പൂങ്ങോട്ടുംകാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Poongottumkaav എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭയിൽ കോളാരി വില്ലേജിൽ ഉൾപ്പെടുന്ന ചെറിയ ഒരു വനപ്രദേശമാണ് പൂങ്ങോട്ടുംകാവ്. കൊട്ടിയൂർ റേഞ്ചിൽ തോലമ്പ്ര സെക്ഷനിലെ റിസർവ് വനപ്രദേശമാണിത്. 35 ഏക്കർ മാത്രമേ ഈ വനത്തിന് വിസ്തീർണ്ണമുള്ളൂ. ഇതിൽ 28 ഏക്കർ വനം വകുപ്പിൻറേതും 7 ഏക്കർ അയ്യപ്പൻകാവ് ഊരാളൻമാരുടേതുമാണ്. അഞ്ഞൂറു വർഷത്തിലധികം പഴക്കമുണ്ട് ഇവുടുത്തെ കാവിന് എന്നാണ് പുരാവസ്തുശാസ്ത്രജ്ഞരുടെ അഭിപ്രായം. സവിശേഷമായ മിരിസ്റ്റിക്കാ ചതുപ്പ് ഇവിടെ കാണപ്പെടുന്നു. പ്രാചീന കാലത്തെ ദേവാലയ അവശിഷ്ടങ്ങളും മൺപ്രതിമകളും ഇവിടെ ഉണ്ട്. ചുമർചിത്രങ്ങൾക്ക് പ്രസിദ്ധമായ പരിയാരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും ഇതിനു സമീപത്താണ്.

"https://ml.wikipedia.org/w/index.php?title=പൂങ്ങോട്ടുംകാവ്&oldid=3310953" എന്ന താളിൽനിന്ന് ശേഖരിച്ചത്