കുംഭകോണം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
Kumbakonam கும்பகோணம் alaln | |
---|---|
Town | |
Kumbakonam Town Hall | |
Coordinates: 10°58′N 79°25′E / 10.97°N 79.42°E | |
Country | India |
State | Tamil Nadu |
Region | Chola Nadu |
District | Thanjavur |
• ഭരണസമിതി | Kumbakonam Municipality |
• Municipal Chairperson | K. Anbalagan |
• ആകെ | 12.58 ച.കി.മീ.(4.86 ച മൈ) |
ഉയരം | 24 മീ(79 അടി) |
(2011) | |
• ആകെ | 1,40,156 |
• ജനസാന്ദ്രത | 11,000/ച.കി.മീ.(29,000/ച മൈ) |
• Official | Tamil |
സമയമേഖല | UTC+5:30 (IST) |
PIN | 612001-6 |
Telephone code | (91) 435 |
വാഹന റെജിസ്ട്രേഷൻ | TN 68 |
തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ തഞ്ചാവൂർ നഗരത്തിൽനിന്നും 40 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് കുംഭകോണം തമിഴ്: கும்பகோணம். ബ്രിട്ടീഷ് ഇന്തയിലെ പ്രമാണങ്ങൾ പ്രകാരം ഇത് ഒരു സ്പെഷ്യൽ ഗ്രേഡ് മുനിസിപ്പാലിറ്റിയായിരുന്നു. തഞ്ചാവൂരിൽനിന്ന് 40 കിലോമീറ്ററും ചെന്നെയിൽനിന്ന് 273 കിലോമീറ്ററും അകലെയാണ് കുംഭകോണം സ്ഥിതിചെയ്യുന്നത്. കുഭംകോണം താലൂക്കിന്റെ ഹൈഡ്കോർട്ടേഷ്സും കുംഭകോണമാണ്. കാവേരി നദി(വടക്ക്), അരസലാർ നദി(തെക്ക്) എന്നീ രണ്ട് നദികൾക്കിടയിലാണ് കുംഭകോണം. 2011 ലെ കാനേഷുമാരി കണക്കെടുപ്പ് പ്രകാരം ഇവിടത്തെ ജനസംഖ്യ 140,156 ആണ്. ഹിന്ദുക്കളാണ് ഭൂരിപക്ഷം എന്നാൽ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഇവിടെ താമസിക്കുന്നുണ്ട്. അനേകം ക്ഷേത്രങ്ങൾ ഇവിടെ കാണപ്പെടുന്നതുകൊണ്ട് കുംഭകോണം "ക്ഷേത്രനഗരമായി" അറിയപ്പെടുന്നു. ഇവിടെ നടക്കുന്ന മഹാമഹം ഉത്സവം വിവിധ ദേശങ്ങളിൽ നിന്നുള്ള ആളുകളെ ആകർഷിക്കുന്നു.
സംഘകാലഘട്ടം മുതലേ നിലവിലുള്ള ഒരു പ്രദേശമാണ് കുംഭകോണം. ചോളരാജാക്കന്മാർ, പല്ലവരാജാക്കന്മാർ, മദ്ധ്യകാല ചോളരാജാക്കന്മാർ, അന്ത്യകാല ചോളരാജാക്കന്മാർ, പാണ്ഡ്യന്മാർ, വിജയനഗര സാമ്രാജ്യം, മധുര നായ്ക്കന്മാർ, തഞ്ചാവൂർ നായ്ക്കന്മാർ, തഞ്ചാവൂർ മരതകൾ എന്നിവരെല്ലാം കുംഭകോണം ഭരിച്ചിരുന്നു.
പ്രശസ്തഗണിതശാസ്ത്രജ്ഞനായിരുന്ന ശ്രീനിവാസ രാമാനുജൻ താമസിച്ചിരുന്നത് ഇവിടെ ആയിരുന്നു. ഇപ്പോൾ ഇവിടെ അദ്ദേഹം താമസിച്ചിരുന്ന വീട് മ്യൂസിയം ആയി സൂക്ഷിക്കുന്നു