പദ്മ സച്ദേവ്
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
Padma Sachdev | |
---|---|
ജനനം | 1940 (വയസ്സ് 83–84) Jammu, Jammu and Kashmir, India |
തൊഴിൽ | poet, writer |
ഭാഷ | Dogri language |
ദേശീയത | Indian |
പങ്കാളി | First Vedpal Deep and later Surinder Singh (1966-present) |
ഒരു ഇന്ത്യൻ കവയിത്രിയും നോവലിസ്റ്റുമാണ് പദ്‌മ സച്ദേവ്. ഡോഗ്രി ഭാഷയിലെഴുതുന്ന ആദ്യ ആധുനിക കവയിത്രിയായ ഇവർ ഹിന്ദിയിലും എഴുതുന്നുണ്ട്. പല കവിതാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മേരീ കവിതാ മേരേ ഗീത് എന്ന കവിതകൾക്ക് 1971 ലെ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[1] [2] 2001ൽ അവർ പത്മശ്രീ അവാർഡും നേടി.[3] മദ്ധ്യപ്രദേശ് സർക്കാർ നൽകുന്ന കവിതയ്ക്കുള്ള കബീർ സമ്മാൻ എന്ന പുരസ്കാരം അവർക്ക് 2007-2008ൽ ലഭിച്ചു.
പദ്‌മ സച്ദേവ് 1940ൽ ജമ്മുവിലാണു ജനിച്ചത്. ജയ്ദേവ് ബാബു എന്ന സംസ്കൃതപണ്ഡിതന്റെ മൂന്നുമക്കളിൽ ആദ്യത്തെ കുട്ടിയായിരുന്നു പദ്‌മ. ജയ്ദേവ് ബാബു വിഭജനത്തിന്റെ കാലത്ത് കൊല്ലപ്പെട്ടു. പദ്‌മ സച്ദേവ് പ്രശസ്ത ഡോഗ്രി കവിയായിരുന്ന വേദ്‌പാൽ ദീപിനെയാണ് ആദ്യം വിവാഹം കഴിച്ചത്. പിന്നീട് ഗായകനായ സുരീന്ദർ സിംഗിനെ വിവാഹം ചെയ്തു. ഇപ്പോൾ ദില്ലിയിൽ വസിക്കുന്നു. പദ്‌മ സച്ദേവ് ജമ്മു ആകാശവാണിയിൽ അനൌൺസറായിട്ട് ജോലി ചെയ്തിരുന്നു.
തവി തേ ചൻഹാൻ, നേരിയാൻ ഗലിയാം, പോട്ടാ പോട്ടാ നിംബൽ, ഉത്തർ വാഹിനി, തൈന്തിയാം എന്നിവ അവരുടെ ചില കൃതികളാണ്.
അവാർഡുകൾ
[തിരുത്തുക]കൃതിത്വ സമഗ്ര സമ്മാൻ : 2015 ഭാരതീയ ഭാഷാപരിഷത്ത്, വെസ്റ്റ് ബംഗാൾ
സരസ്വതി സമ്മാൻ : 2015 ൽ ഡോഗ്രി ഭാഷയിലെഴുതിയ ചിത് ചേത്തേ എന്ന ആത്മകഥയ്ക്ക്.
പത്മശ്രീ അവാർഡ് : 2001
സാഹിത്യ അക്കാദമി അവാർഡ് : 1971
എഴുത്തുകൾ
നൌഷിൻ - 1995
മേം കെഹ്തീ ഹൂം ആംഖിം ദേഖി - 1995
ഭക്തോ നഹി ധനഞ്ജയ് -2000
ജമ്മു ജോ കഭീ സഹാരാ ഥാ - നോവൽ - 2003
ഫിർ ക്യാ ഹുവാ? - ജ്ഞാനേശ്വര, പാർത്ഥ സെൻഗുപ്ത എന്നിവർക്കൊപ്പം - 2007
അവലംബം
[തിരുത്തുക]- ↑ Mathur, p. 182
- ↑ "Sahitya Akademi Award". Official website. Archived from the original on 21 February 2014. Retrieved 26 Feb 2013.
- ↑ "Padma Awards Directory (1954–2009)" (PDF). Ministry of Home Affairs. Archived from the original (PDF) on 2013-05-10.