"കെ. അയ്യപ്പപ്പണിക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→കെ. അയ്യപ്പപ്പണിക്കർ: കണ്ണികൾ ചേർത്തു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
||
വരി 1: | വരി 1: | ||
{{ആധികാരികത}} |
{{ആധികാരികത}} |
||
{{prettyurl|Ayyappa Paniker}} |
{{prettyurl|K. Ayyappa Paniker}} |
||
{{prettyurl | K Ayyappa Paniker }} |
|||
{{Infobox Writer |
{{Infobox Writer |
||
| name = ഡോ. കെ. അയ്യപ്പപ്പണിക്കർ |
| name = ഡോ. കെ. അയ്യപ്പപ്പണിക്കർ |
03:21, 24 ജൂലൈ 2021-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഡോ. കെ. അയ്യപ്പപ്പണിക്കർ | |
---|---|
തൊഴിൽ | കവി, സാഹിത്യ സൈദ്ധാന്തികൻ |
ദേശീയത | ഇന്ത്യ |
ശ്രദ്ധേയമായ രചന(കൾ) | കുരുക്ഷേത്രം |
സാഹിത്യ സൈദ്ധാന്തികനുമായിരുന്നു ഡോ. കെ. അയ്യപ്പപ്പണിക്കർ ( സെപ്റ്റംബർ 12, 1930 - ഓഗസ്റ്റ് 23, 2006). ആധുനികതയെ മലയാള സാഹിത്യലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തയാൾ എന്ന നിലയിലാണ് അയ്യപ്പപ്പണിക്കർ അറിയപ്പെടുന്നത്. നിരന്തരമായ നവീകരണത്തിലൂടെ അദ്ദേഹം മലയാള കവിതയെ ലോകശ്രദ്ധയിലേക്കു നയിച്ചു. ഒട്ടേറെ വിശ്വസാഹിത്യ സമ്മേളനങ്ങളിൽ മലയാളത്തെ പ്രതിനിധീകരിച്ച അദ്ദേഹം മലയാള സാഹിത്യത്തിന്റെ ആഗോള പതിപ്പായിരുന്നു. പ്രഗല്ഭനായ അദ്ധ്യാപകൻ, വിമർശകൻ, ഭാഷാപണ്ഡിതൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. നാടകം, ചിത്രരചന, സിനിമ തുടങ്ങിയ മാധ്യമങ്ങളിലും സാന്നിധ്യമറിയിച്ചിരുന്നു.
ജീവിതരേഖ
1930 സെപ്റ്റംബർ 12നു ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ കാവാലം കരയിലായിരുന്നു അയ്യപ്പപ്പണിക്കരുടെ ജനനം. അച്ഛൻ ഇ.നാരായണൻ നമ്പൂതിരി; അമ്മ എം. മീനാക്ഷിയമ്മ. കാവാലം ഗവൺമെന്റ് പ്രൈമറി സ്കൂൾ, എൻ.എസ്.എസ്. മിഡിൽ സ്കൂൾ, മങ്കൊമ്പ് അവിട്ടം തിരുനാൾ ഹൈസ്കൂൾ, പുളിങ്കുന്ന് സെന്റ് ജോസഫ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലായിരുന്നു ബിരുദ പഠനം.
അമേരിക്കയിലെ ഇൻഡ്യാന സർവകലാശാലയിൽ നിന്ന് എം.എ., പിഎച്ച്.ഡി. ബിരുദങ്ങൾ നേടി. കോട്ടയം സി.എം.എസ്. കോളേജിൽ ഒരു വർഷത്തെ അദ്ധ്യാപകവൃത്തിക്കുശേഷം 1952-ൽ തിരുവനന്തപുരം എം.ജി. കോളേജിലെത്തി. ദീർഘകാലം ഇവിടെയായിരുന്നു അധ്യാപന ജീവിതം. പിന്നീട് കേരള സർവകലാശാലയുടെ ഇംഗ്ലീഷ് വിഭാഗം മേധാവിയായും പ്രവർത്തിച്ചു.
കവിതകൾ
മലയാള കവിതയെ ആധുനികതയിലേക്കും ഉത്തരാധുനിക കവിതയിലേക്കും കൈപിടിച്ചു നടത്തിയത് അയ്യപ്പപ്പണിക്കരാണെന്നു പറയാം. 1960-ൽ ദേശബന്ധു വാരികയിൽ പ്രസിദ്ധീകരിച്ച അയ്യപ്പപ്പണിക്കരുടെ കുരുക്ഷേത്രം എന്ന കവിതയാണ് മലയാള ആധുനിക കവിതയുടെ ആധാരശില.
“ | നീതിക്കുവേണ്ടി കരഞ്ഞുഴന്നീടവേ, ഗീത ചൊല്ലിക്കേട്ടൊരർജ്ജുനനല്ല ഞാൻ |
” |
- കുരുക്ഷേത്രം (അയ്യപ്പപ്പണിക്കർ)
സർവ്വേന്ദ്രിയസ്പർശിത്വമാണ് കാവ്യാനുഭൂതിയുടെ കാതൽ എന്നെഴുതിയ അയ്യപ്പപ്പണിക്കരുടെ ഓരോ കവിതയും പിന്നീട് മലയാള കവിതയ്ക്ക് നവീനഭാവുകത്വത്തിലേക്കുള്ള മുന്നേറ്റങ്ങളായി.
