കുന്നിട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരള സംസ്ഥാനത്തിലെ പത്തനംതിട്ട ജില്ലയുടെ ഒരു അതിർത്തി ഗ്രാമം ആണ് കുന്നിട. കുന്നിടയുടെ അതിർത്തികൾ പട്ടാഴി വടക്കേ കര ഗ്രാമ പഞ്ചായത്ത് പത്തനാപുരം ഗ്രാമ പഞ്ചായത്ത് ഏഴംകുളം ഗ്രാമ പഞ്ചായത്ത് എന്നിവയാണ്. കൃഷി ഉപജീവനം ആകിയവർ ആണ് പൂരി ഭാഗം ജനങ്ങളും, പത്തനംതിട്ട കൊല്ലം ജില്ലകളുടെ അതിർത്തി ആയിട്ടാണ് കുന്നിടയുടെ നിലനിൽപ്പ്‌, ഏനാദി മംഗലം പഞ്ചായത്തിൽ ആണ് കുന്നിട സ്ഥിതി ചെയ്യുന്നത്

തീർത്ഥാടന സ്ഥലങ്ങൾ[തിരുത്തുക]

കുന്നിടയിൽ പ്രധാനമായും മൂന്ന് ഹൈന്ദവ ക്ഷേത്രങ്ങളും ഒരു ക്രിസ്ത്യൻ പള്ളിയും ആണ് ഉള്ളത്.. കുന്നിട പടിഞ്ഞാറ് ദേശം മഹാദേവർ ക്ഷേത്രം, കുന്നിട തന്നിക്കൽ മലനട ക്ഷേത്രം, വെടമല മുരുകൻ ക്ഷേത്രം എന്നിവ ഹൈന്ദവ കേന്ദ്രങ്ങളും ചെളിക്കുഴി മാർത്തോമ പള്ളി ക്രിസ്ത്യൻ ആരാധനാ കേന്ദ്രവും ആണ്. നാളിതു വരെ ഒരു മുസ്ലിം പള്ളിയോ മുസ്ലിം കുടുംബമോ കുന്നിടയിൽ ഇല്ല. [അവലംബം ആവശ്യമാണ്]

അഞ്ചുമല പാറ[തിരുത്തുക]

പ്രസിദ്ധമായ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് അഞ്ചുമല പാറ ഹാരപ്പൻ സംസ്കാരത്തിൻറെ പല ശേഷിപ്പുകളും ആ പാറയുടെ സമീപങ്ങളിൽ നിന്ന് കിട്ടിയിട്ടുണ്ട്[അവലംബം ആവശ്യമാണ്] ചരിത്ര പ്രസിദ്ധമായ മണ്ണടി ദേവി ക്ഷേത്രവുമായി ഈ പാറയ്ക്ക് ബന്ധം ഉണ്ട്, പാറയുടെ മുകളിൽ ഉള്ള ചെറിയ കുളം എത്ര കടുത്ത വേനലിലും വറ്റാറില്ല എന്നത് എടുത്തു പറയണ്ട കാര്യമാണ്.[അവലംബം ആവശ്യമാണ്]

"https://ml.wikipedia.org/w/index.php?title=കുന്നിട&oldid=2309577" എന്ന താളിൽനിന്ന് ശേഖരിച്ചത്