പ്രശസ്തി (ചരിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യയിൽ ഉപയോഗിച്ചിരുന്ന ഒരു തനത് ചരിത്രാലേഖന രൂപമാണ് പ്രശസ്തി എന്നറിയപ്പെടുന്നത്. ഈ രൂപം മദ്ധ്യകാലഘട്ടത്തിന്റെ ആദ്യ പകുതിയിലാണ് ഉപയോഗത്തിലിരുന്നത്. പ്രധാനമായും ദക്ഷിണേന്ത്യയിലാണ് ഇത് കാണപ്പെട്ടിരുന്നതെങ്കിലും, ഇന്ത്യയിലൊട്ടാകെ ഇതേരൂപത്തിലെ പ്രാചീന ചരിത്രാവിഷ്കാര രൂപങ്ങൾ ഉപയോഗിച്ചിരിക്കുവാൻ സാധ്യതയുണ്ടെന്നാണ് പണ്ഡിത മതം. ദക്ഷിണേന്ത്യയിൽ ക്രി.പി. ആറാം നൂറ്റാണ്ടിലെ പല്ലവ രാജാക്കന്മാരുടെ കാലം മുതൽ തന്നെ ഇത് വ്യാപകമായി അനുവർത്തിച്ചു വന്നിരുന്നു. കേരളത്തിൽ തീരെ നിലവിലില്ലായിരുന്ന ഒരു ചരിത്രാലേഖന രൂപമായിരുന്നു ഇത്.[1]

സാധാരണ രൂപം[തിരുത്തുക]

ഈ രൂപത്തിലുള്ള ചരിത്രാലേഖനം സാധാരണയായി ഭൂമിദാനം മുതലായവ രേഖപ്പെടുത്തുന്നതിന്റെ മുഖവുരയായിയാണ് കാണപ്പെട്ടിട്ടുള്ളത്. പ്രശസ്തിയിൽ കാണപ്പെടുന്നത് ദാന-ദാതാവിനെയും അയാളുടെ വംശത്തെയും കുറിച്ചുള്ള ചരിത്രപരമായ പ്രസ്ഥാവങ്ങൾ ഉണ്ടാകും.

പ്രശസ്തിയുടെ ആദ്യഭാഗം ഇഷ്ടദേവതാ നമസ്കാരം ഉണ്ടാകും. അതിനെ തുടർന്ന് ആ രാജവംശത്തിന്റെ ഉല്പത്തി പ്രതിപാദിച്ചിരുന്നു. ഈ ഉല്പത്തി യഥാർഥ്യമോ അല്ലെങ്കിൽ കല്പിത-കഥ തന്നെയോ ആയിരിക്കാം. അതിന്റെ തുടർച്ചയായി ആ വംശത്തിലെ പ്രതാപവാന്മാരും പ്രസിദ്ധന്മാരുമായ പൂർവ്വികരുടെ നേട്ടങ്ങളുടെ ഒരു പട്ടിക കൊടുക്കാറുണ്ട്. അടുത്തതായി രാജാവിന്റെ പൂർവ്വികന്മാരായ പിതാവിനെയും പിതാമഹനേയും പ്രപിതാമഹനേയും അതിനു മുമ്പേയുള്ളവരേയും കുറിച്ചുള്ള ഒരു വർണ്ണന. പ്രശസ്തിയുടെ അവസാനത്തെ വലിയൊരു ഭാഗം സൂര്യപുരുഷനെ പ്രകീർത്തിക്കുന്നതായിരിക്കും.[1]

ഇതും കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 കേശവൻ വെളുത്താട്ട്‌. "കേരളോൽപ്പത്തി". സാഹിത്യവും ചരിത്രവും: ധാരണയുടെ സാധ്യതകൾ (1 ed.). മാതൃഭൂമി. p. 1. ISBN 978-81-8265-602-4. മൂലതാളിൽ (ചരിത്രപഠനം) നിന്നും 2014-03-28 06:37:05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 27 മാർച്ച് 2014. Check date values in: |archivedate= (help)
"https://ml.wikipedia.org/w/index.php?title=പ്രശസ്തി_(ചരിത്രം)&oldid=1941379" എന്ന താളിൽനിന്ന് ശേഖരിച്ചത്