ഓഗസ്റ്റ് 9
ദൃശ്യരൂപം
(August 9 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 9 വർഷത്തിലെ 221 (അധിവർഷത്തിൽ 222)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1173 - പിസാ ഗോപുരത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു. തുടർന്നുള്ള രണ്ടു നൂറ്റാണ്ടുകൾ കൊണ്ടാണ് ഇതിന്റെ പണി പൂർത്തിയായത്.
- 1942 - ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ പേരിൽ മഹാത്മാഗാന്ധി അറസ്റ്റിലായി.
- 1945 - രണ്ടാം ലോകമഹായുദ്ധം:ജപ്പാനിലെ നാഗസാക്കിയിൽ അമേരിക്ക അണുബോബിട്ടു. എഴുപതിനായിരം പേർ തൽക്ഷണം മരണമടഞ്ഞു.
- 1965 - മലേഷ്യയിൽ നിന്നും വേർപിരിഞ്ഞ് സിംഗപ്പൂർ സ്വതന്ത്രരാജ്യമായി.
- 1974 - വാട്ടർഗേറ്റ് വിവാദത്തിന്റെ ഫലമായി റിച്ചാർഡ് നിക്സൺ അമേരിക്കൻ പ്രസിഡണ്ട് പദം രാജിവച്ചു. വൈസ് പ്രസിഡണ്ടായിരുന്ന ജെറാൾഡ് ഫോർഡ് പ്രസിഡണ്ടായി സ്ഥാനമേറ്റു.
ജന്മദിനങ്ങൾ
[തിരുത്തുക]- 1896 - സ്വിസ് മനശ്ശാസ്ത്രജ്ഞനായിരുന്ന ഷോൺ പിയാഷെ
- 1982 - അമേരിക്കൻ ഓട്ടക്കാരൻ ടൈസൺ ഗേ
ചരമവാർഷികങ്ങൾ
[തിരുത്തുക]- 2008 - ഹോളിവുഡ് ഹാസ്യതാരം ബെർണി മാക്ക്
- 2008 - പലസ്തീൻ കവി മഹ്മൂദ് ദാർവിഷ്
മറ്റു പ്രത്യേകതകൾ
[തിരുത്തുക]- ക്വിറ്റ് ഇന്ത്യാ ദിനം