Jump to content

മേസാ വെർഡെ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mesa Verde National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മേസാ വെർഡെ ദേശീയോദ്യാനം
Mesa Verde National Park
ക്ലിഫ് പാലസ്
Map showing the location of മേസാ വെർഡെ ദേശീയോദ്യാനം Mesa Verde National Park
Map showing the location of മേസാ വെർഡെ ദേശീയോദ്യാനം Mesa Verde National Park
Locationമോണ്ടേസുമാ കൗണ്ടി, കൊളറാഡോ
ഐക്യനാടുകൾ
വടക്കേ അമേരിക്ക
Nearest cityകോർടെക്സ്
Area52,485 acres (21,240 ha)
52,253 acres (21,146 ha) federal[1]
Establishedജൂൺ 29, 1906 (1906-06-29)
Visitors572,329 (in 2011)[2]
Governing bodyNational Park Service
Typeസാംസ്കാരികം
Criteriaiii
Designated1978 (2nd session)
Reference no.27
State PartyUnited States
Regionയൂറോപ്പും നോർത്ത് അമേരിക്കയും
DesignatedOctober 15, 1966
Reference no.66000251

അമേരിക്കൻ ഐക്യനാടുകളിലെ കൊളറാഡോ സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് മേസാ വെർഡെ (ഇംഗ്ലീഷ്: Mesa Verde National Park). അമേരിക്കയിലെ ഏറ്റവും വലിയ സംരക്ഷിത പുരാവസ്തുകേന്ദ്രം കൂടിയാണ് ഈ പാർക്ക്. 1906-ൽ പ്രസിഡന്റ് തിയോഡോർ റൂസ്‌വെൽറ്റാണ് ഇത് സ്ഥാപിച്ചത്. പുരാവസ്തു ശേഖരങ്ങളുടെ സംരക്ഷണാർത്ഥമായിരുന്നു ഇത്. പുരാതന മനുഷ്യർ മലയിടുക്കുകളിൽ നിർമ്മിച്ച അനവധി വസതികൾ ഇവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അമേരിക്കയിലെ ഏക സാംസ്കാരിക ദേശീയോദ്യാനമാണ് (cultural National Park ) ഇത്. അമേരിക്കയിൽ ഇത്തരത്തിലുള്ള മറ്റൊരു ദേശീയോദ്യാനം ഇല്ല.

81.4 ചതുരശ്ര മൈൽ(211 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയിൽ വ്യാപിച്ചിരിക്കുന്ന ഈ ദേശീയോദ്യാനം പ്യൂബ്ലോ ജനതയുടെ പൂർവ്വീകരുടെ കേന്ദ്രമായിരുന്നു. അവർ നിർമിച്ച നിരവ്ധി വീടുകളും ഗ്രാമങ്ങളും പറ്റു പല നിർമിതികളും ഇവിടെ കാണാം. അനാസാസ്സി (Anasazi) എന്നും ഇവർ അറിയപ്പെട്ടിരുന്നു. 4000ലധികം പുരാവസ്തു കേന്ദ്രങ്ങളും 600ഓളം മലയിടുക്കുകളിലെ വസ്തികളും (cliff dwellings) ഈ ദേശീയോദ്യാനത്തിലുണ്ട്. ഇത്തരത്തിലുള്ള നിർമിതികളിൽ ഏറ്റവും വലുത് ക്ലിഫ് പാലസ്സാണ് (Cliff Palace). 150ഓളം മുറികളും 75ഓളം നടുമുറ്റങ്ങളും ഈ കൊട്ടാരത്തിലുണ്ട്. 100-120 ആളുകൾ ഈ കൊട്ടാരത്തിൽ മാത്രമായി വസിച്ചിരുന്നു.[3]

600 നും 1300നും ഇടയിലുള്ള കാലയളവിലാണ് അനാസാസ്സികൾ ഇവിടെ അധിവസിച്ചിരുന്നത്. പ്രധാനമായും സമീപത്തുള്ള മേസാ പ്രദേശത്ത് കൃഷിനടത്തിയാണ് ഇവർ ഉപജീവനമാർഗ്ഗം കണ്ടെത്തിയിരുന്നത്. (ഒരു പീഠഭൂമിക്ക് സ്മാനമായ അമേരിക്കൻ ഇംഗ്ലീഷ് വാക്കാണ് മേസാ(Mesa)). ചോളമായിരുന്നു ഇവരുടെ പ്രധാന കൃഷി. അവരുടെ പ്രധാന ആഹാരവും അതുതന്നെ. മറ്റു മൃഗങ്ങളെ വേട്ടയാടിയും ഇവർ ഭക്ഷണം കണ്ടെത്തിയിരുന്നു. അനാസാസ്സി സ്ത്രീകൾ കുട്ട നെയ്തുണ്ടാക്കലിൽ പ്രാവീണ്യമുള്ളവരായിരുന്നു.

അവലംബം

[തിരുത്തുക]
  1. "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved മാർച്ച് 7, 2012.
  2. "Five Year Annual Recreation Visits Report". Public Use Statistic Office, National Park Service. Retrieved മാർച്ച് 7, 2012.
  3. മേസാ വെർഡെ ദേശീയോദ്യാനം. . Retrieved on ഓഗസ്റ്റ് 4, 2013.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]