ഞാറുഭാഗത്തുണ്ടായിരുന്ന വാതിൽ വഴി പുറത്താക്കുകയും, തുടർന്ന് അത് എന്നെന്നേയ്ക്കുമായി അടച്ചിടുകയും, അവിടെ അനന്തശയനചിത്രം സ്ഥാപിയ്ക്കുകയും ചെയ്തു എന്നാണ് കഥ. അഹങ്കാരിയായ മൂത്തതിനെ പിന്നീടാരും കണ്ടിട്ടില്ലത്രേ! തുടർന്ന്, തിടമ്പെഴുന്നള്ളിയ്ക്കുന്നത് കീഴ്ശാന്തി മതിയെന്ന നിയമം വന്നു. 1970-ൽ ക്ഷേത്രത്തിലുണ്ടായ തീപിടുത്തത്തിൽ ഈ ചിത്രം പൂർണ്ണമായും കത്തിനശിച്ചുപോയി. തുടർന്നുണ്ടായ പുനരുദ്ധാരണത്തെത്തുടർന്നാണ് ഇന്നത്തെ ശില്പം പണിതത്. ഇന്ന് ഇതിന് നിത്യവും വിളക്കുവയ്പുണ്ട്.


നാലമ്പലത്തിനകത്ത് വടക്കുപടിഞ്ഞാറേമൂലയിലെ കരിങ്കൽത്തൂണിൽ [[സുബ്രഹ്മണ്യൻ|സുബ്രഹ്മണ്യസ്വാമിയുടെ]] പ്രതിഷ്ഠയുണ്ട്. ബാലസുബ്രഹ്മണ്യരൂപത്തിലുള്ള വിഗ്രഹമാണ്. വിഗ്രഹം ഭസ്മം വിതറിയ നിലയിലാണ് കാണപ്പെടുന്നതെങ്കിലും മുഖവും കൈകളും വ്യക്തമാണ്. വലതുചുമലിൽ ഭഗവാന്റെ ആയുധമായ [[വേൽ]] കാണാം. പൂജയില്ലെങ്കിലും ക്ഷേത്രനാലമ്പലത്തിനകത്തെത്തുന്ന ഭക്തർ ഈ സുബ്രഹ്മണ്യനെയും വന്ദിയ്ക്കാറുണ്ട്. വടക്കുഭാഗത്തെ വാതിലിൽ നിന്ന് അല്പം മാറി [[ഹനുമാൻ]] സ്വാമിയുടെ പ്രതിഷ്ഠയുമുണ്ട്. ഭക്തഹനുമാന്റെ രൂപത്തിലാണ് ഈ വിഗ്രഹം. തെക്കുഭാഗത്തുള്ള പ്രധാന ശ്രീകോവിലിലേയ്ക്ക് നോക്കി വന്ദിച്ചുനിൽക്കുന്ന രൂപത്തിലാണ് ഹനുമദ്വിഗ്രഹം കാണപ്പെടുന്നത്. വിഗ്രഹം സിന്ദൂരം വിതറിയ രൂപത്തിലാണ് കാണപ്പെടുന്നത്. വിഗ്രഹത്തിൽ വെറ്റിലമാലയും രാമനാമം രചിച്ച കടലാസുകൾ കൊണ്ടുള്ള മാലയും ചാർത്തിയിട്ടുണ്ട്. [[സപ്തചിരഞ്ജീവികൾ|സപ്തചിരഞ്ജീവികളിലൊരാളും]] ശ്രീരാമഭഗവാന്റെ നിത്യദാസനുമായ ഹനുമാനെ മനസ്സറിഞ്ഞ് ഭജിച്ച പലർക്കും സദ്ഫലപ്രാപ്തിയുണ്ടായിട്ടുണ്ട് എന്നത് ഈ പ്രതിഷ്ഠയുടെ മഹത്വം കൂട്ടുന്നു. ഇതുകൂടാതെ ദശാവതാരരൂപങ്ങളും ശ്രീകൃഷ്ണലീലകളും ശിവനും ദേവിമാരുമടക്കമുള്ള മൂർത്തികളുമെല്ലാം തൂണുകളിൽ നിറയുന്നു.
നാലമ്പലത്തിനകത്ത് വടക്കുപടിഞ്ഞാറേമൂലയിലെ കരിങ്കൽത്തൂണിൽ [[സുബ്രഹ്മണ്യൻ|സുബ്രഹ്മണ്യസ്വാമിയുടെ]] പ്രതിഷ്ഠയുണ്ട്. ബാലസുബ്രഹ്മണ്യരൂപത്തിലുള്ള വിഗ്രഹമാണ്. വിഗ്രഹം ഭസ്മം വിതറിയ നിലയിലാണ് കാണപ്പെടുന്നതെങ്കിലും മുഖവും കൈകളും വ്യക്തമാണ്. വലതുചുമലിൽ ഭഗവാന്റെ ആയുധമായ [[വേൽ]] കാണാം. പൂജയില്ലെങ്കിലും ക്ഷേത്രനാലമ്പലത്തിനകത്തെത്തുന്ന ഭക്തർ ഈ സുബ്രഹ്മണ്യനെയും വന്ദിയ്ക്കാറുണ്ട്. വടക്കുഭാഗത്തെ വാതിലിൽ നിന്ന് അല്പം മാറി [[ഹനുമാൻ]] സ്വാമിയുടെ പ്രതിഷ്ഠയുമുണ്ട്. ഭക്തഹനുമാന്റെ രൂപത്തിലാണ് ഈ വിഗ്രഹം. തെക്കുഭാഗത്തുള്ള പ്രധാന ശ്രീകോവിലിലേയ്ക്ക് നോക്കി വന്ദിച്ചുനിൽക്കുന്ന രൂപത്തിലാണ് ഹനുമദ്വിഗ്രഹം കാണപ്പെടുന്നത്. വിഗ്രഹം സിന്ദൂരം വിതറിയ രൂപത്തിലാണ് കാണപ്പെടുന്നത്. വിഗ്രഹത്തിൽ വെറ്റിലമാലയും രാമനാമം രചിച്ച കടലാസുകൾ കൊണ്ടുള്ള മാലയും ചാർത്തിയിട്ടുണ്ട്. ഇതുകൂടാതെ ദശാവതാരരൂപങ്ങളും ശ്രീകൃഷ്ണലീലകളും ശിവനും ദേവിമാരുമടക്കമുള്ള മൂർത്തികളുമെല്ലാം തൂണുകളിൽ നിറയുന്നു.


<br />
<br />

17:33, 28 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഗുരുവായൂരപ്പൻ
പരബ്രഹ്മം, സ്ഥിതികർത്താവ്, ത്രിമൂർത്തികളിൽ ഒരുവൻ
സംസ്കൃതംGuruvāyūrappan
മലയാളംഗുരുവായൂരപ്പൻ
Affiliationവിഷ്ണു/കൃഷ്ണൻ
Abodeവൈകുണ്ഠം, ഗുരുവായൂർ
Planetഭൂമി
മന്ത്രംഓം നമോ നാരായണായ
ഓം നമോ ഭഗവതേ വാസുദേവായ
ഓം ശ്രീകൃഷ്ണായ പരമാത്മനേ നമഃ
ആയുധംസുദർശന ചക്രം, പാഞ്ചജന്യം, കൗമോദകി (ഗദ), താമര
വാഹനംഗരുഡൻ
ജീവിത പങ്കാളിലക്ഷ്മി

തെക്കേ ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ ആരാധിച്ചുവരുന്ന മഹാവിഷ്ണുവിന്റെ ഒരു രൂപഭേദമാണ് ഗുരുവായൂരപ്പൻ. വിശ്വപ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രത്തിലെ മൂർത്തി എന്ന നിലയിലാണ് 'ഗുരുവായൂരപ്പൻ' എന്ന പേര് പ്രതിഷ്ഠയ്ക്ക് വന്നുചേർന്നത്. രൂപഭാവങ്ങൾ കൊണ്ട് ചതുർബാഹുവായ മഹാവിഷ്ണുവാണെങ്കിലും വൈഷ്ണവാവതാരമായ ശ്രീകൃഷ്ണനായാണ് ഗുരുവായൂരപ്പൻ ആരാധിയ്ക്കപ്പെടുന്നത്. അവയിൽ തന്നെ, ഉണ്ണിക്കണ്ണന്റെ ഭാവമാണ് പ്രധാനം. ഇതിന് കാരണമായി പറയുന്നത്, ജനിച്ച ഉടനെ മാതാപിതാക്കളായ വസുദേവർക്കും ദേവകിയ്ക്കും ചതുർബാഹുരൂപത്തിൽ ദർശനം നൽകിയ ശ്രീകൃഷ്ണനായാണ് സങ്കല്പം എന്നതാണ്. ഐതിഹ്യപരമായും ചരിത്രപരമായും ഏറെ പ്രാധാന്യം നേടിയ ഈ മൂർത്തിയ്ക്ക്, ഇപ്പോൾ ഇന്ത്യയ്കത്തും പുറത്തുമായി നിരവധി ക്ഷേത്രങ്ങളുണ്ട്. ഇവയിലധികവും മലയാളികളുടെ അന്യനാടുകളിലേയ്ക്കുള്ള കുടിയേറ്റത്തിന്റെ ഭാഗമായുണ്ടായതാണ്. ഗുരുവായൂരപ്പനും അയ്യപ്പനും കേരളീയ ഹിന്ദുക്കളുടെ പ്രധാന ആരാധനാമൂർത്തികളായി കണക്കാക്കപ്പെടുന്നു.

വിഗ്രഹരൂപം

'പാതാളാഞ്ജനം' എന്ന അപൂർവ്വയിനം ശിലയിൽ തീർത്ത അതിമനോഹരമായ വിഗ്രഹമാണ് ഗുരുവായൂരപ്പന്റേത്. ഏകദേശം നാലടി ഉയരം ഉണ്ട് വിഗ്രഹത്തിന്. നാലു കൈകൾ ഉള്ള വിഗ്രഹത്തിൻ്റെ പുറകിലെ വലതുകയ്യിൽ സുദർശനചക്രവും പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യം എന്ന ശംഖും മുന്നിലെ വലതുകയ്യിൽ താമരയും മുന്നിലെ ഇടതുകയ്യിൽ തലകീഴായി കൗമോദകി എന്ന ഗദയും പിടിച്ചിരിയ്ക്കുന്നു. ചില ചിത്രങ്ങളിൽ ശ്രീകൃഷ്ണസങ്കല്പത്തിൽ ഓടക്കുഴലും കാണാം. കൂടാതെ, വനമാലയും ശ്രീവത്സവും കൗസ്തുഭവും ഗോപിക്കുറിയും പീതാംബരവുമെല്ലാം വിഗ്രഹത്തിൽ ചാർത്തിവരുന്നുണ്ട്. സാധാരണ വിഷ്ണുവിഗ്രഹങ്ങളുടേതുപോലെ നിൽക്കുന്ന രൂപത്തിലാണ് ഗുരുവായൂരിലെ വിഗ്രഹവും. കിഴക്കോട്ട് ദർശനം നൽകിയാണ് ഗുരുവായൂർ മതിലകത്ത് ഭഗവദ്പ്രതിഷ്ഠയുള്ളത്.

തന്ത്രശാസ്ത്രപ്രകാരം, വിഷ്ണുവിഗ്രഹത്തിന് 24 രൂപഭേദങ്ങളുണ്ട്. രൂപഭേദങ്ങളനുസരിച്ച് ശംഖചക്രഗദാപത്മങ്ങൾ കാണപ്പെടുന്ന കൈകൾക്ക് വ്യത്യാസമുണ്ടാകും. പുറകിലെ വലതുകയ്യിൽ ചക്രം, പുറകിലെ ഇടതുകയ്യിൽ ശംഖ്, മുന്നിലെ വലതുകയ്യിൽ താമര, മുന്നിലെ ഇടതുകയ്യിൽ ഗദ എന്നിങ്ങനെ കാണപ്പെടുന്ന വിഷ്ണുവിഗ്രഹരൂപത്തിന് 'ജനാർദ്ദനൻ' എന്നാണ് പേര്. ഗുരുവായൂരടക്കം കേരളത്തിലെ ഭൂരിപക്ഷം വൈഷ്ണവദേവാലയങ്ങളിലും ഈ രൂപത്തിലാണ് വിഗ്രഹമുള്ളത്.

കേരളത്തിലെ എല്ലാ ഹൈന്ദവഭവനങ്ങളിലും ഗുരുവായൂരപ്പന്റെ ചിത്രങ്ങൾ കാണാം. അവയിലധികവും ഗുരുവായൂരിലെ വിഗ്രഹത്തിന്റെ രൂപത്തിൽ തന്നെയാണ് നിർമ്മിച്ചിട്ടുള്ളതെങ്കിലും അപൂർവ്വം ചിലതിൽ ഉണ്ണിക്കണ്ണന്റെ രൂപത്തിലും വരച്ചുകാട്ടാറുണ്ട്. ഈ രൂപത്തിലുള്ള ചിത്രങ്ങളിൽ ഭഗവാൻ, ചുവന്ന പട്ടുകോണകം ചാർത്തി വലതുകയ്യിൽ വെണ്ണയും ഇടതുകയ്യിൽ ഓടക്കുഴലും പിടിച്ച രൂപത്തിലാണ് കാണപ്പെടുന്നത്. ഭഗവാന് ചാർത്തിയ കോണകം, ഭക്തർക്ക് പ്രസാദമായി നൽകാറുണ്ട്.

ഉണ്ണിക്കണ്ണന്റെ ഭാവമാണ് പ്രധാനമായുമുള്ളതെങ്കിലും ഇതിനോടൊപ്പം ശ്രീകൃഷ്ണഭഗവാന്റെ വിവിധ കാലഘട്ടത്തിലെ രൂപങ്ങളെയും പൂജ നടത്തിവരാറുണ്ട്. രാവിലെ മാത്രമാണ് വാസ്തവത്തിൽ ഉണ്ണിക്കണ്ണന്റെ സങ്കല്പമുള്ളത്. പിന്നീട് ഗോശാലകൃഷ്ണനായും അതുകഴിഞ്ഞ് ദ്വാരകാധീശനായും അവസാനം സച്ചിദാനന്ദമൂർത്തിയായും സങ്കല്പിച്ച് പൂജ നടത്തിവരുന്നു. ഇത്തരത്തിൽ അഞ്ചുപൂജകളും മൂന്നുശീവേലികളും ഗുരുവായൂരപ്പന്നുണ്ട്. പന്ത്രണ്ട് രൂപങ്ങളിലാണ് നിത്യേന പൂജ നടത്തിപ്പോരുന്നത്. കൂടാതെ, വിശേഷദിവസങ്ങളിൽ മഹാവിഷ്ണുവിന്റെ മറ്റ് അവതാരങ്ങളുടെ രൂപത്തിലും (ഉദാ: നരസിംഹം, വാമനൻ, ശ്രീരാമൻ)‌ വിഗ്രഹം അലങ്കരിയ്ക്കാറുണ്ട്.[1]

ഗുരുവായൂരപ്പന്റെ ഐതിഹ്യകഥകൾ

ഗുരുവായൂർ ക്ഷേത്രവുമായും ഗുരുവായൂരപ്പനുമായും ബന്ധപ്പെട്ട് നിരവധി ഐതിഹ്യകഥകളാണുള്ളത്. അവയിൽ പലതും ഇന്നും പ്രസിദ്ധമാണ്. അത്തരത്തിലുള്ള ചില കഥകളാണ് ഇവിടെ ചേർക്കുന്നത്.

ക്ഷേത്രോത്പത്തിയും ജനമേജയന്റെ കുഷ്ഠരോഗവും

ശ്രീ നാരദപുരാണത്തിലെ 'ഗുരുപവനപുര മാഹാത്മ്യം' എന്ന കഥയാണ് ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉദ്ഭവകഥ. അതിൽ പറയുന്ന കഥ ഇങ്ങനെ പോകുന്നു: കുരുവംശത്തിലെ പിന്മുറക്കാരനും, അർജ്ജുനന്റെ പൗത്രനും അഭിമന്യുവിന്റെ പുത്രനുമായ പരീക്ഷിത്ത്, ശമീകൻ എന്ന മഹർഷിയുടെ ശാപം മൂലം ഉഗ്രസർപ്പമായ തക്ഷകന്റെ കടിയേറ്റ് അപമൃത്യു വരിച്ചു. ഇതിനെത്തുടർന്ന് അദ്ദേഹത്തിന്റെ പുത്രനായ ജനമേജയൻ, തന്റെ പിതാവിന്റെ മരണത്തിന് കാരണക്കാരനായ തക്ഷകനെയും അവന്റെ വംശത്തെയും ഒന്നാകെ ഉന്മൂലനം ചെയ്യാൻ 'സർപ്പസത്രം' എന്ന ഉഗ്രയാഗം നടത്തി. നിരപരാധികളായ അസംഖ്യം സർപ്പങ്ങൾ യാഗാഗ്നിയിൽ ചത്തൊടുങ്ങി. എന്നാൽ, അമൃത് കുടിച്ചവനായതിനാൽ, തക്ഷകൻ മാത്രം ചത്തില്ല. ഇതെത്തുടർന്ന്, ജനമേജയനെ ഉഗ്രമായ സർപ്പശാപം പിടികൂടുകയും അദ്ദേഹം കുഷ്ഠരോഗബാധിതനാകുകയും ചെയ്തു. രോഗവിമുക്തിയ്ക്കായി ഒരുപാട് വഴികൾ അദ്ദേഹം നോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഇതോടെ ജീവിതാശ നശിച്ചുപോയ ജനമേജയനെ കാണാൻ ഒരുദിവസം അത്രിമഹർഷിയുടെ പുത്രനായ ആത്രേയമഹർഷി വരികയും രോഗവിമുക്തിയ്ക്കായി ഗുരുവായൂരിലെ മഹാവിഷ്ണുവിനെ ഭജിയ്ക്കണമെന്ന് ഉപദേശിയ്ക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ആ പ്രതിഷ്ഠയുടെ മാഹാത്മ്യം ജനമേജയന് പറഞ്ഞുകൊടുത്തു. ആ കഥ ഇങ്ങനെ:

പണ്ട്, പദ്മകല്പത്തിന്റെ ആദിയിൽ ബ്രഹ്മാവ് സൃഷ്ടികർമ്മത്തിൽ ഏർപ്പെട്ടുകൊണ്ടിരിയ്ക്കേ മഹാവിഷ്ണുഭഗവാൻ അദ്ദേഹത്തിനുമുന്നിൽ പ്രത്യക്ഷനായി. തനിയ്ക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തിപ്രഭാവത്തിനുള്ള വഴിയൊരുക്കിത്തരണമെന്ന് ബ്രഹ്മാവ് അഭ്യർത്ഥിച്ചപ്പോൾ ഭഗവാൻ, പാതാളാഞ്ജനശിലയിൽ തന്റേതുതന്നെയായ ഒരു വിഗ്രഹം സൃഷ്ടിച്ച് അദ്ദേഹത്തിന് സമ്മാനിച്ചു. വരാഹകല്പം വരെ വിഗ്രഹം ഭക്തിയോടെ പൂജിച്ച ബ്രഹ്മാവ്, പിന്നീട് സന്താനഭാഗ്യത്തിനായി മഹാവിഷ്ണുവിനെ ഭജിച്ചുകൊണ്ടിരുന്ന സുതപസ്സ് എന്ന പ്രജാപതിയ്ക്കും, പത്നിയായ പ്രശ്നിയ്ക്കും വിഗ്രഹം കൈമാറി. വിഗ്രഹം കിട്ടിയശേഷം പൂർവ്വാധികം ഭക്തിയോടെ ഭജനം തുടർന്ന് സുതപസ്സിനും പ്രശ്നിയ്ക്കും മുന്നിൽ അവസാനം ഭഗവാൻ പ്രത്യക്ഷപ്പെടുകയും, താൻ തന്നെ മൂന്നുജന്മങ്ങളിൽ പുത്രനായി അവതരിയ്ക്കാമെന്ന് വാക്കുനൽകുകയും, ആ മൂന്നുജന്മങ്ങളിലും വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടാകുമെന്ന് അരുൾ ചെയ്യുകയും ചെയ്തു.[2] അതനുസരിച്ച് സത്യയുഗത്തിലെ ആദ്യജന്മത്തിൽ ഭഗവാൻ, സുതപസ്സിന്റെയും പ്രശ്നിയുടെയും പുത്രനായി 'പ്രശ്നിഗർഭൻ' എന്ന പേരിൽ അവതരിച്ചു. പ്രശ്നിഗർഭൻ ബ്രഹ്മചര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിയ്ക്കുകയും ഭക്തനായ ധ്രുവനുവേണ്ടി പുതിയൊരു ലോകം സൃഷ്ടിച്ചുകൊടുക്കുകയും ചെയ്തു. ത്രേതായുഗത്തിലെ അടുത്ത ജന്മത്തിൽ സുതപസ്സ്, കശ്യപനായും പ്രശ്നി അദിതിയായും പുനർജനിച്ചപ്പോൾ ഭഗവാൻ അവരുടേ പുത്രനായി 'വാമനൻ' എന്ന പേരിൽ അവതരിച്ചു. പിന്നീട്, ദ്വാപരയുഗത്തിലെ അവസാനജന്മത്തിൽ സുതപസ്സ് വസുദേവരായും പ്രശ്നി ദേവകിയായും പുനർജനിച്ചപ്പോൾ ഭഗവാൻ വീണ്ടും അവരുടെ എട്ടാമത്തെ പുത്രനായി 'കൃഷ്ണൻ' എന്ന പേരിൽ അവതരിച്ചു. ഈ മൂന്നുജന്മങ്ങളിലും അവർക്ക് ഭഗവദ്നിർമ്മിതമായ ഭഗവദ്വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടായി.[3]

മാതാപിതാക്കൾ നിത്യപൂജ നടത്തിവന്നിരുന്ന ഈ വിഗ്രഹം, അവരുടെ കാലശേഷം ശ്രീകൃഷ്ണഭഗവാന്റെ കയ്യിൽ തന്നെയെത്തി. തന്റെ പുതിയ വാസസ്ഥാനമായ ദ്വാരകയിലേയ്ക്ക് വിഗ്രഹം കൊണ്ടുപോയ ഭഗവാൻ, അവിടെ ഒരു ക്ഷേത്രം പണിയുകയും വിഗ്രഹം അവിടെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. വൈഷ്ണവവാതാരമായ ഭഗവാൻ, എന്നും രാവിലെ പത്നിമാരായ രുക്മിണി-സത്യഭാമ ദേവിമാർക്കൊപ്പം ക്ഷേത്രത്തിലെത്തി പൂജ നടത്തുമായിരുന്നു. ഒടുവിൽ, ദ്വാപരയുഗത്തിന്റെ അവസാനമായി. ഭഗവാന് തന്റെ യഥാർത്ഥ വാസസ്ഥാനമായ വൈകുണ്ഠത്തിലേയ്ക്ക് മടങ്ങാനുള്ള സമയമായി. വൈകുണ്ഠാരോഹണത്തിന് തൊട്ടുമുമ്പ്, തന്റെ സുഹൃത്തും ശിഷ്യനും ഭക്തനുമായ ഉദ്ധവരെ ഭഗവാൻ വിളിച്ചുവരുത്തുകയും അദ്ദേഹത്തോട് ഇങ്ങനെ പറയുകയും ചെയ്തു.

