ഷാൺ-പോൾ സാർത്ര്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷാൺ-പോൾ സാർത്ര്
ഷാൺ-പോൾ സാർത്ര്
ജനനംഷാൺ-പോൾ ചാൾസ് എയ്മാർഡ് സാർത്ര്
(1905-06-21)21 ജൂൺ 1905
പാരിസ്, ഫ്രാൻസ്
മരണം15 ഏപ്രിൽ 1980(1980-04-15) (പ്രായം 74)
പാരിസ്, ഫ്രാൻസ്
കാലഘട്ടം20ആം നൂറ്റാണ്ടിലെ തത്ത്വചിന്ത
പ്രദേശംപാശ്ചാത്യ തത്ത്വചിന്ത
ചിന്താധാരContinental philosophy, Existentialism, Phenomenology, Marxism, Hermeneutics, Anarchism
പ്രധാന താത്പര്യങ്ങൾMetaphysics, epistemology, ethics, consciousness, self-consciousness, literature, political philosophy, ontology
ശ്രദ്ധേയമായ ആശയങ്ങൾBad faith, "existence precedes essence," nothingness, “every consciousness is a non-positional consciousness of itself," situation, Sartrean terminology

പ്രമുഖ ഫ്രഞ്ച് സാഹിത്യകാരനും ചിന്തകനുമായിരുന്നു ഷാൺ-പോൾ സാർത്ര്. നൊബേൽ പുരസ്‌കാരം തിരസ്‌കരിച്ച ആദ്യ വ്യക്തിയാണ് അദ്ദേഹം. പുരസ്‌കാരങ്ങൾ തന്റെ സ്വാതന്ത്ര്യത്തിന് തടസ്സം നിൽക്കുമെന്ന് വിശ്വസിച്ചിരുന്ന സാർത്ര് 1945-ൽ ഫ്രാൻസിന്റെ ഉന്നത പുരസ്‌കാരമായ 'ലീജിയൺ ഓഫ് ഓണറും' തിരസ്‌കരിച്ചു. [2]

ജീവിതരേഖ[തിരുത്തുക]

ഫ്രഞ്ച് നാവികസേനയിലെ ഉദ്യോഗസ്ഥനായ ഷാൺ ബാപ്റ്റിസ്റ്റ് സാർത്രിന്റെയും ആൻ മറീ ഷ്വൈസറിന്റെയും മകനായി ഷാൺ-പോൾ സാർത്ര് പാരീസിൽ ജനിച്ചു. അമ്മ ജർമ്മൻ - അൾസേഷ്യൻ വംശജയും നോബൽ സമ്മാന ജേതാവായ ആൽബർട്ട് ഷ്വൈറ്റ്സറിന്റെ കസിനുമായിരുന്നു. സാർത്രിനു 15 മാസം പ്രായമുള്ളപ്പോൾ അച്ഛൻ പനി പിടിച്ച് മരിച്ചു. അമ്മ അപ്പൂപ്പനായ ചാൾസ് ഷ്വൈറ്റ്സറിന്റെ സഹായത്തോടെയാണ് സാർത്രിനെ വളർത്തിയത്. അപ്പൂപ്പൻ ജർമ്മൻ ഭാഷ പഠിപ്പിക്കുന്ന ഹൈസ്കൂൾ അദ്ധ്യാപകനായിരുന്നു. അദ്ദേഹം സാർത്രിനെ ചെറുപ്പത്തിലേ തന്നെ കണക്കും ക്ലാസിക്കൽ സാഹിത്യവുമായും പരിചയപ്പെടുത്തി.

1920-കളിൽ സാർത്ര് ഹെന്റി ബർഗ്സന്റെ ‘ബോധത്തിന്റെ തത്സമയ വിവരങ്ങൾ’ എന്ന ലേഖനം വായിച്ചതോടെ തത്ത്വചിന്തയിലേക്ക് ആകൃഷ്ടനായി. പാരീസിലെ ഉന്നതമായ ‘നോർമൽ സുപ്പീരിയർ സ്കൂൾ‘ (École Normale Supérieure) എന്ന കലാലയത്തിൽ സാർത്ര് പഠിച്ചു. പാരീസിലെ പല ചിന്തകരും സാഹിത്യകാരന്മാരും പഠിച്ച വിദ്യാലയമായിരുന്നു ഇത്. ഇവിടെ വെച്ച് പാശ്ചാത്യ തത്ത്വചിന്തയിൽ സാർത്ര് ആകൃഷ്ടനായി. ഇമ്മാനുവേൽ കാന്റ്, ഫ്രീഡ്രീച്ച് ഹേഗൽ, മാർട്ടിൻ ഹൈഡെഗെർ എന്നിവരുടെ ചിന്തകൾ സാർത്രിനെ സ്വാധീനിച്ചു.

1929-ൽ ഈ കലാലയത്തിൽ വെച്ച് സോർബോണിലെ വിദ്യാർത്ഥിനിയായ സിമോൻ ദ് ബൊവയെ പരിചയപ്പെട്ടു. പിൽക്കാലത്ത് അറിയപ്പെടുന്ന ചിന്തകയും എഴുത്തുകാരിയും സ്ത്രീവാദിയുമായിത്തീർന്നു ഇവർ. രണ്ടുപേരും പ്രണയത്തിലാവുകയും അന്ത്യം വരെ പരസ്പരം സ്നേഹിച്ച് ജീവിക്കുകയും ചെയ്തു. എങ്കിലും ഇരുവരും ദാമ്പത്യബന്ധം പുലർത്തിയില്ല.

സാർത്രും ബുവാറും തങ്ങളുടെ സാമൂഹിക സാംസ്കാരിക പശ്ചാത്തലങ്ങളെയും തങ്ങളെ വളർത്തിക്കൊണ്ടു വന്ന അന്തരീക്ഷത്തെയും ചോദ്യം ചെയ്യുകയും അവയെ ബൂർഷ്വാ ആയി പരിഗണിക്കുകയും ജീവിതരീതിയിലും ചിന്തയിലും ഇവയെ നിരാകരിക്കുകയും ചെയ്തു. അടിച്ചമർത്തുന്നതും, ആത്മീയമായി തളർത്തുന്നതുമായ സാമൂഹവുമായുള്ള രമ്യപ്പെടലും വ്യക്തിയുടെ യഥാർത്ഥമായ നിലനിൽപ്പും സാർത്രിന്റെ രചനകളിലെ പ്രധാന വിഷയങ്ങളിൽ ഒന്നായി. സാർത്രിന്റെ സുപ്രധാന തത്ത്വചിന്താ ഗ്രന്ഥമായ ‘ഉണ്മയും ഇല്ലായ്മയും’ (L'Être et le Néant (Being and Nothingness))(1943) ഈ വിഷയത്തെ അവലോകനം ചെയ്യുന്നു.

സാർത്രിന്റെ തത്ത്വചിന്തയിൽ ഏറ്റവും വായിക്കപ്പെട്ടത് ‘അസ്തിത്വവാദം ഒരു മനുഷ്യത്വവാദമാണ്’ (Existentialism is a Humanism (1946)) എന്ന ലേഖനമായിരിക്കും. വിദ്യാർത്ഥികൾക്കായി പഠിപ്പിച്ച് പിന്നീട് എഴുതിയ ഈ ലേഖനത്തിൽ സാർത്ര് അസ്തിത്വവാദത്തെ അതിന്റെ എതിർപ്പുകൾക്കെതിരെ പ്രതിരോധിക്കുന്നു. എങ്കിലും ഒടുവിൽ സാ‍ർത്രിന്റെ ആശയങ്ങളുടെ ഒരു അപൂർണചിത്രം മാത്രമേ ഈ ലേഖനം പ്രദാനം ചെയ്യുന്നുള്ളൂ. ഈ ലേഖനത്തെ സാർത്രിന്റെ ‘ഉണ്മയും ഇല്ലായ്മയും’ എന്ന ഗ്രന്ഥം വായിക്കുവാൻ ആഗ്രഹിക്കുന്നവരിൽ തത്ത്വചിന്താപശ്ചാത്തലം ഇല്ലാത്തവർക്കായി ഉള്ള ജനകീയവും ഒരുപാടു ലഘൂകരിച്ചതുമായ തുടക്കമായി പരിഗണിക്കുന്നു. ഈ ലേഖനത്തിൽ എഴുതിയ ആശയങ്ങൾ പൂർണ്ണമായി കരുതരുത്. സാർത്ര് പിൽക്കാലത്ത് ഈ ലേഖനത്തിന്റെ പ്രസിദ്ധീകരണം ഒരു തെറ്റായിപ്പോയി എന്ന് അഭിപ്രായപ്പെട്ടു.

അദ്ദേഹം ‘നോർമൽ സുപ്പീരിയർ സ്കൂൾ‘ കലാലയത്തിൽനിന്നും 1929-ൽ തത്ത്വചിന്തയിൽ ഡോക്ടറേറ്റോടുകൂടി പുറത്തിറങ്ങി. 1929 മുതൽ 1931 വരെ സാർത്ര് ഫ്രഞ്ച് കരസേനയിൽ സേവനമനുഷ്ടിച്ചു.

