അക്കേഡിയ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അക്കേഡിയ ദേശീയോദ്യാനം
Acadia National Park, ME (16243110897).jpg
Acadia national park map.png
Locationഹാങ്കോക്ക് / നോക്സ് കൗണ്ടികൾ, മെയ്ൻ, യു.എസ്.എ
Nearest cityബാർ ഹാർബർ
Coordinates44°21′N 68°13′W / 44.350°N 68.217°W / 44.350; -68.217Coordinates: 44°21′N 68°13′W / 44.350°N 68.217°W / 44.350; -68.217
Area49,052 acre (198.51 കി.m2)871 acre (352 ha) private[1]
Establishedജൂലൈ 8, 1916 (1916-07-08)
Visitors3,303,393 (in 2016)[2]
Governing bodyനാഷണൽ പാർക്ക് സർവീസ്
Websiteഅക്കേഡിയ ദേശീയോദ്യാനം

അമേരിക്കൻ ഐക്യനാടുകളിലെ മെയ്ൻ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് അക്കേഡിയ ദേശീയോദ്യാനം (ഇംഗ്ലീഷ്:Acadia National Park). അറ്റ്ലാൻഡിക് തീരത്തെ മൗണ്ട് ഡെസേർട്ട് ദ്വീപും അതിനൊട് ചേർന്ന മറ്റു ചെറുദ്വീപുകളും ഈ ദേശീയോദ്യാനത്തിന്റെ പരിധിയിൽ വരുന്നു. 1916-ൽ സിയൂ ദെ മോണ്ട്സ് സ്മാരകം(Sieur de Monts National Monument) എന്നപേരിലാണ് ഇത് സ്ഥാപിതമായത്. 1919-ൽ ഉദ്യാനത്തെ ലഫായിറ്റെ ദേശീയോദ്യാനം (Lafayette National Park) എന്ന് പുനർനാമകരണം ചെയ്യുകയുണ്ടായി[3] പിന്നീട് 1929ലാണ് ഇന്നത്തെ പേരായ അക്കേഡിയ എന്ന് നൽകിയത്.[3] 2016-ൽ ഏകദേശം മുപ്പത് ലക്ഷത്തോളം ആളുകൾ ഈ ദേശീയോദ്യാനം സന്ദർശിച്ചതായി കണക്കുകൾ പറയുന്നു.[2]

ഭൂമിശാസ്ത്രം[തിരുത്തുക]

മലകൾ, സമുദ്ര തീരം, വനപ്രദേശങ്ങൾ, തടാകങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന ഭൂപ്രകൃതികളാണ് ഇവിടെയുള്ളത്. മൗണ്ട് ഡെസേർട്ട് ദ്വീപിനെ കൂടാതെ, ഓ ഹോട് ദ്വീപ്, ബേക്കർ എന്നീ ദ്വീപുകളുടെ ചിലഭാഗങ്ങളും, വൻകരയുടെ ഭാഗമായ സ്കൂഡിൿ മുനമ്പും ദേശീയോദ്യാനത്തിന്റെ പരിധിയിൽ പെടുന്നു. 49,052 acre (19,851 ha) ആണ് അക്കേഡിയയുടെ ആകെ വിസ്തൃതി,[3] ഇതിൽ 30,300 acre (12,300 ha) മൗണ്ട് ഡെസേർട്ട് ദ്വീപാണ്.

സസ്യജന്തുജാലം[തിരുത്തുക]

40ഓളം വ്യത്യസ്ത സസ്തനി വർഗ്ഗങ്ങളുടെ വാസസ്ഥാനമാണ് ഈ ഉദ്യാനം. അണ്ണാനുകൾ, ചിപ്മങ്ക്, snowshoe hares, വെള്ള-വാലൻ മാൻ, മൂസ്, ബീവർ, മുള്ളൻപന്നികൾ, മിങ്ക്, മസ്ക് റാറ്റ്, കുറുക്കൻ, റാക്കൂൺ, coyotes, ബോബ്കാറ്റ്, കറുത്ത കരടി എന്നിങ്ങനെ നിരവധി ജീവികളെ ഇവിടെ കാണാം. വിവിധയിനം മത്സ്യങ്ങളും സമുദ്രജീവികളും ഇവിടെ കാണപ്പെടുന്നു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Listing of acreage as of December 31, 2011". Land Resource Division, National Park Service. ശേഖരിച്ചത് 2011-05-06.
  2. 2.0 2.1 "Five Year Annual Recreation Visits Report". Public Use Statistic Office, National Park Service. ശേഖരിച്ചത് 2017-02-08.
  3. 3.0 3.1 3.2 "Park Statistics". National Park Service. ശേഖരിച്ചത് 2010-07-25.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അക്കേഡിയ_ദേശീയോദ്യാനം&oldid=3272567" എന്ന താളിൽനിന്ന് ശേഖരിച്ചത്