ഭഗവാൻ പറഞ്ഞതുപോലെ അന്നേയ്ക്ക് ഏഴാം നാൾ ദ്വാരകയിൽ വലിയൊരു സമുദ്രപ്രളയമുണ്ടായി. ദേവശില്പിയായ വിശ്വകർമ്മാവ് നിർമ്മിച്ചതും മനോഹരമായ കൊട്ടാരങ്ങളോടും പൂന്തോട്ടങ്ങളോടും കൂടിയതായിരുന്ന ദ്വാരക, അതിൽ പൂർണ്ണമായും നശിച്ചുപോയി. ദ്വാരകയിലെ പർവ്വതങ്ങളുടെ അടിവാരങ്ങൾ വരെ വെള്ളം കയറി. ഉദ്ധവർ ഇതിനോടകം തപസ്സിനായി ബദരീകാശ്രമത്തിലേയ്ക്ക് പോയിക്കഴിഞ്ഞിരുന്നു. പോകും മുമ്പ് അദ്ദേഹം ദേവഗുരുവായ ബൃഹസ്പതിയെ വിളിയ്ക്കുകയും വിഗ്രഹത്തെപ്പറ്റി ബോധിപ്പിയ്ക്കുകയും ചെയ്തു. ബൃഹസ്പതി ദ്വാരകയിലെത്തുമ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. പക്ഷേ, തൊട്ടുപിന്നാലെ അദ്ദേഹം ആ കാഴ്ച കണ്ടു: മൂന്നുജന്മങ്ങളിൽ ഭഗവാനും മാതാപിതാക്കളും പൂജിച്ച പരമപവിത്രമായ വിഷ്ണുവിഗ്രഹം, മഹാപ്രളയത്തെ അതിജീവിച്ച് ഉപ്പുവെള്ളത്തിൽ ഒഴുകിനടക്കുന്നു! പക്ഷേ, മഹാപ്രളയം കാരണം അദ്ദേഹത്തിന് വിഗ്രഹത്തിനടുത്തുവരെ പോകാൻ കഴിഞ്ഞില്ല. ബൃഹസ്പതി, തന്റ് ശിഷ്യനായ വായുദേവനെ വിളിച്ചുവരുത്തുകയും, വായുദേവൻ, സമുദ്രദേവനായ വരുണന്റെ സഹായത്തോടെ തിരമാലകളുടെ ദിശ മാറ്റി വിഗ്രഹം തന്റെ ഗുരുവിനടുത്തെത്തിയ്ക്കുകയും ചെയ്തു. തുടർന്ന് വിഗ്രഹവുമായി പുറപ്പെടാൻ ബൃഹസ്പതിയും വായുദേവനും നോക്കുമ്പോഴാണ് അടുത്ത പ്രശ്നം വന്നത്: എവിടെ പ്രതിഷ്ഠിയ്ക്കണം? ആ സമയത്ത്, വിഗ്രഹം ഭാർഗ്ഗവക്ഷേത്രത്തിൽ പ്രതിഷ്ഠിയ്ക്കണമെന്ന് ഒരു അശരീരിയുണ്ടായി. അതനുസരിച്ച് ബൃഹസ്പതിയും വായുദേവനും ആകാശമാർഗ്ഗം ഭാർഗ്ഗവക്ഷേത്രത്തിലേയ്ക്ക് പുറപ്പെട്ടു. പോകുന്ന വഴിയിൽ അവർ ഭാർഗ്ഗവക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത്, കടലിൽ നിന്ന് വളരെ അടുത്തായി അതിവിശാലമായ ഒരു തടാകം കണ്ടു. സ്വച്ഛസുന്ദരമായ ജലത്തോടുകൂടിയ ആ തടാകത്തിൽ, ആയിരക്കണക്കിന് താമരപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്നുണ്ടായിരുന്നു. പക്ഷികൾ കളകൂജനം പൊഴിച്ചുകൊണ്ടിരുന്നു. മൃഗങ്ങൾ അങ്ങിങ്ങായി സ്വൈരവിഹാരം നടത്തി. ആ പ്രദേശത്തിനാകെ ഒരു ദിവ്യത്വമുണ്ടെന്ന് ബൃഹസ്പതിയ്ക്കും വായുദേവന്നും തോന്നി. അപ്പോൾത്തന്നെ, അവർ ഒരു കാഴ്ച കണ്ടു. ലോകമാതാപിതാക്കളായ ശിവഭഗവാനും പാർവ്വതീദേവിയും ആനന്ദതാണ്ഡവമാടുന്നു! ഈ കാഴ്ച കണ്ട ബൃഹസ്പതിയും വായുദേവനും താഴെയിറങ്ങി ശിവപാർവ്വതിമാരെ വന്ദിച്ചു. ഒട്ടും പ്രതീക്ഷിയ്ക്കാത്ത സ്ഥലത്ത് ശിവനെ കണ്ടതിന്റെ കാരണം അന്വേഷിച്ച ദേവഗുരുവിനോട് താൻ അദ്ദേഹത്തിന്റെ വരവ് പ്രതീക്ഷിച്ചിരിയ്ക്കുകയായിരുന്നുവെന്ന് ശിവൻ പറഞ്ഞു. തുടർന്ന്, പ്രതിഷ്ഠയ്ക്ക് തിരഞ്ഞെടുത്ത സ്ഥലത്തിന്റെ മാഹാത്മ്യവും അദ്ദേഹം ബൃഹസ്പതിയ്ക്ക് വിവരിച്ചുകൊടുത്തു:

ഇത്രയും കേട്ടതോടെ ബൃഹസ്പതിയ്ക്കും വായുദേവന്നും സന്തോഷമായി. ബൃഹസ്പതി, ഉടനെ ദേവശില്പിയായ വിശ്വകർമ്മാവിനെ വിളിച്ചുവരുത്തി. ക്ഷേത്രമിരിയ്ക്കുന്ന സ്ഥലമാകെ നോക്കിക്കണ്ട വിശ്വകർമ്മാവ്, അവിടെ എല്ലാ വാസ്തുശാസ്ത്ര നിബന്ധനകളുമനുസരിച്ച് മനോഹരമായ ഒരു ക്ഷേത്രം പണിതു. വിഷ്ണുഭഗവാനാൽ തന്നെ നിർമ്മിതമായതും, വൈഷ്ണവവാതാരമായ ശ്രീകൃഷ്ണഭഗവാനാൽ ആരാധിയ്ക്കപ്പെട്ടതുമായ പുണ്യവിഗ്രഹം, ബൃഹസ്പതിയും വായുദേവനും അവിടെ എല്ലാ ആചാരവിധികളോടുകൂടി പ്രതിഷ്ഠിച്ചു. ശിവഭഗവാൻ വിഗ്രഹത്തിന് ആദ്യപൂജ നടത്തി. പാർവ്വതീദേവി നിവേദ്യമുണ്ടാക്കി സമർപ്പിച്ചു. ഇന്ദ്രാദിദേവകൾ പുഷ്പവൃഷ്ടി ചൊരിഞ്ഞു. തുംബുരു-നാരദമഹർഷിമാരും യക്ഷ-കിന്നര-ഗന്ധർവ്വാദികളും സ്തുതിഗീതങ്ങൾ പാടി. ഗുരുവും വായുവും ഒരുമിച്ച് ഭഗവദ്വിഗ്രഹം പ്രതിഷ്ഠിച്ച പുണ്യഭൂമിയ്ക്ക് ഗുരുവായൂർ എന്നും അവർ പ്രതിഷ്ഠിച്ച ഭഗവാന് 'ഗുരുവായൂരപ്പൻ' എന്നും പേരുകൾ വന്നു. ഈ മംഗളമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച പാർവ്വതീപരമേശ്വരന്മാർ, രുദ്രതീർത്ഥം എന്നുപേരുള്ള സ്ഥലത്തെ വലിയ തടാകത്തിന്റെ മറുകരയിലുള്ള മമ്മിയൂരിൽ ശക്തിപഞ്ചാക്ഷരീധ്യാനഭാവത്തിൽ സ്വയംഭൂവായി അവതരിച്ചു. ഇന്ന് അവിടെയും തൊഴുതാലേ ഗുരുവായൂർ ദർശനം പൂർത്തിയാകൂ. വൈകുണ്ഠത്തിലേതുപോലെ ഇവിടെയും ഭഗവാൻ പൂർണ്ണചൈതന്യത്തിൽ കുടികൊള്ളുന്നു എന്ന് വിശ്വസിയ്ക്കപ്പെടുന്നതിനാൽ ഇവിടം ഭൂലോക വൈകുണ്ഠം എന്നും അറിയപ്പെടുന്നു.

ഇത്രയും കേട്ടപ്പോൾ ജനമേജയൻ കുടുംബസമേതം ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. ഒരു വർഷക്കാലം അദ്ദേഹം അവിടെ ഭജനമിരുന്നു. പറ്റുന്ന അവസരങ്ങളിൽ അദ്ദേഹം മമ്മിയൂരിലെ ശിവക്ഷേത്രത്തിലും ദർശനം നടത്തി. ഓരോ ദിവസം ചെല്ലുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയും ഒരു വർഷം തികയുന്നതിന്റെ തലേന്ന് രാത്രി അദ്ദേഹത്തിന് ഭഗവദ്ദർശനമുണ്ടാകുകയും അതോടെ രോഗം പൂർണ്ണമായും ഭേദമാകുകയും ചെയ്തു. നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം, പിന്നീട് അരോഗദൃഢഗാത്രനായി ഒരുപാടുകാലം ജീവിച്ചു.

പാണ്ഡ്യരാജാവിന്റെ കഥ

ഗുരുവായൂരുമായി ബന്ധപ്പെട്ട് പറഞ്ഞുകേൾക്കുന്ന മറ്റൊരു കഥയാണ് ഒരു പാണ്ഡ്യരാജാവിന്റേത്. ഈ രാജാവ്, ഒരു ദിവസം തന്റെ രാജ്യത്തെ ഏറ്റവും പ്രസിദ്ധനായ ജ്യോത്സ്യരെ വിളിച്ചുകൊണ്ടുവരികയും അദ്ദേഹത്തിന് തന്റെ ജാതകം കാണിച്ചുകൊടുക്കുകയും ചെയ്തു. രാജാവിന്റെ ജാതകം ഗണിച്ചുനോക്കിയ ജ്യോത്സ്യർ അദ്ദേഹം ഏതാനും ദിവസങ്ങൾക്കകം പാമ്പുകടിയേറ്റ് മരിയ്ക്കും എന്ന് വിധിയെഴുതി. ഇതറിഞ്ഞ് കുപിതനായ രാജാവ് ജ്യോത്സ്യരെ ജയിലിലടയ്ക്കാൻ തീരുമാനിച്ചെങ്കിലും മന്ത്രിമാർ അദ്ദേഹത്തെ തടഞ്ഞു. തുടർന്ന്, അപമൃത്യുവടയാനാണോ തന്റെ വിധി എന്നാലോചിച്ച് രാജാവ് ചിന്താധീനനായിരിയ്ക്കേ സദസ്സിലുണ്ടായിരുന്ന ഒരു നമ്പൂതിരി പാപപരിഹാരത്തിന് ഗുരുവായൂരിൽ പോകണമെന്നും അവിടെ വച്ച് മരിച്ചാൽത്തന്നെയും മോക്ഷം കിട്ടുമെന്നും നിർദ്ദേശിച്ചു. അതനുസരിച്ച് രാജാവും കുടുംബാംഗങ്ങളും നമ്പൂതിരിയും ജ്യോത്സ്യരും ഒരുമിച്ച് ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു.

ഗുരുവായൂരിലെത്തിയ രാജാവ്, തന്റെ മരണം പ്രവചിച്ച ദിവസം വരെയും ഭജനമിരിയ്ക്കാൻ തീരുമാനിച്ചു. അതനുസരിച്ചുള്ള എല്ലാ ചിട്ടകളും അദ്ദേഹം പാലിച്ചുപോന്നു. ദിവസങ്ങൾ കടന്നുപോയി. ഒരുദിവസം രാവിലെ ഉണർന്നുനോക്കിയ രാജാവ്, താൻ ജീവിച്ചിരിയ്ക്കുന്നതായി മനസ്സിലാക്കി. ജ്യോത്സ്യർ മരണം പ്രവചിച്ചതിന്റെ പിറ്റേദിവസമായിരുന്നു അത്! ഒരേസമയം സന്തോഷവും കോപവും തോന്നിയ രാജാവ്, ജ്യോത്സ്യരുടെ അടുത്ത് പോകുകയും അദ്ദേഹത്തെ ശാസിയ്ക്കുകയും ചെയ്തു. തലേന്നുരാത്രി താൻ ഒരു പാമ്പിനെ കണ്ടതുപോലുമില്ല എന്നായിരുന്നു രാജാവിന്റെ വാദം. അപ്പോൾ ജ്യോത്സ്യർ രാജാവിന്റെ കാലിലേയ്ക്ക് നോക്കുകയും അവിടെയുള്ള ഒരു പാട് കാണിച്ചുകൊടുക്കുകയും ചെയ്തു. അത് പാമ്പുകടിച്ച പാടായിരുന്നു! ഭഗവദ്കാരുണ്യം കൊണ്ടുമാത്രമാണ് താൻ രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കിയ രാജാവ്, അപ്പോൾ ജീർണ്ണാവസ്ഥയിലായിരുന്ന ക്ഷേത്രം പുനരുദ്ധരിയ്ക്കുന്നതിന് നിർദ്ദേശം നൽകുകയും തന്റെ സമ്പത്ത് മുഴുവൻ ഗുരുവായൂരപ്പന് സമർപ്പിയ്ക്കുകയാണെന്ന് പ്രഖ്യാപിയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ച് ക്ഷേത്രം, സ്വർണ്ണം കൊണ്ടും വെള്ളി കൊണ്ടും നവരത്നങ്ങൾ കൊണ്ടും പുതുക്കിപ്പണിയുകയും ശ്രീകോവിലിന്റെ ചുമരുകളിൽ ചിത്രങ്ങൾ വരച്ചുചേർക്കുകയും ചെയ്തു. തന്റെ സമ്പത്ത് മുഴുവൻ ഗുരുവായൂരപ്പന് ദാനം ചെയ്ത അദ്ദേഹം, ശിഷ്ടകാലം തികഞ്ഞ ഗുരുവായൂരപ്പഭക്തനായി ജീവിച്ചുപോന്നു.[5]

ശങ്കരാചാര്യരുടെ വീഴ്ച

ഗുരുവായൂരപ്പന്റെ കഥകളിൽ സവിശേഷപ്രാധാന്യത്തോടെ പറഞ്ഞുകേൾക്കാറുള്ളതാണ് അദ്വൈത സിദ്ധാന്തത്തിന്റെ മുഖ്യപ്രയോക്താവായ ശങ്കരാചാര്യർക്ക് സംഭവിച്ച വീഴ്ച. ഒരു ഏകാദശിനാളിലാണ് ആ സംഭവം നടന്നതെന്ന് പറയപ്പെടുന്നു. ആ കഥ ഇങ്ങനെയാണ്:

ഒരുപാട് യോഗസിദ്ധികൾ സ്വന്തമായുണ്ടായിരുന്ന ശങ്കരാചാര്യർക്ക് ആകാശമാർഗ്ഗം സഞ്ചരിയ്ക്കാനുള്ള കഴിവുമുണ്ടായിരുന്നു. അദ്ദേഹം അത്തരത്തിൽ കാലടിയിൽ നിന്ന് ശൃംഗേരിയിലേയ്ക്ക് പോയിക്കൊണ്ടിരുന്ന സമയത്താണ് അത് സംഭവിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിന് മുകളിലൂടെയായിരുന്നു യാത്ര. ആകാശത്തുനിന്ന് ശങ്കരാചാര്യർ ക്ഷേത്രം കണ്ടെങ്കിലും അവിടെയിറങ്ങാനോ ഭഗവാനെ തൊഴാനോ അദ്ദേഹം ശ്രമിച്ചില്ല. ശ്രീകോവിലിന്റെ മുകളിലുള്ള ഭാഗം പിന്നിട്ട ഉടനെ ശങ്കരാചാര്യർ ഒറ്റ വീഴ്ച! അദ്ദേഹം നേരെ ചെന്നുവീണത് ക്ഷേത്രത്തിന്റെ വടക്കേ നടയിലാണ്. ക്ഷേത്രത്തിൽ അപ്പോൾ ശീവേലി നടക്കുകയായിരുന്നു. ശീവേലി വടക്കേ നടയിലെത്തിയപ്പോൾ എഴുന്നള്ളിപ്പിന്റെ നേരെ മുന്നിൽ വച്ചാണ് ശങ്കരാചാര്യർ ചെന്നുവീണത്. ആളുകൾ പരിഭ്രാന്തരായി ഓടിക്കൂടി. ശങ്കരാചാര്യർക്ക് ബോധമുണ്ടായിരുന്നില്ല. എന്നാൽ, ശരീരത്തിലെവിടെയും പരുക്കുകളും കണ്ടില്ല. ശാന്തിക്കാർ വന്ന് പുണ്യതീർത്ഥം മുഖത്ത് തെളിച്ചതും ബോധം വീണ്ടെടുത്ത ശങ്കരാചാര്യർ, ഗുരുവായൂരപ്പന്റെ നടയിൽ പോയി സാഷ്ടാംഗം പ്രണമിയ്ക്കുകയും സമസ്താപരാധം ഏറ്റുപറയുകയും ചെയ്തു. കുറച്ചുദിവസം കൂടി ക്ഷേത്രത്തിൽ തന്നെ കഴിച്ചുകൂട്ടിയ അദ്ദേഹം, ക്ഷേത്രത്തിലെ പൂജകളും ചടങ്ങുകളും പുനഃക്രമീകരിയ്ക്കുകയും, ഗുരുവായൂരപ്പനെ സ്തുതിച്ച് ഗോവിന്ദാഷ്ടകം എന്ന കൃതി രചിയ്ക്കുകയും ചെയ്തു. ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയതും അദ്ദേഹമാണ്.

നെന്മിനി ഉണ്ണി

ഗുരുവായൂരിൽ തന്നെയുള്ള ഒരു ബ്രാഹ്മണകുടുംബമാണ് നെന്മിനി മന. ഈ കുടുംബത്തിൽ പെട്ടവർ ഇന്നും ഗുരുവായൂരിലുണ്ട്. ഈ കുടുംബത്തിന്റെ വകയായി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ഒരു ലോഡ്ജും ഹോട്ടലുമടക്കമുള്ള സൗകര്യങ്ങളുണ്ട്. എല്ലാ വർഷവും വൃശ്ചികമാസത്തിലെ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള സപ്തമി വിളക്ക് സ്പോൺസർ ചെയ്യുന്നത് ഈ കുടുംബമാണ്. ഇവിടത്തെ പൂർവ്വികനായിരുന്ന ഒരു ഉണ്ണി നമ്പൂതിരിയുടെ കഥയാണ് ഇവിടെ കാണിയ്ക്കുന്നത്.

നെന്മിനി മനയിലെ അച്ഛൻ നമ്പൂതിരിയായിരുന്നു ഒരിയ്ക്കൽ ഗുരുവായൂരിലെ മേൽശാന്തി. ഒരു ദിവസം, അദ്ദേഹത്തിന് അത്യാവശ്യമായി ഒരു സ്ഥലം വരെ പോകേണ്ടിവന്നു. സഹായിയായ കീഴ്ശാന്തിയും അന്ന് ക്ഷേത്രത്തിലുണ്ടായിരുന്നില്ല. ഭഗവാന്റെ പൂജ മുടങ്ങുമല്ലോ എന്നാലോചിച്ച് വിഷമിച്ച മേൽശാന്തി, ഒടുവിൽ തന്റെ മകനായ ഉണ്ണിനമ്പൂതിരിയെ പൂജയേല്പിയ്ക്കാൻ തീരുമാനിച്ചു. പോകും മുമ്പ് മേൽശാന്തി, ഉണ്ണിനമ്പൂതിരിയ്ക്ക് പൂജാവിധികളെല്ലാം പറഞ്ഞുകൊടുത്തു. ശ്രീകോവിലിനകത്ത് കയറിയ ഉണ്ണി, മലരുനിവേദ്യവും ഉഷഃപൂജയുമെല്ലാം വിധിപോലെ ചെയ്തു. അപ്പോഴാണ് ഉണ്ണി അത് ശ്രദ്ധിച്ചത്: നിവേദ്യച്ചോറ് മുഴുവൻ അതുപോലെത്തന്നെയിരിയ്ക്കുന്നു! ഉണ്ണി ആശങ്കാകുലനായി. തന്റെ പൂജ പിഴച്ചോ? ഭഗവാൻ നിവേദ്യം നേരിട്ടുണ്ണും എന്നായിരുന്നു അവന്റെ വിചാരം. പിന്നീട് അടുത്തുള്ള ഒരു സ്ഥലത്തുനിന്ന് ഉപ്പുമാങ്ങയും സംഭാരവും കൊണ്ടുവരികയും അവ ചോറിന്റെ കൂടെ കൂട്ടിക്കുഴച്ചുവയ്ക്കുകയും ചെയ്തു. പക്ഷേ, യാതൊരു ഫലവും കണ്ടില്ല. ഉണ്ണി പൊട്ടിക്കരയാൻ തുടങ്ങി. അവന്റെ കണ്ണീർ കേട്ട ഉണ്ണിക്കണ്ണൻ, ഒടുവിൽ അവനുമുന്നിൽ പ്രത്യക്ഷപ്പെടുകയും ഉണ്ണിയുടെ കയ്യിൽ നിന്ന് ചോറുമുഴുവൻ വാങ്ങിക്കഴിയ്ക്കുകയും ചെയ്തു. ഏറെ സന്തോഷിച്ചുപോയ ഉണ്ണി, പക്ഷേ നടതുറക്കാനുള്ള സമയം കഴിഞ്ഞതറിഞ്ഞില്ല.

സമയം കഴിഞ്ഞിട്ടും നടതുറക്കാത്തതിൽ ക്ഷേത്രത്തിലെ കഴകക്കാരായ വാര്യരും മാരാരും ആശങ്ക പ്രകടിപ്പിച്ചു. ഉണ്ണിയ്ക്ക് വല്ലതും സംഭവിച്ചോ എന്നായിരുന്നു അവരുടെ ചിന്ത. എന്നാൽ, തൊട്ടുപിന്നാലെ ഒഴിഞ്ഞ പൂജാപാത്രങ്ങളുമായി ഉണ്ണി പുറത്തെത്തി. പാത്രങ്ങൾ ഒഴിഞ്ഞിരിയ്ക്കുന്നത് കണ്ട വാര്യർ തനിയ്ക്ക് അവകാശപ്പെട്ട നിവേദ്യച്ചോറ് മുഴുവൻ ഉണ്ണി ഉണ്ടുതീർത്തു എന്ന് വിചാരിച്ചു. അയാൾ അവനെ വിളിച്ചുകൊണ്ടുപോകുകയും കയ്യിലുണ്ടായിരുന്ന വടിയെടുത്ത് അടിയ്ക്കുകയും ചെയ്തു. താനല്ല, ഭഗവാനാണ് എല്ലാം കഴിച്ചതെന്ന് ഉണ്ണി ഒരുപാടു തവണ പറഞ്ഞെങ്കിലും വാര്യർ അത് അംഗീകരിച്ചില്ല. ഒരുപാട് തവണ അയാൾ ഉണ്ണിയെ തല്ലി. ഇതിനിടയിൽ മേൽശാന്തി മടങ്ങിയെത്തി. വാര്യരിൽ നിന്ന് വിവരമറിഞ്ഞ അദ്ദേഹവും ഉണ്ണിയെ ഒരുപാട് തല്ലി. അങ്ങനെയിരിയ്ക്കുമ്പോഴാണ് ശ്രീകോവിലിൽ നിന്ന് ഒരു അശരീരി മുഴങ്ങിയത്. ഉണ്ണി പറഞ്ഞത് ശരിയാണെന്നും അതിനാൽ തല്ലേണ്ടത് തന്നെയാണെന്നുമായിരുന്നു ആ അശരീരി. കുറ്റബോധം താങ്ങാനാകാതെ മേൽശാന്തിയും വാര്യരും ശ്രീകോവിലിനുമുന്നിൽ സാഷ്ടാംഗം പ്രണമിച്ചു.

നാരായണീയത്തിന്റെ ഉദ്ഭവം

ശ്രീമദ്ഭാഗവതത്തെ ആസ്പദമാക്കി രചിച്ച പ്രസിദ്ധമായൊരു സംസ്കൃതകാവ്യമാണ് 'നാരായണീയം'. പണ്ഡിതശ്രേഷ്ഠനായ മേല്പുത്തൂർ നാരായണ ഭട്ടതിരിയാണ് ഈ മഹാകാവ്യം രചിച്ചത്. പന്ത്രണ്ട് സ്കന്ധങ്ങളും പതിനായിരം ശ്ലോകങ്ങളുമടങ്ങിയ ഭാഗവതകാവ്യത്തെ, വെറും നൂറു ദശകങ്ങളിലും ആയിരം ശ്ലോകങ്ങളിലുമൊതുക്കിയ നാരായണീയം, ഭാഗവതത്തിൽ നിന്ന് വ്യത്യസ്തമായി കവി ഭഗവാനോട് സംവദിയ്ക്കുന്ന രീതിയിലാണ് രചിച്ചിട്ടുള്ളത്. ഗുരുവായൂർ ക്ഷേത്രവുമായി അടുത്ത് ബന്ധമുള്ള ഈ കാവ്യം ഉദ്ഭവിയ്ക്കാൻ കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ:

1560-ൽ ഇന്നത്തെ മലപ്പുറം ജില്ലയിൽ തിരുനാവായയ്ക്കടുത്തുള്ള ചന്ദനക്കാവിലെ പണ്ഡിതകുടുംബമായ മേല്പുത്തൂർ ഇല്ലത്ത് ജനിച്ച നാരായണഭട്ടതിരി, മഹാപണ്ഡിതനായിരുന്ന അച്ഛൻ മാതൃദത്തഭട്ടതിരിയിൽ നിന്ന് മീമാംസയും മാധവൻ എന്ന ഗുരുവിൽ നിന്ന് ഋഗ്വേദവും ജ്യേഷ്ഠൻ ദാമോദരഭട്ടതിരിയിൽ നിന്ന് തർക്കശാസ്ത്രവും പഠിച്ചെടുത്തശേഷം, തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയുടെ കീഴിൽ ഉപരിപഠനം നടക്കുന്ന കാലത്താണ് നാരായണീയത്തിന്റെ ഉദ്ഭവത്തിലേയ്ക്ക് നയിച്ച സംഭവങ്ങൾ നടന്നത്. ഗുരുതരമായ വാതരോഗം ബാധിച്ച അച്യുതപ്പിഷാരടിയെ മേല്പുത്തൂർ നല്ല രീതിയിൽ ശുശ്രൂഷിച്ചുപോന്നു. ഒടുവിൽ ഗുരുനാഥന്റെ അസുഖം മാറുകയും, അതേസമയം മേല്പുത്തൂരിന് അസുഖസൂചനകൾ തുടങ്ങുകയും ചെയ്തു. ഗുരുവിൽ നിന്ന് മേല്പുത്തൂർ അസുഖം ഇരന്നുവാങ്ങി എന്നാണ് കഥ. വാതരോഗം മാറാൻ നിരവധി ചികിത്സാരീതികൾ ചെയ്തുനോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവിൽ, സാക്ഷാൽ ധന്വന്തരിമൂർത്തിയായ ഗുരുവായൂരപ്പൻ തന്നെ ശരണം എന്ന് വിചാരിച്ച മേല്പുത്തൂർ, 1587 ഓഗസ്റ്റ് 27-ന് (കൊല്ലവർഷം 763 ചിങ്ങം 16), ചിങ്ങമാസത്തിലെ തിരുവോണം നാളിൽ, മാതാപിതാക്കൾക്കും അനുജനും കവിയുമായ ചെറിയ മാതൃദത്തഭട്ടതിരിയ്ക്കും ചില സഹായികൾക്കുമൊപ്പം ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. അമ്മാത്തായ പയ്യൂരില്ലമടക്കം പല സ്ഥലങ്ങളിലും തങ്ങിയ ശേഷം മൂന്നാം നാൾ അവർ ഗുരുവായൂരിലെത്തി.

ഗുരുവായൂരിലെത്തിയതും ഭഗവാനെ സ്തുതിച്ച് ഒരു കവിതയെഴുതണമെന്ന് മേല്പുത്തൂരിന് തോന്നി. പക്ഷേ, എവിടെനിന്ന് തുടങ്ങണം, എങ്ങനെ തുടങ്ങണം എന്നൊന്നും അദ്ദേഹത്തിന് പിടികിട്ടിയില്ല. ഉറ്റ സുഹൃത്തും, മലയാളഭാഷയുടെ പിതാവുമായ തുഞ്ചത്തെഴുത്തച്ഛനെത്തന്നെ സമീപിയ്ക്കാമെന്ന് വിചാരിച്ച മേല്പുത്തൂർ, തന്റെ സഹായികളെ തൃക്കണ്ടിയൂരിലേയ്ക്ക് വിട്ടു.

സഹായികൾ തൃക്കണ്ടിയൂരിലെ എഴുത്തച്ഛന്റെ വീട്ടിലെത്തുമ്പോൾ, അദ്ദേഹം തന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ വരികൾ ചൊല്ലി ചാരുകസേരയിലിരിയ്ക്കുകയായിരുന്നു. സഹായികൾ എഴുത്തച്ഛനോട് ആഗമനോദ്ദേശ്യം പറഞ്ഞപ്പോൾ മേല്പുത്തൂരിനോട് താൻ 'മത്സ്യം തൊട്ടുകൂട്ടാൻ പറഞ്ഞതായി' അറിയിയ്ക്കാൻ അദ്ദേഹം പറഞ്ഞു. ഗുരുവായൂർ മടങ്ങിയെത്തിയ സഹായികൾ മേല്പുത്തൂരിനോട് വിവരം പറഞ്ഞപ്പോൾ അദ്ദേഹം സന്തോഷിയ്ക്കുകയായിരുന്നു. ഇത് കണ്ടപ്പോൾ സഹായികളും സ്തബ്ധരായിപ്പോയി. മത്സ്യം തൊട്ടുള്ള വൈഷ്ണവാവതാരങ്ങളെ സ്തുതിച്ച് കീർത്തനമെഴുതുക എന്നായിരുന്നു എഴുത്തച്ഛൻ പറഞ്ഞതിന്റെ അന്തരാർത്ഥം എന്ന് മേല്പുത്തൂർ അവർക്ക് പറഞ്ഞുകൊടുത്തു. അങ്ങനെയാണ് സാന്ദ്രാനന്ദാവബോധാത്മകമനുപമിതം... എന്ന് തുടങ്ങുന്ന നാരായണീയത്തിന്റെ ആദ്യദശകം പിറന്നത്. തുടർന്ന്, ഓരോ ദിവസവും ഓരോ ദശകം എന്ന കണക്കിൽ നൂറുദിവസം കൊണ്ട് നൂറുദശകം പൂർത്തിയാക്കി. ഓരോ ദിവസം കഴിയുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവന്നു. ഒടുവിൽ, നൂറാം ദിവസം അദ്ദേഹം നാരായണീയരചന പൂർത്തിയാക്കുകയും അദ്ദേഹത്തിന് വേണുഗോപാലരൂപത്തിൽ ഗുരുവായൂരപ്പന്റെ ദർശനമുണ്ടാകുകയും അതോടെ അദ്ദേഹം രോഗവിമുക്തനാകുകയും ചെയ്തു.

ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കേ വാതിൽമാടത്തിലെ കിഴക്കേ അറ്റത്തെ തൂണിലിരുന്നാണ് മേല്പുത്തൂർ നാരായണീയം രചിച്ചത്. വാതരോഗം വന്ന് ശരീരം മുഴുവൻ തളർന്നുപോയ മേല്പുത്തൂർ ഓരോ ശ്ലോകങ്ങൾ എഴുതുകയും അനുജൻ അവ പകർത്തിയെടുക്കുകയുമായിരുന്നു എന്നാണ് കഥ. നാരായണീയരചനയോടുകൂടി ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം, പിന്നീട് കുറഞ്ഞത് 86 വയസ്സുവരെയെങ്കിലും ജീവിച്ചിരുന്നു. ഈ കാലഘട്ടത്തിനിടയിൽ അദ്ദേഹം കൊച്ചി, അമ്പലപ്പുഴ, കോഴിക്കോട്, മൂക്കുതല തുടങ്ങിയ സ്ഥലങ്ങളിലായി ജീവിച്ചുപോരുകയും, അവിടങ്ങളിലെല്ലാം പ്രശസ്തനാകുകയും ചെയ്തു. പ്രക്രിയാ സർവ്വസ്വം, ശ്രീപാദ സപ്തതി, ഒരുപാട് ചമ്പുക്കൾ, പ്രശസ്തികൾ തുടങ്ങി വേറെയും ചില കൃതികൾ ഇക്കാലത്ത് അദ്ദേഹം രചിച്ചുപോയിട്ടുണ്ട്. മൂക്കുതലയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്. അനായാസമരണമായിരുന്നു അദ്ദേഹത്തിന്.

ജ്ഞാനപ്പാനയുടെ ഉദ്ഭവം

മേല്പുത്തൂരിന്റെ സമകാലികനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന മറ്റൊരു കവിയായിരുന്നു പൂന്താനം നമ്പൂതിരി. ഇന്നത്തെ മലപ്പുറം ജില്ലയിൽ തന്നെയുള്ള പെരിന്തൽമണ്ണയ്ക്കടുത്ത് കീഴാറ്റൂരിലായിരുന്നു അദ്ദേഹത്തിന്റെ ഇല്ലം. മേല്പുത്തൂരിൽ നിന്ന് വ്യത്യസ്തമായി സംസ്കൃതത്തിൽ വലിയ പാണ്ഡിത്യമൊന്നുമില്ലായിരുന്ന പൂന്താനം, മലയാളത്തിലാണ് കവിതകൾ രചിച്ചിരുന്നത്. തന്മൂലം സംസ്കൃതപണ്ഡിതന്മാർ അദ്ദേഹത്തെ ഒരുപാട് പരിഹസിച്ചിട്ടുണ്ട്. മലയാളത്തിലെ ഭഗവദ്ഗീ എന്നറിയപ്പെടുന്ന 'ജ്ഞാനപ്പാന'യാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി. ഈ കൃതി എഴുതാൻ കാരണമായ ഒരു സംഭവമുണ്ട്. അതിങ്ങനെ:

ഏറെക്കാലം സന്താനഭാഗ്യമില്ലാതെ വിഷമിച്ചിരുന്ന പൂന്താനം, അതിനായി 'സന്താനഗോപാലം പാന' എന്ന കൃതി രചിച്ചു. അതിനെത്തുടർന്ന് അദ്ദേഹത്തിന് ഒരു മകനുണ്ടായി. എന്നാൽ, ചോറൂണിന്റെ ദിവസം അവൻ ചാക്ക് ദേഹത്തുവീണ് മരിച്ചു. ഇതിലുണ്ടായ വിഷമമാണ് ജ്ഞാനപ്പാനയുടെ ഉദ്ഭവത്തിലേയ്ക്ക് നയിച്ചത്. നാമജപത്തിന്റെയും ഭക്തിയുടെയും പ്രാധാന്യം അറിയിയ്ക്കുന്നതിനോടൊപ്പം കടുത്ത സാമൂഹ്യവിമർശനവും ഉൾക്കൊണ്ട ഈ കൃതിയ്ക്ക്, കേരളീയസമൂഹത്തിൽ ലഭിച്ച സ്വാധീനം വലുതാണ്.

തുടങ്ങിയ വരികൾ വേദാന്തചിന്തയുടെയും സാമൂഹ്യവിമർശനത്തിന്റെയും ഉദാഹരണങ്ങളാകുമ്പോൾ ആദ്യഭാഗവും അവസാനഭാഗവും തികഞ്ഞ ഭക്തിയുടെ പ്രതീകങ്ങളായി മാറുകയാണ്. കലികാലത്ത് ഭക്തർക്ക് മോക്ഷത്തിനുള്ള ഏക ഉപാധി നാമപജമാണെന്ന് പൂന്താനം ഇതിലൂടെ സ്ഥാപിയ്ക്കുന്നു.

എന്ന വാക്യം, അദ്ദേഹത്തിന്റെ ഭഗവദ്ഭക്തിയുടെ ഏറ്റവും വലിയ ഉദാഹരണമാണ്.[6]

വാർദ്ധക്യത്തിൽ വസൂരിരോഗം വന്ന് തളർന്നുപോയ പൂന്താനം അത് ഭേദമാകാൻ തന്റെ നാട്ടിലുള്ള തിരുമാന്ധാംകുന്നിലമ്മയെ സ്തുതിച്ച് രചിച്ച ഘനസംഘം എന്ന സ്തോത്രവും വളരെ പ്രസിദ്ധമാണ്. 1964-ൽ പുറത്തിറങ്ങിയ ഓമനക്കുട്ടൻ എന്ന ചിത്രത്തിലുപയോഗിച്ച കണികാണും നേരം രചിച്ചതും അദ്ദേഹമാണ്. നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ എന്ന അതിപ്രസിദ്ധമായ ശിവസ്തുതിയും അദ്ദേഹത്തിന്റേതാണ്. ഇവ കൂടാതെ വേറെയും കൃതികൾ രചിച്ച അദ്ദേഹം, ഗുരുവായൂരപ്പനെക്കുറിച്ചുള്ള ഐതിഹ്യകഥകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. 93-ആം വയസ്സിൽ അദ്ദേഹം ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് പറയപ്പെടുന്നത്.

ഭക്തിയും വിഭക്തിയും

ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റൊരു ഐതിഹ്യകഥയാണ് ഭക്തിയും വിഭക്തിയും. മേല്പുത്തൂരും പൂന്താനവുമാണ് ഈ കഥയിലെ കഥാപാത്രങ്ങൾ. സംസ്കൃതപണ്ഡിതന്മാർക്ക് അക്കാലത്ത് മലയാളകവികളോടും മലയാളകൃതികളോടുണ്ടായിരുന്ന പുച്ഛവും അവയിലെ ഭഗവാന്റെ നിലപാടുമാണ് ഈ കഥയിലെ പ്രമേയം. കഥ ഇങ്ങനെയാണ്:

വാതരോഗം ബാധിച്ച് ഗുരുവായൂരിൽ മേല്പുത്തൂർ ഭജനമിരിയ്ക്കുന്ന കാലത്തുതന്നെ പൂന്താനവും ഭജനമിരിയ്ക്കാനുണ്ടായിരുന്നു. ഒരു ദിവസം, പൂന്താനം താൻ രചിച്ച ജ്ഞാനപ്പാന മേല്പുത്തൂരിന് കാണിച്ചുകൊടുക്കാൻ ചെന്നു. എന്നാൽ, സംസ്കൃതപണ്ഡിതനായിരുന്ന മേല്പുത്തൂർ, ആ ആവശ്യം നിരസിച്ചു. ഇത് പൂന്താനത്തെ അത്യധികം ദുഃഖിതനാക്കി. അന്നുരാത്രി, മേല്പുത്തൂരിന് വാതരോഗം വീണ്ടും മൂർച്ഛിച്ചു. അല്പസമയം അദ്ദേഹത്തിന് ബോധക്ഷയമുണ്ടായി. ബോധം വന്നപ്പോൾ അദ്ദേഹത്തിന് ഭഗവാന്റെ ഒരു ദർശനമുണ്ടായി. ഭഗവാൻ പറഞ്ഞു:

ഇതനുസരിച്ച് പിറ്റേന്ന് രാവിലെ മേല്പുത്തൂർ, ക്ഷേത്രദർശനം കഴിഞ്ഞ് തെക്കേ നാലമ്പലത്തിലിരുന്ന് അന്നത്തെ ദശകവും പൂർത്തിയാക്കിയ ശേഷം പൂന്താനത്തിനടുത്ത് പോകുകയും അദ്ദേഹത്തോട് മാപ്പുപറഞ്ഞ് ജ്ഞാനപ്പാന വായിച്ച് വിലയിരുത്തുകയും പൂന്താനത്തെ മുഗ്ദകണ്ഠം പ്രശംസിയ്ക്കുകയും ചെയ്തു.

'പദ്മനാഭോ മരപ്രഭു'

ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. സംസ്കൃതത്തിൽ പൂന്താനത്തിനുണ്ടായിരുന്ന പ്രാവീണ്യക്കുറവും അതുമൂലം അദ്ദേഹം നേരിട്ട അപമാനങ്ങളും അവയിലുള്ള ഭഗവാന്റെ പ്രതികരണവും അടങ്ങിയതാണ് ഈ കഥ. അതിങ്ങനെ:

സംസ്കൃതത്തിൽ വലിയ പാണ്ഡിത്യമൊന്നുമുണ്ടായിരുന്നില്ലെങ്കിലും പൂന്താനം നിത്യേന ക്ഷേത്രനടയിൽ വന്ന് വിഷ്ണു സഹസ്രനാമം വ്യാഖ്യാനം ചെയ്യുമായിരുന്നു. അപ്പപ്പോൾ വായയിൽ വരുന്ന രീതിയിലാണ് അദ്ദേഹം വ്യാഖ്യാനം കൊടുത്തിരുന്നത്. ഒരിയ്ക്കൽ, അത്തരത്തിൽ അദ്ദേഹം വിഷ്ണു സഹസ്രനാമത്തിലെ 'പദ്മനാഭോ അമരപ്രഭു' എന്ന ഭാഗം 'പദ്മനാഭോ മരപ്രഭു' എന്ന് തെറ്റായി ഉച്ചരിച്ച് അതിന് വ്യാഖ്യാനം കൊടുക്കുകയായിരുന്നു. അപ്പോൾ, സമീപത്തുണ്ടായിരുന്ന വേദപണ്ഡിതന്മാരായ ചില ബ്രാഹ്മണർ പൂന്താനത്തെ അപഹസിച്ചു. ഈ സമയത്ത് അദ്ദേഹം മരപ്രഭു ആരാണെന്ന് വിചാരിച്ച് ചിന്താധീനനായി. അപ്പോൾ, മരപ്രഭുവും താൻ തന്നെയാണെന്ന് അറിയിച്ചുകൊണ്ട് ശ്രീലകത്തുനിന്ന് ഒരു അശരീരി മുഴങ്ങി. ഇത് കേട്ടതും പണ്ഡിതസമൂഹം ലജ്ജിച്ച് തലതാഴ്ത്തി. [7]

ഈ സംഭവത്തിന്റെ ഓർമ്മയ്ക്കായി ഗുരുവായൂർ തെക്കേ നടയിലെ ശ്രീവത്സം വി.ഐ.പി. റസ്റ്റ് ഹൗസ് വളപ്പിൽ മരപ്രഭുവിന്റെ അതിഭീമാകാരമായ ഒരു ശില്പം സ്ഥാപിച്ചിട്ടുണ്ട്. കളിമണ്ണിൽ തീർത്ത ഈ ശില്പം, അത്തരത്തിലുള്ള ഏറ്റവും വലിയ ശില്പമാണ്. 1995-ലാണ് ഈ ശില്പം സ്ഥാപിച്ചത്. പ്രശസ്ത ശില്പി ആലുവ പി.വി. രാമചന്ദ്രന്റെ നേതൃത്വത്തിൽ 1200 പേർ ചേർന്ന് മൂന്നുമാസം കഠിനവ്രതമെടുത്താണ് ഈ ശില്പം നിർമ്മിച്ചെടുത്തത്.[8] ഗുരുവായൂരപ്പന്റെ പരമഭക്തനും മുൻ കേരള മുഖ്യമന്ത്രിയുമായിരുന്ന കെ. കരുണാകരനാണ് ഇത് ഉദ്ഘാടനം ചെയ്തത്. കളിമണ്ണിനോടൊപ്പം ഔഷധമൂല്യങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്. ജാപ്പനീസ് നിർമ്മാണശൈലിയാണ് ഇതിന് അവലംബിച്ചെടുത്തത്. കണ്ണടച്ചുനിൽക്കുന്ന ശ്രീകൃഷ്ണഭഗവാന്റെ മുഖവും, ചേർന്നുനിൽക്കുന്ന മരത്തടിയുമാണ് ഈ ശില്പത്തിലുള്ളത്. 2008-ൽ ഈ ശില്പത്തോടുചേർന്ന് ഏതാനും ദിവ്യാത്മാക്കളുടെ രൂപങ്ങളും, 2011-ൽ പ്രഭാമണ്ഡലവും ചാർത്തുകയുണ്ടായി. ചുരുങ്ങിയ കാലം കൊണ്ടാണ് മരപ്രഭു ശില്പം ഗുരുവായൂരിലെ ഭക്തരുടെ ശ്രദ്ധയാകർഷിച്ചുപറ്റിയത്. ഇപ്പോൾ ഇതിന്റെ ചെറുപതിപ്പുകളും നിർമ്മാണത്തിലുണ്ട്.[9] ഇവയുടെ ശില്പിയും പി.വി. രാമചന്ദ്രനാണ്.

