ജൂൺ 6
ദൃശ്യരൂപം
(June 6 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 6 വർഷത്തിലെ 157 (അധിവർഷത്തിൽ 158)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1523 - കൽമാർ യൂണിയന് അന്ത്യം കുറിച്ചുകൊണ്ട് ഗുസ്താവ് വാസ സ്വീഡന്റെ രാജാവായി.
- 1683 - ലോകത്തെ ആദ്യ സർവകലാശാലാ മ്യൂസിയമായ അഷ്മോലിയൻ മ്യൂസിയം ഇംഗ്ലണ്ടിലെ ഓസ്ക്ഫോർഡിൽ പ്രവർത്തനമാരംഭിച്ചു.
- 1752 - മോസ്കോ നഗരത്തിന്റെ മൂന്നിലൊരുഭാഗം അഗ്നിബാധക്കിരയായി.
- 1808 - നെപ്പോളിയന്റെ സഹോദരൻ ജോസഫ് ബോണപ്പാർട്ട് സ്പെയിനിന്റെ രാജാവായി.
- 1844 - യങ് മെൻസ് ക്രിസ്റ്റ്യൻ അസോസിയേഷൻ (വൈ.എം.സി.എ.) ലണ്ടനിൽ സ്ഥാപിതമായി.
- 1946 - ബാസ്കറ്റ് ബോൾ അസ്സോസിയേഷൻ ഓഫ് അമേരിക്ക ന്യൂയോർക്കിൽ രൂപവൽക്കരിക്കപ്പെട്ടു.
- 1946 - സോവിയറ്റ് യൂണിയൻ അർജന്റീനയുമായി നയതന്ത്രബന്ധങ്ങൾ സ്ഥാപിച്ചു.
- 1956 - സിംഗപൂരിന്റെ ആദ്യ മുഖ്യമന്ത്രി ഡേവിഡ് മാർഷൽ രാജി വച്ചു.
- 1984 - തീവ്രവാദികളെ തുരത്തുന്നതിന് ഇന്ത്യൻ സേന സുവർണക്ഷേത്രത്തിലേക്ക് സൈനികാക്രമണം നടത്തി.
- 1993 - മംഗോളിയയിൽ ആദ്യത്തെ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടന്നു.
- 2004 - തമിഴിനെ ഉൽകൃഷ്ടഭാഷയായി ഇന്ത്യയുടെ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾകലാം പ്രഖ്യാപിച്ചു.
ജനനം
[തിരുത്തുക]മരണം
[തിരുത്തുക]- 2007 - മലങ്കര ഓർത്തഡോക്സ് സഭയുടെ ഇടുക്കി, അങ്കമാലി ഭദ്രാസനാധിപൻ ഔഗേൻ മാർ ദിവന്നാസിയോസ് കോട്ടയം ജില്ലയിലെ വാഴൂരിനടുത്തുണ്ടായ വാഹനാപകടത്തിൽ മരണമടഞു