പാറാൻ
Indian Giant Flying Squirrel | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. philippensis
|
Binomial name | |
Petaurista philippensis (Elliot, 1839)
|
തെക്കേഷ്യ, തെക്കുകിഴക്കനേഷ്യ, തെക്ക്-മധ്യ ചൈന എന്നിവിടങ്ങളിൽ കാണുന്ന കരണ്ടുതീനി വർഗ്ഗത്തിൽപ്പെടുന്ന ഒരു ജീവിയാണ് പാറാൻ[2] (ശാസ്ത്രീയനാമം: Petaurista philippensis). Indian giant flying squirrel, Large brown flying squirrel, Common giant flying squirrel എന്നെല്ലാം അറിയപ്പെടുന്നു.
വിവരണം
[തിരുത്തുക]ശരീരത്തിന്റെ നീളം സധാരണ 43 സെന്റീമീറ്റർ ആണ്. ആണുങ്ങളുടേ വാലിന് 50 സെന്റീമീറ്ററും പെണ്ണുങ്ങളുടേതിന് 52 സെന്റീമീറ്ററും നീളമുണ്ട്.
മുൻപിൻ കാലുകൾക്കിടയ്ക്കുള്ള ഒരു സ്ഥരം ഇതിനെ വായുവിലൂടെ പറക്കുന്നതുപോലെ ഊളിയിടാൻ സഹായിക്കുന്നു.[3]
വിതരണം
[തിരുത്തുക]ചിന, ഇന്ത്യ, ലാവോസ്, മ്യാന്മാർ, ശ്രീലങ്ക, തായ്‌വാൻ, തായ്ലാന്റ്, വിയറ്റ്‌നാം എന്നിവിടങ്ങളിൽ എല്ലാം കാണുന്നുണ്ട്.[1]
പരിസ്ഥിതി
[തിരുത്തുക]രാത്രിഞ്ചരനായ, മരങ്ങളിൽ വസിക്കുന്ന അണ്ണാൻ ആണിത്. വരണ്ട് ഇലപൊഴിയും കാടുകളിലും നിത്യഹരിതവനങ്ങളിലും പൊതുവേ 500 മീറ്ററിനും 2000 മീറ്ററിനും ഇടയിലുള്ള പ്രദേശങ്ങളിൽ കാണുന്നു. മരങ്ങളുടെ മേലാപ്പിലും പൊത്തുകളിലും വസിക്കുന്ന ഇവയെ തോട്ടങ്ങളിലും കാണാറുണ്ട്.[4]
ആവശ്യംപോലെ ഭക്ഷണമുള്ളപ്പോൾ സ്നേഹത്തോടെ സഹവസിക്കുന്ന ഇവ, ഭക്ഷണക്ഷാമം ഉണ്ടായാൽ മറ്റുജീവികളോട് വഴക്കടിക്കാറുണ്ട്. ഇവയുടെ ശബ്‌ദം കാട്ടുമൂങ്ങയുടേതിനോട്[3]സാമ്യമുള്ളതാണ്
ഭക്ഷണം
[തിരുത്തുക]പഴങ്ങൾ പ്രധാനഭക്ഷണമായ ഇവ മരത്തൊലി, മരക്കറ, മുളകൾ, ഇലകൾ, പ്രാണികൾ, ലാരവകൾ എന്നിവയെ എല്ലാം ആഹരിക്കുന്നു. അത്തി, പ്ലാവ്, വെടിപ്ലാവ് എന്നിവ ഇവയുടെ ഇഷ്ടവൃക്ഷങ്ങൾ ആണെന്ന് ഗവേഷണം കാണിക്കുന്നു. ഇലകൾ പ്രിയങ്കരമായ പാറാൻ മറ്റേതിനെക്കാളും അത്തിയുടെ ഇല ഇഷ്ടപ്പെടുന്നു.[5]
പ്രത്യുൽപ്പാദനം
[തിരുത്തുക]ജൂൺ മധ്യത്തോടെ ഒറ്റക്കുട്ടിയെയാണ് പ്രസവിക്കുക. മറ്റു സസ്തനികളുടെ കുട്ടിയേക്കാൾ നീളമുള്ള കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ അന്ധരായിരിക്കും. ശരീരത്തെ അപേക്ഷിച്ച് തല വളരെ വലുതായിരിക്കും.[3]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Petaurista philippensis". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 6 January 2009.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
- ↑ 3.0 3.1 3.2 Yapa, A.; Ratnavira, G. (2013). Mammals of Sri Lanka. Colombo: Field Ornithology Group of Sri Lanka. p. 1012. ISBN 978-955-8576-32-8.
- ↑ http://www.iucnredlist.org/details/16724/0
- ↑ http://www.bioone.org/doi/abs/10.1644/08-MAMM-A-063.1?journalCode=mamm
- Squirrels Archived 2013-12-12 at the Wayback Machine., Angelfire
- Koli, VK.; Bhatnagar, C; Mali, D. (2011). "Gliding behaviour of Indian Giant Flying Squirrel Petaurista philippensis Elliot" (PDF). Current Science. 100 (10): 1563–1568.
- Bhatnagar, C.; Koli, V.K.; Sharma, S.K. (2010). "Summer diet of Indian Giant Flying Squirrel Petaurista philippensis (Elliot) in Sitamata Wildlife Sanctuary, Rajasthan, India". J. Bom. Nat. Hist. Soc. 107 (3): 183–188.
- Bhatnagar, C.; Sharma, S.K.; Koli, V.K. (2010). "High day temperature and sleep out behavior of Elliot's Giant Flying Squirrel Petaurista philippensis (Elliot) in Sitamata Wildlife Sanctuary, Rajasthan, India". J. Bom. Nat. Hist. Soc. 107 (3): 245–246.
- Nandini, R.; Parthasarathy, N. (2008). "Food habits of the Indian Giant Flying Squirrel (Petaurista philippensis) in rain forest fragment, Western Ghats" (PDF). J. Mammal. 89 (6): 1550–1556. doi:10.1644/08-mamm-a-063.1.[പ്രവർത്തിക്കാത്ത കണ്ണി]
- Koli, VK.; Bhatnagar, C; Sharma, S.K. (2013). "Distribution and status of Indian Giant Flying Squirrel (Petaurista philippensis Elliot) in Rajasthan, India". Natl. Acad. Sci. Lett. 36 (1): 27–33. doi:10.1007/s40009-012-0105-z.
- Koli, VK.; Bhatnagar, C; Sharma, S.K. (2013). "Food habits of Indian Giant Flying Squirrel (Petaurista philippensis Elliot) in tropical deciduous forest, Rajasthan, India". Mammal Study. 38 (4): 251–259. doi:10.3106/041.038.0409.
- Koli, VK.; Bhatnagar, C; Sharma, S.K. (2012). "Sunbasking behaviour of Elliot's giant flying squirrel Petaurista philippensis (Elliot) in Sitamata Wildlife Sanctuary, Rajasthan, India". J. Bom. Nat. Hist. Soc. 109 (3): 196–197.
- Koli, VK.; Bhatnagar, C. (2014). "Calling activity of Indian giant flying squirrel (Petaurista philippensis, Elliot, 1839) in the Tropical deciduous forest, India". Wildl. Biol. Pract. 10 (2): 102–110. doi:10.2461/wbp.2014.10.13.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Media related to Petaurista philippensis at Wikimedia Commons
- Petaurista philippensis എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.