ഭാഗതപ്രിയനായ കൊട്ടിയൂരപ്പൻ

ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. ഗുരുവായൂരുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഗുരുവായൂരപ്പൻ പൂന്താനത്തെ ധാരാളമായി അനുഗ്രഹിച്ചതായി കഥകളുള്ളതിനാൽ ഇതും ആ ഗണത്തിൽ പെടുത്താം. ഉത്തരകേരളത്തിലെ പ്രസിദ്ധ മഹാക്ഷേത്രമായ കൊട്ടിയൂർ ക്ഷേത്രവുമായും അവിടത്തെ ദേവനായ പരമശിവനുമായാണ് ഈ കഥയ്ക്ക് നേരിട്ട് ബന്ധമുള്ളത്. പൂന്താനത്തിന്റെ ഭാഗവതപാരായണം എങ്ങനെ കൊട്ടിയൂരപ്പനെ പ്രസന്നനാക്കി എന്ന് ഈ കഥയിൽ കാണാം.

ഒരിയ്ക്കൽ, ഒരു വൈശാഖകാലത്ത് പൂന്താനം കൊട്ടിയൂരിൽ ദർശനത്തിനെത്തി. ബാവലിപ്പുഴയിൽ കുളിച്ച് അക്കരെയും ഇക്കരെയുമുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ശേഷം അദ്ദേഹം, വലിയൊരു സദസ്സിനെ സാക്ഷിയാക്കി തന്റെ ഭാഗവതപാരായണം തുടങ്ങി. ഭാഗവതത്തിലെ അതിപ്രധാനമായ ദശമസ്കന്ധത്തിലെ അറുപതാം അദ്ധ്യായമായ 'കർഹിചിദദ്ധ്യായ'മാണ് അദ്ദേഹത്തിന് അന്ന് വായിയ്ക്കാനുണ്ടായിരുന്നത്. പ്രസ്തുത അദ്ധ്യായത്തിലെ 'കർഹി ചിത് സുഖമാസീനം' എന്നു തുടങ്ങുന്ന ശ്ലോകം കാരണമാണ് അദ്ധ്യായത്തിന് ഇങ്ങനെയൊരു പേരുതന്നെ വന്നത്. പൂന്താനത്തിന്റെ ഭാഗവതപാരായണം കേട്ട സദസ്യർ, അദ്ദേഹത്തെ വാനോളം പുകഴ്ത്തി. തുടർന്ന്, താൻ വായിച്ചുതീർന്ന ഭാഗം അദ്ദേഹം മയിൽപ്പീലി വച്ച് അടച്ചു.

പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ദിനകൃത്യങ്ങളെല്ലാം കഴിച്ച് പൂന്താനം ഗ്രന്ഥം തുറന്നുനോക്കുമ്പോൾ മയിൽപ്പീലി കർഹിചിദദ്ധ്യായത്തിന്റെ തുടക്കത്തിൽ തന്നെ നിൽക്കുന്നു! തന്റെ ഓർമ്മക്കുറവായിരിയ്ക്കും കാരണമെന്ന് വിചാരിച്ച അദ്ദേഹം, അന്നും അതേ അദ്ധ്യായം തന്നെ വായിച്ചു. രണ്ടുമൂന്നുദിവസങ്ങളിൽ ഇത് ആവർത്തിച്ചപ്പോൾ ഇത് ഭഗവാന്റെ ലീലയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. അന്നും ഭാഗവതം വായിച്ച ശേഷം സന്തോഷത്തോടെ അദ്ദേഹം കൊട്ടിയൂർ വിട്ടു. അപ്പോഴാണ് തന്റെ ഭാഗവതഗ്രന്ഥം എടുക്കാൻ മറന്നുപോയ കാര്യം അദ്ദേഹം അറിഞ്ഞത്. തുടർന്ന് അദ്ദേഹം തിരിച്ച് കൊട്ടിയൂരിലേയ്ക്ക് പുറപ്പെട്ടെങ്കിലും അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. അദ്ദേഹം വാതിൽപ്പഴുതിലൂടെ നോക്കിയപ്പോൾ കണ്ട കാഴ്ച അതിശയകരമായിരുന്നു: ശിവഭഗവാൻ പാർവ്വതീദേവിയ്ക്ക് ഭാഗവതത്തിലെ കർഹിചിദദ്ധ്യായം വായിച്ചുകൊടുക്കുന്നു! അത് സശ്രദ്ധം കേട്ടുകൊണ്ടിരുന്ന ദേവി, ഭഗവാന്റെ വായന നന്നായെങ്കിലും പൂന്താനം വായിച്ചുകേൾക്കാനാണ് കൂടുതൽ രസകരമെന്ന് പറയുകയുണ്ടായി! പൂന്താനം പുറത്തുണ്ടെന്ന വിവരമറിഞ്ഞ ഭഗവാനും ദേവിയും, അദ്ദേഹത്തിന് ദർശനം നൽകുകയും, ഭാഗവതഗ്രന്ഥം തങ്ങളുടെ മറ്റൊരു വാസകേന്ദ്രമായ തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിലെ മണ്ഡപത്തിന്റെ ഉത്തരത്തിലുണ്ടെന്ന് പൂന്താനത്തെ അറിയിയ്ക്കുകയും ചെയ്തു. അതനുസരിച്ച് പൂന്താനം, ഒരുപാടുദൂരം സഞ്ചരിച്ച് തൃശ്ശൂരിലെത്തുകയും വടക്കുന്നാഥനെയും ഉപദേവതകളെയും തൊഴുതശേഷം മണ്ഡപത്തിലെത്തി അതിന്റെ ഉത്തരത്തിൽ നിന്ന് ഗ്രന്ഥം തിരിച്ചെടുക്കുകയും ചെയ്തു.

ഗുരുവായൂരപ്പൻ മങ്ങാട്ടച്ചനായി

ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. സാമൂതിരിയുടെ സൈന്യാധിപനായ മങ്ങാട്ടച്ചന്റെ രൂപത്തിൽ വന്ന് ഗുരുവായൂരപ്പൻ പൂന്താനത്തെ രക്ഷിച്ചതാണ് ഈ കഥയിലെ ഉള്ളടക്കം. തന്റെ ഭക്തരെ രക്ഷിയ്ക്കാൻ ഭഗവാൻ ഏതു രൂപത്തിലും വരും എന്ന വിശ്വാസത്തിന്റെ തെളിവായി ഭക്തർ ഇതിന്റെ കണ്ടുവരുന്നു. കഥ ഇങ്ങനെയാണ്:

ഒരിയ്ക്കൽ പൂന്താനം, കീഴാറ്റൂരിലുള്ള ഇല്ലത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു. നേരം അർദ്ധരാത്രിയായിരുന്നു. ചുറ്റും കൂരിരുട്ട്. എങ്ങും കനത്ത നിശ്ശബ്ദത. തീർത്തും വിജനമായ പ്രദേശത്തുകൂടിയാണ് അദ്ദേഹം കടന്നുപോകുന്നുണ്ടായിരുന്നത്. പെട്ടെന്ന് അദ്ദേഹത്തെ ഒരു സംഘം അക്രമികൾ തടഞ്ഞുനിർത്തി ആക്രമിച്ചു. അവർ പൂന്താനത്തോട് വൻ തുക ആവശ്യപ്പെട്ടു. തന്റെ കയ്യിൽ ഒരു ഭാഗതഗ്രന്ഥം മാത്രമാണുള്ളതെന്നും അത് തരാൻ തനിയ്ക്കാകില്ലെന്നും അദ്ദേഹം പറഞ്ഞപ്പോൾ അക്രമികളിലൊരുത്തൻ അദ്ദേഹത്തിന്റെ തോളിലെ ഭാണ്ഡം പിടിച്ചുവലിയ്ക്കുകയും, മറ്റൊരുത്തൻ അദ്ദേഹത്തെ വടിയെടുത്ത് അടിയ്ക്കുകയും ചെയ്തു. വേദന താങ്ങാനാകത്തെ പൂന്താനം, ഇഷ്ടദേവനെ ഉറക്കെ വിളിച്ചു.

അപ്പോൾ ദൂരെനിന്ന് ഒരു കുതിരയുടെ കുളമ്പടിശബ്ദം കേൾക്കാൻ തുടങ്ങി. ഓരോ നിമിഷം കഴിയുംതോറും അത് അടുത്തെത്താൻ തുടങ്ങി. സാമൂതിരിയുടെ സൈന്യാധിപനായ മങ്ങാട്ടച്ചനായിരുന്നു കുതിരപ്പുറത്ത്. മങ്ങാട്ടച്ചൻ, തന്റെ കയ്യിലെ വാളെടുത്ത് അക്രമികൾക്കുനേരെ ആഞ്ഞുവീശുകയും അവർ പേടിച്ചോടുകയും ചെയ്തു. തന്റെ ജീവൻ രക്ഷിച്ച മങ്ങാട്ടച്ചന് പൂന്താനം തന്റെ കയ്യിലെ മോതിരം ഊരി സമ്മാനിയ്ക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അത് വാങ്ങാൻ തയ്യാറായില്ല. ഒടുവിൽ പൂന്താനത്തിന്റെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹം അത് വാങ്ങുകയായിരുന്നു. മോതിരവും വാങ്ങിച്ച മങ്ങാട്ടച്ചൻ, ഉടനെ സ്ഥലം വിട്ടു. മനസ്സുനിറയെ സന്തോഷത്തോടെ പൂന്താനം യാത്ര തുടർന്നു.

നേരം ഏഴരവെളുപ്പായി. ഗുരുവായൂർ ക്ഷേത്രനട തുറക്കാനുള്ള സമയമായി. മേല്പുത്തൂരടക്കമുള്ള ഭക്തോത്തമന്മാർ, ഭഗവാന്റെ നിർമ്മാല്യം കണ്ടുതൊഴാൻ പുറത്ത് വരിയായി നിൽക്കുന്നുണ്ടായിരുന്നു. മേൽശാന്തി എഴുന്നേറ്റ് കുളികഴിഞ്ഞുവന്ന് ശ്രീകോവിലിന്റെ വാതിൽ തുറക്കാൻ കഠിനപ്രയത്നം തുടങ്ങി. എന്നാൽ, എത്ര ശ്രമിച്ചിട്ടും വാതിൽ തുറക്കുന്നില്ല! അപ്പോഴാണ്, 'കൃഷ്ണാ! ഗുരുവായൂരപ്പാ! ഭഗവാനേ!' എന്ന വിളിയോടെ പൂന്താനം ക്ഷേത്രനടയിലെത്തിയത്. തൊട്ടുപിന്നാലെ, മേൽശാന്തിയ്ക്ക് നടതുറക്കാൻ സാധിയ്ക്കുകയും ചെയ്തു! ക്ഷേത്രക്കുളത്തിൽ കുളിച്ച് ഭഗവാന്റെ നിർമ്മാല്യം തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിനടുത്തെത്തിയ പൂന്താനത്തെ മേൽശാന്തി വിളിയ്ക്കുകയും, അദ്ദേഹത്തിന് ഒരു മോതിരം സമ്മാനിയ്ക്കുകയും ചെയ്തു. പൂന്താനം മോതിരം പരിശോധിച്ചുനോക്കിയപ്പോൾ ഞെട്ടിപ്പോയി. അത് അദ്ദേഹത്തിന്റെ തന്നെ മോതിരമായിരുന്നു! ഇതിനെക്കുറിച്ച് പൂന്താനം മേൽശാന്തിയോട് ചോദിച്ചപ്പോൾ തനിയ്ക്ക് ഭഗവാന്റെ സ്വപ്നദർശനമുണ്ടായെന്നും, ഭക്തനായ പൂന്താനത്തിന് മോതിരം തിരിച്ചുകൊടുക്കണമെന്ന് അതിൽ ഭഗവാൻ പറഞ്ഞുവെന്നും അദ്ദേഹം വിശദീകരിച്ചു. തന്റെ ജീവൻ രക്ഷിച്ചത് ഭഗവാൻ തന്നെയാണെന്ന് മനസ്സിലാക്കിയ പൂന്താനം, ആ നടയിൽ വീണ് സാഷ്ടാംഗം പ്രണമിച്ചു.

വില്വമംഗലം സ്വാമിയാരും കുറൂരമ്മയും

ഗുരുവായൂരപ്പന്റെ കഥകളിൽ ഒരിയ്ക്കലും ഒഴിവാക്കാൻ കഴിയാത്ത സാന്നിദ്ധ്യങ്ങളാണ് ഭക്തസന്ന്യാസിയായിരുന്ന വില്വമംഗലം സ്വാമിയാരും കുറൂരമ്മയും. മേല്പുത്തൂരിന്റെയും പൂന്താനത്തിന്റെയും സമകാലികരായിരുന്നു ഇവരെന്നാണ് കേൾവി. ഗുരുവായൂരപ്പന്റെ പരമഭക്തനായിരുന്ന വില്വമംഗലം സ്വാമിയാർ, പക്ഷേ എല്ലാ ദേവതകളെയും ഭജിച്ചിരുന്നു. കേരളത്തിലെ ഒരുപാട് മഹാക്ഷേത്രങ്ങളുടെ പിറവിയുടെ കാരണക്കാരനും അദ്ദേഹമാണ്. ഏത് ക്ഷേത്രത്തിൽ പോയാലും അവിടത്തെ മൂർത്തിയെ നേരിട്ടുകാണാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. ശ്രീകൃഷ്ണ കർണ്ണാമൃതം എന്ന പ്രസിദ്ധ കൃതിയുടെ കർത്താവും അദ്ദേഹമാണ്. കുറൂരമ്മയാകട്ടെ, അക്ഷരാഭ്യാസം പോലുമില്ലാത്ത ഒരു അന്തർജനമായിരുന്നു. ഗുരുവായൂർ സ്ഥിതിചെയ്യുന്ന തൃശ്ശൂർ ജില്ലയിൽ തന്നെയുള്ള അടാട്ട് എന്ന സ്ഥലത്തെ കുറൂരില്ലത്തെ അമ്മയായിരുന്നതുകൊണ്ടാണ് ഇവരെ കുറൂരമ്മ എന്ന് വിളിച്ചുപോയിരുന്നത്. അവരുടെ കഥയാണ് ഇവിടെ പ്രധാനമായും പറയാനുള്ളത്.

പുറയന്നൂർ ഇല്ലത്തെ ഗൗരി അന്തർജനമാണ് പിൽക്കാലത്ത് കുറൂരമ്മ എന്ന പേരിൽ പ്രസിദ്ധയായത്. അക്കാലത്ത് നമ്പൂതിരി സമുദായത്തിലുണ്ടായിരുന്ന ആചാരമനുസരിച്ച് വളരെ ചെറുപ്പത്തിൽ തന്നെ ഇവരെ വേളി കഴിപ്പിയ്ക്കുകയായിരുന്നു. കുറൂരില്ലത്തെ വലിയ നമ്പൂതിരിയാണ് അന്തർജനത്തെ വേളി കഴിച്ചുകൊണ്ടുവന്ന് ഇല്ലത്ത് കുടിയിരുത്തിയത്. നിർഭാഗ്യവശാൽ അധികകാലം കഴിയും മുമ്പ് അദ്ദേഹം അന്തരിച്ചു. തികഞ്ഞ കൃഷ്ണഭക്തയായിരുന്ന അന്തർജനം, തന്റെ ദുഃഖങ്ങളെല്ലാം കൃഷ്ണപാദങ്ങളിൽ സമർപ്പിച്ച് ദിനങ്ങൾ കഴിച്ചുകൂട്ടി.

അങ്ങനെയിരിയ്ക്കേ, ഒരു ദിവസം ഇല്ലത്ത് പണിക്കാരനായി ഒരു ഉണ്ണി കടന്നുവന്നു. കുറൂരമ്മ അവനെ പൂർണ്ണമനസ്സോടെ സ്വീകരിയ്ക്കുകയും തന്റെ കൂടെത്തന്നെ താമസിപ്പിയ്ക്കുകയും ചെയ്തു. അമ്മയ്ക്കുവേണ്ട എല്ലാ കാര്യങ്ങളും ഉണ്ണി തന്നെ ചെയ്തുവച്ചു. എന്നാൽ, ചില സമയങ്ങളിൽ അവൻ വികൃതികൾ കാണിയ്ക്കുകയും കുറൂരമ്മ അവനെ അടിയ്ക്കുകയും ചെയ്തു. ഒരു ദിവസം, ഇല്ലത്ത് കൃഷ്ണപൂജ നടത്തുന്നതിനിടയിൽ ഉണ്ണി ചില വികൃതികൾ കാണിയ്ക്കുകയുണ്ടായി. അപ്പോൾ കുറൂരമ്മ അവനെ അടിയ്ക്കുകയും കരി നിറച്ച ഒരു കലത്തിൽ വച്ച് അടയ്ക്കുകയും ചെയ്തു. ഇതേ സമയം, തന്റെ മഠത്തിൽ സ്വാമിയാരും കൃഷ്ണപൂജ നടത്തുകയായിരുന്നു. ഭഗവാൻ വരാൻ വൈകുന്നതായി ശ്രദ്ധിച്ച സ്വാമിയാർ ഇതെന്ത് മറിമായമെന്നറിയാതെ ചിന്തിച്ചിരുന്നു. ഒടുവിൽ, ദേഹമാസകലം കരിയുമായി ഭഗവാൻ സ്വാമിയാർക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടു. വികൃതി കാണിച്ചതിന് കുറൂരമ്മ തന്നെ കലത്തിലടച്ചതാണ് താൻ വരാൻ വൈകിയതിന് കാരണമെന്ന് ഭഗവാൻ പറഞ്ഞു. കുറൂരമ്മ നിസ്സാരക്കാരിയല്ലെന്ന് സ്വാമിയാർക്ക് തോന്നി. താൻ ഉടനെ കുറൂരില്ലത്ത് പൂജയ്ക്ക് വരുന്നുണ്ടെന്ന് കുറൂരമ്മയോട് പറയാൻ അദ്ദേഹം ഭഗവാനോട് അഭ്യർത്ഥിച്ചു.

ഇതിനിടയിൽ, അടുത്തുതന്നെയുള്ള മറ്റൊരു ഇല്ലമായ ചെമ്മങ്ങാട്ട് ഇല്ലത്തെ നമ്പൂതിരിയും ഇക്കാര്യമറിയുകയുണ്ടായി. അദ്ദേഹവും സ്വാമിയാരെ തന്റെ ഇല്ലത്തെ പൂജയ്ക്ക് വിളിച്ചു. ഇത് കുറൂരമ്മയോടുണ്ടായിരുന്ന അസൂയ കൊണ്ടാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. കാരണം, വില്വമംഗലം സ്വാമിയാർ ഒരു ഇല്ലത്ത് പൂജ നടത്താൻ വരുന്നത് അക്കാലത്ത് വലിയൊരു അംഗീകാരമായി കണക്കാക്കപ്പെട്ടിരുന്നു. നിർഭാഗ്യവശാൽ രണ്ട് പൂജകളും പറഞ്ഞുവച്ചിരുന്നത് ഒരേ ദിവസമാണ്. എന്തു ചെയ്യണമെന്നറിയാതെ സ്വാമിയാർ വിഷമിച്ചു. അവസാനം, ചെമ്മങ്ങാട്ടേയ്ക്കുതന്നെ പോകാം എന്നായി അദ്ദേഹത്തിന്റെ തീരുമാനം. അതനുസരിച്ച് അന്നേദിവസം പ്രഭാതകൃത്യങ്ങളെല്ലാം വേഗം കഴിച്ച് സ്വാമിയാർ ചെമ്മങ്ങാട്ടേയ്ക്ക് പുറപ്പെട്ടു. വില്വമംഗലം സ്വാമിയാർ, ശങ്കരാചാര്യ പരമ്പരയിൽ പെട്ട സന്ന്യാസിയായതിനാൽ യാത്ര പുറപ്പെടും മുമ്പ് ശംഖനാദം മുഴക്കണമെന്ന് ചിട്ടയുണ്ട്. അതനുസരിച്ച് മഠത്തിലെ പരിചാരകർ ശംഖൂതാൻ ശ്രമിച്ചു. എന്നാൽ, എത്ര ശ്രമിച്ചിട്ടും ശംഖിൽ നിന്ന് ശബ്ദം വന്നില്ല. ഇതെന്ത് മറിമായം എന്നറിയാതെ പരിചാരകർ അമ്പരന്നുനിന്നപ്പോൾ താൻ കുറൂരില്ലത്തേയ്ക്ക് പോകണമെന്നാണ് ഭഗവാന്റെ ആഗ്രഹമെന്നായിരുന്നു സ്വാമിയാരുടെ മറുപടി. അതനുസരിച്ച് യാത്ര കുറൂരില്ലത്തേയ്ക്ക് മാറ്റാൻ സ്വാമിയാർ തീരുമാനിച്ചു.

ഈ സമയം, കുറൂരമ്മ സ്വാമിയാരുടെ പൂജയ്ക്കുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിയ്ക്കുകയായിരുന്നു. ഉണ്ണിയും ഇല്ലത്തെ പരിചാരികയും അവരെ സഹായിച്ചു. പൂജാപുഷ്പങ്ങളും നിവേദ്യങ്ങളും ആവണപ്പലകയുമെല്ലാം തയ്യാറാക്കിവച്ചു. സ്വാമിയാർ ഇല്ലത്തെത്തിയതും കുറൂരമ്മ അദ്ദേഹത്തെ കാലുകഴുകി സ്വീകരിയ്ക്കുകയും പൂജാമുറിയിലേയ്ക്ക് ആനയിയ്ക്കുകയും ചെയ്തു. തന്റെ ഇഷ്ടദേവന്റെ വിഗ്രഹം കണ്ട സ്വാമിയാർ ധ്യാനനിമഗ്നനായി. അദ്ദേഹം അടുത്തുണ്ടായിരുന്ന പൂക്കളിലോരോന്നായി ഭഗവദ്പാദങ്ങളിൽ സമർപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ, അവ വിഗ്രഹത്തിനുപകരം ചെന്നുവീണത് ഉണ്ണിയുടെ പാദങ്ങളിലാണ്! സ്തബ്ധനായ സ്വാമിയാർ, കുറൂരമ്മയുടെ പാദങ്ങളിൽ വീണ് നമസ്കരിച്ചു. താൻ പൂജയും ധ്യാനവും കൊണ്ട് നേടിയ ഭാഗ്യം കുറൂരമ്മ വെറും നിഷ്കളങ്കഭക്തി കൊണ്ട് നേടി എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഉണ്ണിയായി തന്റെ കൂടെക്കൂടിയത് തന്റെ ഇഷ്ടദേവനാണെന്ന് മനസ്സിലാക്കിയ കുറൂരമ്മ, ഉണ്ണിയുടെ പാദങ്ങൾ തൊട്ട് നമസ്കരിച്ചു. പിന്നീടും തികഞ്ഞ ഭക്തയായിത്തന്നെ ജീവിച്ച അവർ, 93-ആം വയസ്സിൽ ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് വിശ്വാസം.

