സരസ്വതി സമ്മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സരസ്വതി സമ്മാൻ
അവാർഡ്ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള മികച്ച സാഹിത്യസൃഷ്ടിക്ക് നൽകിവരുന്ന പുരസ്ക്കാരം
Sponsorകെ.കെ.ബിർള ഫൗണ്ടേഷൻ
രാജ്യംഇന്ത്യ
പ്രതിഫലം15 ലക്ഷം രൂപ, പ്രശസ്തി പത്രം, സരസ്വതി ശിൽപ്പം
ആദ്യം നൽകിയത്1991
അവസാനമായി നൽകിയത്2018
നിലവിലെ ജേതാവ്സീതാംശു യശസ്ചന്ദ്ര (2017)

ഓരോ വർഷവും ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള മികച്ച സാഹിത്യസൃഷ്ടിക്ക് നൽകിവരുന്ന ഒരു പുരസ്ക്കാരമാണ് സരസ്വതി സമ്മാൻ. ഹിന്ദുപുരാണങ്ങളിലെ വിദ്യാദേവിയായ സരസ്വതിയാണ് പേരിന്റെ ആധാരം. 1991-ൽ കെ.കെ.ബിർള ഫൗണ്ടേഷൻ ആണ് ഇത് രൂപീകരിച്ചത്.

ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടികയിലുൾപ്പെടുന്ന ഭാഷകളിൽ രചിച്ചിട്ടുള്ള ഗദ്യ-പദ്യ കൃതികൾക്കാണ് ഈ സമ്മാനം നൽകുന്നത്. സാഹിത്യരംഗത്ത് ഇന്ത്യയിൽ നൽകുന്ന ഏറ്റവും മികച്ച പുരസ്കാരമായി സരസ്വതി സമ്മാൻ കണക്കാക്കപ്പെടുന്നു. 15 ലക്ഷം ഇന്ത്യൻ രൂപയും സമ്മാനഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം[1]

പണ്ഡിതരും സാഹിത്യപ്രതിഭകളുമടങ്ങുന്ന ഒരു പാനലാണ് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പ്രസിദ്ധീകരിക്കപ്പെട്ട സാഹിത്യകൃതികളിൽ നിന്നും വിജയിയെ തിരഞ്ഞെടുക്കുന്നത്. നൂറ്റാണ്ടിന്റെ കവി എന്നറിയപ്പെടുന്ന ഹരിവംശ്റായി ബച്ചനാണ് ഈ പുരസ്കാരം ആദ്യമായി ലഭിച്ചത്.

ജേതാക്കൾ[തിരുത്തുക]

വർഷം ജേതാവ് കൃതി ഭാഷ കുറിപ്പുകൾ
1991 ഹരിവംശ്റായ് ബച്ചൻ
1992 രമാകാന്ത് രഥ്
1993 വിജയ് ടെണ്ടുൽക്കർ
1994 ഹർഭജൻ സിങ്
1995 ബാലാമണിയമ്മ
1996 ഷംസുർ റഹ്മാൻ ഫാറൂഖി
1997 മനുഭായ് പഞ്ചോലി
1998 ശംഖ ഘോഷ്
1999 ഇന്ദിര പാർഥസാരഥി
2000 മനോജ് ദാസ്
2001 ദലീപ് കൗർ തിവാനാ
2002 മഹേഷ് എൽകുഞ്ച്‌വാർ
2003 ഗോവിന്ദ് ചന്ദ്ര പാണ്ഡേ
2004 സുനിൽ ഗംഗോപാധ്യായ
2005 കെ. അയ്യപ്പപ്പണിക്കർ
2006 ജഗന്നാഥ് പ്രസാദ് ദാസ്
2007 നയ്യെർ മസൂദ്
2008 ലക്ഷ്മി നന്ദൻ ബോറ
2009 സുർജിത് പാതർ
2010 എസ്.എൽ. ഭൈരപ്പ
2011 എ.എ. മണവാളൻ
2012 സുഗതകുമാരി
2013 ഗോവിന്ദ് മിശ്ര
2014 വീരപ്പ മൊയ്‌ലി
2015 പദ്മ സച്ദേവ്
2016 മഹാബലേശ്വർ സെയിൽ ഹൗതാൻ കൊങ്കണി [2]
2017 സിതാംശു യശസ്ചന്ദ്ര മേത്ത വഖാർ ഗുജറാത്തി [3]

2018 കെ. ശിവ റെഡ്ഢി പക്കാക്കി ഒട്ടിഗിലിതെ തെലുങ്ക്

2019 വാസുദേവ മോഹി ചെക്ക് ബുക്ക് സിന്ധി

അവലംബം[തിരുത്തുക]

  1. "Saraswati Samman for writer Bhyrappa". The Times of India. 6 April 2011.
  2. "സരസ്വതി സമ്മാൻ കൊങ്കണി എഴുത്തുകാരൻ മഹാബലേശ്വറിന്‌". www.mangalam.com (ഭാഷ: ഇംഗ്ലീഷ്). മംഗളം ദിനപത്രം. 2017-03-10. മൂലതാളിൽ നിന്നും 2 ജൂലൈ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 ജൂലൈ 2018.
  3. "സിതാംശു യശസ്ചന്ദ്രയ്ക്ക് സരസ്വതി സമ്മാൻ". Mathrubhumi. മാതൃഭൂമി ദിനപത്രം. 2018-04-28. മൂലതാളിൽ നിന്നും 2018-06-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 ജൂൺ 2018.
"https://ml.wikipedia.org/w/index.php?title=സരസ്വതി_സമ്മാൻ&oldid=3332971" എന്ന താളിൽനിന്ന് ശേഖരിച്ചത്