കുഞ്ഞൻ പാറാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കുഞ്ഞൻ പാറാൻ
Scientific classification
Kingdom: Animalia
Phylum: Chordata
Class: Mammalia
Order: Rodentia
Family: Sciuridae
Genus: Petinomys
Species: P. fuscocapillus
Binomial name
Petinomys fuscocapillus
(Jerdon, 1847)
Synonyms

Petinomys fuscocapillus (Kelaart, 1850)
Sciuropetrus layardi Kelaart, 1850
Sciuropterus fuscocapillus Jerdon, 1847

തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്ന ഒരിനം പറക്കും അണ്ണാനാണ് കുഞ്ഞൻ പാറാൻ[2] അഥവാ തിരുവിതാംകൂർ പറക്കും അണ്ണാൻ[3] (ശാസ്ത്രീയനാമം: Petinomys fuscocapillus). Travancore flying squirrel, എന്നും അറിയപ്പെടുന്നു. വംശനാശം വന്നുവെന്നു കരുതിയിരുന്ന ഇവയെ 100 വർഷത്തെ ഇടവേളയ്ക്കുശേഷം 1989 -ൽ കേരളത്തിൽ നിന്നും വീണ്ടും കണ്ടെത്തി. 78 വർഷത്തിനുശേഷം ശ്രീലങ്കയിലും കാണുകയുണ്ടായി. മധ്യശ്രീലങ്കയിലെ നനവാർന്ന പ്രദേശങ്ങളിലേ ഇവയെ കാണാറുള്ളൂ. സിംഹരാജ ഫോറസ്റ്റ് റിസർവിലും ചിലതവണ കണ്ടിട്ടുണ്ട്.

വിവരണം[തിരുത്തുക]

ശരീരനീളം 32 സെന്റീമീറ്റർ ആണ്. 25-29 സെന്റീമീറ്ററാണ് വാലിന്റെ നീളം.

ഉപസ്പീഷിസുകൾ[തിരുത്തുക]

2 ഉപസ്പീഷിസുകൾ ആണ് ഉള്ളത്

  • Petinomys fuscocapillus fuscocapillus (Jerdon, 1847) - പശ്ചിമഘട്ടത്തിലും തെക്കേഇന്ത്യയിൽ കാണുന്നവ
  • Petinomys fuscocapillus layardi (Kelaart, 1850) - ശ്രീലങ്കയിൽ കാണുന്നവ

ആവാസവ്യവസ്ഥ[തിരുത്തുക]

പഴം തിന്നുന്ന രാത്രഞ്ചരന്മാരായ ഇവയെ അപൂർവ്വമായേ കാണാറൂള്ളൂ. മരത്തൊലിയും, കൂമ്പുകളും ഇലകളും ചെറുപ്രാണികളും എല്ലാം ഇവയുടെ ഭക്ഷണമാണ്.[4]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Kennerley, R. (2016). "Petinomys fuscocapillus". IUCN Red List of Threatened Species. Version 2016. International Union for Conservation of Nature. Retrieved 25 January 2018. 
  2. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982. 
  3. ആനകളുടെ അന്തകർ, മംഗളം 30/08/2015
  4. Yapa, A.; Ratnavira, G. (2013). Mammals of Sri Lanka. Colombo: Field Ornithology Group of Sri Lanka. p. 1012. ISBN 978-955-8576-32-8. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുഞ്ഞൻ_പാറാൻ&oldid=2690277" എന്ന താളിൽനിന്നു ശേഖരിച്ചത്