മഞ്ജുള

ഗുരുവായൂർ ക്ഷേത്രത്തിലെ കഴകക്കാരിയായിരുന്ന ഒരു വാരസ്യാരായിരുന്നു മഞ്ജുള. നിത്യവും അവൾ ഭഗവാന് ചാർത്താൻ മാലകൾ കെട്ടിക്കൊടുക്കുമായിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം, പതിവിലധികം പണിയുണ്ടായിരുന്നതിനാൽ വളരെ വൈകി മാത്രമാണ് അവൾക്ക് ക്ഷേത്രത്തിലെത്താനായത്. അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. നിരാശയായ മഞ്ജുള, കിഴക്കേ നടയിലുള്ള തന്റെ വാര്യത്തേയ്ക്ക് തിരിച്ചുനടന്നു. പോകുന്ന വഴിയിൽ, ഒരു ആൽമരത്തിന്റെ തറയിൽ അവൾ വിശ്രമിയ്ക്കാനിരുന്നു. അപ്പോൾ, ഭക്തോത്തമനായ പൂന്താനം നമ്പൂതിരി, ദർശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു. മഞ്ജുളയെ മുൻപരിചയമുണ്ടായിരുന്ന അദ്ദേഹം, ദുഃഖിതയായി ഇരിയ്ക്കുന്ന അവളോട് കാര്യം തിരക്കിയപ്പോൾ അവൾ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. മഞ്ജുളയെ ആശ്വസിപ്പിച്ച പൂന്താനം, ആൽച്ചുവട്ടിലുള്ള കല്ലിൽ ഭഗവാനെ സങ്കല്പിച്ച് മാലചാർത്താൻ അവളോട് നിർദ്ദേശിച്ചു. ആദ്യം മഞ്ജുള ഒന്ന് ഞെട്ടിയെങ്കിലും അവൾ പൂന്താനത്തെ അനുസരിയ്ക്കുക തന്നെ ചെയ്തു.

പിറ്റേന്ന് രാവിലെ നടതുറന്ന് നിർമ്മാല്യദർശനം നടത്തിയശേഷം മേൽശാന്തി, പതിവുപോലെ വിഗ്രഹത്തിൽ നിന്ന് ചന്ദനമുഴുക്കാപ്പും ആഭരണങ്ങളും മാലകളും നീക്കം ചെയ്തുകൊണ്ടിരിയ്ക്കുകയായിരുന്നു. എന്നാൽ, എത്ര മാറ്റാൻ ശ്രമിച്ചിട്ടും ഒരു മാല മാത്രം വിഗ്രഹത്തിൽ ഉറച്ചുനിൽക്കുന്നതായി അദ്ദേഹം മനസ്സിലാക്കി. മേല്പുത്തൂരും പൂന്താനവും വില്വമംഗലവുമടക്കമുള്ള ഭക്തോത്തമന്മാർ പുറത്തുനിൽക്കുന്നുണ്ടായിരുന്നു. പരിഭ്രാന്തനായ മേൽശാന്തി പുറത്തുവന്ന് ഭഗവാന്റെ വാകച്ചാർത്തും അഭിഷേകവും മുടങ്ങിയതായി അറിയിച്ചു. ഈ സമയത്ത് പൂന്താനം, തലേദിവസം രാത്രി നടന്ന സംഭവങ്ങൾ മുഴുവൻ അദ്ദേഹത്തോട് പറഞ്ഞു. ഈ സമയം, വിഗ്രഹത്തിൽ നിന്ന് മാല ഊരിപ്പോകുകയും ചെയ്തു! തന്റെ ഭക്തയുടെ ഭക്തിയിൽ ഭഗവാൻ പ്രസാദിച്ചു എന്നായിരുന്നു പൂന്താനത്തിന്റെ വിശദീകരണം.

പോകുന്ന വഴിയിൽ മഞ്ജുള വിശ്രമിച്ചതും, അവൾ മാലചാർത്തിയ കല്ല് സ്ഥിതിചെയ്തിരുന്നതുമായ ആൽമരം, ഇപ്പോൾ 'മഞ്ജുളാൽ' എന്ന പേരിൽ അറിയപ്പെടുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് അര കിലോമീറ്റർ നേരെ കിഴക്കുമാറി, സ്വകാര്യ ബസ് സ്റ്റാൻഡിന്റെയും നഗരസഭാ കാര്യാലയത്തിന്റെയും ഇടയിലാണ് ഈ ആൽമരം സ്ഥിതിചെയ്യുന്നത്. ഇതിന്റെ ചുവട്ടിൽ, ഭഗവദ്വാഹനമായ ഗരുഡന്റെ ഭീമാകാരമായ ഒരു ശില്പമുണ്ട്. 1995-ൽ ഒരു ഭക്തൻ സമർപ്പിച്ച ഈ ശില്പം, ഇന്ന് ഗുരുവായൂർ പട്ടണത്തിന്റെ മുഖമുദ്രകളിലൊന്നാണ്. കിഴക്കുഭാഗത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് വരുന്ന ഭക്തരെ സ്വാഗതം ചെയ്യുന്നത് ഈ ശില്പമാണ്. ക്ഷേത്രങ്ങളിലെ കൊടിമരങ്ങളിലും മണ്ഡപങ്ങളിലും കാണുന്ന രൂപത്തിൽ നിന്ന് വ്യത്യസ്തമായി, ശരിയ്ക്കും ഒരു പരുന്തിന്റെ രൂപം തന്നെയാണ് ഈ ശില്പത്തിന്. സർപ്പപീഠത്തിൽ, അതീവരൗദ്രഭാവത്തോടെ നിൽക്കുന്ന ഈ ഗരുഡനെ വാഹനത്തിലിരിയ്ക്കുന്നവരടക്കം എല്ലാ ഭക്തരും കൈകൂപ്പിത്തൊഴുന്നു. ഇതിന്റെ മറുവശത്ത് ക്ഷേത്രത്തിലേയ്ക്ക് അഭിമുഖമായി പൂന്താനത്തിന്റെ പളുങ്കുശില്പവുമുണ്ട്.

കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവം

കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ കൃഷ്ണനാട്ടത്തെക്കുറിച്ച് പരാമർശിയ്ക്കാതെ ഗുരുവായൂർ ക്ഷേത്രത്തിന്റെ കഥകൾ പൂർത്തിയാക്കാൻ സാധിയ്ക്കില്ല. കോഴിക്കോട് സാമൂതിരിയായിരുന്ന മാനവേദൻ രാജ, ശ്രീകൃഷ്ണഭഗവാന്റെ ജീവിതം ആസ്പദമാക്കി രചിച്ച 'കൃഷ്ണഗീതി' എന്ന സംസ്കൃതകാവ്യത്തിൽ നിന്നാണ് കൃഷ്ണനാട്ടം ഉദ്ഭവിച്ചത്. കേരളത്തിന്റെ മുഖമുദ്രയായ കഥകളിയുടെ ആദ്യരൂപങ്ങളിലൊന്നാണ് കൃഷ്ണനാട്ടം. ഇപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവത്തിന് കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ:

കോഴിക്കോട് സ്വദേശിയായിരുന്നെങ്കിലും മാനവേദൻ രാജ കൂടുതൽ കാലവും ചെലവഴിച്ചത് ഗുരുവായൂരിൽ തന്നെയാണ്. അക്കാലത്തൊരിയ്ക്കൽ അദ്ദേഹം വില്വമംഗലം സ്വാമിയാരെ കാണുകയുണ്ടായി. ദിവ്യദൃഷ്ടി കൊണ്ട് ഭഗവാനെ നിത്യവും കാണാൻ കഴിവുണ്ടായിരുന്ന സ്വാമിയാരോട്, തനിയ്ക്കും അതിനുള്ള ഭാഗ്യമുണ്ടാക്കണമെന്ന് മാനവേദൻ ആവശ്യപ്പെട്ടു. എന്നാൽ, ഭഗവാന്റെ അനുവാദമില്ലാതെ അത് സാധിയ്ക്കില്ലെന്നായിരുന്നു സ്വാമിയാരുടെ മറുപടി. പിറ്റേന്ന് രാവിലെ വീണ്ടും മാനവേദനെ കണ്ടപ്പോൾ ഭഗവാൻ അതിനുള്ള അനുവാദം നൽകിയെന്നും, എന്നാൽ ഒരിയ്ക്കലേ സാധിയ്ക്കൂ എന്നും സ്വാമിയാർ പറഞ്ഞു. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ കൂത്തമ്പലമുണ്ടായിരുന്നില്ല. തദ്സ്ഥാനത്ത് ഒരു ഇലഞ്ഞിമരമാണ് ഉണ്ടായിരുന്നത്. സ്വാമിയാർ ഒന്ന് കാണിച്ചുകൊടുത്തതും അവിടെ ഓടക്കുഴലൂതിനിൽക്കുന്ന ഭഗവാനെ മാനവേദന് കാണാനിടയായി. തന്റെ ജന്മം സഫലമായതായി മനസ്സിലാക്കിയ അദ്ദേഹം ഓടിച്ചെന്ന് ഭഗവാനെ ആലിംഗനം ചെയ്യാൻ ശ്രമിച്ചെങ്കിലും ഭഗവാൻ അപ്പോഴേയ്ക്കും അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു. എന്നാൽ, തന്റെ ഭക്തന് ദർശനത്തിന്റെ ഓർമ്മയ്ക്കായി ഒരു മയിൽപ്പീലി സമ്മാനിച്ചാണ് ഭഗവാൻ സ്ഥലം വിട്ടത്! അങ്ങനെ കിട്ടിയ മയിൽപ്പീലി ഉപയോഗിച്ചാണ് മാനവേദൻ കൃഷ്ണനാട്ടത്തിലെ കിരീടം സൃഷ്ടിച്ചെടുത്തത്. തനിയ്ക്ക് ദർശനം കിട്ടിയ ഇലഞ്ഞിമരത്തിന്റെ തടികൊണ്ട് ഒരു കൃഷ്ണവിഗ്രഹം സൃഷ്ടിച്ച അദ്ദേഹം, അതിന്റെ അഭിസംബോധന ചെയ്തുകൊണ്ടാണ് കൃഷ്ണഗീതി രചിച്ചത്. കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങളും ആ ഇലഞ്ഞിമരം കൊണ്ടുതന്നെയാണ് അദ്ദേഹം സൃഷ്ടിച്ചെടുത്തത്. ജയദേവരുടെ ഗീതഗോവിന്ദത്തെയാണ് കൃഷ്ണഗീതിയ്ക്ക് അദ്ദേഹം മാതൃകയാക്കിയത്. തുടർന്ന്, ഒരു തുലാം 30-ന് അദ്ദേഹം തന്റെ കൃതി ഗുരുവായൂരപ്പനുമുന്നിൽ സമർപ്പിച്ചു. ആ ദിവസം ഇന്ന് കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നു.

കിട്ടയുടെ ഇളനീർ

കേരളീയ ക്ഷേത്രങ്ങളിൽ ആറാട്ടിനോടനുബന്ധിച്ച് ഉത്സവവിഗ്രഹത്തിൽ ഇളനീരഭിഷേകം നടത്തുന്നത് ഒരു ആചാരമാണ്. ആറാട്ടുകടവിൽ വിഗ്രഹമെത്തിച്ച് തന്ത്രിയുടെ നേതൃത്വത്തിൽ തീർത്ഥാവാഹനം നടത്തിയശേഷം വിഗ്രഹത്തിൽ ഇളനീർ കൊണ്ട് അഭിഷേകം നടത്തുന്നു. അതിനുശേഷമാണ് ആറാട്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ കുംഭമാസത്തിലെ ആറാട്ടിനോടനുബന്ധിച്ച് അഭിഷേകത്തിനുള്ള ഇളനീർ കൊണ്ടുവരുന്നത് ഗുരുവായൂരിനടുത്ത് ഇരിങ്ങപ്പുറത്തുള്ള തമ്പ്രാൻപടി കുടുംബക്കാരാണ്. ഈഴവസമുദായത്തിൽ പെട്ട ഇവർക്ക് ഈ അവകാശം ലഭിച്ചതിനെക്കുറിച്ച് ഒരു കഥയുണ്ട്. അതിങ്ങനെ:

ഏറെ വർഷങ്ങൾക്കുമുമ്പ് നടന്ന കഥയാണിത്. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഈഴവരടക്കമുള്ള താഴ്ന്ന ജാതിക്കാർക്ക് പ്രവേശനമുണ്ടായിരുന്നില്ല. ക്ഷേത്രപരിസരത്തുകൂടെ നടക്കാൻ പോലും അവർക്ക് അധികാരമുണ്ടായിരുന്നില്ല. ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാൽ വരെയേ അവർക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. അവിടെയുള്ള ഒരു പ്രത്യേക സ്ഥാനത്തിന് 'തീയരമ്പലം' എന്ന പേരിട്ടുവന്നിരുന്നു. എല്ലാ ഹിന്ദുക്കൾക്കും ഗുരുവായൂർ ദർശനത്തിനുള്ള അനുമതി ലഭിച്ചശേഷം അത് പൊളിച്ചുമാറ്റി. ഈ കഥ നടക്കുന്ന കാലത്ത് മേല്പറഞ്ഞ കുടുംബത്തിലെ കാരണവർ കിട്ടയെന്ന് പേരുള്ള ഒരു കള്ളുചെത്തുകാരനായിരുന്നു. ഭാര്യയും മക്കളുമടക്കമുള്ള വലിയൊരു കുടുംബത്തിന്റെ ഉടമയായിരുന്ന കിട്ട, കള്ളുചെത്തിക്കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം നടത്തിപ്പോന്നിരുന്നത്. ദിവസവും ഒരു നൂറു തെങ്ങിൽ കയറി അയാൾ ചെത്തുമായിരുന്നു. ഗുരുവായൂരപ്പന്റെ ഭക്തനായിരുന്ന കിട്ട, തനിയ്ക്ക് ഗുരുവായൂർ ദർശനത്തിന് അർഹതയില്ലാത്തതിൽ അഗാധമായിരുന്നു ദുഃഖിച്ചിരുന്നു.

അങ്ങനെയിരിയ്ക്കേ ഒരു ദിവസം ഉച്ചയ്ക്ക്, ആറടിയിലധികം ഉയരത്തോടും കറുത്ത് സുന്ദരമായ ശരീരത്തോടുംകൂടി ഒരു ബ്രാഹ്മണൻ കിട്ടയുടെ വീട്ടിലേയ്ക്ക് കടന്നുവന്നു. ദാഹിച്ചവശനായ ആ ബ്രാഹ്മണൻ കിട്ടയെ കാണുകയും തനിയ്ക്ക് ഇളനീർ വേണമെന്നും താൻ അല്പം ധൃതിയിലാണെന്നും ഉടനെ ആറാട്ടുകടവിൽ എത്തിയ്ക്കണമെന്നും താൻ അവിടെയുണ്ടാകുമെന്നും അറിയിച്ചു. ആ ബ്രാഹ്മണൻ സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെയായിരുന്നു! തുടർന്ന് കിട്ട, അടുത്തുള്ള തെങ്ങിൽ കയറി അല്പം ഇളനീർ വെട്ടിക്കൊണ്ടുവരികയും, വിവരങ്ങളെല്ലാം തന്റെ ജന്മിയോട് പറഞ്ഞശേഷം അദ്ദേഹത്തെ ഏല്പിയ്ക്കുകയും ചെയ്തു.

ഗുരുവായൂരപ്പന്റെ ആറാട്ടുദിവസമായിരുന്നു അന്ന്. കിട്ടയുടെ വാക്കുകൾ കേട്ട ജന്മി, ഉടനെത്തന്നെ ഇളനീരുമായി രുദ്രതീർത്ഥത്തിലെ ആറാട്ടുകടവിലേയ്ക്ക് തിരിച്ചു. കിട്ട മഞ്ജുളാൽത്തറ വരെ അദ്ദേഹത്തെ അനുഗമിച്ചു. ഈ സമയത്ത് തന്ത്രിയ്ക്കും മേൽശാന്തിയ്ക്കും ഒരു അരുളപ്പാടുണ്ടായി. കിട്ട ഇളനീരുമായി മഞ്ജുളാൽത്തറയിലുണ്ടെന്നും ഉടനെ അവിടെ വന്ന് സ്വീകരിയ്ക്കണമെന്നുമായിരുന്നു അത്. തുടർന്ന് ഇരുവരും മഞ്ജുളാൽത്തറയിലെത്തുകയും കിട്ടയിൽ നിന്ന് ഇളനീർ വാങ്ങുകയും ചെയ്തു. ആ ഇളനീർ കൊണ്ടാണ് ഭഗവാന് അഭിഷേകം നടത്തിയത്. തുടർന്ന് എല്ലാ വർഷവും കിട്ടയുടെ കുടുംബത്തിനായിരിയ്ക്കും ഇളനീർ കൊണ്ടുവരാൻ അവകാശമെന്ന് തന്ത്രി പ്രഖ്യാപിച്ചു. അങ്ങനെയാണ് തമ്പ്രാൻപടി കുടുംബക്കാർക്ക് ഇളനീർ കൊണ്ടുവരാനുള്ള അവകാശം ലഭിച്ചത്. ഇപ്പോൾ കുടുംബം അതിസമ്പന്നമാണ്. എങ്കിലും പരമ്പരാഗതമായ അവകാശം കുടുംബാംഗങ്ങൾ ഭംഗിയായി നിറവേറ്റിപ്പോരുന്നു.

തേങ്ങയ്ക്ക് മുളച്ച കൊമ്പ്

ഗുരുവായൂരപ്പന്റെ അദ്ഭുതകഥകളിലെ മറ്റൊരു സാന്നിദ്ധ്യമാണ് കൊമ്പുമുളച്ച ഒരു തേങ്ങ. തന്റെ ഭക്തനും നാളികേരകർഷകനുമായ ഒരു ഗൃഹനാഥന്റെ വാക്കുകൾ ഭഗവാൻ സഫലമാക്കിയതാണ് ഇതിന്റെ ഇതിവൃത്തം. ഒരുപാടുകാലം കിഴക്കേ ഗോപുരത്തിൽ കെട്ടിത്തൂക്കിയിരുന്നതും ഇപ്പോൾ ദേവസ്വം വക മ്യൂസിയത്തിൽ പ്രദർശനത്തിന് വച്ചിരിയ്ക്കുന്നതുമായ ഈ തേങ്ങയുടെ വരവിന് പിന്നിലും രസകരമായ ഒരു ഐതിഹ്യകഥ പറഞ്ഞുകേൾക്കുന്നുണ്ട്. അതിങ്ങനെ:

ഒരിയ്ക്കൽ, മമ്മിയൂർ ദേശത്തെ ഒരു ഗൃഹനാഥൻ തന്റെ വീട്ടിൽ ഒരുപാട് തെങ്ങിൻതൈകൾ നട്ടു. കാലപ്രവാഹത്തിൽ അവ വളർന്ന് വലിയ തെങ്ങുകളാകുകയും അവയിൽ തേങ്ങകളുണ്ടാകുകയും ചെയ്തു. ആദ്യമായുണ്ടായ തേങ്ങാക്കുല ഗൃഹനാഥൻ ഗുരുവായൂരപ്പന് സമർപ്പിയ്ക്കാൻ തീരുമാനിച്ചു. അങ്ങനെയിരിയ്ക്കേ ഈ തേങ്ങാക്കുല സ്ഥലത്തെ ഒരു ജന്മിയുടെ ദൃഷ്ടിയിൽ പെട്ടുപോയി. ആ കുലയിലെ തേങ്ങ മുഴുവൻ തനിയ്ക്ക് വേണമെന്ന് അയാൾ ഗൃഹനാഥനോട് പറഞ്ഞു. അത് സാദ്ധ്യമല്ലെന്ന് ഗൃഹനാഥൻ തിരിച്ചും. അപ്പോൾ തേങ്ങയ്ക്കെന്താ കൊമ്പുണ്ടോ എന്ന് ജന്മി ചോദിയ്ക്കുകയും അതിന് മറുപടിയായി ഭഗവാൻ വിചാരിച്ചാൽ അതും അതിനപ്പുറവും സംഭവിയ്ക്കുമെന്ന് ഗൃഹനാഥൻ പറയുകയും ചെയ്തു. അത്യദ്ഭുതം! ആ കുലയിലെ ഓരോ തേങ്ങയ്ക്കും കൊമ്പുമുളച്ചുതുടങ്ങി! തുടർന്ന് ജന്മിയും ഗൃഹനാഥനും ചേർന്ന് ആ തേങ്ങാക്കുല ഗുരുവായൂരപ്പന് സമർപ്പിച്ചു.

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് വരുന്ന ഭക്തരുടെ ഏറ്റവും വലിയ ആകർഷണമായിരുനു ഈ തേങ്ങ. ഒരുപാടുകാലം കിഴക്കേ ഗോപുരത്തിൽ കെട്ടിത്തൂക്കിയിരുന്ന ഈ തേങ്ങ ഐശ്വര്യചിഹ്നമായി കണക്കാക്കപ്പെട്ടുവന്നിരുന്നു. പിൽക്കാലത്ത്, ക്ഷേത്രത്തിൽ നടന്ന നവീകരണത്തിന്റെ ഭാഗമായി അത് അവിടെനിന്ന് മാറ്റുകയായിരുന്നു. ഇപ്പോൾ ദേവസ്വം മ്യൂസിയത്തിലാണ് ഈ തേങ്ങയുള്ളത്. നിരവധി ആളുകളാണ് ഇത് കേട്ടറിഞ്ഞ് ഇവിടേയ്ക്ക് വരുന്നത്.

