റോക്കി പർവ്വത ദേശീയോദ്യാനം
റോക്കി പർവ്വത ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | ലാറിമെർ / ഗ്രാൻഡ് / ബൗൾഡെർ കൗണ്ടികൾ, കൊളറാഡോ, അമേരിക്ക |
Nearest city | എസ്റ്റെ പാർക്, ഗ്രാൻഡ് ലേക് |
Coordinates | 40°20′00″N 105°42′32″W / 40.33333°N 105.70889°W |
Area | 265,461 ഏക്കർ (1,074.28 കി.m2)[1] |
Established | January 26, 1915[2] |
Visitors | 4,517,585 (in 2016)[3] |
Governing body | നാഷണൽ പാർക് സർവീസ് |
Website | റോക്കി മൗണ്ടിൻ നാഷണൽ പാർക് |
അമേരിക്കൻ ഐക്യനാടുകളിലെ കൊളറാഡൊ സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് റോക്കി പർവ്വത ദേശീയോദ്യാനം[4]. കിഴക്ക് എസ്റ്റെ പാർക്ക് പടിഞ്ഞാറ് ഗ്രാൻഡ് ലേക് എന്നീ നഗരങ്ങൾക്കിടയിലുള്ള പ്രദേശത്തായാണ് ഈ ഉദ്യാനം വരുന്നത്. പർവ്വതനിരകൾ, ആല്പൈൻ തടാകങ്ങൾ, വനങ്ങൾ, തുന്ദ്ര പ്രദേശങ്ങൾ എന്നിവ ഈ ദേശ്യീയോദ്യാനത്തിന്റെ സവിശേഷതകളാണ്.
പ്രസിഡന്റ് വൂഡ്രോ വിൽസന്റെ ഭരണകാലത്ത് 1915 ജനുവരി 26നാണ് ഈ പ്രദേശം ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്.[2] 1930കളിൽ സിവിലിയൺ കൺസർവേഷൻ കോപ്സാണ് വനത്തിനകത്തെ വാഹന പാതയായ ട്രെയിൽ റിഡ്ജ് റോഡ് നിർമിച്ചത്.[2] 1976ൽ, യുനെസ്കോ ഈ ഉദ്യാനത്തെ ലോകത്തിലെ ആദ്യ സംരക്ഷിത ജൈവമണ്ഡലങ്ങളിൽ ഒന്നായി പ്രഖ്യാപിച്ചു.[5] 2016ൽ ഏകദേശം 45 ലക്ഷം ആളുകൾ ഈ ഉദ്യാനം സന്ദർശിച്ചു എന്നാണ് കണക്ക്[6]
ഫെഡറൽ ഭൂമിയുടെ 265,461 ഏക്കർ (414.78 ച മൈ; 1,074.28 കി.m2) പ്രദേശം ഉദ്യാനത്തിന്റെ ഭാഗമാണ്[1] ഇതിന് പുറമേ യു.എസ്. ഫോറസ്റ്റ് സർവീസിന്റെ 253,059 ഏക്കർ (395.40 ച മൈ; 1,024.09 കി.m2) വരുന്ന വനഭൂമിയും ദേശീയോദ്യനാത്തിന്റെ പരിധിയിൽ വരുന്നു.[7]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "The National Parks: Index 2009-2011" (PDF). nps.gov. National Park Service. p. 33. Retrieved February 3, 2017.
- ↑ 2.0 2.1 2.2 "Brief Park History". nps.gov. National Park Service. n.d. Archived from the original on October 8, 2016. Retrieved December 4, 2016.
- ↑ "Five Year Annual Recreation Visits Report". Public Use Statistic Office, National Park Service. Retrieved February 8, 2017.
- ↑ "Rocky Mountain National Park". Retrieved 2022-08-04.
- ↑ "Biosphere Reserve Information, United States of America, Rocky Mountain". unesco.org. UNESCO. August 17, 2000. Archived from the original on August 24, 2015. Retrieved November 29, 2016.
- ↑ "Annual Visitation Report by Years: 2006 to 2016". National Park Service. n.d. Retrieved February 8, 2017.
- ↑ "National Forest Ranger Districts". Rocky Mountain National Park. Archived from the original on 2017-06-21. Retrieved October 28, 2016.