ഹവായ് അഗ്നിപർവ്വത ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hawaiʻi Volcanoes National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹവായ് അഗ്നിപർവ്വത ദേശീയോദ്യാനം
ഹവായിലെ ഒരു അഗ്നിപർവ്വത സ്ഫോടനം
Map showing the location of ഹവായ് അഗ്നിപർവ്വത ദേശീയോദ്യാനം
Map showing the location of ഹവായ് അഗ്നിപർവ്വത ദേശീയോദ്യാനം
LocationHawaii County, Hawaii, USA
Nearest cityHilo
Area323,431 acres (130,888 ha)[1]
EstablishedAugust 1, 1916
Visitors1,483,928 (in 2012)[2]
Governing bodyNational Park Service
Official nameHawaii Volcanoes National Park
Typeപ്രകൃതിദത്തം
Criteriaviii
Designated1987 (11th session)
Reference no.409
State Party അമേരിക്കൻ ഐക്യനാടുകൾ
മേഖലയൂറോപ്പ്, വടക്കേ അമേരിക്ക

അമേരിക്കൻ ഐക്യനാടുകളുടെ ഭാഗമായ ഹവായി ദ്വീപിൽ സ്ഥിതിചെയ്യുന്ന അതീവ പ്രാധാന്യമുള്ള ഒരു ദേശീയോദ്യാനമാണ് ഹവായ് അഗ്നിപർവ്വത ദേശീയോദ്യാനം ( ഇംഗ്ലീഷ്:Hawaiʻi Volcanoes National Park). 1916-ലാണ് ഇവിടെ ഒരു ദേശീയോദ്യാനം നിലവിൽ വന്നത്. ലോകത്തിലെ പ്രധാനപ്പെട്ട രണ്ട് സജീവ അഗ്നിപർവ്വതങ്ങളായ കിലൗയയും(Kīlauea) മോണ ലൗവയും(Mauna Loa) ഈ ദേശിയോദ്യാനത്തിന്റെ അതിർത്തിക്കുള്ളിലാണ്. ഹവായ് ദ്വീപിന്റെ ഉദ്ഭവത്തെകുറിച്ചുള്ള പഠനങ്ങൾക്ക് ഇവിടുത്തെ അഗ്നിപർവ്വതങ്ങൾ വെളിച്ചംവീശുന്നു. കൂടാതെ അപൂർവ്വമായ സസ്യജന്തുജാലങ്ങൾക്കും ഈറ്റില്ലമാണിവിടം.

ഇവിടുത്തെ അതുല്യമായ പാരിസ്ഥിതിക സമ്പത്ത് കണക്കിലെടുത്ത് 1980ൽ അന്താരാഷ്ട്ര ബയോസ്പിയർ റിസർവ് പദവി ഈ ദേശീയോദ്യാനത്തിന് ലഭിക്കുയുണ്ടായി. 1987ൽ ലോകപൈതൃക പദവിയും ലഭിച്ചു. 323,431 ഏക്കറാണ് ഉദ്യാനത്തിന്റെ ആകെ വിസ്തീർണ്ണം. ഹൈക്കിങ്, കാംപിങ് തുടങ്ങിയ പ്രവർത്തനങ്ങളും ഈ ദേശീയോദ്യാനത്തിൽ നടന്നുവരുന്നു. ലോകത്തിലെ ഏറ്റവും ബൃഹത്തായ അഗ്നിപർവ്വതമാണ് ഇവിടത്തെ മൗന ലോവ. 4,169മീറ്റർ(13,677അടി) ആണ് ഇതിന്റെ ഉയരം. ഉഷ്ണമേഖലാ മഴക്കാടുകളുടെ കാലാവസ്ഥ മുതൽ തരിശ് മരുഭൂമികളിലേതു വരെയുള്ള കാലാവസ്ഥ ഇവിടെ അനുഭവപ്പെടുന്നു.

അവലമബം[തിരുത്തുക]

  1. "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved 2012-03-07.
  2. "Five Year Annual Recreation Visits Report". Public Use Statistic Office, National Park Service. Retrieved 2013-05-28.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]