എ.എ. മണവാളൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

2011-ലെ സാഹിത്യത്തിനുള്ള സരസ്വതി സമ്മാനം നേടിയ തമിഴ് എഴുത്തുകാരനാണ് ഡോ. എ.എ. മണവാളൻ.(ജനനം :1937)

ജീവിതരേഖ[തിരുത്തുക]

1937-ൽ ജനിച്ച മണവാളൻ മദ്രാസ് സർവകലാശാലാ തമിഴ് വിഭാഗം തലവനായാണ് വിരമിച്ചത്. 2005-ൽ പ്രസിദ്ധീകരിച്ച 'രാമ കഥയും രാമായണങ്ങളും' എന്ന കൃതിയാണ് പുരസ്‌കാരം നേടിക്കൊടുത്തത്. 2001-2010 കാലയളവിൽ 22 ഇന്ത്യൻഭാഷകളിൽ പ്രസിദ്ധീകരിച്ച സാഹിത്യകൃതികളിൽനിന്നാണ് ഇത് തിരഞ്ഞെടുത്തതെന്ന് അവാർഡ് സമിതി അറിയിച്ചു. വിവിധ ഭാഷകളിലുള്ള 48 രാമായണങ്ങളുടെ താരതമ്യപഠനമാണിത്. അദ്ദേഹത്തിന്റെ രചനകളിലെ മാസ്റ്റർപീസാണ് രാമകഥയും രാമായണങ്ങളും.[1]

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/online/malayalam/news/story/1519851/2012-03-23/india
"https://ml.wikipedia.org/w/index.php?title=എ.എ._മണവാളൻ&oldid=1683106" എന്ന താളിൽനിന്ന് ശേഖരിച്ചത്