കോന്നി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Konni, Kerala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

malappuram

കോന്നി

കോന്നി
9°10′N 76°28′E / 9.16°N 76.46°E / 9.16; 76.46
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പത്തനംതിട്ട
ഭരണസ്ഥാപനം(ങ്ങൾ) പഞ്ചായത്ത്
പഞ്ചായത്ത് അധികാരി
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
689691
++ 91 - 468
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ കോന്നി ആനക്കൂട്, മുരിങ്ങമംഗലം ക്ഷേത്രം, അച്ചൻകോവിൽ ആറ്, സർക്കാർ സ്കൂൾ (സ്വാതന്ത്യത്തിന് മുൻപുള്ളത്)

കേരളത്തിലെ‍ പത്തനംതിട്ട ജില്ലയിലെ ഒരു മലയോര മേഖലയാണ് കോന്നി. കോന്നി ആനക്കൂടിനും, റബ്ബർ പ്ലാന്റഷനുകൾക്കും പേരുകേട്ട സ്ഥലമാണ്.
പുനലൂർ-പത്തനംതിട്ട-മൂവാറ്റുപുഴ സംസ്ഥാന പാത(SH-08) കോന്നിയെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു. കോന്നി കോട്ടയം-പുനലൂർ പാതയിലെ ഒരു പ്രധാന ജംഗ്ഷൻ ആണ് ഇത്.
ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിൽ നിന്ന് 11 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു. കേരളത്തിലെ കൃഷി വാണിജ്യത്തിൽ വൻപങ്കു വഹിക്കുന്ന റബ്ബർ‍,കുരുമുളക്, കാപ്പി, ഇഞ്ചി എന്നിവ ഇവിടെ സുലഭമാണ്. കോന്നി ആന സവാരിക്കും ആനക്കൂടിനും പ്രശസ്തമാണ്. ആനക്കൂട്ടിൽ ആനകളെ പരിശീലിപ്പിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നു.

ഗതാഗത മാർഗ്ഗങ്ങൾ[തിരുത്തുക]

ഏറ്റവും അടുത്ത റയിൽവേ സ്റ്റേഷനുകൾ: ചെങ്ങന്നൂർ (35 കി.മി), തിരുവല്ല (40 കി.മി), ആവണീശ്വരം (23 കി. മി- കൊല്ലം ഭാഗത്തേക്ക് പോകുന്നതിന്)
ഏറ്റവും അടുത്ത വിമാനത്താവളങ്ങൾ: തിരുവനന്തപുരം (105 കി.മി), നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം(162 കി.മി)

റോഡ് മാർഗ്ഗങ്ങൾ[തിരുത്തുക]

പുനലൂർ- പത്തനംതിട്ട- മൂവാറ്റുപുഴ സംസ്ഥാനപാത കോന്നിയെ മറ്റു പട്ടണങ്ങളുമായി ബന്ധിപ്പിക്കുന്നു. കോന്നി ഇതേ പാതയിലെ പ്രധാന പട്ടണങ്ങളായ പത്തനംതിട്ടയിൽ നിന്ന് 10 കിലോമീറ്റർ അകലെയായും പത്തനാപുരത്തു നിന്നു 16 കിലോമീറ്റർ അകലെയായും സ്ഥിതി ചെയ്യുന്നു.

കോന്നി- കല്ലേലി- അച്ചൻകോവിൽ റോഡ്- പുതുതായി പുനർനിർമ്മിക്കുന്ന ഈ റോഡ് ശബരിമലയിൽ നിന്ന് തമിഴ് നാട്ടിലെ തെങ്കാശിയിലെത്താനുള്ള എളുപ്പ മാർഗ്ഗമാണു (ഏകദേശം 21 കിലോമീറ്റർ ലാഭം). ഇത് ചിറ്റാർ-അച്ചൻകോവിൽ റോഡ് പദ്ധതിയുടെ ഭാഗമാണു. ഈ റോഡ് സഹ്യപർവത വനമേഖലയിലൂടെ കടന്നു പോകുന്നതിനാൽ യാത്രക്കാർക്ക് കൗതുകകരമായ കാഴ്ചകൾ കാണാനാകും[1]. അച്ചൻകോവിൽ കോന്നിയിൽ നിന്ന് 38 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു.

കോന്നി- ചന്ദനപ്പള്ളി റോഡ്- കോന്നിയിൽ നിന്ന് ഈ റോഡ് മാർഗ്ഗം ജില്ലയിലെ പ്രധാന പട്ടണങ്ങളായ അടൂരും പന്തളത്തും എത്താം. മാർഗ്ഗരേഖ: കോന്നി-വാഴമുട്ടം-വള്ളിക്കോട്-ചന്ദനപ്പള്ളി-കൊടുമൺ-അടൂർ--24 കിലോമീറ്റർ; കോന്നി-വള്ളിക്കോട്-കൈപ്പട്ടൂർ-തുമ്പമൺ-പന്തളം---22 കിലോമീറ്റർ

കോന്നി-തണ്ണിത്തോട്-ചിറ്റാർ- ഇത് ശബരിമലയിലെത്താനുള്ള എളുപ്പ മാർഗ്ഗമാണു.

