Jump to content

ആർച്ചസ് ദേശീയോദ്യാനം

Coordinates: 38°41′00″N 109°34′00″W / 38.68333°N 109.56667°W / 38.68333; -109.56667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആർച്ചസ് ദേശീയോദ്യാനം
ഓർഗൻ എന്നു പേരുള്ള മണൽകല്ല് മല
Map showing the location of ആർച്ചസ് ദേശീയോദ്യാനം
Map showing the location of ആർച്ചസ് ദേശീയോദ്യാനം
Locationഗ്രാൻഡ് കൗണ്ടി, യൂറ്റാ, യു.എസ്.എ
Nearest cityമോബ്
Coordinates38°41′00″N 109°34′00″W / 38.68333°N 109.56667°W / 38.68333; -109.56667
Area76,679 ഏക്കർ (119.811 ച മൈ; 31,031 ഹെ; 310.31 കി.m2)[1]
Establishedഏപ്രിൽ 12, 1929 (1929-04-12), ദേശീയ സ്മാരകം ആയി
Visitors1,585,718 (in 2016)[2]
Governing bodyനാഷണൽ പാർക് സർവീസ്
Websiteആർച്ചസ് നാഷണൽ പാർക്

അമേരിക്കൻ ഐക്യനാടുകളിലെ യൂറ്റാ സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ആർച്ചസ് ദേശീയോദ്യാനം (ഇംഗ്ലീഷ്: Arches National Park). കൊളറാഡൊ നദിക്ക് സമീപത്തായാണ് ഈ ഉദ്യാനം സ്ഥിതിചെയ്യുന്നത്. പ്രകൃതി നിർമിച്ച 2000ത്തിലധികം കമാനങ്ങൾ (arches) ഈ ദേശീയോദ്യാനത്തിലുണ്ട്. അതിൽ ലോകപ്രശസ്തമായ ഡെലികേറ്റ് കമാനവും ഉൾപ്പെടുന്നു. ലോകത്തിൽ വെച്ചുതന്നെ ഏറ്റവും കൂടിയ നിരക്കിൽ നൈസർഗ്ഗിക കമാനങ്ങൾ കണ്ടുവരുന്ന ഒരു മേഖലയാണ് ആർച്ചസ് ദേശീയോദ്യാനം.[3][4]

കൊളറാഡൊ പീഠഭൂമിയിലെ 76,679 ഏക്കർ (119.811 ച മൈ; 31,031 ഹെ; 310.31 കി.m2) വരുന്ന മരുപ്രദേശത്താണ് ഈ ദേശീയോദ്യാനം വ്യാപിച്ചിരിക്കുന്നത്.[5] ഈ ഉദ്യാനത്തിലെ ഏറ്റവും ഉയർന്ന ബിന്ദു, 5,653 അടി (1,723 മീ) ഉയരത്തിലുള്ള എലിഫന്റ് ബ്യൂട്ട് (Elephant Butte) ആണ്. 4,085 അടി (1,245 മീ) ഉയരത്തിൽ സ്ഥിതിചെയ്യുന്ന സന്ദർശക കേന്ദ്രമാണ് ദേശീയോദ്യാനത്തിലെ ഏറ്റവും താഴ്ന്ന ഉന്നതി. വർഷത്തിൽ ശരാശരി 10 inches (250 മി.മീ) മഴയാണ് ഇവിടെ ലഭിക്കുന്നത്.

