ആവണപ്പലക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്ലാവിൻ തടിയിൽ തീർത്ത ആവണപ്പലകയാണ്‌ ചിത്രത്തിൽ

തന്ത്രകർമ്മങ്ങൾ ചെയ്യുമ്പോൾ കർമ്മം ചെയ്യുന്നയാൾ ഇരിക്കാനുപയോഗിക്കുന്ന പ്രത്യേക ആകൃതിയിലുള്ള പലകയാണ് ആവണപ്പലക. മലബാറിലെ ക്ഷേത്രങ്ങളിൽ പൂജാരിമാർ പ്രത്യേക പൂജകൾ നടത്തുമ്പോൾ ദക്ഷിണ വാങ്ങുന്നത് ആവനപലകയിൽ ഇരുന്നുകൊണ്ട്.

പ്രത്യേകതകൾ[തിരുത്തുക]

ഏതാണ്ട് വൃത്താകൃതിയിലുള്ളതും, തടികൊണ്ട് നിർമ്മിച്ചതുമായ ഈ പലകയുടെ ചുറ്റുപാടുമുള്ള അരിക് ലളിതമായ അലങ്കാരവേലകളോടുകൂടിയതാണ്‌. പിടിക്കാൻ പാകത്തിൽ മനോഹരമായ ഒരു കൈപ്പിടിയും, ചുമരിൽ തൂക്കിയിടാനായി കൈപ്പിടിയുടെ അറ്റത്ത് ഒരു ചെറുദ്വാരവും ഉണ്ടാകാറുണ്ട്. ആമയുടെ ആകൃതിയായതിനാൽ ഇതിനെ ആമപ്പലകയെന്നും കൂർമ്മപീഠമെന്നുമൊക്കെ പറയാറുണ്ട്.

ക്ഷേത്രങ്ങളിലും ബ്രാഹ്മണ ഭവനങ്ങളിലും കോവിലകങ്ങളിലും പഴയ തറവാടുകളിലും ഇത് ധാരാളമായി കണ്ടുവരുന്നു.

"https://ml.wikipedia.org/w/index.php?title=ആവണപ്പലക&oldid=4022883" എന്ന താളിൽനിന്ന് ശേഖരിച്ചത്