ചുങ്കക്കുന്ന്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chungakkunnu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കണ്ണൂർ ജില്ലയിലെ ഒരു മലയോരഗ്രാമമാണ് ചുങ്കക്കുന്ന്. ബാവലിപ്പുഴയുടെ തീരത്ത്, കേളകത്തിനും കൊട്ടിയൂരിനും ഇടയിലാണ് ചുങ്കക്കുന്ന് സ്ഥിതി ചെയ്യുന്നത്. മലബാർ കുടിയേറ്റ കാലത്ത് പ്രശാന്തസുന്ദരമായ ഈ ഗ്രാമം ധാരാളം കുടിയേറ്റക്കാരെ ആകർഷിച്ചിട്ടുണ്ട്. കൃഷിയാണ് പ്രധാന വരുമാന മാർഗം. റബ്ബർ, തേങ്ങ, കശുവണ്ടി, കുരുമുളക് എന്നിവയാണ് ഇവിടുത്തെ പ്രധാനപ്പെട്ട കൃഷികൾ. [1]

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

ഈ ഗ്രാമത്തിലെ പ്രധാന സ്ഥാപനങ്ങൾ[1] താഴെക്കൊടുത്തിരിക്കുന്നവയാണ്:

 • ഗവ. യു.പി. സ്കൂൾ ചുങ്കക്കുന്ന്
 • സർക്കാർ ആയുർവേദ ആശുപത്രി
 • കൊട്ടിയൂർ സർവീസ് സഹകരണ ബാങ്ക് ശാഖ
 • വനിതാ സഹകരണ സംഘം
 • ചുങ്കക്കുന്ന് തപാലാഫീസ്
 • ഫാത്തിമ മാതാ ഫൊറോന പള്ളി
  ബഥേൽ ഗാർഡൻ, ചുങ്കക്കുന്ന് ഫാത്തിമ മാതാ പള്ളി.
 • ഇവിടെ രണ്ട് സ്വകാര്യ ആശുപത്രികളുമുണ്ട്.
  St. കമില്ലസ് ആശുപത്രി, ചുങ്കക്കുന്ന്.

അവലംബം[തിരുത്തുക]

 1. 1.0 1.1 "കൊട്ടിയൂർ - 2010". എൽ.എസ്.ജി. ശേഖരിച്ചത് 9 ഏപ്രിൽ 2013.


"https://ml.wikipedia.org/w/index.php?title=ചുങ്കക്കുന്ന്&oldid=3310912" എന്ന താളിൽനിന്ന് ശേഖരിച്ചത്