Jump to content

അണ്ണാൻ (കുടുംബം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Squirrel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അണ്ണാന്മാർ
Temporal range: Late Eocene—സമീപസ്ഥം
Various members of the Sciuridae family
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Sciuridae

Subfamilies and tribes

and see text

സസ്തനികളിൽ കരണ്ടുതീനികളിലെ ഒരു കുടുംബമാണ് അണ്ണാൻ (Squirrel, Sciuridae). അണ്ണാറക്കണ്ണൻ, അണ്ണാക്കൊട്ടൻ എന്നീ പേരുകളിലും മലയാളത്തിൽ ഇതറിയപ്പെടുന്നു. ഇതിൽ ഏകദേശം 50 ജനസ്സുകളുണ്ട്. ഓസ്ട്രേലിയ ,മഡഗാസ്കർ, തെക്കെ അമേരിക്കയുടെ തെക്കുഭാഗം എന്നീ പ്രദേശങ്ങളും അറേബ്യ, ഈജിപ്റ്റ് മുതലായ മരുഭൂമികളും ഒഴികെ ലോകത്തെവിടെയും ഇവയെ കാണാം.

അണ്ണാറക്കണ്ണൻ, മലയണ്ണാൻ, ചാമ്പൽ മലയണ്ണാൻ, കുഞ്ഞൻ അണ്ണാൻ, കാട്ടുവരയണ്ണാൻ, പാറാൻ, കുഞ്ഞൻ പാറാൻ എന്നിവയാണ് കേരളത്തിൽ കണ്ടുവരുന്നത്.[1] ഹിമാലയൻ പ്രദേശങ്ങളിൽ കണ്ടുവരുന്ന ഹിമാലയൻ മാർമറ്റ് അഥവാ വുഡ്‌ചക് ശൈത്യകാലത്ത് ശിശിരനിദ്ര (hibernation) ചെയ്യുന്നവയാണ്.[2]

പലതരം അണ്ടികളും പരിപ്പുകളുമാണ് അണ്ണാന്റെ പ്രധാന ആഹാരം. താഴത്തെനിരയിലെ ഉളിപ്പല്ലുകൾകൊണ്ട് അണ്ടിയുടെ തോടുകൾ കരണ്ടുതുരന്നാണ് പരിപ്പുകൾ ശേഖരിക്കുന്നത്. ഇവ സമൃദ്ധിയുടെ കാലങ്ങളിൽ ഇവ ഭക്ഷണപദാർഥങ്ങൾ ശേഖരിച്ച് പഞ്ഞമാസത്തേക്കുവേണ്ടി സൂക്ഷിക്കുന്നു. കവിൾസഞ്ചിയിൽ ശേഖരിക്കുന്ന ആഹാരപദാർഥങ്ങൾ കൊണ്ടുപോയി കൂടുകളിൽ സൂക്ഷിച്ചുവയ്ക്കുന്നു. വടക്കൻ അമേരിക്കയിലെ ചാരനിറമുള്ള അണ്ണാൻ വിള്ളലുകളിലും മണ്ണിനടിയിലും ഭക്ഷണം സൂക്ഷിച്ചുവയ്ക്കാറുണ്ട്. പിന്നീട് ചിലപ്പോൾ അതു കുഴിച്ചെടുത്തു ഭക്ഷിക്കുമെങ്കിലും മിക്കപ്പോഴും മറക്കപ്പെടുന്നതിനാൽ ഈ വിത്തുകൾ അനുകൂലകാലാവസ്ഥയിൽ മുളച്ച് ചെടികളാകുന്നു. ഇങ്ങനെ 'പൂഴ്ത്തിവയ്പി'ലൂടെ ഇത്തരം അണ്ണാൻ വിത്തുവിതരണത്തെ സഹായിക്കുന്നു.

മറ്റ് ചിലത്

[തിരുത്തുക]

ചിത്രമെഴുതാൻ ഉപയോഗിക്കുന്ന ബ്രഷും തൊങ്ങലുകളും അണ്ണാന്റെ രോമംകൊണ്ടുണ്ടാക്കാറുണ്ട്.

ഐതിഹ്യം

[തിരുത്തുക]

ശ്രീരാമനെ ലങ്കയിലേക്ക് സൈന്യം നയിക്കാൻ കടലിനു കുറുകെ ലങ്കയിലേക്ക് രാമസേതു നിർമ്മിക്കാൻ അണ്ണാന്മാർ സഹായിച്ചു എന്നും ഇതിൽ കനിഞ്ഞ് ശ്രീരാമൻ അണ്ണാന്റെ മുതുകിൽ തലോടിയതാണ് അണ്ണാന്റെ പുറത്തെ മൂന്നു നീണ്ട വരകൾ എന്നുമാണ് ഐതിഹ്യം[3].

ചൊല്ലുകൾ

[തിരുത്തുക]
  • അണ്ണാൻ കുഞ്ഞും തന്നാലായത്.
  • അണ്ണാൻ മൂത്താലും മരം കയറ്റം മറക്കുമോ?

അവലംബം

[തിരുത്തുക]
  1. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
  2. പേജ് 284, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
  3. "How The Squirrel Got Its Stripes" (in ഇംഗ്ലീഷ്). IndiaTimes.com. Archived from the original on 2007-08-08. Retrieved 1 ഏപ്രിൽ 2010.

ചിത്രശാല

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ അണ്ണാൻ (കുടുംബം) എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=അണ്ണാൻ_(കുടുംബം)&oldid=3771103" എന്ന താളിൽനിന്ന് ശേഖരിച്ചത്