സ്രോതസ്സുകൾ[തിരുത്തുക]

  • Aronson, Ronald (1980) Jean-Paul Sartre – Philosophy in the World. London: NLB
  • Gerassi, John (1989) Jean-Paul Sartre: Hated Conscience of His Century. Volume 1: Protestant or Protester? Chicago: University of Chicago Press
  • Judaken, Jonathan (2006) "Jean-Paul Sartre and the Jewish Question: Anti-antisemitism and the Politics of the French Intellectual. Lincoln: University of Nebraska Press
  • Kirsner, Douglas (2003) The Schizoid World of Jean-Paul Sartre and R.D. Laing. New York: Karnac
  • Scriven, Michael (1993) Sartre and The Media. London: MacMillan Press Ltd
  • Scriven, Michael (1999) Jean-Paul Sartre: Politics and Culture in Postwar France. London: MacMillan Press Ltd
  • Thody, Philip (1964) Jean-Paul Sartre. London: Hamish Hamilton

അവലംബം[തിരുത്തുക]

  1. "Sartre's Debt to Rousseau" (PDF). Retrieved 2 March 2010.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-03. Retrieved 2015-01-04.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Annie Cohen-Solal, Sartre 1905–80, 1985.
  • Gianluca Vagnarelli, La democrazia tumultuaria. Sulla filosofia politica di Jean-Paul Sartre, Macerata, EUM, 2010.
  • Simone de Beauvoir, Adieux: A Farewell to Sartre, New York: Pantheon Books, 1984.
  • Thomas Flynn, Sartre and Marxist Existentialism: The Test Case of Collective Responsibility, Chicago: University of Chicago Press, 1984.
  • John Gerassi, Jean-Paul Sartre: Hated Conscience of His Century, Volume 1: Protestant or Protester?, University of Chicago Press, 1989. ISBN 0-226-28797-1.
  • R. D. Laing and D. G. Cooper, Reason and Violence: A Decade of Sartre's Philosophy, 1950–1960, New York: Pantheon, 1971.
  • Suzanne Lilar, A propos de Sartre et de l'amour, Paris: Grasset, 1967.
  • Axel Madsen, Hearts and Minds: The Common Journey of Simone de Beauvoir and Jean-Paul Sartre, William Morrow & Co, 1977.
  • Heiner Wittmann, L'esthétique de Sartre. Artistes et intellectuels, translated from the German by N. Weitemeier and J. Yacar, Éditions L'Harmattan (Collection L'ouverture philosophique), Paris 2001.
  • Elisabeth Roudinesco, Philosophy in Turbulent Times: Canguilhem, Sartre, Foucault, Althusser, Deleuze, Derrida, Columbia University Press, New York, 2008.
  • Jean-Paul Sartre and Benny Levy, Hope Now: The 1980 Interviews, translated by Adrian van den Hoven, Chicago: University of Chicago Press, 1996.
  • P.V. Spade, Class Lecture Notes on Jean-Paul Sartre's Being and Nothingness. 1996.
  • Jonathan Webber The existentialism of Jean-Paul Sartre, London: Routledge, 2009
  • H. Wittmann, Sartre und die Kunst. Die Porträtstudien von Tintoretto bis Flaubert, Tübingen: Gunter Narr Verlag, 1996.
  • H. Wittmann, Sartre and Camus in Aesthetics. The Challenge of Freedom.Ed. by Dirk Hoeges. Dialoghi/Dialogues. Literatur und Kultur Italiens und Frankreichs, vol. 13, Frankfurt/M: Peter Lang 2009 ISBN 978-3-631-58693-8
  • Wilfrid Desan, The Tragic Finale: An Essay on the philosophy of Jean-Paul Sartre (1954)
  • BBC (1999). "The Road to Freedom". Human, All Too Human.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

വിക്കിചൊല്ലുകളിലെ ഷാൺ-പോൾ സാർത്ര് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

സാർത്രിന്റെ കൃതികൾ[തിരുത്തുക]

സാർത്രിനെപ്പറ്റി[തിരുത്തുക]


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1951-1975)

1951: ലാഗെർക്വിസ്റ്റ് | 1952: മൗറിയാക് | 1953: ചർച്ചിൽ | 1954: ഹെമിംഗ്‌വേ | 1955: ലാക്സ്നെസ്സ് | 1956: ജിമെനെസ്സ് | 1957: കാമ്യു | 1958: പാസ്തനാർക്ക് | 1959: ക്വാസിമൊഡോ | 1960: പെർസെ | 1961: ആൻഡ്രിക്ക് | 1962: സ്റ്റെയിൻബെക്ക് | 1963: സെഫെരിസ് | 1964: സാർത്ര് | 1965: ഷോലൊക്കോവ് | 1966: ആഗ്നോൺസാഷ് | 1967: അസ്റ്റൂറിയാസ് | 1968: കവബാത്ത | 1969: ബെക്കറ്റ് | 1970: സോൾഷെനിറ്റ്സിൻ | 1971: നെരൂദ | 1972: ബോൾ | 1973: വൈറ്റ് | 1974: ജോൺസൺമാർട്ടിൻസൺ | 1975: മൊണ്ടേൽ


"https://ml.wikipedia.org/w/index.php?title=ഷാൺ-പോൾ_സാർത്ര്&oldid=3977782" എന്ന താളിൽനിന്ന് ശേഖരിച്ചത്