മഹാബലേശ്വർ സെയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഹാബലേശ്വർ സെയിൽ
महाबळेश्वर सैल
ഫോട്ടോ ശുഭങ്കർ ഷാ, 2017
ഫോട്ടോ ശുഭങ്കർ ഷാ, 2017
ജനനം (1943-08-04) 4 ഓഗസ്റ്റ് 1943  (80 വയസ്സ്)
ഷേജാഗാഗ്, മാജലി, കർണാടക, ഇന്ത്യ
തൊഴിൽസാഹിത്യകാരൻ
ഭാഷകൊങ്കണി ഭാഷ, മറാഠി ഭാഷ
ദേശീയതഇന്ത്യൻ

മറാഠി, കൊങ്കിണി ഭാഷകളിലെ ഒരു സാഹിത്യകാരനും അഖില ഭാരത കൊങ്കണി പരിഷദിന്റെ മുൻ അധ്യക്ഷനുമാണ് മഹാബലേശ്വർ സെയിൽ (ജനനം: 1943 ഓഗസ്റ്റ് 4).[1][2] ഇദ്ദേഹത്തിന്റെ ഹൗട്ടൺ എന്ന നോവലിനു 2016-ലെ സരസ്വതി സമ്മാൻ ലഭിച്ചിരുന്നു.[3][4]

ആദ്യകാല ജീവിതം[തിരുത്തുക]

1943 ഓഗസ്റ്റ് 4-ന് കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലുള്ള മാജലി ഗ്രാമത്തിലെ കർഷക കുടുംബത്തിലാണ് മഹാബലേശ്വർ സെയ്ൽ ജനിച്ചത്. പിതാവ് ഒരു പട്ടാളക്കാരനായിരുന്നു. പിതാവിന്റെ മരണശേഷം സ്കൂൾ പഠനം അവസാനിപ്പിച്ച മഹാബലേശ്വറിനു കൃഷിപ്പണി ചെയ്യേണ്ടതായി വന്നു. എട്ടാം ക്ലാസു വരെയാണ് ഔപചാരിക വിദ്യാഭ്യാസം.[5] വർഷങ്ങൾക്കുശേഷം ഇന്ത്യൻ കരസേനയിൽ ചേർന്ന മഹാബലേശ്വർ 1965-ലെ ഇന്ത്യ-പാക് യുദ്ധത്തിൽ പങ്കെടുത്തിട്ടുമുണ്ട്.[6][7] 1964-65 കാലഘട്ടത്തിൽ ഐക്യരാഷ്ട്രസഭ സമാധാന സേനയ്ക്കു വേണ്ടി ഇസ്രായേൽ-ഈജിപ്ത് അതിർത്തിയിലും സേവനമനുഷ്ഠിച്ചു.[8] പിന്നീട് വനം വകുപ്പിലും ഗോവ - ദാമൻ ദിയു പോലീസിലും ഇന്ത്യൻ തപാൽ വകുപ്പിലും പ്രവർത്തിച്ചു.[9][10]

സാഹിത്യം[തിരുത്തുക]

ആദ്യകാലത്ത് മറാഠി ഭാഷയിൽ എഴുതിത്തുടങ്ങിയ മഹാബലേശ്വർ സൈൽ പിന്നീട് കൊങ്കണി ഭാഷയിലും എഴുതുവാൻ ആരംഭിച്ചു.[11] അദ്ദേഹത്തിന്റെ ആദ്യത്തെ കഥ സപ്താഹിക് നവയുഗ് മാസികയിലാണ് പ്രസിദ്ധീകരിച്ചത്.[12][13] മറാത്തിയിലും കൊങ്കിണിയിലുമായി ധാരാളം കഥകളും നോവലുകളും ബാലസാഹിത്യ കൃതികളും രചിച്ചു.[14] 1996-ൽ രചിച്ച കാളി ഗംഗ ആണ് മഹാബലേശ്വർ രചിച്ച ആദ്യത്തെ കൊങ്കിണി നോവൽ.[15] കർണാടകയിലെ കാളി നദിയുടെ തീരത്തെ കർഷകരുടെ ജീവിതമാണ് ഈ നോവലിലെ പ്രതിപാദ്യവിഷയം.[16] 1993-ൽ മഹാബലേശ്വർ സെയിൽ രചിച്ച തരംഗാ എന്ന ചെറുകഥയ്ക്ക് ആ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.[17] കൊങ്കിണി ഭാഷയിൽ അദൃഷ്ട്, അരണ്യകാണ്ഠ്, യുഗ് സംവാർ, ഖോൽ ഖോൽ മൂളാ, വിഖാർ വിൾഖോ, മാതി ആനി മലബ്, സൈം ദേവ്, താണ്ഡവ്, ബന്ധ് ദർവാസ എന്നീ നോവലുകളും രചിച്ചിട്ടുണ്ട്.[18][19] അദൃഷ്ട് എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിച്ച കൊങ്കിണി ചലച്ചിത്രമാണ് Paltadacho Munis.[20][21] പഡ്തജേ താരു, തരംഗാ, ബയണേറ്റ് ഫൈറ്റിംഗ്, നിമാണോ അശ്വത്ഥാമാ, ഡൂൺ മൂളംചേ ഝാത് എന്നിവയാണ് മഹാബലേശ്വർ രചിച്ച ചെറുകഥാസമാഹാരങ്ങൾ.[22][23]

രചനാശൈലി[തിരുത്തുക]

