"കുറ്റ്യാടിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Kiran Gopi (സംവാദം | സംഭാവനകൾ) (ചെ.) നിലവിലുണ്ടായിരുന്ന തിരിച്ചുവിടൽ താളിലേക്ക് തലക്കെട്ടു മാറ്റം: കുറ്റ്യാടി നദി >>> [[കുറ്റ്യാ... |
(വ്യത്യാസം ഇല്ല)
|
12:37, 3 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം
കേരളത്തിലെ പശ്ചിമഘട്ടത്തിലെ വയനാടൻ മലകളിൽ നിന്നാരംഭിക്കുന്ന പുഴയാണ് കുറ്റ്യാടി നദി. കേരളത്തിലെ പ്രധാന നദികളിലൊന്നാണിത്. കോഴിക്കോട്, വടകര, കൊയിലാണ്ടി വഴി 74 കിലോമീറ്റർ നീളത്തിൽ ഒഴുകുന്ന കുറ്റ്യാടിപ്പുഴ അറബിക്കടലിൽ ചേരുന്നു. 585 ചതുരശ്ര കിലോമീറ്ററാണ് വൃഷ്ടിപ്രദേശം. പുരാതനമായ ഒരു കോട്ടയെ ചുറ്റി ഒഴുകുന്നതിനാൽ ഈ നദി കോട്ടപ്പുഴ എന്നും അറിയപ്പെടുന്നു. കുറ്റ്യാടി ജലവൈദ്യുത പദ്ധതി ഈ നദിയിലാണ്.