സയൺ നാഷണൽ പാർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സയൺ ദേശീയോദ്യാനം
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/USA relief" does not exist
Locationവാഷിംഗ്ടