വിഷ്ണു സഹസ്രനാമം
ദൃശ്യരൂപം
ഹിന്ദുമതത്തിലെ പ്രധാന ആരാധനാമൂർത്തികളിലൊരാളായ വിഷ്ണുവിന്റെ ആയിരം നാമങ്ങളടങ്ങിയ ഒരു സ്തോത്രമാണ് ശ്രീ വിഷ്ണു സഹസ്രനാമം. മഹാഭാരതം, പദ്മപുരാണം, സ്കന്ദപുരാണം, ഗരുഡ പുരാണം എന്നിവയിലായി നാല് വിഷ്ണു സഹസ്രനാമങ്ങളുണ്ടെങ്കിലും മഹാഭാരതത്തിലെ അനുശാസനപർവ്വത്തിലുള്ള സഹസ്രനാമമാണ് ഇവയിൽ ഏറ്റവും പ്രസിദ്ധം. ശങ്കരാചാര്യരും രാമാനുജാചാര്യരും മധ്വാചാര്യരുമടക്കം എല്ലാ പണ്ഡിതന്മാരും ഇതിന് വ്യാഖ്യാനങ്ങൾ എഴുതിയിട്ടുണ്ട്. ഹിന്ദുക്കൾക്കിടയിൽ, അത്യധികം പ്രാധാന്യത്തോടെയാണ് ഇത് ചൊല്ലിവരുന്നത്.
പശ്ചാത്തലം
[തിരുത്തുക]കുരുക്ഷേത്ര യുദ്ധത്തിൽ വച്ച് മരിച്ചവരെപ്പറ്റി ആലോചിച്ച് ഏറെ ദുഃഖിതനായിരുന്ന യുധിഷ്ടിരൻ ശരശയ്യയിൽ കിടക്കുന്ന ഭീഷ്മരെ ചെന്ന് കാണുന്നു. അവിടെവെച്ച് ഭീഷ്മർ യുധിഷ്ടിരന്റെ വിഷമങ്ങൾ മാറ്റാനായി ധാർമ്മികമൂല്യങ്ങളടങ്ങിയ ധാരാളം കഥകൾ അവിടെ വെച്ച് യുധിഷ്ടിരൻ ഇങ്ങനെ ചോദിച്ചു: