Jump to content

മാമത്ത് ഗുഹാ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mammoth Cave National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാമത്ത് ഗുഹാ ദേശീയോദ്യാനം
Mammoth Cave National Park
മാമത്ത് ഗുഹയ്ക്കുള്ളിലെ സന്ദർശകർ
Map showing the location of മാമത്ത് ഗുഹാ ദേശീയോദ്യാനം Mammoth Cave National Park
Map showing the location of മാമത്ത് ഗുഹാ ദേശീയോദ്യാനം Mammoth Cave National Park
Locationഎഡ്മണ്ട്സൺ, ഹാട്ട്, ബാരെൻ കൗണ്ടികൾ, കെന്റക്കി, യു.എസ്
Nearest cityബ്രവ്ൺസ്വില്ലെ
Area52,830 acres (21,380 ha)[1]
Established1941 ജൂലൈ 1
Visitors483,319 (in 2011)[2]
Governing bodyനാഷണൽ പാർക് സെർവീസ്
Typeപ്രകൃതിദത്തം
Criteriavii, viii, x
Designated1981 (5-ആം സമ്മേളനം)
Reference no.150
State Party അമേരിക്കൻ ഐക്യനാടുകൾ
മേഖലവടക്കേ അമേരിക്ക, യൂറോപ്പ്

അമേരിക്കൻ ഐക്യനാടുകളിലെ കെന്റക്കി സംസ്ഥാനത്തിലെ ഒരു ദേശിയോദ്യാനമാണ് മാമത്ത് കേവ് ദേശീയോദ്യാനം( ഇംഗ്ലീഷ്: Mammoth Cave National Park). ലോകത്തിൽ ഇന്നറിയപ്പെടുന്നതിൽ വെച്ച് ഏറ്റവും ബൃഹത്തായ ഗുഹാശൃംഖലയായ മാമത്ത് ഗുഹയും അതിനെ ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശങ്ങളും ഈ ദേശീയോദ്യാനത്തിന്റെ ഭാഗമാണ്. മാമത്ത് ഫ്ലിൻറ്റ് റിഡ്ജ് കേവ് സിസ്റ്റം (Mammoth-Flint Ridge Cave System) എന്നാണ് ഈ ഗുഹാശൃംഖല ഔദ്യോഗികമായി അറിയപ്പെടുന്നത്. 1941 ജൂലൈ 1- നാണ് ദേശീയോദ്യാനം സ്ഥാപിതമായത്. 1981 ഒക്ടോബർ 27ന് ഈ പ്രദേശത്തിന് ലോകപൈതൃകകേന്ദ്ര പദവി ലഭിച്ചു. കൂടാതെ 1990 സെപ്റ്റംബർ 26ന് അന്താരാഷ്ട്ര സംരക്ഷിത ജൈവമണ്ഡലം(Biosphere Reserve) എന്ന് സ്ഥാനവും കരസ്ഥമായി. 52'830ഏക്കറോളം വിസ്തൃതമായ ഈ ഉദ്യാനത്തിന്റെ സിംഹഭാഗവും കെന്റകിയിലെ എഡ്മൊൺസൻ കൗണ്ടിയിലാണ് വ്യാപിച്ചിരിക്കുന്നത്. കൂടാതെ കുറച്ചു ഭാഗം ഹാട്ട്, ബാരെൻ എന്നീ കൗണ്ടികളിലും വ്യാപിച്ചിരിക്കുന്നു.

ലോകത്തിലെ ഏറ്റവും നീളം കൂടിയ മാമ്മത്ത് ഗുഹയ്ക്ക് 400 മൈലുകളോളം ദൈർഘ്യമുണ്ടെന്ന് കണക്കാക്കുന്നു. രണ്ടാം സ്ഥാനത്തുള്ള സൗത്ത് ഡക്കോട്ടയിലെ ജ്വെൽ ഗുഹയേക്കാളും രണ്ടിരട്ടിയിലധികം നീളം വരുമിത്.[3][4] ചുണ്ണാമ്പുകൽ പാളികളെ പൊതിച്ചിരിക്കുന്ന മണൽക്കൽ പാളികളും ചേർന്നാണ് ഇതിന്റെ ഘടന.

ഇന്ത്യാന വവ്വാൽ (Myotis sodalis), ചാര വവ്വാൽ (Myotis grisescens), ചെറു തവിട്ടൻ വവ്വാൽ (Myotis lucifugus), ബിഗ് ബ്രൗൺ വവ്വാൽ (Eptesicus fuscus), and the ഈസ്റ്റേർൺ പിപിസ്റ്റെറെൽ വവ്വാൽ (Pipistrellus subflavus) തുടങ്ങിയ ഇനം വവ്വാലുകളുടെ ആവാസകേന്ദ്രംകൂടിയാണ് ഇവിടം. പണ്ട്കാലത്ത് ഈ ഗുഹകളിൽ ലക്ഷക്കണക്കിന് വവ്വാലുകൾ ഉണ്ടായിരുന്നതായി കണക്കാക്കുന്നു. എന്നാൽ ഇന്ന് ഇവയുടെ എണ്ണത്തിൽ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. വവ്വാലുകളെ കൂടാതെ അപൂർവ്വ ഇനം ഉരഗങ്ങളും, ഷഡ്പദങ്ങളും, മത്സ്യങ്ങളുമെല്ലാം ഈ ഗുഹാവ്യൂഹത്തിനുള്ളിൽ കണ്ടുവരുന്നു.

അവലംബം

[തിരുത്തുക]
  1. "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved മാർച്ച് 7, 2012.
  2. "Five Year Annual Recreation Visits Report". Public Use Statistic Office, National Park Service. Retrieved മാർച്ച് 7, 2012.
  3. Vickie Carson (ഫെബ്രുവരി 15, 2013). "Mammoth Cave hits 400 miles". National Park Service (NPS). Retrieved ഫെബ്രുവരി 18, 2013.
  4. Gulden, Bob. "WORLDS LONGEST CAVES". Archived from the original on 2021-05-09. Retrieved 25 June 2013.