സാമൂഹിക പ്രാധാന്യമുള്ള സ്ഥലങ്ങൾ[തിരുത്തുക]

കോന്നി പബ്ളിക് ലൈബ്രറി[തിരുത്തുക]

1940 മേയ് 25ന് കോന്നി കേന്ദ്രമാക്കി ലൈബ്രറി പ്രവർത്തനം ആരംഭിക്കുമ്പോൾ ശ്രീചിത്തിര തിരുനാളാണ് തിരുവിതാംകൂർ ഭരിച്ചിരുന്നത്. സർ സി. പി. ഷഷ്ടി പൂർത്തി സ്മാരക വായനശാല എന്നായിരുന്നു ആദ്യത്തെ പേര്.സ്വാതന്ത്ര്യത്തിനു ശേഷം വായനശാലയുടെ പേര് പൊതുയോഗ തീരുമാനപ്രകാരം പബ്ളിക് ലൈബ്രറി ആൻഡ് റീഡിങ് റൂം എന്നാക്കി.
ആർഎച്ച്എസിനു സമീപം പ്രവർത്തിച്ചിരുന്ന ലൈബ്രറി പിന്നീട് പൊലീസ് സ്റ്റേഷനു സമീപത്തേക്കു മാറ്റി.ഇപ്പോൾ എ ഗ്രേഡ് ലൈബ്രറിയായി സ്ഥാനക്കയറ്റം കിട്ടുകയും 20,000ൽ പരം പുസ്തക ശേഖരവും ഉണ്ട്. കരിയർ ഗൈഡൻസ്, ബാലവേദി, യുവജനവേദി, വനിതാ വേദി എന്നിവയും ലൈബ്രറിയുടെ ഭാഗമായി പ്രവർത്തിക്കുന്നു. 2021 മേയ് 25ന് 81 വർഷം പൂർത്തിയാക്കി. പബ്ലിക്ക് ലൈബറി പ്രസിഡന്റായി സലിൽ വയലാത്തലയും, സെക്രട്ടറിയായി എൻ.എസ് മുരളീമോഹനനും പ്രവർത്തിക്കുന്നു. ഒൻപത് അംഗ നിർവാഹക സമിതി നിലവിലുണ്ട്.

ഫുഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CFRD)[തിരുത്തുക]

കേന്ദ്ര സഹായത്തോടെ കോന്നിയിൽ പ്രവർത്തിക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

സ്കൂളുകൾ[തിരുത്തുക]

. M. K. ലതാ മെമ്മോറിയൽ പബ്ലിക് സ്കൂൾ, ഐരവൺ. കോന്നി. (ICSE)

  • ഗവ. എച്ച്.എസ് കൊക്കാത്തോട്
  • ഗവ.വി എച്ച് എസ് കൂടൽ
  • ഗവ.എച്ച് എസ് എസ് കലഞ്ഞൂർ
  • ഹയർ സെക്കണ്ടറി സ്കൂൾ കോന്നി
  • ആർ വി എച്ച് എസ്സ് എസ്സ് കോന്നി
  • പി എസ് വി പി എം എച്ച് എസ്സ് എസ്സ്
  • st.george ഹൈസ്കൂൾ, അട്ടച്ചാക്കൽ
  • അമൃത വി എച്ച് എസ്സ് എസ്സ്.
  • ഗവ. എൽ.പി.എസ്. കോന്നി
  • ഗവ. എൽ.പി.എസ്. പേരൂർകുളം
  • ശ്രീ നാരായണ പബ്ലിക് സ്കൂൾ (CBSE)

കോളേജുകൾ[തിരുത്തുക]

  • സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പി യോഗം കോളേജ്
  • എം എം എൻ എസ് എസ് കോളേജ്
  • വി എൻ എസ് കോളേജ്
  • കാർഷിക കോളേജ്
  • ഐ എച്ച് ആർ ഡി കോളേജ്
  • മെഡിക്കൽകോളേജ് കോന്നി

കോന്നി പോലീസ് സ്റ്റേഷൻ[തിരുത്തുക]

കോന്നി പോസ്റ്റ് ഓഫീസ് റോഡിൽ സ്ഥിതിചെയ്യുന്നു. ഫോൺ നമ്പർ 0468-2242236. ഗവ: എൽ പി സ്കൂളിനും ഗവ: ഹൈ സ്കൂളിനും ഇടയിലായിട്ടാണ് സ്ഥാനം.

അവലംബം[തിരുത്തുക]

  1. "State Highways in Kerala". Archived from the original on 2008-01-08. Retrieved 2008-01-17.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കോന്നി&oldid=3719016" എന്ന താളിൽനിന്ന് ശേഖരിച്ചത്