ഗ്രേറ്റ് ബേസിൻ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Great Basin National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗ്രേറ്റ് ബേസിൻ ദേശീയോദ്യാനം
Prometheus Wheeler.jpg
ബ്രിസ്ല്കോൺ പൈൻ മരവും വീലർ മലയും
Map showing the location of ഗ്രേറ്റ് ബേസിൻ ദേശീയോദ്യാനം
Map showing the location of ഗ്രേറ്റ് ബേസിൻ ദേശീയോദ്യാനം
Locationവൈറ്റ് പൈൻ കൗണ്ടി, നെവാഡ, യു.എസ്
Nearest cityഎലി, ബേക്കർ, ബോർഡർ
Coordinates39°00′21″N 114°13′11″W / 39.00581°N 114.21969°W / 39.00581; -114.21969Coordinates: 39°00′21″N 114°13′11″W / 39.00581°N 114.21969°W / 39.00581; -114.21969
Area77,180 acre (312.3 കി.m2)[1]
Establishedഒക്ടോബർ 27, 1986
Visitors144,846 (in 2016)[2]
Governing bodyനാഷണൽ പാർക് സർവീസ്
Websiteഗ്രേറ്റ് ബേസിൻ നാഷണൽ പാർക്

അമേരിക്കൻ ഐക്യനാടുകളിലെ നെവാഡ സംസ്ഥാനത്തിൽ യൂറ്റാ അതിർത്തിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ഗ്രേറ്റ് ബേസിൻ ദേശീയോദ്യാനം (ഇംഗ്ലീഷ്: Great Basin National Park). 1986ലാണ് ഇത് സ്ഥാപിതമായത്.

ഗ്രേറ്റ് ബേസിനിൽ നിന്നുമാണ് ദേശീയോദ്യാനത്തിന് ഈ പേര് ലഭിച്ചത്. സീറ നെവാഡയ്ക്കും വസാച് മലനിരകൾക്കും ഇടയിൽ സ്ഥിതിചെയ്യുന്ന വരണ്ടതും മലനിരകൾ നിറഞ്ഞതുമായ ഒരു പ്രദേശമാണ് ഗ്രേറ്റ് ബേസിൻ.[3] ലാസ് വെയ്ഗസ് നഗരത്തിൽ നിന്നും 290 mile (470 കി.മീ) വടക്കാണ് ഈ ദേശീയോദ്യാനത്തിന്റെ സ്ഥാനം. 77,180 acre (31,230 ha) ആണ് ഉദ്യാനത്തിന്റെ വിസ്തൃതി.[1]

വളരെ പുരാതനമായ ബ്രിസ്ല്കോൺ പൈൻ മരങ്ങൾക്ക് പ്രസിദ്ധമാണ് ഈ ഉദ്യാനം. വീലർ പീക് മലയുടെ താഴ്വാരത്തുള്ള ലേമാൻ ഗുഹകളാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത.[4]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Listing of acreage as of December 31, 2011". Land Resource Division, National Park Service. ശേഖരിച്ചത് 2012-03-07.
  2. "NPS Annual Recreation Visits Report". National Park Service. ശേഖരിച്ചത് 2017-02-09.
  3. "Geology of the South Snake Range". National-park.com Main page. ശേഖരിച്ചത് 2010-06-01.
  4. "Top 10 Underappreciated Parks". NationalGeographic.com. National Geographic. ശേഖരിച്ചത് 11 August 2016.