രമാകാന്ത് രഥ്
Jump to navigation
Jump to search
രമാകാന്ത് രഥ് | |
---|---|
![]() | |
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | കവി |
ജീവിതപങ്കാളി(കൾ) | Married |
കുട്ടികൾ | 5 |
ഒറിയ എഴുത്തുകാരനാണ് രമാകാന്ത് രഥ് (ഒറിയ: ରମାକାନ୍ତ ରଥ) (ജ: 13 ഡിസംബർ 1934).
ജീവിതരേഖ[തിരുത്തുക]
1934 ഡിസംബർ 13ന് കട്ടക്കിൽ ജനിച്ചു. ഒഡിഷയിൽ നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറിൽ എ. എ ബിരുദം നേടി. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ 1957ൽ ജോലിചെയ്തു തുടങ്ങി. ഒഡിഷയുടെ ചീഫ് സെക്രിട്ടറിയായി വിരമിച്ചു. അദ്ദേഹത്തിന്റെ ചില കവിതകൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 1993 മുതൽ 1998 വരെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ വൈസ് പ്രസിഡന്റായും 1998 മുതൽ 2003 വരെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
കൃതികൾ[തിരുത്തുക]
കവിതകൾ[തിരുത്തുക]
- കേതേ ദിനരാ
- അനേക കൊതാരി
- സന്ദിഗ്ധ മൃഗായാ
- സപ്തമ ഋതു
- സചിത്ര അന്ധര
നീണ്ട കവിതകൾ[തിരുത്തുക]
- ശ്രീ രാധ
- ശ്രീ പാലതക
പുരസ്കാരങ്ങൾ[തിരുത്തുക]
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (1977)
- സരസ്വതി സമ്മാൻ (1992)
- ബിശ്വ സമ്മാൻ (1990)
- പത്മഭൂഷൺ (2006)
- കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (2009)
അവലംബം[തിരുത്തുക]
Persondata | |
---|---|
NAME | Rath, Ramakanta |
ALTERNATIVE NAMES | |
SHORT DESCRIPTION | Indian poet |
DATE OF BIRTH | 13 December 1934 |
PLACE OF BIRTH | Cuttack, Odisha, India |
DATE OF DEATH | |
PLACE OF DEATH |