ജോഷ്വാ ട്രീ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Joshua Tree National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജോഷ്വാ ട്രീ ദേശീയോദ്യാനം
Joshua Tree - Cyclops + Potato Head - Sunrise.jpg
Joshua Tree National Park: Cyclops and Pee Wee Formations near Hidden Valley Campground at sunrise.
Map showing the location of ജോഷ്വാ ട്രീ ദേശീയോദ്യാനം
Map showing the location of ജോഷ്വാ ട്രീ ദേശീയോദ്യാനം
Map showing the location of ജോഷ്വാ ട്രീ ദേശീയോദ്യാനം
Map showing the location of ജോഷ്വാ ട്രീ ദേശീയോദ്യാനം
Locationറിവർസൈഡ് കൗണ്ടി, സാൻ ബെർണാർഡിനൊ കൗണ്ടി, കാലിഫോർണിയ
Nearest cityയൂക്ക വാലി, സാൻ ബെർണാർഡിനൊ
Coordinates33°47′18″N 115°53′54″W / 33.7883944°N 115.8982222°W / 33.7883944; -115.8982222Coordinates: 33°47′18″N 115°53′54″W / 33.7883944°N 115.8982222°W / 33.7883944; -115.8982222
Area790,636 acres (319,959 ha)[1]
Established31 ഒക്ടോബർ 1994 (1994-10-31)
Visitors2,505,286 (in 2016)[2]
Governing bodyനാഷണൽ പാർക് സർവീസ്
Websiteജോഷ്വാ ട്രീ നാഷണൽ പാർക്ക്

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ജോഷ്വാ ട്രീ ദേശീയോദ്യാനം.1994-ൽ യു.എസ്. കോൺഗ്രസ് കാലിഫോർണിയ മരുഭൂമി സംരക്ഷണ നിയമം (പബ്ലിൿ ലോ103-433) പാസാക്കിയതോടുകൂടിയാണ് ഇതിന് യു.എസ്. ദേശീയോദ്യാന പദവി ലഭിക്കുന്നത്. ഇതിനു മുമ്പ് 1936മുതൽക്കെ ഈ പ്രദേശത്തെ യു.എസ്. ദേശീയ സ്മാരകമായി സംരക്ഷിച്ചുവന്നിരുന്നു.തദ്ദേശീയമായി കാണപ്പെടുന്ന ജോഷ്വാ മരങ്ങളിൽനിന്നുമാണ് (Yucca brevifolia) ഈ ദേശീയോദ്യാനത്തിന് അതിന്റെ പേര് ലഭിച്ചിരിക്കുന്നത്. 790,636 acres (1,235.37 sq mi; 3,199.59 km2)[1]ആണ് ദേശീയോദ്യാനത്തിന്റെ ആകെ വിസ്തൃതി. ഇതിൽ 429,690 acres (173,890 ha), വനഭൂമിയായി പ്രഖ്യാപിച്ചിരിക്കുന്നു.

സാൻ ബെർണാർഡിനൊ, റിവർസൈഡ് എന്നീ കൗണ്ടികളിലായി വ്യാപിച്ചുകിടക്കുന്ന ഈ ദേശീയോദ്യാനത്തിൽ രണ്ട് മരുപ്രദേശങ്ങൾ സ്ഥിതിചെയ്യുന്നു. ഇവരണ്ടും രണ്ട് ഉന്നതികളിലായതിനാൽ, അവയുടെ ആവാസവ്യവസ്ഥകളിലും ഈ വ്യത്യാസം പ്രകടമാണ്. ഉയരത്തിലായി മോജേവ് മരുഭൂമിയും, താഴെയായി കൊളറാഡൊ മരുഭൂമിയുമാണ് ഈ ദേശീയോദ്യാനത്തിൽ പെടുന്നത്. ദേശീയോദ്യാനത്തിന്റെ തെക്ക്-പടിഞ്ഞാറേ വക്കിലായി ലിറ്റിൽ സാൻ ബെർണാർഡിനൊ മലനിരകളും അതിരിടുന്നു.[3]

സസ്യജന്തുജാലം[തിരുത്തുക]

നിരവധി ജീവികൾ ഈ ദേശീയോദ്യാനത്തിൽ വസിക്കുന്നുണ്ട്. വിവിധയിനം പക്ഷികൾ, പല്ലികൾ, അണ്ണാന്മാർ തുടങ്ങിയവയെ പകൽസമയത്ത് അനായാസമായി കാണാൻ സാധിക്കും. എന്നിരുന്നാലും മരുപ്രദേശങ്ങളിൽ മൃഗങ്ങൾ കൂടുതൽ സജീവമാകുന്നത് രാത്രികാലങ്ങളിലാണ്. ഇത്തരം നിശാജീവികളിൽ പ്രധാനമായും പാമ്പുകൾ, ബിഗ് ഹോൺ ഷീപ്പ്, കംഗാരു എലികൾ, സൊയോട്ട്, ലിൻക്സ്, കറുത്തവാലൻ ജാക്ക്രാബിറ്റ് മുതലായവ ഉൾപ്പെടുന്നു.[4]

ജോഷ്വാ ദേശീയോദ്യാനത്തിൽ കാണപ്പെടുന്ന ജീവികൾ ഉയർന്ന വേനലിനേയും, തീവ്രമായ ജലദൗർലഭ്യത്തെയും അതിജീവിക്കാൻ പ്രാപ്തരാണ്. ചെറിയ സസ്തനികളും, പാമ്പുകളും ഉയർന്ന താപനിലയിൽനിന്നും രക്ഷനേടാൻ ഭൂമിക്കടിയിൽ അഭയം പ്രാപിക്കുന്നു. ഇത്തരം ജീവികൾ തങ്ങളുടെ ശരീരത്തിലെ ജലവും വളരെ കാര്യക്ഷമമായി ഉപയോഗിക്കാൻ പ്രാപ്തരാണ്. എന്നിരുന്നാലും ഇവിടത്തെ ചെറു അരുവികളും ഉറവകളും മറ്റും അനേകം മൃഗങ്ങളുടെ നിലനിൽപ്പിന് അത്യാവശ്യമായി വരുന്നുണ്ട്.[5]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Error: No report available for the year 2013 when using {{NPS area}}
  2. "NPS Annual Recreation Visits Report". National Park Service. Retrieved 8 February 2017. 
  3. "A Desert Park". Joshua Tree National Park, NPS. Retrieved 6 May 2009. 
  4. "Animals". Joshua Tree National Park, NPS. Retrieved 20 January 2012. 
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; NPSanimals2 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.