മന്നാർ ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മന്നാർ ദ്വീപ്

மன்னார்  (Tamil)
මන්නාරම  (Sinhala)

Manar Island
മന്നാർ ദ്വീപ് is located in Northern Province
മന്നാർ ദ്വീപ്
മന്നാർ ദ്വീപ്
മന്നാർ ദ്വീപ് is located in Sri Lanka
മന്നാർ ദ്വീപ്
മന്നാർ ദ്വീപ്
Coordinates: 9°03′0″N 79°50′0″E / 9.05000°N 79.83333°E / 9.05000; 79.83333
CountrySri Lanka
ProvinceNorthern
DistrictMannar
DS DivisionMannar

മന്നാർ ദ്വീപ് ശ്രീലങ്കയിലെ മന്നാർ ജില്ലയുടെ ഭാഗമാണ്. ഇത് ശ്രീലങ്കൻ പ്രധാന ദ്വീപുമായി ഒരു കോസ്‌വേ വഴി ബന്ധിപ്പിച്ചിരിക്കുന്നു. പ്രധാനമായും സസ്യങ്ങളും മണലും മൂടിയിരിക്കുന്ന ഈ പ്രദേശം ഏകദേശം 125 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതാണ്. ഇന്ത്യയിലെ തമിഴ്നാട് സംസ്ഥാനത്തിന്റെ തെക്കുകിഴക്കൻ തീരത്തുനിന്നകലെ രാമേശ്വരം ദ്വീപ് എന്നുകൂടി അറിയപ്പെടുന്ന പാമ്പൻ ദ്വീപിനും  ശ്രീലങ്കയുടെ വടക്കുപടിഞ്ഞാറൻ തീരത്തുനിന്നകലെ മന്നാർ ദ്വീപിനും ഇടയിലായാണ് ചുണ്ണാമ്പുകല്ലുകളുടെ ഒരു ശൃംഖലയായ ആദംസ് ബ്രിഡ്ജ് അഥവാ രാമസേതു സ്ഥിതിചെയ്യുന്നത്.

1914 നും 1964 നുമിടയിൽ ഇന്ത്യൻ വൻകരയിൽനിന്ന് ധനുഷ്കോടി, തലൈമന്നാർ വഴി ശ്രീലങ്കയിലെ കൊളംബോയുമായി ബന്ധിപ്പിച്ച് ഒരു ട്രെയിൻ, ഫെറി മാർഗ്ഗം നിലനിന്നിരുന്നുവെങ്കിലും 1964 ൽ വീശിയടിച്ച ഒരു ചുഴലിക്കാറ്റുമൂലമുണ്ടായ നാശനഷ്ടങ്ങളേത്തുടർന്ന് ഇത് പുനരാരംഭിക്കപ്പെട്ടില്ല.

വരണ്ടതും തരിശായതുമായ ഈ ദ്വീപിന് മത്സ്യബന്ധനം സാമ്പത്തികമായി ഏറെ പ്രധാനപ്പെട്ടതാണ്.[1]

മന്നാർ ദ്വീപും സമീപസ്ഥമായ രാമസേതുവും.

അവലംബം[2][തിരുത്തുക]

  1. Britannica article.
  2. Lanka, Charith Gunarathna from Kandy, Sri (2018-07-07), Adam's Bridge - Mannar - Sri Lanka, retrieved 2020-09-07{{citation}}: CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=മന്നാർ_ദ്വീപ്&oldid=3688193" എന്ന താളിൽനിന്ന് ശേഖരിച്ചത്