ഗുരുവായൂരപ്പനും അമ്പലപ്പുഴ ശ്രീകൃഷ്ണനും

മൈസൂരു കടുവ എന്ന പേരിൽ പ്രസിദ്ധനായ ടിപ്പു സുൽത്താൻ മലബാറിൽ നടത്തിയ പടയോട്ടത്തിന്റെ സമയത്ത് ഗുരുവായൂരിന് വടക്ക് സ്ഥിതിചെയ്യുന്ന ഒരുപാട് പ്രസിദ്ധ ക്ഷേത്രങ്ങൾ (ഉദാ: തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം, കടലായി ശ്രീകൃഷ്ണക്ഷേത്രം, തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം, കോഴിക്കോട് തളി മഹാക്ഷേത്രം) തകർക്കപ്പെടുകയുണ്ടായി. അവയിൽ പലതും പിൽക്കാലത്ത് പുനർനിർമ്മിയ്ക്കപ്പെട്ടെങ്കിലും ചിലതിൽ ഇന്നും പടയോട്ടത്തിന്റെ പാടുകൾ കാണാം. ഗുരുവായൂർ ക്ഷേത്രവും ടിപ്പുവിന്റെ പടയാളികൾ തകർത്തുകളയുമോ എന്ന ആശങ്ക നാട്ടുകാരായ ഭക്തരിൽ ഉണർന്നുവന്നു. ക്ഷേത്രം തകർക്കപ്പെട്ടാലും കുഴപ്പമില്ല, പാതാളാഞ്ജനശിലയിൽ തീർത്ത വിഗ്രഹം തകർക്കപ്പെട്ടാൽ അതുപോലൊരു വിഗ്രഹം പിന്നീടുണ്ടാക്കിയെടുക്കാൻ പാടാണ് എന്ന് മനസ്സിലാക്കിയ ഭക്തർ, ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരിപ്പാടിനെയും തന്ത്രി, ഓതിയ്ക്കന്മാർ, ശാന്തിക്കാർ, കഴകക്കാർ തുടങ്ങിയവരെയും വിവരമറിയിച്ചു. അപകടം മനസ്സിലാക്കിയ അവർ സുരക്ഷിതമായ ഒരു സ്ഥാനം അന്വേഷിച്ചുനടന്നപ്പോൾ കണ്ടെത്തിയത്, കേരളത്തിലെ മറ്റൊരു പ്രസിദ്ധ ശ്രീകൃഷ്ണക്ഷേത്രമായ അമ്പലപ്പുഴ ക്ഷേത്രമാണ്. അമ്പലപ്പുഴ അന്ന് തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു. അതിനാൽ, അങ്ങോട്ട് വിഗ്രഹം കൊണ്ടുപോകുന്നതിന് തിരുവിതാംകൂർ രാജാവിന്റെ അനുമതി വേണമായിരുന്നു. ധർമ്മരാജ എന്ന പേരിൽ പ്രസിദ്ധനായ കാർത്തിക തിരുനാൾ രാമവർമ്മയായിരുന്നു അപ്പോഴത്തെ തിരുവിതാംകൂർ രാജാവ്. അമ്പലപ്പുഴയിലേയ്ക്ക് വിഗ്രഹം കൊണ്ടുവരുന്നതിന് അദ്ദേഹം തന്ത്രിയ്ക്കും ഊരാളന്മാർക്കും പൂർണ്ണ അനുമതി നൽകി. തുടർന്ന് ഘോഷയാത്രയായി വിഗ്രഹം അമ്പലപ്പുഴയിലെത്തിച്ചു. അവിടെ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള പഴയ ചെമ്പകശ്ശേരി രാജവംശത്തിന്റെ കൊട്ടാരമായിരുന്ന തെക്കേ മഠത്തിൽ പ്രത്യേകം ശ്രീകോവിലും തിടപ്പള്ളിയും കിണറും പണിത് ഗുരുവായൂരപ്പനെ അവിടെ താത്കാലികമായി കുടിയിരുത്തി. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാമുണ്ട്. പിന്നീട് കുറച്ചുകാലം മാവേലിക്കരയിലെ എണ്ണയ്ക്കാട്ട് കൊട്ടാരത്തിലും ഗുരുവായൂരപ്പനെ കുടിയിരുത്തി. അതിനുശേഷമാണ് വീണ്ടും ഗുരുവായൂരിലേയ്ക്ക് വിഗ്രഹം കൊണ്ടുവന്നത്. ഇതിനിടയിൽ സമീപത്തുള്ള പല ക്ഷേത്രങ്ങളും തകർത്ത് ഗുരുവായൂർ ക്ഷേത്രം ആക്രമിയ്ക്കാൻ വന്ന ടിപ്പുവിന്, ചില ദുർനിമിത്തങ്ങൾ മൂലം ആ പദ്ധതി ഉപേക്ഷിയ്ക്കേണ്ടി വരികയും, പിന്നീട് അദ്ദേഹം ഗുരുവായൂരപ്പന് ചില സമർപ്പണങ്ങൾ നടത്തുകയും ചെയ്യുകയുണ്ടായി.

ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ കുടികൊണ്ടിരുന്ന കാലത്തുണ്ടായ രസകരമായ ചില സംഭവങ്ങൾ കൊട്ടാരത്തിൽ ശങ്കുണ്ണി തന്റെ പ്രസിദ്ധകൃതിയായ ഐതിഹ്യമാലയിൽ കുറിച്ചിട്ടുണ്ട്. ചില ഈശ്വരന്മാരുടെ പിണക്കം എന്ന പേരിലുള്ള ലേഖനത്തിലാണ് അദ്ദേഹം ഒരേ ഈശ്വരന്റെ രൂപഭാവങ്ങളായ ഗുരുവായൂരപ്പനും അമ്പലപ്പുഴ കൃഷ്ണനും തമ്മിൽ നടന്നതായി പറയപ്പെടുന്ന വഴക്കിന്റെ കഥ വിവരിയ്ക്കുന്നത്. ആ കഥ ഇങ്ങനെ പോകുന്നു: ഗുരുവായൂരപ്പന്റെ നമസ്കാരസദ്യയ്ക്ക് വിളമ്പുന്ന വിഭവങ്ങൾ മറ്റുള്ള പാത്രങ്ങളിലേയ്ക്ക് മാറ്റുന്ന പതിവില്ല. എന്നാലും സാധാരണയായി അവയ്ക്ക് ക്ലാവുചുവ പിടിയ്ക്കാറുമില്ല. എന്നാൽ, അമ്പലപ്പുഴയിൽ ഭഗവാൻ കുടികൊണ്ട സമയത്ത് സദ്യയ്ക്കുണ്ടാക്കുന്ന കാളൻ മുതലായ കറികളിൽ ക്ലാവുചുവ ഉണ്ടാകുക പതിവായി. ഇത് ഗുരുവായൂരപ്പനോടുള്ള സ്പർദ്ധ നിമിത്തം അമ്പലപ്പുഴ കൃഷ്ണൻ ചെയ്തതാണെന്ന് ഭക്തർ പറഞ്ഞുപരത്തി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അമ്പലപ്പുഴയിലെ പ്രസിദ്ധമായ പാൽപ്പായസനിവേദ്യത്തിൽ അട്ടയും പാറ്റയും കൊതുകും മറ്റും ചത്തുവീഴുന്ന സ്ഥിതിയും കാണാനിടയായി. ഇത് ഗുരുവായൂരപ്പന്റെ പ്രതികാരമായും വ്യഖ്യാനിയ്ക്കപ്പെട്ടു. ഗുരുവായൂരപ്പനെ മാവേലിക്കരയിലേയ്ക്ക് മാറ്റുന്നതുവരെ ഇത്തരം പ്രശ്നങ്ങൾ തുടർന്നുകൊണ്ടിരുന്നു.

എങ്കിലും ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ കുടികൊണ്ട കാലം ഇരുക്ഷേത്രങ്ങൾക്കും കൂടുതൽ പ്രശസ്തിയുണ്ടാക്കി. പുതിയ ചില സങ്കല്പങ്ങൾ ഇരുക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പിറവിയെടുക്കുന്നതിന് ഇത് വഴിതെളിച്ചു. അമ്പലപ്പുഴയിൽ ഉച്ചപ്പൂജയ്ക്ക് പാൽപ്പായസം എഴുന്നള്ളിയ്ക്കുന്ന സമയത്ത് ക്ഷേത്രത്തിന്റെ വടക്കേ നടയ്ക്കുമുകളിൽ ഒരു കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കുന്നത് കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമാണെന്ന് ഭക്തർ വിശ്വസിച്ചുവരുന്നു. തന്മൂലം ഗുരുവായൂരിൽ ഉച്ചപ്പൂജ അമ്പലപ്പുഴയിലെ ഉച്ചപ്പൂജയ്ക്ക് മുമ്പ് അവസാനിപ്പിയ്ക്കുകയും അതുകഴിഞ്ഞ ഉടനെ നടയടയ്ക്കുകയും ചെയ്യുന്നു. ഗുരുവായൂരിലെ ഉച്ചശീവേലി വൈകീട്ട് നടതുറന്ന ശേഷമാണ് നടത്തുന്നത്. മറ്റൊരു ക്ഷേത്രത്തിലും ഈ പ്രത്യേകതയില്ല.

ചെമ്പൈയുടെ കഥ

കർണ്ണാടകസംഗീതചക്രവർത്തിയായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുമായും ഗുരുവായൂർ ക്ഷേത്രത്തിന് അടുത്ത ബന്ധമുണ്ട്. കുട്ടിക്കാലം മുതലേ തികഞ്ഞ ഗുരുവായൂരപ്പഭക്തനായിരുന്ന ചെമ്പൈ, സംഗീതലോകത്ത് തനിയ്ക്ക് ലഭിച്ച സംഭാവനകളെല്ലാം ഗുരുവായൂരപ്പന് സമർപ്പിയ്ക്കുകയും തനിയ്ക്ക് ലഭിച്ച പൈസ കൊണ്ട് ഭഗവാന് നിരവധി തവണ ഉദയാസ്തമനപൂജ നടത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായാണ് എല്ലാ വർഷവും വൃശ്ചികമാസത്തിൽ ഗുരുവായൂർ ഏകാദശിക്കാലത്ത് ചെമ്പൈ സംഗീതോത്സവം നടത്തിവരുന്നത്. അദ്ദേഹവുമായി ബന്ധപ്പെട്ട് നിരവധി കഥകളുണ്ടെങ്കിലും അദ്ദേഹത്തിന് ശബ്ദം നഷ്ടപ്പെട്ടപ്പോഴുള്ള കഥയാണ് കൂടുതൽ പ്രസിദ്ധം. അതിങ്ങനെ:

1931-ലെ ഗുരുവായൂർ ഏകാദശിനാളിൽ പതിവിനുവിപരീതമായി കോഴിക്കോട്ടെ സാമൂതിരി കോവിലകത്തായിരുന്നു ചെമ്പൈയ്ക്ക് കച്ചേരി. പറഞ്ഞതനുസരിച്ച് അദ്ദേഹം കച്ചേരിയ്ക്കായി കോവിലകത്തെത്തിയെങ്കിലും അദ്ദേഹത്തിന്റെ നാവിൽ നിന്ന് ശബ്ദം പുറത്തുവന്നില്ല. ഇതിൽ ദുഃഖിതനായ അദ്ദേഹം പിന്നീട് ഗുരുവായൂരിലെത്തുകയും ശ്രീകോവിലിനുമുന്നിൽ നിന്ന് പൊട്ടിക്കരയുകയും ചെയ്തു. ആ സമയത്ത്, വൈദ്യകുലപതി വൈദ്യമഠം വലിയ നാരായണൻ നമ്പൂതിരി ക്ഷേത്രദർശനം നടത്തുന്നുണ്ടായിരുന്നു. ചെമ്പൈയുടെ വിഷമാവസ്ഥ മനസ്സിലാക്കിയ അദ്ദേഹം, ചെമ്പൈയെ മേഴത്തൂരിലെ തന്റെ വീട്ടിലേയ്ക്ക് കൊണ്ടുപോകുകയും അവിടെ വച്ച് പത്തുദിവസം വിശദമായി ചികിത്സിയ്ക്കുകയും ചെയ്തു. ഒരു പ്രത്യേകതരം പൊടി പാലിൽ കലക്കി നൽകിയാണ് വൈദ്യമഠം ചെമ്പൈയെ ചികിത്സിച്ചത്. തദ്ഫലമായി ചെമ്പൈയ്ക്ക് ശബ്ദം തിരിച്ചുകിട്ടുകയും, അദ്ദേഹം വൈദ്യമഠത്തിൽ ഒരു കച്ചേരി അവതരിപ്പിയ്ക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന് ഒരിയ്ക്കലും ശബ്ദം നഷ്ടപ്പെടേണ്ട സാഹചര്യമുണ്ടായില്ല.

ഗുരുവായൂരപ്പന്റെ ഒരു ദിവസം

നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് ഗുരുവായൂർ ക്ഷേത്രം. പുലർച്ചെ മൂന്നുമണിയ്ക്ക് നട തുറക്കുന്നു. തുടർന്ന് ഇരുപതുമിനിറ്റ് നിർമ്മാല്യദർശനമാണ്. നിർമ്മാല്യദർശനം കഴിഞ്ഞാൽ അഭിഷേകച്ചടങ്ങുകൾ തുടങ്ങുകയായി. ആദ്യം എള്ളെണ്ണ കൊണ്ട് വിഗ്രഹത്തിൽ അഭിഷേകം നടത്തുന്നു. തുടർന്നാണ് പ്രസിദ്ധമായ വാകച്ചാർത്ത്. നെന്മേനിവാകയുടെ പൊടി ഉപയോഗിച്ച് ഭഗവദ്വിഗ്രഹത്തിൽ നടത്തുന്ന അഭിഷേകമാണ് വാകച്ചാർത്ത് എന്നറിയപ്പെടുന്നത്. വാകച്ചാർത്തിനുശേഷം ശംഖാഭിഷേകവും തുടർന്ന് സുവർണ്ണകലശത്തിലെ ജലം കൊണ്ടുള്ള അഭിഷേകവും നടത്തുന്നു. പിന്നീട് ബാലഗോപാലരൂപത്തിൽ അലങ്കാരവും തുടർന്ന് മലർ നിവേദ്യവും നടക്കുന്നു. അപ്പോഴേയ്ക്കും സമയം നാലേകാലാകും. തുടർന്ന് നടയടച്ച് ഉഷഃപൂജ നടത്തുന്നു. ധാരാളം ശർക്കര ചേർത്തുണ്ടാക്കിയ നെയ്പ്പായസം, വെണ്ണ, കദളിപ്പഴം, പഞ്ചസാര, വെള്ളനിവേദ്യം എന്നിവയാണ് ഈ സമയത്തെ നിവേദ്യങ്ങൾ. നാലരയോടെ ഉഷഃപൂജ കഴിയുന്നു. തുടർന്ന് അഞ്ചേമുക്കാൽ വരെ ദർശനസമയമാണ്.

അഞ്ചേമുക്കാലിന് എതിരേറ്റുപൂജ അഥവാ എതൃത്തപൂജ തുടങ്ങുന്നു. സൂര്യകിരണങ്ങളെ എതിരേറ്റുകൊണ്ടുള്ള പൂജയായതുകൊണ്ടാണ് ഇതിന് എതിരേറ്റുപൂജ എന്ന് പറയുന്നത്. ഈ സമയത്ത് ക്ഷേത്രം വാതിൽമാടത്തിൽ ഗണപതിഹോമം തുടങ്ങുന്നു. ഗണപതിഹോമത്തിലെ അഗ്നികുണ്ഡത്തിൽ നിന്നാണ് പണ്ട് തിടപ്പള്ളിയിൽ തീ പിടിപ്പിച്ചിരുന്നത്. ഈ സമയത്തുതന്നെ ക്ഷേത്രത്തിലെ ഉപദേവതകളായ ഗണപതി, അയ്യപ്പൻ, വനദുർഗ്ഗാഭഗവതി എന്നിവർക്ക് നിവേദ്യം സമർപ്പിയ്ക്കുന്നു. ഗണപതിയ്ക്കും അയ്യപ്പന്നും വെള്ളനിവേദ്യമാണ്. കദളിപ്പഴം, പഞ്ചസാര, ത്രിമധുരം എന്നിവ എല്ലാവർക്കും വീതിയ്ക്കുന്നു. സൂര്യോദയത്തിനുശേഷം രാവിലെ ഏഴുമണിയോടെ എതിരേറ്റുപൂജ സമാപിയ്ക്കുന്നു. തുടർന്ന് ഇരുപതുമിനിറ്റ് നേരം ദർശനം.

7:20-ന് ഉഷഃശീവേലി ആരംഭിയ്ക്കുന്നു. തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം നൽകുന്നത് ഭഗവാൻ നേരിട്ടുകാണുന്നു എന്നതാണ് ശീവേലിയുടെ സങ്കല്പം. 'ശ്രീബലി' എന്ന സംസ്കൃതപദമാണ് 'ശീവേലി'യായി പരിണമിച്ചത്. ജലഗന്ധപുഷ്പങ്ങളുമായി മേൽശാന്തിയും ഹവിസ്സിന്റെ പാലികയിൽ നിവേദ്യവും ശീവേലിവിഗ്രഹവുമായി കീഴ്ശാന്തിയും ശ്രീകോവിലിന് പുറത്തിറങ്ങുന്നു. തുടർന്ന് നാലമ്പലത്തിനകത്തുള്ള ബലിക്കല്ലുകളിൽ ഓരോന്നായി ബലിതൂകുന്നു. തുടർന്ന് നാലമ്പലത്തിന് പുറത്തെത്തുമ്പോൾ ശീവേലിവിഗ്രഹവുമായി കീഴ്ശാന്തി ആനപ്പുറത്ത് കയറുന്നു. വിഗ്രഹമേറ്റുന്ന കീഴ്ശാന്തി ശാന്തിയേറ്റ നമ്പൂതിരി എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. വാദ്യമേളങ്ങളുടെയും ഭക്തരുടെ നാമജപത്തിന്റെയും അകമ്പടിയോടെ നാലമ്പലത്തിനുചുറ്റും മൂന്ന് പ്രദക്ഷിണം വയ്ക്കുന്നു. ഈ സമയത്ത് മേൽശാന്തി നാലമ്പലത്തിനുപുറത്തുള്ള ബലിക്കല്ലുകളിലും ബലിതൂകുന്നു. ഒടുവിൽ വലിയ ബലിക്കല്ലിലും ബലിതൂകിയ ശേഷം ശീവേലിവിഗ്രഹവുമായി കീഴ്ശാന്തിയും പിന്നാലെ മേൽശാന്തിയും ശ്രീലകത്ത് കയറുന്നു.

ശീവേലി കഴിഞ്ഞാൽ വിഗ്രഹത്തിൽ രുദ്രതീർത്ഥക്കുളത്തിൽ നിന്നെടുക്കുന്ന ജലം കൊണ്ടും പിന്നീട് ഇളനീർ, പാൽ എന്നിവ കൊണ്ടും അഭിഷേകം നടത്തുന്നു. തുടർന്ന് ഒമ്പത് വെള്ളിക്കുടങ്ങളിൽ ജലം നിറച്ച് അവ മന്ത്രപുരസ്സരം പൂജിച്ചശേഷം വിഗ്രഹത്തിൽ അഭിഷേകം ചെയ്യുന്നു. ഇതാണ് 'നവകാഭിഷേകം'. നിത്യനവകം നടക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂർ ക്ഷേത്രം. നവകാഭിഷേകത്തിനുശേഷം ബാലഗോപാലരൂപത്തിൽ വിഗ്രഹത്തിന് കളഭാലങ്കാരം നടത്തുന്നു. പിന്നീടാണ് പന്തീരടിപൂജ തുടങ്ങുന്നത്. നിഴലിന് പന്ത്രണ്ടടി നീളം വരുന്ന സമയത്ത് നടത്തുന്ന പൂജയായതുകൊണ്ടാണ് ഈ പൂജയ്ക്ക് ഈ പേരുവന്നത്. രാവിലെ എട്ടുമണിയ്ക്കാണ് ഇത് തുടങ്ങുന്നത്. ഈ കർമ്മങ്ങൾ നടത്തുന്നത്, ഓതിയ്ക്കന്മാർ എന്നറിയപ്പെടുന്ന സഹതന്ത്രിമാരാണ്. പന്തീരടിപൂജ കഴിഞ്ഞാൽ പ്രസാദ ഊട്ട് തുടങ്ങും.

പതിനൊന്നര മണിയ്ക്ക് ഉച്ചപ്പൂജ തുടങ്ങുന്നു. ഇത് നടയടച്ചുകൊണ്ടുള്ള പൂജയാണ്. ഗുരുവായൂരപ്പന്നും ഉപദേവതകൾക്കും ഈ സമയത്ത് ഒരുപോലെ നിവേദ്യം സമർപ്പിയ്ക്കുന്നു. സാധാരണയായി മേൽശാന്തി നടത്തുന്ന ഈ പൂജ, എന്നാൽ ഉദയാസ്തമനപൂജ, മണ്ഡലകാലം, ഉത്സവം എന്നീ അവസരങ്ങളിൽ ഓതിയ്ക്കന്മാരും കലശം, തൃപ്പുത്തരി എന്നീ അവസരങ്ങളിൽ തന്ത്രിയും നടത്തുന്നു. ഈ സമയത്ത് ക്ഷേത്രത്തിലെ സോപാനഗായകൻ ഇടയ്ക്ക കൊട്ടി അഷ്ടപദി ആലപിയ്ക്കുന്നു. പതിനാറുകൂട്ടം വിഭവങ്ങളടങ്ങിയതാണ് ഉച്ചപ്പൂജാനിവേദ്യം. ഇവയിൽ ഇടിച്ചുപിഴിഞ്ഞ പായസമാണ് പ്രധാനം. കൂടാതെ വെള്ളി ഉരുളിയിൽ വെള്ളനിവേദ്യവും സ്വർണ്ണം, വെള്ളി പാത്രങ്ങളിലായി നാലുകറികൾ, പാൽപ്പായസം, പഴം, തൈര്, വെണ്ണ, പാൽ, ശർക്കര, നാളികേരം, കദളിപ്പഴം എന്നിവയും ഭക്തരുടെ സമർപ്പണങ്ങളായി പാൽപ്പായസം, ത്രിമധുരം, പാലടപ്രഥമൻ, ശർക്കരപ്പായസം, ഇരട്ടിപ്പായസം, വെള്ളനിവേദ്യം എന്നിവയും ഉണ്ടാകും. ഈ സമയത്തുതന്നെ തിടപ്പള്ളിയിൽ ഒരു ബ്രാഹ്മണനെ ദേവപ്രതിനിധിയായി സങ്കല്പിച്ച് മേൽപ്പറഞ്ഞ വിഭവങ്ങൾ കൊണ്ട് സദ്യയൊരുക്കി ഊട്ടുന്നുണ്ടാകും. ഉച്ചപ്പൂജ കഴിഞ്ഞാൽ മേൽശാന്തി/ഓതിയ്ക്കൻ/തന്ത്രി തനിയ്ക്ക് ഇഷ്ടമുള്ള രൂപത്തിൽ ഭഗവാനെ പുനരലങ്കരിയ്ക്കുന്നു. തുടർന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് നടയടയ്ക്കുന്നു.

