ഇന്ദിരാ പാർത്ഥസാരഥി
ഇന്ദിര പാർഥസാരഥി இந்திரா பார்த்தசாரதி | |
---|---|
ജനനം | കുംഭകോണം, തമിഴ്നാട്, ഇന്ത്യ | ജൂലൈ 7, 1930
വെബ്സൈറ്റ് | |
http://indiraparthasarathy.wordpress.com |
പ്രമുഖനായ തമിഴ് സാഹിത്യകാരനാണ് ഇന്ദിരാ പാർത്ഥസാരഥി എന്ന തൂലികാനാമത്തിലെഴുതുന്ന ഡോക്‌ടർ രങ്കനാഥൻ പാർത്ഥസാരഥി(1930). ഇ. പാ എന്ന പേരിലും അദ്ദേഹം എഴുതിയിട്ടുണ്ട്. നോവലിസ്‌റ്റ്, നാടകൃത്ത്, കഥാകൃത്ത്, ചരിത്രകാരൻ, വിമർശകൻ എന്നീ നിലകളിലെല്ലാം തമിഴ് സാഹിത്യരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. സരസ്വതി സമ്മാനും പത്മശ്രീയുമടക്കം നിരവധി പുരസ്ക്കാരങ്ങൾക്കർഹനായിട്ടുണ്ട്.
ജീവിതരേഖ[തിരുത്തുക]
1930 ജൂലൈ 10ന് കുംഭകോണത്ത് ജനിച്ചു. ദൽഹി, വാഴ്‌സാ സർവ്വകലാശാലകളിൽ അധ്യാപകനായിരുന്നു. ഇരുപതോളം നോവലുകളും ആറ് കഥാസമാഹാരങ്ങളും പത്ത് നാടകങ്ങളും രണ്ട് ലേഖനസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോൾ ചെന്നൈയിൽ താമസം.[1] പ്രശസ്ത തമിഴ് നോവലായ കുരുതി പുണൽ എഴുതിയത് ഇദ്ദേഹമാണ്.
കൃതികൾ[തിരുത്തുക]
നോവലുകൾ[തിരുത്തുക]
- കുരുതി പുണൽ
- ആകാശ താമരൈ
- യേശുവിൻ തോഴർകൾ
- സുതന്തിറ ഭൂമി (സ്വാതന്ത്ര്യ ഭൂമി)
- കൃഷ്ണാ കൃഷ്ണാ
- തീവുകൾ
- ഹെലിക്കോപ്റ്റർകൾ കീഴേ ഇറങ്കി വിട്ടണ
നാടകം[തിരുത്തുക]
- ഉച്ചി വെയിൽ
- മഴ
- പോർവൈ പോർത്തിയ ഉടൽകൾ
- കാല എന്തിരം
- നാൻ താൻ കതൈ
- ഔറംഗസീബ്
- രാമാനുജർ[2]
- കൊങ്കൈത്തീ
- പസി
- കോയിൽ
മറ്റുള്ളവ[തിരുത്തുക]
- കാലവെള്ളം
- സത്തിയ സോധനൈ
- വേദപുരത്തു വ്യാപാരികൾ
- Ashes and Wisdom
- മായമാൻ വേട്ടൈ
- ആകാശ താമരൈ
- അഗ്നി
- വെന്തു തനിന്ത കാടുകൾ
- വേർപ്പറ്റു
- Wings in the Void
- Into this Heaven of Freedom
- തിരൈകളുക്ക് അപ്പാൽ
- ഇന്ദിരാ പാർത്ഥസാരഥി നാടകങ്കൾ
മറുപക്കം[തിരുത്തുക]
കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത മറുപക്കം എന്ന ചലച്ചിത്രം ഉച്ചി വെയിൽ എന്ന നാടകത്തെ അടിസ്ഥാനമാക്കിയാണുള്ളത്.
പുരസ്കാരങ്ങൾ[തിരുത്തുക]
- സരസ്വതി സമ്മാൻ
- കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം (1977)[3]
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
- പത്മശ്രീ (2010)[4]
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-05-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-05-14.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-05-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-06-14.
- ↑ http://www.thehindu.com/books/the-saturday-interview-the-write-stuff/article804496.ece
- ↑ http://www.pib.nic.in/newsite/erelease.aspx?relid=57307
പുറം കണ്ണികൾ[തിരുത്തുക]
Persondata | |
---|---|
NAME | Parthasarathy, Indira |
ALTERNATIVE NAMES | |
SHORT DESCRIPTION | |
DATE OF BIRTH | July 7, 1930 |
PLACE OF BIRTH | Kumbakonam, Tamil Nadu, India |
DATE OF DEATH | |
PLACE OF DEATH |