നാഷണൽ പാർക് സർവീസിനാണ് ഇതിന്റെ ഭരണചുമതല. 1929 ഏപ്രിൽ 12ന് ആദ്യമായി ഈ പ്രദേശത്തിന് ദേശീയ സ്മാരക പദവി ലഭിച്ചിരുന്നു. 1971 നവംബർ 12നാണ് പിന്നീട് ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്.[6]

ഭൂമിശാസ്ത്രം

[തിരുത്തുക]
ആർച്ചസ് ദേശീയ ഉദ്യാനത്തിന്റെ ഭൂപടം

ഭൂമിക്കടിയിലുള്ള ഒരു ഇവാപൊറൈറ്റ് പാളി അഥവാ ലവണ തടത്തിന് മുകളിലാണ് ഈ ദേശീയോദ്യാനം വരുന്നത്. കമാനങ്ങൾ, കൽ ശിഖരങ്ങൾ, സമതുലനാവസ്ഥയിലുള്ള പാറകൾ, മണൽക്കൽ ഫിന്നുകൾ തുടങ്ങിയവ ഈ പ്രദേശത്തു കാണപ്പെടുന്നതിന്റെ ഒരു പ്രധാന കാരണം ഭൂമിക്കടിയിലെ ഈ ലവണ പാളിയാണ്. ചിലയിടങ്ങളിൽ ഈ പാളിക്ക് ആയിരത്തോളം അടി കനം ഉണ്ട്. ഏതാണ്ട് 300 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഈ പ്രദേശം കടലിനടിയിലായിരുന്നു. കടൽ ബാഷ്പീകരിക്കപ്പെട്ട് പോയതോടെയാണ് ഇവിടെ ലവണത്തിന്റെ നിക്ഷേപം ഉണ്ടായത്. പിന്നീട് ലക്ഷക്കണക്കിന് വർഷങ്ങളെടുത്ത് ചുറ്റുമുള്ള ശിലഖണ്ഡങ്ങളും മറ്റും നിക്ഷേപിക്കപ്പെട്ട് ഇത് ഭൂമിക്കടിയിലായി മാറുകയായിരുന്നു. [7]

കാലാവസ്ഥ

[തിരുത്തുക]
Arches National Park Headquarters (1981–2015 normals) പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °F (°C) 44
(7)
52
(11)
64
(18)
71
(22)
82
(28)
93
(34)
100
(38)
97
(36)
88
(31)
74
(23)
56
(13)
45
(7)
71.4
(21.9)
ശരാശരി താഴ്ന്ന °F (°C) 22
(−6)
28
(−2)
35
(2)
42
(6)
51
(11)
60
(16)
67
(19)
66
(19)
55
(13)
42
(6)
30
(−1)
23
(−5)
44.8
(7.1)
മഴ/മഞ്ഞ് inches (mm) 0.58
(14.7)
0.50
(12.7)
0.78
(19.8)
0.74
(18.8)
0.68
(17.3)
0.44
(11.2)
0.83
(21.1)
0.96
(24.4)
0.84
(21.3)
1.24
(31.5)
0.60
(15.2)
0.55
(14)
8.74
(222)
മഞ്ഞുവീഴ്ച inches (cm) 1.9
(4.8)
.9
(2.3)
.7
(1.8)
0
(0)
0
(0)
0
(0)
0
(0)
0
(0)
0
(0)
0
(0)
.6
(1.5)
2.5
(6.4)
6.6
(16.8)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.01 in) 4.0 4.4 6.1 5.3 4.6 3.1 5.2 6.6 5.2 5.5 4.5 3.9 58.4
ശരാ. മഞ്ഞു ദിവസങ്ങൾ (≥ 0.1 in) 1.3 .8 .4 0 0 0 0 0 0 0 .4 1.4 4.3
ഉറവിടം: NOAA (extremes 1893–present)[8]
Mean daily daylight hours for Arches National Park
Month Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec Year
Mean daily daylight hours 10.0 10.5 12.0 13.0 14.0 15.0 14.5 13.5 12.5 11.5 10.0 9.5 12.2
Source: Weather Atlas [9]

സസ്യജന്തുജാലം

[തിരുത്തുക]