വൈകീട്ട് നാലരയ്ക്ക് വീണ്ടും നടതുറക്കുന്നു. സാധാരണയായി ഉച്ചപ്പൂജ കഴിഞ്ഞ ഉടനെ നടത്താറുള്ള ശീവേലി ഇവിടെ വൈകീട്ട് നടതുറന്നശേഷമാണ് നടത്തുന്നത്. ഇത് ഗുരുവായൂരിൽ മാത്രമുള്ള പ്രത്യേകതയാണ്. ഉച്ചപ്പൂജ കഴിഞ്ഞാൽ ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ പോയി പാൽപ്പായസം കഴിയ്ക്കുന്നു എന്ന വിശ്വാസമാണ്. ഉഷഃശീവേലിയ്ക്കുള്ള അതേ ചടങ്ങുകളാണ് ഇതിനും. സന്ധ്യയ്ക്ക് സൂര്യാസ്തമയസമയത്ത് നടയടച്ച് ദീപാരാധന നടത്തുന്നു. ആ സമയം നാലമ്പലത്തിനകത്തും പുറത്തുമുള്ള വിളക്കുകളും ദീപസ്തംഭങ്ങളും അടിമുടി ദീപാലംകൃതമാകുന്നു. സായംസന്ധ്യയിൽ സ്വർണ്ണപ്രഭയിൽ കുളിച്ചുനിൽക്കുന്ന ക്ഷേത്രം മനോഹരമായ കാഴ്ചയാണ്. ഈ സമയം തവിലിന്റെ അകമ്പടിയോടെ നാദസ്വരം വായിയ്ക്കുന്നു. ഭക്തർ നാരായണനാമം ജപിച്ച് നടതുറക്കുന്നതും കാത്തുനിൽക്കുന്നു. തുടർന്ന് ദീപാരാധനയ്ക്കുള്ള വിളക്കുകൾ കത്തിച്ചുകൊണ്ട് മേൽശാന്തി നടതുറക്കുകയും ഭഗവദ്വിഗ്രഹത്തിൽ കർപ്പൂരം കൊണ്ട് ആരതിയുഴിയുകയും തുടർന്ന് പുറത്തിറങ്ങി ഭക്തരെക്കൊണ്ട് ഉഴിയ്ക്കുകയും ചെയ്യുന്നു.

ഏഴര മണിയ്ക്ക് അത്താഴപ്പൂജ തുടങ്ങുന്നു. ഈ പൂജയ്ക്കുള്ള പ്രധാന നിവേദ്യങ്ങൾ ഉണ്ണിയപ്പം, ഇലയട, വെറ്റില, അടയ്ക്ക, പാലടപ്രഥമൻ, പാൽപ്പായസം എന്നിവയാണ്. കൂടാതെ വെള്ളനിവേദ്യം, അവിൽ കുഴച്ചത്, കദളിപ്പഴം എന്നിവയുമുണ്ടാകും. എട്ടേകാൽ വരെയാണ് അത്താഴപ്പൂജയുടെ സമയം. എട്ടേകാലിന് നടതുറന്നുകഴിഞ്ഞാൽ എട്ടേമുക്കാലിന് അത്താഴശ്ശീവേലി തുടങ്ങുന്നു. രാവിലെയും വൈകീട്ടുമുള്ള ശീവേലികളുടെ അതേ ചടങ്ങുകളാണ് അത്താഴശ്ശീവേലിയ്ക്കുമെങ്കിലും രണ്ടാമത്തെ പ്രദക്ഷിണം ഇടയ്ക്കയും നാദസ്വരവും ഉപയോഗിച്ചുള്ളതാണെന്ന പ്രത്യേകതയുമുണ്ട്. മൂന്നുശീവേലികൾക്കും ആനയെഴുന്നള്ളിപ്പുള്ള ഏക ക്ഷേത്രമാണ് ഗുരുവായൂർ. ശീവേലി കഴിഞ്ഞാൽ അന്നത്തെ ശാന്തിയേറ്റ നമ്പൂതിരിയുടെ നേതൃത്വത്തിൽ തൃപ്പുക തുടങ്ങും. പേര് സൂചിപ്പിയ്ക്കുന്നതുപോലെ ശ്രീകോവിലിനകം പുകയ്ക്കുന്ന ചടങ്ങാണ് തൃപ്പുക. ചന്ദനം, അഗരു, ഗുൽഗുലു തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ പൊടിച്ചുണ്ടാക്കുന്ന നവഗന്ധചൂർണ്ണമാണ് തൃപ്പുകയ്ക്ക് ഉപയോഗിയ്ക്കുന്നത്. സൗരഭ്യം നിറഞ്ഞ ധൂമം ശ്രീകോവിലിനകത്തേയ്ക്ക് പ്രവേശിയ്ക്കുന്നു. തൃപ്പുക കഴിഞ്ഞാൽ ക്ഷേത്രത്തിലെ കഴകക്കാരനായ വാര്യർ, അന്നത്തെ വരവുചെലവുകണക്കുകൾ എഴുതിയ ഓല വായിച്ചശേഷം തൃപ്പടിയിൽ സമർപ്പിയ്ക്കുന്നു. തുടർന്ന് ശാന്തിയേറ്റ നമ്പൂതിരി പുറത്തിറങ്ങി, മേൽശാന്തിയുടെ ഉത്തരവാദിത്വത്തിൽ നടയടച്ചുപൂട്ടുന്നു. അപ്പോൾ സമയം രാത്രി ഒമ്പതേകാലായിട്ടുണ്ടാകും. അങ്ങനെ ഗുരുവായൂരിലെ ഒരു ദിവസം പൂർത്തിയാകുന്നു.

സാധാരണ ദിവസങ്ങളിലെ പൂജാക്രമങ്ങൾ മാത്രമാണ് മേൽ സൂചിപ്പിച്ചത്. വിശേഷദിവസങ്ങൾ, ഗ്രഹണം നടക്കുന്ന ദിവസങ്ങൾ, ഉദയാസ്തമനപൂജ എന്നീ അവസരങ്ങളിൽ പൂജാക്രമങ്ങൾക്ക് മാറ്റമുണ്ടാകും. ഉദയാസ്തമനപൂജയ്ക്ക് ഇരുപത്തിയൊന്ന് പൂജകളാണുണ്ടാകുക. അന്ന് നടയടയ്ക്കുമ്പോൾ അർദ്ധരാത്രിയാകും. ചുറ്റുവിളക്കുള്ള ദിവസം അതുകഴിഞ്ഞേ തൃപ്പുകയുണ്ടാകാറുള്ളൂ. ചൊവ്വാഴ്ചകളും പരിശീലനകാലവുമൊഴിച്ചുള്ള ദിവസങ്ങളിൽ നടയടച്ചുകഴിഞ്ഞാൽ കൃഷ്ണനാട്ടം കളി പതിവുണ്ടാകും.

മലപ്പുറം ജില്ലയിലെ പൊന്നാനിയ്ക്കടുത്ത് പെരുമ്പടപ്പിലുള്ള പുഴക്കര ചേന്നാസ് മനയ്ക്കാണ് ക്ഷേത്രത്തിലെ തന്ത്രാധികാരം. ആദ്യം ഗുരുവായൂരിനടുത്തുതന്നെയുള്ള എളവള്ളിയിലെ വടക്കേ പുലിയന്നൂർ മനയ്ക്കായിരുന്ന തന്ത്രാധികാരം, സാമൂതിരി ക്ഷേത്രം പിടിച്ചെടുത്തപ്പോൾ സദസ്യനായ ചേന്നാസ് നമ്പൂതിരിപ്പാടിന് സമ്മാനിച്ചു എന്നാണ് കഥ. ഈ കുടുംബത്തിലെ പൂർവ്വികനായിരുന്ന ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടാണ് കേരളീയ ക്ഷേത്രങ്ങളിലെ പൂജാക്രമങ്ങൾക്ക് ആധാരമായ തന്ത്രസമുച്ചയം എന്ന ഗ്രന്ഥത്തിന്റെ കർത്താവ്. പഴയത്ത്, മുന്നൂലം, പൊട്ടക്കുഴി, കക്കാട് എന്നീ നാല് ഇല്ലക്കാരാണ് സഹതന്ത്രിമാരായ ഓതിയ്ക്കന്മാർ. ഈ കുടുംബക്കാർക്ക് മേൽശാന്തിയാകാനും അവസരമുണ്ട്. പഴയ കേരളത്തിലെ ശുകപുരം, പെരുവനം ഗ്രാമക്കാരും ആഭിജാത്യം, അഗ്നിഹോത്രം, ഭട്ടവൃത്തി എന്നിവയിലൊന്നുള്ളവരുമായ നമ്പൂതിരിമാരാണ് മേൽശാന്തിമാരാകുക. എന്നാൽ മേൽശാന്തി പദവി ദേവസ്വം നിയമനമാണ്. ആറുമാസമാണ് മേൽശാന്തിയുടെ കാലാവധി. ആ കാലയളവിൽ മേൽശാന്തി ക്ഷേത്രപരിസരം വിട്ട് പുറത്തുപോകാൻ പാടില്ല. ബ്രഹ്മചര്യം കർശനമാണ്. പതിനാല് ഇല്ലക്കാരാണ് ക്ഷേത്രത്തിലെ കീഴ്ശാന്തിമാർ.

ഗുരുവായൂരപ്പന്റെ പ്രധാന വഴിപാടുകൾ

ഉദയാസ്തമനപൂജ

ഗുരുവായൂരപ്പന്റെ വഴിപാടുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉദയാസ്തമനപൂജ. പേര് സൂചിപ്പിയ്ക്കുന്നതുപോലെ ഉദയം മുതൽ അസ്തമയം വരെ നീണ്ടുനിൽക്കുന്ന പൂജയാണിത്. കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും നിലവിലുള്ള വഴിപാടാണിതെങ്കിലും ഗുരുവായൂരിലാണ് ഈ വഴിപാടിന് ഏറ്റവും പ്രാധാന്യമുള്ളത്. കേരളത്തിൽ ഏറ്റവും കൂടുതൽ ഉദയാസ്തമനപൂജ നടക്കുന്ന ക്ഷേത്രം ഗുരുവായൂരാണ്. തന്മൂലം ഈ വഴിപാട് നടന്നുകിട്ടാൻ ദീർഘകാലം കാത്തിരിയ്ക്കേണ്ടിവരുന്ന സാഹചര്യമുണ്ടാകാറുണ്ട്. ഇതിനിടയിൽ, വഴിപാടുകാരൻ (കാരി) മരിച്ചുപോയെന്നും വരാം. പലപ്പോഴും ബുക്കിങ് ഉണ്ടാകാറുമില്ല. നിലവിൽ 2045 വരെയുള്ള വഴിപാടുകൾ ബുക്ക് ചെയ്തുകഴിഞ്ഞിട്ടുണ്ട്. ഒരു ദിവസം ഒരു പൂജയേ നടത്താറുള്ളൂ.

ഇരുപത്തിയൊന്ന് പൂജകളാണ് ഉദയാസ്തമനപൂജയുള്ള ദിവസം ഗുരുവായൂർ ക്ഷേത്രത്തിലുണ്ടാകാറുള്ളത്. ഇവയ്ക്കുള്ള നിവേദ്യങ്ങളും ചന്ദനവും തീർത്ഥവുമടക്കമുള്ള പ്രസാദങ്ങളും വഴിപാടുകാരന്റെ/കാരിയുടെ കുടുംബാംഗങ്ങൾക്കാണ്. പൂജയ്ക്കായി ഓരോ സമയവും അകത്തുപോകാൻ ദേവസ്വം ഒരു സഹായിയെയും അയച്ചുതരും. പൂജയുടെ തലേദിവസം വൈകീട്ട് ഗണപതിപൂജയോടെയാണ് ചടങ്ങുകളുടെ ആരംഭം. തുടർന്ന് ക്ഷേത്രത്തിലെ പൂജയ്ക്ക് നെല്ലുകുത്തി അരിയുണ്ടാക്കുന്ന കുടുംബത്തിലെ ഏറ്റവും മുതിർന്ന സ്ത്രീയ്ക്ക് യഥാശക്തി ദക്ഷിണ സമർപ്പിയ്ക്കുന്നു. അടുത്ത പൂജയ്ക്കും അവരുണ്ടാകണേ എന്നൊരു പ്രാർത്ഥന മാത്രമാണ് ഈ സമയത്ത് ഭക്തർക്കുണ്ടാകുക. പിറ്റേന്നത്തെ പൂജയ്ക്ക് അരിയളക്കുന്ന ചടങ്ങുണ്ടാകും. അതിന് വഴിപാടുകാരന്റെ/കാരിയുടെ കുടുംബം ഹാജരാകണം. വഴിപാട് നടത്തുന്ന കുടുംബത്തിന് ക്ഷേത്രം തെക്കേ നടയിലെ പാഞ്ചജന്യം റസ്റ്റ് ഹൗസിൽ താമസവും ഭക്ഷണവും ഉറപ്പാക്കുന്നു. പൂജാദിവസം രാവിലെ നിർമ്മാല്യം മുതൽ തൃപ്പുക വരെയുള്ള എല്ലാ ചടങ്ങുകളും പ്രസ്തുത കുടുംബം വകയാണ്. ഇരുപത്തിയൊന്ന് പൂജകൾക്കും കുടുംബക്കാർ ഓരോരുത്തരായി പോയിത്തൊഴുതുവരുന്നു. ഈയവസരങ്ങളിൽ വിഐപികൾക്ക് കൊടുക്കുന്ന എല്ലാ പരിഗണനകളും അവർക്കുണ്ടാകും. മറ്റു ഭക്തരെപ്പോലെ വരിനിൽക്കേണ്ട ആവശ്യമില്ല. നാലമ്പലത്തിനകത്തേയ്ക്കുള്ള പ്രവേശനവും അവർക്ക് നേരിട്ട് അനുവദിച്ചുകൊടുക്കും. ഭഗവാന് നേദിച്ച അപ്പം, പായസം, കദളിപ്പഴം, പഞ്ചസാര തുടങ്ങിയവയും മുഖത്ത് ചാർത്തിയ ചന്ദനം, കളഭം മുതലായവയും അഭിഷേകം ചെയ്ത തീർത്ഥജലവും എണ്ണയും പാദങ്ങളിലർച്ചിച്ച പൂക്കളുമെല്ലാം അവർക്കാണ്. ഉച്ചയ്ക്കുള്ള പ്രസാദ ഊട്ടിന്റെയും സന്ധ്യയ്ക്കുള്ള ചുറ്റുവിളക്കിന്റെയും പ്രധാന അവകാശികളും അവർ തന്നെ. ചുരുക്കത്തിൽ അന്നത്തെ ദിവസം മുഴുവൻ ഭക്തരുടെ വകയാകുന്നു.

ഏറെക്കാലമായി നിലവിലുണ്ടായിരുന്ന വഴിപാടാണെങ്കിലും കർണാടക സംഗീത സമ്രാട്ടായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരാണ് ഉദയാസ്തമനപൂജയ്ക്ക് പ്രചാരമുണ്ടാക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചത്. തന്റെ സുദീർഘമായ സംഗീതജീവിതത്തിൽ താൻ സമ്പാദിച്ചുകൂട്ടിയതെല്ലാം ഗുരുവായൂരപ്പന് സമർപ്പിച്ച അദ്ദേഹം, തന്റെ ജീവിതത്തിന്റെ അവസാനത്തെ പതിനെട്ടുവർഷം ആ സമ്പാദ്യം കൊണ്ട് ഉദയാസ്തമനപൂജ നടത്തിപ്പോന്നു. കുറഞ്ഞത് നൂറ് ഉദയാസ്തമനപൂജകളെങ്കിലും അദ്ദേഹം ജീവിതത്തിൽ കഴിച്ചിട്ടുണ്ടാകണമെന്ന് പറയപ്പെടുന്നു.

കൃഷ്ണനാട്ടം

കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ കൃഷ്ണനാട്ടം, ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ്. കോഴിക്കോട് സാമൂതിരിയായിരുന്ന മാനവേദൻ രാജ രചിച്ച 'കൃഷ്ണഗീതി' എന്ന കാവ്യത്തെ ആസ്പദമാക്കി നിർമ്മിച്ചെടുത്ത കലാരൂപമാണിത്. ശ്രീകൃഷ്ണഭഗവാന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ജീവിതം എട്ടുകഥകളാക്കിത്തിരിച്ചാണ് കൃഷ്ണനാട്ടം അവതരിപ്പിയ്ക്കപ്പെടുന്നത്. അവതാരം, കാളിയമർദ്ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, സ്വർഗ്ഗാരോഹണം എന്നിവയാണ് ആ എട്ടുകഥകൾ. ഇവ അതത് ക്രമത്തിൽ ആടിപ്പോരുന്നു. എന്നാൽ, ദുഃഖപര്യവസായിയായ കഥയായതിനാൽ സ്വർഗ്ഗാരോഹണം കഴിഞ്ഞ് വീണ്ടും അവതാരം കളിയ്ക്കുന്നു. കൃഷ്ണനാട്ടത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട കൊട്ടാരക്കരത്തമ്പുരാൻ, പിൽക്കാലത്ത് ശ്രീരാമഭഗവാന്റെ ജീവിതം ആസ്പദമാക്കി രാമനാട്ടം സൃഷ്ടിച്ചെടുത്തു. പിന്നീട് കോട്ടയം കേരളവർമ്മത്തമ്പുരാൻ രാമനാട്ടത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവന്നപ്പോഴാണ് ഇന്നത്തെ കഥകളി പിറവിയെടുത്തത്. കൂടിയാട്ടത്തിലെ വേഷങ്ങൾ മാതൃകയാക്കിയാണ് ഈ മൂന്ന് കലാരൂപങ്ങളിലെയും വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയതെങ്കിലും അവയിൽ ചെറിയ വ്യത്യാസങ്ങളും കാണാം. ഗുരുവായൂരിലെ അവതരണരീതിയ്ക്ക് കഥകളിയോടാണ് കൂടുതൽ സാദൃശ്യം. വില്വമംഗലം സ്വാമിയാരാണ് കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു.

കൃഷ്ണനാട്ടത്തിലെ ചടങ്ങുകൾ പലതും കഥകളിയിലേതുപോലെയാണ്. പുറപ്പാട്, കേളി തുടങ്ങിയ ചടങ്ങുകൾ കഥകളിയിലുമുണ്ട്. ശുദ്ധമദ്ദളം, തൊപ്പിമദ്ദളം, ചേങ്ങില, ഇലത്താളം എന്നിവയാണ് കൃഷ്ണനാട്ടത്തിലെ വാദ്യങ്ങൾ. രണ്ട് പിൻപാട്ടുകാരാണ് കൃഷ്ണനാട്ടത്തിനുണ്ടാകുക. കൃഷ്ണനാട്ടത്തിലെ കിരീടാലങ്കാരവും കഥകളി സ്വീകരിച്ചതാണ്. കഥകളി പോലെ നിലവിളക്കിനെ സാക്ഷിനിർത്തിയാണ് കൃഷ്ണനാട്ടവും കളിയ്ക്കുന്നത്. എന്നാൽ, ധാരാളം വ്യത്യാസങ്ങളും ഈ കലാരൂപങ്ങൾ തമ്മിലുണ്ട്. കഥകളിയിൽ കഥയിലെ ആദ്യരംഗം തന്നെയാണ് പുറപ്പാടെങ്കിൽ കൃഷ്ണനാട്ടത്തിൽ സ്ത്രീവേഷങ്ങളെ വച്ച് നടത്തുന്ന ഒരു ചടങ്ങ് മാത്രമാണ് പുറപ്പാട്. കഥകളിയിൽ സാധാരണയായി അഭിനേതാക്കൾ നിലവിളക്കിനുമുന്നിൽ പോകാറില്ല. എന്നാൽ കൃഷ്ണനാട്ടത്തിൽ വിളക്കിനെ ചുറ്റിയുള്ള നൃത്തം പതിവുണ്ട്. കൃഷ്ണനും യവനനും തമ്മിലും കൃഷ്ണനും മല്ലന്മാരും തമ്മിലുമുള്ള യുദ്ധരംഗങ്ങളിൽ വിളക്കിന്റെ മുന്നിൽ വന്നാണ് നൃത്തം. കഥകളിയിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണനാട്ടത്തിൽ പദം ആവർത്തിച്ച് പാടാറില്ല. ആവർത്തിച്ചുള്ള അഭിനയം ആവശ്യമില്ലാത്തതിനാലാണിത്. കഥകളിയിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണനാട്ടത്തിൽ സ്ത്രീകഥാപാത്രങ്ങൾക്കും ചുട്ടിയുണ്ട്. കഥകളിയിൽ അഭിനേതാക്കളുടെ വശങ്ങളിലാണ് പാട്ടുകാരും വാദ്യക്കാരുമുണ്ടാകുകയെങ്കിൽ കൃഷ്ണനാട്ടത്തിൽ പുറകിലാണ്. ഇത് അഭിനേതാക്കൾക്ക് നൃത്തത്തിന് കൂടുതൽ സൗകര്യമൊരുക്കാനാണ്. സാമവേദാലാപനത്തെയും ചാക്യാരുടെ സ്വരിയ്ക്കലിനെയും ആസ്പദമാക്കിയാണ് കൃഷ്ണനാട്ടത്തിലെ സംഗീതം ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. എന്നാൽ, ഗുരുവായൂരിൽ കേൾക്കാൻ കഴിയുന്നത് കഥകളിസംഗീതമാണ്. ഇത് ഒരേ സമയം പ്രശംസയും വിമർശനവും ഏറ്റുവാങ്ങി.

രാത്രി ക്ഷേത്രനട അടച്ചശേഷം വടക്കേ നടപ്പുരയിൽ വച്ചാണ് കൃഷ്ണനാട്ടം നടത്തുന്നത്. ചൊവ്വാഴ്ചയും പരിശീലനകാലവുമൊഴിച്ചുള്ള എല്ലാ ദിവസവും ഇതുണ്ടാകാറുണ്ട്. എട്ട് കഥകളിൽ ഏതെങ്കിലുമൊന്നാണ് ഓരോ ദിവസം കളിയ്ക്കുന്നത്. ഓരോ കഥയ്ക്കും അതിന്റേതായ ഫലവും പറയുന്നുണ്ട്. അതനുസരിച്ച് അവതാരം കഥ സദ്സന്താനലബ്ധിയ്ക്കും, കാളിയമർദ്ദനം വിഷബാധാശമനത്തിനും, രാസക്രീഡ കന്യകമാരുടെ ശ്രേയസ്സിനും നല്ല ദാമ്പത്യത്തിനും, കംസവധം ശത്രുനാശത്തിനും, സ്വയംവരം വിവാഹത്തിനും വിദ്യാഭ്യാസപൂർത്തിയ്ക്കും അപവാദശമനത്തിനും, ബാണയുദ്ധം ഉദ്ദിഷ്ടകാര്യസിദ്ധിയ്ക്കും ദേവപ്രീതിയ്ക്കും, വിവിദവധം കാർഷിക-വാണിജ്യ മേഖലകളിലെ അഭിവൃദ്ധിയ്ക്കും ദാരിദ്ര്യശമനത്തിനും, സ്വർഗ്ഗാരോഹണം മോക്ഷപ്രാപ്തിയ്ക്കുമാണ് നടത്തുന്നത്. സ്വർഗ്ഗാരോഹണം ബുക്ക് ചെയ്യുന്നവർ അവതാരവും ബുക്ക് ചെയ്യണമെന്നാണ് ചിട്ട. വഴിപാടുകാരന്റെ/കാരിയുടെ വീട്ടുകാരടക്കം നിരവധി ആളുകളാണ് കൃഷ്ണനാട്ടം കാണാൻ രാത്രി ഉറക്കമിളച്ച് ക്ഷേത്രത്തിൽ കഴിച്ചുകൂട്ടുന്നത്. നേരം പുലരുവോളം കളിയുണ്ടാകും.

