വിർജിൻ ദ്വീപുകൾ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിർജിൻ ദ്വീപുകൾ ദേശീയോദ്യാനം
Map showing the location of വിർജിൻ ദ്വീപുകൾ ദേശീയോദ്യാനം
Map showing the location of വിർജിൻ ദ്വീപുകൾ ദേശീയോദ്യാനം
Locationയുണൈറ്റഡ് സ്റ്റേറ്റ്സ്് വിർജിൻ ദ്വീപുകൾ
Nearest cityഷാർലൊറ്റ് അമലി
Coordinates18°20′0″N 64°44′0″W / 18.33333°N 64.73333°W / 18.33333; -64.73333Coordinates: 18°20′0″N 64°44′0″W / 18.33333°N 64.73333°W / 18.33333; -64.73333
Area14,737 ഏക്കർ (59.64 കി.m2)[1]
Establishedആഗസ്റ്റ് 2, 1956
Visitors411,343 (in 2016)[2]
Governing bodyനാഷണൽ പാർക് സർവീസ്
Websiteവിർജിൻ ഐലന്റ്സ് നാഷണൽ പാർക്

അമേരിക്കൻ ഐക്യനാടുകളുടെ അധീനതയിലുള്ള വിർജിൻ ദ്വീപുകളിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് വിർജിൻ ദ്വീപുകൾ ദേശീയോദ്യാനം (ഇംഗ്ലീഷ്: Virgin Islands National Park) എന്ന് അറിയപ്പെടുന്നത്. പ്രധാനമായും ദ്വീപസമൂഹത്തിലെ സെന്റ് ജോൺ എന്ന ദ്വീപിലാണ് ഇത്. സെന്റ് ജോൺ ദ്വീപിനെ കൂടാതെ സമീപത്തുള്ള 5,500ഏക്കർ സമുദ്രവും, ഹേസ്സൽ ദ്വീപും ഈ ദേശീയോദ്യാനത്തിന്റെ പരിധിയിൽ പെടുന്നു. 1956നാണ് ഈ പ്രദേശത്തിന് ദേശീയോദ്യാന പദവി ലഭിക്കുന്നത്.

സ്കൂബ ഡൈവിംഗ്, മഴക്കാടുകളിലൂടെയുള്ള ഹൈക്കിംഗ് തുടങ്ങിയ വിനോദങ്ങളുക്കു പ്രശസ്തമാണ് ഈ പ്രദേശം. ക്രൂസ് ഉൾക്കടലിലാണ് ദേശീയോദ്യാനത്തിലേക്കുള്ള പ്രവേശന തുറമുഖം. സന്ദർശക കേന്ദ്രവും ഇതിനോട് ചേർന്ന് സജ്ജീകരിച്ചിട്ടുണ്ട്.[3]

കടൽത്തീരങ്ങൾ, പവിഴപ്പുറ്റുകൾ, മഴക്കാടുകൾ, ഹൈക്കിംഗ് പാതകൾ എന്നിവ ഈ ഉദ്യാനത്തിലെ സവിശേഷതകളാണ്. ട്രങ്ക് ഉൾക്കടൽ, സിന്നമൺ ഉൾക്കടൽ, ഹണിമൂൺ ബീച്ച്, മാഹോ ബേ, സാൽട് പോണ്ട് ബേ തുടങ്ങിയ നിരവധി കടൽത്തീരങ്ങൾ ഇവിടെയുണ്ട്.

ട്രോപ്പികൽ സവാന കാലാവസ്ഥയാണ് വിർജിൻ ദ്വീപുകളിൽ അനുഭവപ്പെടുന്നത്. വർഷത്തിൽ ശരാശരി 55 inches (1,400 മി.മീ) വർഷപാതം ലഭിക്കുന്നു. ശൈത്യകാലത്ത് 11 മുതൽ 21 knot (39 km/h) വരെ വേഗതയിൽ കാറ്റടിക്കാറുണ്ട്. ഉദ്യാനത്തിലെ ശരാശരി താപനില 26 °C (79 °F).

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  3. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)