മഹാദേവ ഗ്രാമം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പയ്യന്നൂർ സമീപത്തുള്ള ഒരു ഗ്രാമം, പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനടുത്താണ് ഈ ഗ്രാമം. പ്രസിദ്ധമായ പയ്യന്നുർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു ചുറ്റുപാടും ഉള്ള സ്ഥലമാണ് മഹാദേവഗ്രാമം എന്ന് അറിയപ്പെടുന്നത്.
[തിരുത്തുക]ഇന്ത്യൻ സ്വതന്ത്ര സമര ചരിത്രത്തിൽ മഹാദേവഗ്രാമത്തിലെ പഴയ സമര സേനാനികളുടെ സംഭാവനകൾ ചരിത്രത്തിൽ എക്കാലത്തും രേഖപെടുത്തിയിട്ടുള്ളതാണ്. പിൽക്കാലത്തു പയ്യന്നൂരിന് രണ്ടാം ബർദോളി എന്ന പേര് കിട്ടിയത് ആ ചരിത്രത്തിന്റെ ഏടുകളിൽ ചേർത്ത ഒരു ഓർമ്മക്കുറിപ്പ് മാത്രം. സമര കാലത്തു ഗാന്ധിജിയുടെ സെക്രട്ടറി ആയിരുന്ന മഹാദേവ ദേശായിയുടെ പേരിനോട് സാമ്യം വരുന്ന രീതിയിൽ ഒരു ദേശത്തിൻറെ പേര് തന്നെ മാറ്റപ്പെട്ടതു ചരിത്ര നിയോഗം.
മഹാദേവ ദേശായിയുടെ പേരിൽ ഒരു വായനശാല ഈ ഗ്രാമത്തിൽ ചരിത്ര പുസ്തകത്തിന്റെ ആമുഖം പോലെ തല ഉയർത്തി നിക്കുന്നു.
വിശാലമായ കളിസ്ഥലവും, ഒരിക്കലും വറ്റി കണ്ടിട്ടില്ലാത്ത അമ്പലകുളവും (ചിറ), കുളത്തിലെ മീനുകളുടെ കാഴ്ചയും , തണലും കാറ്റും ആവോളം തരുന്ന ആൽ അരയാൽ മരങ്ങളും മറ്റേതു ഗ്രാമത്തിനേക്കാൾ മഹാദേവഗ്രാമത്തിന്റെ സൗന്ദര്യം വർധിപ്പിക്കുന്നു.
കലാ സാംസ്‌കാരിക രംഗത്ത് നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരുപാട് സംഘടനകളുടെ പ്രവർത്തനം ഗ്രാമത്തിനു എക്കാലത്തും മുതൽക്കൂട്ടാണ്. ഫൈൻ ആർട്സ് സൊസെറ്റി, ഗ്രാമം പ്രതിഭ, കൾച്ചറൽ മൂവ്‌മെന്റ് ടെംപിൾ ബ്രതെർസ് , എന്ന സംഘടനകൾ ഇവയിൽ ചിലതു മാത്രം.
കോൽക്കളി എന്ന കലാരൂപത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചതിൽ മഹാദേവഗ്രാമത്തിനുള്ള പങ്കു വളരെ വലുതാണ്. പ്രശസ്ത കോൽക്കളി ആചാര്യൻ ഇടവലത്ത് കുഞ്ഞിക്കണ്ണ പൊതുവാളുടെ ശിഷ്യഗണങ്ങൾ ഇന്നും ആ ദൗത്യം വളരെ ഭംഗിയായി നിർവഹിച്ചു പോരുന്നു. ഫോക്‌ലോർ ഉൾപ്പെടെ ഒട്ടേറെ അവാർഡുകൾ കോൽക്കളി പരിശീലത്തിന്റെ അംഗീകാരമായി മഹാദേവഗ്രാമത്തിൽ എത്തിച്ചേർന്നിട്ടുണ്ട്.
നാനാജാതി ജനങ്ങളും ഒരുമിച്ചു കൂടുന്ന ഉത്സവങ്ങളും ആഘോഷങ്ങളും മറ്റേതു കൂട്ടായ്മയ്ക്കും അസൂയാവഹമാണ്. എല്ലാ വർഷവും വൃശ്ചിക മാസത്തിൽ 14 ദിവസം ക്ഷേത്രത്തിൽ നടക്കുന്ന ആരാധനാ മഹോത്സവം ഗ്രാമത്തിന്റെ ഒത്തു കൂടലിന്റെ സംസ്കാരമാണ് വിളിച്ചോതുന്നത്.
മനസ്സിൽ നിന്ന് മായാത്ത ഗ്രാമത്തിന്റെ അന്തരീക്ഷത്തിൽ മുരളിയേട്ടന്റെ ഷണ്മുഖ ഹോട്ടലിനും, ചായപ്പീടികക്കും, കുട്ടന്റെ പീടികക്കും, ഭാസ്കരേട്ടന്റെ പീടികക്കും പറയാൻ കഥകൾ ഒരു പാടുണ്ടാവും.. കാലത്തിന്റെ പോക്കിൽ മറഞ്ഞു പോയ ചന്ദു ഏട്ടന്റെ പീടികക്കും, ഗോയിന്നാട്ടന്റെ പീടികക്കും, കമ്മാരേട്ടന്റെ പീടികക്കും ഇന്ന് അച്ചടിച്ച് വച്ച ഓർമ്മകൾ മാത്രം.
മഹാദേവഗ്രാമത്തിന് വേറൊരു നാടൻ പേരുള്ളത് പട്രാട്ടു കൊവ്വൽ എന്നാണ്, ഒരു പക്ഷെ കുറച്ചു നാളുകൾക്കു അപ്പുറം ഇത്തരം പേരുകൾ മനസ്സിൽ നിന്ന് തന്നെ മാഞ്ഞു പോയേക്കാം.
പ്രധാന സ്ഥാപനങ്ങൾ
[തിരുത്തുക]- മഹാദേവ ദേശായി സ്മാരക വായനശാല
- പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
- ഫൈൻ ആർട്സ് സൊസൈറ്റി
- ഗ്രാമം പ്രതിഭ
- ആരാധനാ ഓഡിറ്റോറിയം
- അയോധ്യ ഓഡിറ്റോറിയം
- കൈരളി ഓഡിറ്റോറിയം
- മയൂര ഓഡിറ്റോറിയം
- ശ്രീപ്രഭ ഓഡിറ്റോറിയം
- ഹോട്ടൽ ഷൺമുഖ
വിവിധ മേഖലകളിൽ പ്രശസ്തരായ വ്യക്തികൾ
[തിരുത്തുക]- കെ യു മോഹനൻ ( ഛായാഗ്രാഹകൻ)
- സതീഷ് ബാബു പയ്യന്നുർ (എഴുത്തുകാരൻ)
- സുരേഷ് പൊതുവാൾ (തിരക്കഥാകൃത്ത്, സംവിധായകൻ)
- പി കെ സുരേഷ്കുമാർ (വാഗ്മി)
- മൃദുൽ നായർ (സംവിധായകൻ)
- മിഥുൻ വി പി(ഗായകൻ)
- മാളവിക മോഹനൻ (നടി)