ചക്രം
ഒരു അക്ഷത്തിൽ കറങ്ങാൻ കഴിയുന്ന ഉപാധിയെയാണ് ചക്രം എന്ന് പറയുന്നത്. കറങ്ങുന്നതു വഴി ഭാരം വഹിച്ചുള്ള സ്ഥാനചലനം സാധ്യമാക്കുവാനോ, യന്ത്രഭാഗങ്ങളിൽ പ്രവർത്തിക്കുവാനോ, ഇവ സഹായിക്കുന്നു. അക്ഷത്തിൽ ഘടിപ്പിക്കപ്പെട്ടാ അച്ചുതണ്ടിന്റെ സഹായത്തോടെ ഉരുളുന്നത് വഴിയോ ഘർഷണത്തെ മറികടക്കുവാൻ കഴിയുന്നു. ചക്രത്തെ കറക്കുവാൻ ഒരു ബലം ആവശ്യമാണ്, ഗുരുത്വാകർഷണം വഴിയോ അല്ലെങ്കിൽ പുറമേ നിന്നുള്ള ബലപ്രയോഗത്തിലൂടെയോ ഇത് സാധ്യമാക്കുന്നു. ഇവയുടെ പ്രധാന ഉപയോഗം വാഹനങ്ങളിലും യന്ത്രങ്ങളിലുമാണ്.
ചരിത്രം
[തിരുത്തുക]ബി.സി. 4000 thill ചക്രങ്ങൾ ഉപയോഗിക്കപ്പെട്ടിരുന്നു എന്ന് മധ്യ യൂറോപ്പ്, മെസപ്പൊട്ടോമിയ എന്നീ സ്ഥലങ്ങളിലെ ചരിത്ര അവശിഷ്ടങ്ങൾ സൂചിപ്പിക്കുന്നു. പല സംസ്കാരങ്ങളിലും ചക്രത്തെപ്പറ്റി പരാമർശിക്കപ്പെട്ടിട്ടുള്ളതുകൊണ്ട് ചക്രം ആദ്യമായി ഉപയോഗിച്ചത് ഏത് സംസ്കാരത്തിലെ ജനതയാണെന്ന് വ്യക്തമല്ല.ബി.സി. 3000ത്തോടുകൂടി സിന്ധു നദീതട വാസികളും ചക്രം ഉപയോഗിക്കാൻ തുടങ്ങി. 1500 ബി.സി കാലഘട്ടത്തിൽ ഈജിപ്ഷ്യൻ ജനത കുട്ടികൾക്ക് വേണ്ടി നിർമ്മിച്ച കളിപ്പാട്ടങ്ങളിൽ ചക്രങ്ങളുണ്ടായിരുന്നു. പിന്നീട് കുതിരവണ്ടികളിൽ ചക്രങ്ങൾ ഉപയോഗിച്ചു തുടങ്ങി. പുതുശിലായുഗത്തിലാണ് ചക്രം കണ്ടു പിടിക്കപ്പെട്ടെതെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം.