അഗ്രഹാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചെന്നൈയിലെ ഒരു അഗ്രഹാരം

ബ്രാഹ്മണർ താമസിക്കുന്ന ചേർന്നു ചേർന്നുള്ള ഗ്രാമങ്ങളിലെ വീടുകളുടെ സമൂഹത്തെയാണ് അഗ്രഹാരം എന്നു വിളിക്കുന്നത്. സാധാരണയായി അയ്യർമാരാണ് അഗ്രഹാരങ്ങളിൽ താമസിക്കുക. തെക്കേ ഇന്ത്യയിലെ തഞ്ചാവൂർ, പാലക്കാട്, കർണാടകത്തിലെ ചില സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് അഗ്രഹാരങ്ങൾ ഉള്ളത്.

അഗ്രഹാരം എന്ന പദത്തിന്റെ അർത്ഥം “വീടുകളുടെ പൂമാല” എന്നാണ്. അഗ്രഹാരങ്ങൾ സാധാരണയായി റോഡിന്റെ ഒരു വശത്തോടു ചേർന്ന് നിരയായി കാണപ്പെടുന്നു. ഈ നിരയുടെ ഒത്ത നടുവിൽ ഒരു അമ്പലവും കാണും. ഈ അമ്പലത്തിനു ചുറ്റും ഒരു പൂമാലപോലെ വീടുകൾ നിരന്നു നിൽക്കുന്നതുകൊണ്ടാണ് അഗ്രഹാരം എന്ന പേരുവന്നത്.

ബ്രാഹ്മണർ നഗരങ്ങളിൽ ജോലി തേടി ചേക്കേറിയതുമൂലവും തമിഴ്‌നാട്ടിൽ ബ്രാഹ്മണർക്ക് എതിരായ നീക്കങ്ങൾ ധാരാളമായതുമൂലവും[അവലംബം ആവശ്യമാണ്] അഗ്രഹാരങ്ങൾ ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. പല പുരാതന ഗൃഹങ്ങളും ഇന്ന് കോൺക്രീറ്റ് കെട്ടിടങ്ങൾക്കും കടകൾക്കും വാണിജ്യസ്ഥാപനങ്ങൾക്കും വഴിമാറിക്കൊണ്ടിരിക്കുന്നു.

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അഗ്രഹാരം&oldid=1673913" എന്ന താളിൽനിന്ന് ശേഖരിച്ചത്