Jump to content

കാങ്കർ താഴ്‌വര ദേശീയോദ്യാനം

Coordinates: 18°45′N 82°10′E / 18.750°N 82.167°E / 18.750; 82.167
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാങ്കർ ഗട്ടി ദേശീയോദ്യാനം
കാങ്കർ താഴ്‌വര ദേശീയോദ്യാനം
Map showing the location of കാങ്കർ ഗട്ടി ദേശീയോദ്യാനം
Map showing the location of കാങ്കർ ഗട്ടി ദേശീയോദ്യാനം
LocationJagdalpur, Chhattisgarh, India
Nearest cityJagdalpur
Coordinates18°45′N 82°10′E / 18.750°N 82.167°E / 18.750; 82.167
Area200 km2 (77 sq mi)
Established1982
Governing bodyConservator of Forest
www.kvnp.in

ഛത്തീസ്ഗഢ് സംസ്ഥാനത്തിലെ ബസ്തർ ജില്ലയിലുള്ള ഒരു ദേശീയോദ്യാനമാണ് കാങ്കർ താഴ്‌വര ദേശീയോദ്യാനം. 1982-ലാണ് ഇത് ദേശീയോദ്യാനമായി ഇന്ത്യാ ഗവൺമെന്റ് പ്രഖ്യാപിച്ചത്. കാങ്കർ ഗട്ടി ദേശീയോദ്യാനം എന്നും ഇതറിയപ്പെടുന്നു.

ഭൂപ്രകൃതി

[തിരുത്തുക]

200 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. ഉഷ്ണമേഖലാ ഇലപൊഴിയും വനങ്ങളാണ് ഇവിടുത്തേത്. തേക്ക്, സാൽ എന്നീ വൃക്ഷങ്ങൾ ഇവിടെ ധാരാളമായി വളരുന്നു.

ജന്തുജാലങ്ങൾ

[തിരുത്തുക]

ചൗസിംഗ എന്ന നാലുകൊമ്പുള്ള മാൻ, കടുവ, പുലി, കാട്ടുപോത്ത്, മുതല, പെരുമ്പാമ്പ്, കുറുക്കൻ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന മൃഗങ്ങൾ. വേഴാമ്പൽ, പ്രാവ്, ഹെറോൺ, മീൻകൊത്തി, മൈന, മരംകൊത്തി തുടങ്ങിയ പക്ഷിവർഗ്ഗങ്ങളെയും ഇവിടെ കാണാം.

The blind and albinic cavefish (Indoreonectes evezardi) from Kotumsar Cave, India