കൃഷ്ണനാട്ടത്തിന്റെ വളർച്ചയ്ക്കായി ഗുരുവായൂർ ദേവസ്വം വളരെയധികം പരിശ്രമങ്ങൾ നടത്തിവരുന്നുണ്ട്. കൃഷ്ണനാട്ടത്തിനായി ഒരു പ്രത്യേക പഠനകേന്ദ്രം ദേവസ്വം നടത്തുന്നുണ്ട്. ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ, മേല്പുത്തൂർ ഓഡിറ്റോറിയത്തിന്റെ പുറകിലായി, പഴയ ദേവസ്വം ഓഫീസിന്റെ തെക്കുഭാഗത്താണ് കൃഷ്ണനാട്ടം പഠനകേന്ദ്രം. നിരവധി വിദ്യാർത്ഥികൾ ഇവിടെ പഠിയ്ക്കുന്നുണ്ട്. ചിട്ടയനുസരിച്ച് ആറുവയസ്സ് മുതലുള്ള കുട്ടികളെയാണ് കൃഷ്ണനാട്ടത്തിനായി തിരഞ്ഞെടുക്കുന്നത്. പത്തുവർഷത്തെ നിരന്തര അഭ്യാസം അത്യാവശ്യമാണ്. പുലർച്ചെ എഴുന്നേറ്റ് കുളിച്ചുവന്ന് നാലുമണിയ്ക്ക് കണ്ണുസാധകവും മെയ്സാധകവും നടത്തുന്നതോടെയാണ് കൃഷ്ണനാട്ടത്തിന്റെ അഭ്യാസം തുടങ്ങുന്നത്. അതിനുശേഷം ഒന്നര മണിക്കൂർ ചുവടുസാധകം. പ്രഭാതഭക്ഷണത്തിനുശേഷം രാവിലെ എട്ടുമണി മുതൽ പത്തുമണിവരെ അഭ്യാസവും, പിന്നീട് വീണ്ടും കണ്ണുസാധകവും താളവും വായ്ത്താരിയും തുടങ്ങുന്നു. ഉച്ചഭക്ഷണവും വിശ്രമവും കഴിഞ്ഞ് മൂന്നുമണിമുതൽ സന്ധ്യയ്ക്കുള്ള ദീപാരാധന വരെ ചൊല്ലിയാട്ടം. ദീപാരാധനയ്ക്ക് ക്ഷേത്രത്തിൽ പോയി നാമജപത്തോടെ പ്രദക്ഷിണം വയ്ക്കുന്നു. അതിനുശേഷം വീണ്ടും പഠനകേന്ദ്രത്തിൽ പോയി ഉറക്കം വരെ അഭ്യസനം. ഇതാണ് ചിട്ട. പഠനം കഴിഞ്ഞാൽ ജൂൺ മുതൽ ഒക്ടോബർ വരെ പരിശീലനകാലമാണ്. കർക്കടകത്തിൽ ഉഴിച്ചിൽ നിർബന്ധമാണ്. വിദ്യാരംഭദിവസമായ വിജയദശമിനാളിൽ രാത്രി പുതിയ വിദ്യാർത്ഥികൾ അരങ്ങേറ്റം കുറിയ്ക്കുന്നു.

ആദ്യകാലത്ത് ഗുരുവായൂർ ക്ഷേത്രത്തിൽ മാത്രം ഒതുങ്ങിനിന്ന കൃഷ്ണനാട്ടം, ഇപ്പോൾ കേരളത്തിന്റെ അതിരുകളും കടന്ന് കടലിനപ്പുറത്തുപോലും സ്ഥാനം പിടിച്ചിട്ടുണ്ട്. 2010-ൽ ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിൽ വച്ച് കൃഷ്ണനാട്ടം അരങ്ങേറിയിരുന്നു. ഇത് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി. രാജ്യത്തെ പലയിടങ്ങളിലും ഉത്സവത്തിന്റെ ഭാഗമായി കൃഷ്ണനാട്ടം അരങ്ങേറിയിട്ടുണ്ട്. ഈ പരിപാടികളെല്ലാം നടത്തിയത് ഗുരുവായൂർ ദേവസ്വം തന്നെയാണ്.

ഉപദേവതകളും വഴിപാടുകളും

ഗണപതി

ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ, നാലമ്പലത്തിന്റെ മേൽക്കൂരയോട് മുട്ടിനിൽക്കുന്ന ഒരു ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് സർവ്വവിഘ്നവിനാശകനായ ഗണപതിഭഗവാന്റെ പ്രതിഷ്ഠ. ഒരടി മാത്രം ഉയരമുള്ള ഒരു ചെറുവിഗ്രഹമാണ് ഇവിടെയുള്ളത്. വലത്തോട്ട് തുമ്പിക്കൈ നീട്ടുന്ന ഭഗവാൻ, മൂന്നുകൈകളിൽ മഴു, കയർ, മോദകം എന്നിവ ധരിച്ച് നാലാമത്തെ കൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന രൂപത്തിലാണ് ഇവിടെയുള്ള വിഗ്രഹം. ആദ്യകാലത്ത് ഇവിടെ പ്രദക്ഷിണം വയ്ക്കാനുള്ള സൗകര്യമില്ലായിരുന്നു. 1970-ലെ തീപിടുത്തത്തിനു ശേഷമാണ് ഇവിടെ അതിനുള്ള സൗകര്യമുണ്ടായത്. ഗണപതിഹോമം, കറുകമാല, ഒറ്റയപ്പം എന്നിവയാണ് ഗണപതിയുടെ പ്രധാന വഴിപാടുകൾ.

ക്ഷേത്രത്തിന്റെ തെക്കുകിഴക്കേമൂലയിൽ, ദേവസ്വം മ്യൂസിയം വളപ്പിൽ മറ്റൊരു ഗണപതിപ്രതിഷ്ഠയുണ്ട്. മേൽക്കൂരയില്ലാത്ത ഒരു തറയിലാണ് മൂന്നടിയോളം ഉയരമുള്ള ഗണപതിവിഗ്രഹം പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. കിഴക്കോട്ടാണ് ഈ ഗണപതിയുടെയും ദർശനം. ഇടത്തോട്ട് തുമ്പിക്കൈ നീട്ടുന്ന അപൂർവ്വ ഗണപതിപ്രതിഷ്ഠയാണിത്. മുമ്പുകാലത്ത് ക്ഷേത്രത്തിനടുത്തുണ്ടായിരുന്ന അഗ്രഹാരത്തിൽ താമസിച്ചിരുന്ന തമിഴ് ബ്രാഹ്മണർ പൂജിച്ചിരുന്ന ഗണപതി, പിൽക്കാലത്ത് പഴയ ദേവസ്വം ഓഫീസും ഇപ്പോഴത്തെ മ്യൂസിയവുമായ നാലുകെട്ടിലെത്തുകയായിരുന്നു. നാലുകെട്ട് പുതുക്കിപ്പണിതപ്പോൾ അതിന്റെ കന്നിമൂലയിൽ ഈ ഗണപതിയ്ക്ക് സ്ഥാനമുണ്ടാക്കുകയായിരുന്നു. ആദ്യകാലത്ത് കർക്കടകമാസത്തിൽ മാത്രമുണ്ടായിരുന്ന പൂജ, ഇപ്പോൾ എല്ലാ ദിവസവും നടന്നുവരുന്നുണ്ട്. ഗുരുവായൂരിലെത്തുന്ന ഭക്തർ, ഈ ഗണപതിയെ തൊഴുതിട്ടാണ് ഭഗവദ്ദർശനത്തിന് ചെല്ലുന്നത്. പ്രത്യക്ഷ മഹാഗണപതിഹോമമാണ് ഈ ഗണപതിയുടെ പ്രധാന വഴിപാട്. ഇത് എല്ലാ മുപ്പെട്ട് വെള്ളിയാഴ്ചയും നടത്തിവരുന്ന വഴിപാടാണ്. ഒരു ആനയെ ഗണപതിയായി സങ്കല്പിച്ച് നടത്തുന്ന ഹോമമാണിത്.

അയ്യപ്പൻ

ക്ഷേത്രനാലമ്പലത്തിന് പുറത്തും പ്രദക്ഷിണവഴിയ്ക്കകത്തുമായി തെക്കുകിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായാണ് താരകബ്രഹ്മസ്വരൂപവും ഹരിഹരപുത്രനുമായ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ. ഏകദേശം മൂന്നടി ഉയരം വരുന്ന ശിലാവിഗ്രഹത്തിന് ശബരിമലയിലെ വിഗ്രഹവുമായി പ്രകടമായ രൂപസാദൃശ്യമുണ്ട്. നാലമ്പലത്തിനുപുറത്തുള്ള ഏക ഉപദേവതാപ്രതിഷ്ഠ അയ്യപ്പനാണ്. നാളികേരമുടയ്ക്കുന്നതാണ് പ്രധാന വഴിപാട്. ഇതിനായി ഒരു കല്ല് ശ്രീകോവിലിന് മുന്നിൽ വച്ചിട്ടുണ്ട്. മുമ്പ് ഇവിടെ എള്ളുതിരി വഴിപാടുണ്ടായിരുന്നെങ്കിലും 2007-ലെ ദേവപ്രശ്നത്തിൽ ദേവന് ഹിതകരമല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അത് നിർത്തിവച്ചിരുന്നു. അയ്യപ്പന്റെ ശ്രീകോവിലിന് മണ്ഡലകാലത്ത് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം ഈ അയ്യപ്പന്റെ മുന്നിലാണ്.

ഇടത്തരികത്തുകാവിൽ ഭഗവതി

ഗുരുവായൂർ ക്ഷേത്രമതിലകത്തുതന്നെയാണെങ്കിലും പ്രത്യേകപരിഗണന നേടിയ സന്നിധിയാണ് ഇടത്തരികത്തുകാവിൽ ഭഗവതിയുടേത്. ക്ഷേത്രമതിലകത്ത് വടക്കുകിഴക്കേമൂലയിൽ, അകത്തോ പുറത്തോ എന്ന് സംശയം തോന്നുന്ന സ്ഥലത്താണ് അത്യുഗ്രദേവതയായ ഭഗവതിയുടെ ശ്രീകോവിലും മണ്ഡപവും. ഭഗവാന്റെ ഇടതുഭാഗത്തുള്ള പ്രതിഷ്ഠയായതുകൊണ്ടാണ് ഇടത്തരികത്തുകാവ് ഭഗവതി എന്ന് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. വനദുർഗ്ഗാചൈതന്യത്തോടുകൂടിയ ഭദ്രകാളിയായാണ് സങ്കല്പം. തന്മൂലം ശ്രീകോവിലിന് മേൽക്കൂരയില്ല. പടിഞ്ഞാറോട്ടാണ് ദർശനം. സ്വയംഭൂവായ ഒരു കണ്ണാടിവിഗ്രഹമാണ് ഇവിടെ കാണപ്പെടുന്നത്. ഏകദേശം ഒരടി ഉയരം വരും. ഈ ഭഗവതി ശ്രീകൃഷ്ണനുമുമ്പേ ഇവിടെ സന്നിധാനം ചെയ്തിരുന്നു എന്നാണ് സങ്കല്പം. തന്മൂലമാണ് ഭഗവതിയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചത്. വനദുർഗ്ഗാഭാവമാണെങ്കിലും ലക്ഷ്മി, സരസ്വതി, പാർവ്വതി എന്നീ സങ്കല്പങ്ങളും ഭഗവതിയ്ക്കുള്ളതായി പറയപ്പെടുന്നു. കൃഷ്ണസഹോദരിയായും സങ്കല്പമുണ്ട്. ആദ്യമുണ്ടായ പ്രതിഷ്ഠ എന്ന സങ്കല്പത്തിൽ, ആദ്യം ഭഗവതിയെ വന്ദിയ്ക്കണമെന്നാണ് ആചാരം. എന്നാൽ, ക്യൂവിൽ നിൽക്കുന്നവർക്ക് ഇത് സാധിയ്ക്കില്ല. ഭഗവതിയ്ക്ക് സ്ഥിരം വെളിച്ചപ്പാടുണ്ട്. അഴൽ എന്ന് പേരുള്ള ഒരു വിശേഷവഴിപാടാണ് ഭഗവതിയുടെ പ്രധാന വഴിപാട്. പച്ചരി,വെള്ളരി,നാളികേരം എന്നിവ വെച്ച്‌ വാഴത്തണ്ടിൽ തുണി ചുറ്റി എണ്ണയിൽ നനച്ച്‌ കത്തിച്ച്‌ ദേവിയ്ക്ക് അഗ്നി നേദിയ്ക്കുന്ന ചടങ്ങാണിത്. പ്രധാന ക്ഷേത്രത്തിന്റെ നടയടച്ചശേഷമാണ് ഈ വഴിപാട് നടത്തുന്നത്. മണ്ഡലകാലത്ത് ഭഗവതിയ്ക്ക് കളമെഴുത്തും പാട്ടും പതിവുണ്ട്. ധനുമാസത്തിൽ പിള്ളേർ താലപ്പൊലി എന്ന പേരിൽ നാട്ടുകാരുടെ വകയായും മകരമാസത്തിൽ ദേവസ്വം വകയായും രണ്ട് താലപ്പൊലികൾ ഭഗവതിയ്ക്ക് നടത്തിവരുന്നുണ്ട്. ഈയവസരങ്ങളിൽ പ്രധാന ക്ഷേത്രം നേരത്തേ അടയ്ക്കുന്നു. സഹോദരിയുടെ വിശേഷത്തിൽ പങ്കെടുക്കാൻ ഭഗവാൻ പുറപ്പെടുന്നു എന്നാണ് സങ്കല്പം. ക്ഷേത്രപരിസരത്ത് വെടിക്കെട്ട് നടത്തുന്നതും ഈ ദിവസങ്ങളിൽ മാത്രമാണ്. അപ്പോഴും കതിന ഉപയോഗിയ്ക്കാറില്ല എന്നത് ശ്രദ്ധേയമാണ്. നവരാത്രിയും ദേവിയ്ക്ക് വിശേഷമാണ്.

മറ്റുള്ള സങ്കല്പങ്ങൾ

മേൽപ്പറഞ്ഞ മൂന്ന് പ്രതിഷ്ഠകൾ കൂടാതെ ചിലയിടങ്ങിൽ വിശേഷാൽ ആരാധന നടക്കുന്നുമുണ്ട്. ഗണപതിയുടെ ശ്രീകോവിലിന് നേരെമുന്നിലുള്ള ഒരു ചെറിയ മുറിയിൽ സരസ്വതീസാന്നിദ്ധ്യം സങ്കല്പിച്ച് ആരാധിയ്ക്കുന്നുണ്ട്. തന്മൂലം ഈ മുറി സരസ്വതി അറ എന്നറിയപ്പെടുന്നു. നവരാത്രിക്കാലത്ത് പൂജവയ്പ്പ് നടത്തിയിരുന്നത് ഈ മുറിയിലാണ്. ഇപ്പോൾ അസൗകര്യം നിമിത്തം ക്ഷേത്രം കൂത്തമ്പലത്തിലേയ്ക്ക് മാറ്റി. ഗണപതിശ്രീകോവിലിനുമുന്നിൽ സ്ഥലം വളരെക്കുറവാണ് എന്നതിനാൽ ഭക്തർ തിക്കിത്തിരക്കുന്നത് പതിവാണ്. എന്നാൽ, സരസ്വതി അറയ്ക്ക് ദിവ്യത്വമുണ്ടെന്ന് 2017-ൽ നടന്ന ദേവപ്രശ്നത്തിൽ തെളിഞ്ഞതിനെത്തുടർന്ന് ഇത് പൊളിയ്ക്കരുതെന്ന് വിധി വന്നു.

നാലമ്പലത്തിന്റെ പടിഞ്ഞാറുഭാഗത്ത്, ശ്രീകോവിലിന്റെ തൊട്ടുപുറകിലായി ഭീമാകാരമായ ഒരു കരിങ്കൽശില്പം കാണാം. അനന്തശയനരൂപത്തിലുള്ള മഹാവിഷ്ണുവിന്റേതാണ് ഈ ശില്പം. തിരുവനന്തപുരത്തെ പ്രസിദ്ധമായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠയാണ് പരിവാരസമേതം ആവിഷ്കരിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. അനന്തനുമേൽ ശയിയ്ക്കുന്ന മഹാവിഷ്ണുഭഗവാൻ, ഭഗവദ്പാദങ്ങൾ തഴുകുന്ന ലക്ഷ്മീദേവി, നാഭീകമലത്തിലെ ബ്രഹ്മാവ്, വലതുകൈയ്ക്ക് താഴെയുള്ള ശിവലിംഗം, ഭഗവാനെ തൊഴുന്ന ഭക്തോത്തമന്മാരും മഹർഷിമാരും - ഇങ്ങനെ പലരും ഉൾപ്പെട്ടതാണ് ഈ ചിത്രം. നിത്യവും ഈ ശില്പത്തിന് വിളക്കുവയ്പുണ്ട്. മുമ്പ് ഇവിടെ ഒരു ചിത്രമാണുണ്ടായിരുന്നത്. ആദ്യകാലത്ത് ക്ഷേത്രത്തിലെ തിടമ്പെടുക്കാൻ അർഹതയുണ്ടായിരുന്ന മൂത്തത് ഒരിയ്ക്കൽ വരാൻ താമസിച്ചതിനെത്തുടർന്ന് മേൽശാന്തിയോട് ധിക്കാരമായി പെരുമാറുകയും, കുപിതനായ മേൽശാന്തി അയാളെ അന്ന് പടിഞ്ഞാറുഭാഗത്തുണ്ടായിരുന്ന വാതിൽ വഴി പുറത്താക്കുകയും, തുടർന്ന് അത് എന്നെന്നേയ്ക്കുമായി അടച്ചിടുകയും, അവിടെ അനന്തശയനചിത്രം സ്ഥാപിയ്ക്കുകയും ചെയ്തു എന്നാണ് കഥ. അഹങ്കാരിയായ മൂത്തതിനെ പിന്നീടാരും കണ്ടിട്ടില്ലത്രേ! തുടർന്ന്, തിടമ്പെഴുന്നള്ളിയ്ക്കുന്നത് കീഴ്ശാന്തി മതിയെന്ന നിയമം വന്നു. 1970-ൽ ക്ഷേത്രത്തിലുണ്ടായ തീപിടുത്തത്തിൽ ഈ ചിത്രം പൂർണ്ണമായും കത്തിനശിച്ചുപോയി. തുടർന്നുണ്ടായ പുനരുദ്ധാരണത്തെത്തുടർന്നാണ് ഇന്നത്തെ ശില്പം പണിതത്. ഇന്ന് ഇതിന് നിത്യവും വിളക്കുവയ്പുണ്ട്.

നാലമ്പലത്തിനകത്ത് വടക്കുപടിഞ്ഞാറേമൂലയിലെ കരിങ്കൽത്തൂണിൽ സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠയുണ്ട്. ബാലസുബ്രഹ്മണ്യരൂപത്തിലുള്ള വിഗ്രഹമാണ്. വിഗ്രഹം ഭസ്മം വിതറിയ നിലയിലാണ് കാണപ്പെടുന്നതെങ്കിലും മുഖവും കൈകളും വ്യക്തമാണ്. വലതുചുമലിൽ ഭഗവാന്റെ ആയുധമായ വേൽ കാണാം. പൂജയില്ലെങ്കിലും ക്ഷേത്രനാലമ്പലത്തിനകത്തെത്തുന്ന ഭക്തർ ഈ സുബ്രഹ്മണ്യനെയും വന്ദിയ്ക്കാറുണ്ട്. വടക്കുഭാഗത്തെ വാതിലിൽ നിന്ന് അല്പം മാറി ഹനുമാൻ സ്വാമിയുടെ പ്രതിഷ്ഠയുമുണ്ട്. ഭക്തഹനുമാന്റെ രൂപത്തിലാണ് ഈ വിഗ്രഹം. തെക്കുഭാഗത്തുള്ള പ്രധാന ശ്രീകോവിലിലേയ്ക്ക് നോക്കി വന്ദിച്ചുനിൽക്കുന്ന രൂപത്തിലാണ് ഹനുമദ്വിഗ്രഹം കാണപ്പെടുന്നത്. വിഗ്രഹം സിന്ദൂരം വിതറിയ രൂപത്തിലാണ് കാണപ്പെടുന്നത്. വിഗ്രഹത്തിൽ വെറ്റിലമാലയും രാമനാമം രചിച്ച കടലാസുകൾ കൊണ്ടുള്ള മാലയും ചാർത്തിയിട്ടുണ്ട്. ഇതുകൂടാതെ ദശാവതാരരൂപങ്ങളും ശ്രീകൃഷ്ണലീലകളും ശിവനും ദേവിമാരുമടക്കമുള്ള മൂർത്തികളുമെല്ലാം തൂണുകളിൽ നിറയുന്നു.


അവലംബം

  1. "ഗുരുവായൂരപ്പൻ ശ്രീരാമനായി കളഭച്ചാർത്ത്", മാതൃഭൂമി, തൃശ്ശൂർ, 17 ജൂലൈ 2016. 8 ജൂലൈ 2018ൽ വീണ്ടെടുത്തു.
  2. A. C. Bhaktivedanta Swami Prabhupāda. Krsna. Taylor & Francis. p. 30. Retrieved 24 June 2013.
  3. Swami Venkatesananda (1989). The Concise Śrīmad Bhāgavataṁ. SUNY Press. p. 238. ISBN 1438422830. Retrieved 24 June 2013.
  4. http://www.guruvayurdevaswom.org/mlocation.shtml
  5. http://www.guruvayurdevaswom.org/htemple2.shtml
  6. "Rendered with devotion". March 13, 2009.
  7. "ഐതിഹ്യമാല/പൂന്താനത്തു നമ്പൂരി - വിക്കിഗ്രന്ഥശാല". Ml.wikisource.org. 2016-12-06. Retrieved 2016-12-20.
  8. Ramachandran P.V. (2009-12-06). "Guruvayoor Maraprabhu". Guruvayoormaraprabhu.blogspot.in. Retrieved 2016-12-20.
  9. "ഗുരുവായൂർ മരപ്രഭു ചെറുപതിപ്പുകളുടെ നിർമ്മാണം ആരംഭിച്ചു | mangalam.com". Origin.mangalam.com. 2015-04-17. Retrieved 2016-12-20.
"https://ml.wikipedia.org/w/index.php?title=ഗുരുവായൂരപ്പൻ&oldid=3223246" എന്ന താളിൽനിന്ന് ശേഖരിച്ചത്