രാമസേതു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
രാമ സേതു. ആകാശദൃശ്യം

ശ്രീലങ്കയിലെ മന്നാർ ദ്വീപിനും ഇന്ത്യയിലെ രാമേശ്വരത്തിനും ഇടക്ക് നാടയുടെ ആകൃതിയിൽ ചുണ്ണാമ്പുകല്ലുകൾ കൊണ്ടുള്ള ഉയർന്ന പ്രദേശമാണ്‌ രാമസേതു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു പുറത്ത് ഈ പ്രദേശം ആഡംസ് ബ്രിഡ്ജ് (ആദാമിന്റെ പാലം)[1] എന്നറിയപ്പെടുന്നു. കടലിലെ ജലപ്രവാഹം നിമിത്തം പവിഴപ്പുറ്റുകളിൽ മണൽ നിക്ഷേപിക്കപ്പെട്ട് രൂപം കൊണ്ട തിട്ടാണിത്[2]‌. 30 മൈൽ (48 കിലോമീറ്റർ) നീളമുള്ള രാമ സേതു ഭാരതത്തിനും ശ്രീലങ്കയ്ക്കും ഇടക്കുള്ള പാലമായി ഉപയോഗിച്ചിരുന്നു എന്ന് ചില ഗവേഷണങ്ങൾ തെളിയിക്കുന്നു.[3] ഇതിന്റെ പല ഭാഗങ്ങളിലും ജല നിരപ്പിൽ നിന്നുള്ള ആഴം വളരെ കുറവായതിനാൽ(1 മീ - 10 മീ) ഇതിന്റെ മുകളിലൂടെ സഞ്ചരിക്കാൻ കപ്പലുകൾക്കും മറ്റും ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്‌. 1480 CE യിൽ ഉണ്ടായ കൊടുങ്കാറ്റിൽ പെടുന്നത് വരെ ഇത് ജല പരപ്പിനു മുകളിൽ കാണാമായിരുന്നു എന്ന് ചില പുരാതന രേഖകൾ പറയുന്നു. ഇന്ത്യൻ സർക്കാർ 2007 ൽ പ്രഖ്യാപിച്ച സേതു സമുദ്രം പദ്ധതി ഈ പ്രദേശത്തിന്‌ അടുത്തിടെയായി കൂടുതൽ ജനശ്രദ്ധ നേടിക്കൊടുത്തിട്ടുണ്ട്.

പേർ[തിരുത്തുക]

ഭാരതത്തിലെ മഹാപുരാണമായ രാമായണത്തിൽ ആണ് ആദ്യമായി രാമസേതു എന്ന പദം ഉപയോഗിക്കുന്നത്. ശ്രീരാമൻ തന്റെ ഭാര്യയായ സീതയെ രാക്ഷസരാജാവായ രാവണനിൽ നിന്നും വീണ്ടെടുക്കാൻ വാനരപടയുടെ സഹായത്തോടെ രാമ സേതു നിർമ്മിക്കുകയും ലങ്കയിൽ എത്തി രാവണനെ നിഗ്രഹിച്ചു എന്നും ആണ് ഐതിഹ്യം. വാല്മീകി രാമ സേതു നിർമ്മാണത്തെ പറ്റി രാമായണത്തിന്റെ സേതു ബന്ധനം എന്ന അധ്യായത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഭാരതത്തെയും ശ്രീലങ്കയെയും വേർതിരിക്കുന്ന സമുദ്ര ഭാഗം സേതു സമുദ്രം എന്നറിയപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. http://www.britannica.com/eb/article-9003680/Adams-Bridge
  2. HILL, JOHN (1963). "VIII- Ceylon". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 258.
  3. "Adam's bridge". Encyclopædia Britannica. 2007. മൂലതാളിൽ നിന്നും 13 January 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-09-14. Unknown parameter |url-status= ignored (help)
"https://ml.wikipedia.org/w/index.php?title=രാമസേതു&oldid=3223182" എന്ന താളിൽനിന്ന് ശേഖരിച്ചത്