വന്യജീവികൾക്കും പ്രശസ്തമാണ് ആർച്ചസ് ദേശീയോദ്യാനം. അമേരിക്കൻ സ്പേഡ്ഫൂട്ട് തവള, ആന്റിലോപ് അണ്ണാൻ, സ്ക്രബ് ജേ, കായൽ പുള്ള്, വിവിധ ഇനം കുരുവികൾ, ചെമ്പൻ കുറുക്കൻ, ദെസേർട്ട് ബിഗ് ഹോൺ ആട്, കങ്കാരു എലി, മ്യൂൾ മാൻ, കൗഗർ, മിഡ്ജെറ്റ് ഫേസ്ഡ് റാറ്റിൽ സ്നേക്, യുക്ക മൗത്ത്, വ്യത്യസ്തയിനം സയനോബാക്ടീരിയകൾ, പടിഞ്ഞാറൻ റാറ്റിൽ സ്നേക്ക്, വെസ്റ്റേർൺ കൊള്ളാറെഡ് ലിസാർഡ് എന്നിങ്ങനെ നീളുന്നു ആ പട്ടിക.[10] വ്യത്യസ്തമായ സസ്യസമ്പത്തിനും പ്രശസ്തമാണ് ഈ ഉദ്യാനം. ഇവിടെ കണ്ടുവരുന്ന പ്രധാന സസ്യങ്ങളാണ്: പ്രിക്ലി പിയർ കള്ളിച്ചെടി, ഇൻഡ്യൻ റൈസ് ഗ്രാസ്, ബഞ്ച് ഗ്രാസ്, ചീറ്റ് ഗ്രാസ്, ലൈക്കൻ, മോസ്സ്, ലിവെർവേർട്സ്, യൂറ്റാ ജുനിപ്പെർ, മോർമോൺ ടീ, ബ്ലാക്ക് ബ്രഷ്, ക്ലിഫ് റോസ്, ഫോർ-വിംഗ്ഡ് സാൽട് ബ്രഷ്, പിന്യോൺ പൈൻ, സ്റ്റെം ലെസ്സ് വൂള്ളിബേസ്, ഈവനിങ് പ്രൈം റോസ്, യൂക്ക, സേക്രഡ് ദാറ്റുറ.[11]

ചിത്രശാല

[തിരുത്തുക]
ഡെലികേറ്റ് ആർച്ച് പ്രദേശത്തെ ഒരു ദീർഘദൃശ്യം

അവലംബം

[തിരുത്തുക]
  1. "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved 2012-03-05.
  2. "Five Year Annual Recreation Visits Report". Public Use Statistic Office, National Park Service. Retrieved 2017-02-08.
  3. Rowan, James. "Arches National Park". YC.edu. Yavasai College. Archived from the original on 2021-08-22. Retrieved 7 September 2016.
  4. "Nature". NPS.gov. National Park Service. Retrieved 7 September 2016.
  5. "Arches National Park". nationalgeographic.com. Retrieved 2 October 2013.
  6. "Arches National Park". The National Parks: Index 2009–2011. National Park Service. Archived from the original on 29 June 2011. Retrieved 2011-06-08.
  7. Kiver, Eugene P. and David V. Harris, Geology of U. S. Parklands, Wiley, 5th ed., 1999 p.503-515 ISBN 0-471-33218-6
  8. 8.0 8.1 "NowData - NOAA Online Weather Data". National Oceanic and Atmospheric Administration. Retrieved 2013-07-03.
  9. "Arches National Park, Utah, USA - Monthly weather forecast and Climate data". Weather Atlas. Retrieved 29 June 2019.
  10. "Animals - Arches National Park (U.S. National Park Service)". Nps.gov. 2013-11-25. Retrieved 2013-11-30.
  11. "Plants - Arches National Park (U.S. National Park Service)". Nps.gov. 2013-11-25. Retrieved 2013-11-30.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആർച്ചസ്_ദേശീയോദ്യാനം&oldid=3795288" എന്ന താളിൽനിന്ന് ശേഖരിച്ചത്