മഹാബലേശ്വർ സെയിലിന്റെ നോവലുകളിൽ കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെ കാണാവുന്നതാണ്.[24] കർവാർ മേഖലയിൽ ഉപയോഗിക്കുന്ന കൊങ്കിണി ഭാഷാപദങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ ധാരാളമായി കണ്ടുവരുന്നു. കൊങ്കിണി ഭാഷയിൽ മഹാബലേശ്വർ രചിച്ച യുഗ് സംവാർ, മറാത്തി ഭാഷയിൽ രചിച്ച താണ്ഡവ് എന്നീ നോവലുകളിലെ പ്രതിപാദ്യവിഷയം ഗോവയിലെ മതവിചാരണയാണ്.[25] രണ്ടു നോവലുകളും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.[26] ലഹരിമരുന്നു വിഷയം പ്രമേയമാക്കി വിഖാർ വിൽഖോ എന്നൊരു നോവലും മഹാബലേശ്വർ രചിച്ചിട്ടുണ്ട്.[27] മൺകലങ്ങൾ നിർമ്മിക്കുന്നവരുടെ ജീവിതം പശ്ചാത്തലമാക്കി രചിച്ച ഹാവ്ടൺ എന്ന നോവലിനു 2016-ലെ സരസ്വതി സമ്മാൻ ലഭിക്കുകയുണ്ടായി.[28][29]

ബഹുമതികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Sumit, Roy. "भारत -पाक सीमा पर युद्ध लड़ चुके हैं महाबलेश्वर सैल, अब साहित्‍य के मिला ये बड़ा सम्‍मान". NDTV India (in ഹിന്ദി). Retrieved 22 March 2017.
  2. http://www.loksatta.com/vyakhtivedh-news/mahabaleshwar-sail-1430394/
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-01. Retrieved 2018-07-01.
  4. "Konkani author Mahabaleshwar Sail gets Saraswati Samman". Business Standard. Retrieved 22 March 2017.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-19. Retrieved 2018-07-01.
  6. http://www.loksatta.com/vyakhtivedh-news/mahabaleshwar-sail-1430394/
  7. https://khabar.ndtv.com/news/literature/konkani-author-mahabaleshwar-sail-gets-saraswati-samman-1668148
  8. http://www.loksatta.com/vyakhtivedh-news/mahabaleshwar-sail-1430394/
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-19. Retrieved 2018-07-01.
  10. http://www.thehindu.com/todays-paper/tp-national/tp-karnataka/Mahabaleshwar-Sail-chosen-for-Konkani-award/article15783290.ece
  11. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-02. Retrieved 2018-07-01.
  12. http://www.loksatta.com/vyakhtivedh-news/mahabaleshwar-sail-1430394/
  13. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-19. Retrieved 2018-07-01.
  14. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-02. Retrieved 2018-07-01.
  15. http://www.loksatta.com/vyakhtivedh-news/mahabaleshwar-sail-1430394/
  16. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-19. Retrieved 2018-07-01.
  17. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-19. Retrieved 2018-07-01.
  18. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-19. Retrieved 2018-07-01.
  19. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-02. Retrieved 2018-07-01.
  20. http://www.edristi.in/en/mahabaleshwar-sail-honoured-saraswati-samman-2016/
  21. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-19. Retrieved 2018-07-01.
  22. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-02. Retrieved 2018-07-01.
  23. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-02. Retrieved 2018-07-01.
  24. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-04-14. Retrieved 2018-07-01.
  25. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-19. Retrieved 2018-07-01.
  26. https://harpercollins.co.in/book/age-of-frenzy/
  27. http://www.loksatta.com/vyakhtivedh-news/mahabaleshwar-sail-1430394/
  28. http://www.loksatta.com/vyakhtivedh-news/mahabaleshwar-sail-1430394/
  29. http://www.loksatta.com/vyakhtivedh-news/mahabaleshwar-sail-1430394/
  30. "AKADEMI AWARDS KONKANI (Since 1977)". Sahitya Akademi. Sahitya Akademi. Archived from the original on 2016-03-04. Retrieved 22 March 2017.
  31. http://www.mangaloretoday.com/main/Vimala-V-Pai-Vishwa-Konkani-Award-to-Konkani-Novelist-Mahabaleshwar-Sail.html
  32. http://www.mangaloretoday.com/main/Vimala-V-Pai-Vishwa-Konkani-Award-to-Konkani-Novelist-Mahabaleshwar-Sail.html
  33. http://www.mangaloretoday.com/main/Vimala-V-Pai-Vishwa-Konkani-Award-to-Konkani-Novelist-Mahabaleshwar-Sail.html
  34. http://www.mangaloretoday.com/main/Vimala-V-Pai-Vishwa-Konkani-Award-to-Konkani-Novelist-Mahabaleshwar-Sail.html
  35. http://www.mangaloretoday.com/main/Vimala-V-Pai-Vishwa-Konkani-Award-to-Konkani-Novelist-Mahabaleshwar-Sail.html
  36. "Mahabaleshwar Sail chosen for Konkani award". The Hindu. Retrieved 22 March 2017.
  37. http://www.thehindu.com/news/national/konkani-writer-gets-saraswati-samman/article17436790.ece
  38. http://www.loksatta.com/vyakhtivedh-news/mahabaleshwar-sail-1430394/

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മഹാബലേശ്വർ_സെയിൽ&oldid=3987443" എന്ന താളിൽനിന്ന് ശേഖരിച്ചത്