“ | കൈക്കുഞ്ഞിനെ, വഴിയിലിട്ടും കളഞ്ഞു നട കൊണ്ടോരു ഗോപയനി വിൽക്കും മുലപ്പട, |
” |
- മൃത്യുപൂജ (അയ്യപ്പപ്പണിക്കർ)
പ്രധാന കൃതികൾ
- അയ്യപ്പപ്പണിക്കരുടെ കൃതികൾ (നാലു ഭാഗം)
- കുരുക്ഷേത്രം
- അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങൾ (രണ്ടു ഭാഗം)
- തകഴി ശിവശങ്കരപ്പിള്ള (ജീവചരിത്രം)
- കാർട്ടൂൺ കഥകളും മഹാരാജ കഥകളും
- 10 കവിതകളും പഠനങ്ങളും
- പൂക്കാതിരിക്കാൻ എനിക്കാവതില്ല
- ഗോത്രയാനം
- പൂച്ചയും ഷേക്സ്പിയറും (വിവർത്തനം)
- കവിതകൾ (വിവർത്തനം)
- സൗത്ത് ബൌണ്ട് (ഇംഗ്ലീഷ് കവിതകൾ)
- ഇൻ ദ് സേക്രഡ് നേവൽ ഓഫ് ഔർ ഡ്രീം (ഇംഗ്ലീഷ്)
- ഐ കാണ്ട് ഹെല്പ് ബ്ലോസ്സമിങ് (ഇംഗ്ലീഷ്)
- ക്യൂബൻ കവിതകൾ
- ഗുരുഗ്രന്ഥസാഹിബ്
- ഹേ ഗഗാറിൻ
- കുടുംബപുരാണം
- മൃത്യുപൂജ
- കുതിര കൊമ്പ്
പുരൂരവസ് - (അയ്യപ്പപ്പണിക്കരുടെ തികച്ചും വ്യത്യസ്തമായ ഒരു കാൽപനിക കവിതയാണിത്. അഞ്ചു പ്രധാന ഭാഗങ്ങൾ ഉണ്ട്. ജ്വാല, ലത, ഗീതം, മൺകുടീരം , പ്രാർത്ഥന. പ്രണയത്തിന്റെ പല ഭാവങ്ങൾ ഈ 5 ഭാഗങ്ങൾ കൂടി കവി അവതരിപ്പിക്കുന്നു. ജ്വാലയിൽ പ്രണയത്തെ അഗ്നിയോട് വർണിക്കുന്നു. ലതയിൽ പ്രണയം ആഘോഷിക്കുന്നു. ഗീതത്തിൽ പ്രണയത്തെ കുറിച്ചു ഓർക്കുമ്പോൾ നഷ്ടപ്രണയ സങ്കൽപ്പത്തിൽ കവി ഒരു മൺകുടീരം പണിയുന്നു. എല്ലാം ദൈവത്തിൽ അർപ്പിച്ച് ഓർമകളെ മറക്കാൻ ശ്രമിക്കുകയാണ് അവസാന ഭാഗത്ത്.
പുരസ്കാരങ്ങൾ
സരസ്വതി സമ്മാൻ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ കാവ്യ പുരസ്കാരം, കവിതയ്ക്കും നിരൂപണത്തിനുമുള്ള കേരള സാഹിത്യ അക്കാദമി അവാർഡുകൾ, ആശാൻ പ്രൈസ്, മഹാകവി പന്തളം കേരളവർമ്മ പുരസ്കാരം, ഒറീസ്സയിൽനിന്നുള്ള ഗംഗാധർ മെഹർ അവാർഡ്, മധ്യപ്രദേശിൽ നിന്നുള്ള കബീർ പുരസ്കാരം, ഭാരതീയ ഭാഷാ പരിഷത്തിന്റെ ഭിൽവാര പുരസ്കാരം, എന്നിവയുൾപ്പെടെ പല പുരസ്കാരങ്ങളും ലഭിച്ചു. വയലാർ അവാർഡ് നിരസിച്ചു.
മരണം
76-ആം വയസ്സിൽ 2006 ഓഗസ്റ്റ് 23-ആം തീയതി തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ അദ്ദേഹം അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖങ്ങളായിരുന്നു മരണ കാരണം. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ കാവാലത്തെ തറവാട്ടുവീട്ടിൽ സംസ്കരിച്ചു
- Pages using Infobox writer with unknown parameters
- 1930-ൽ ജനിച്ചവർ
- 2006-ൽ മരിച്ചവർ
- സെപ്റ്റംബർ 12-ന് ജനിച്ചവർ
- ഓഗസ്റ്റ് 23-ന് മരിച്ചവർ
- മലയാളകവികൾ
- കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ
- ആശാൻ പുരസ്കാരജേതാക്കൾ
- വയലാർ പുരസ്കാരം ലഭിച്ചവർ
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച മലയാളികൾ
- വള്ളത്തോൾ പുരസ്കാരം ലഭിച്ചവർ
- ഓടക്കുഴൽ പുരസ്കാരജേതാക്കൾ
- സരസ്വതി സമ്മാൻ നേടിയ മലയാളികൾ
- കേരള സർവ്വകലാശാലയിലെ അദ്ധ്യാപകർ
- കേരള സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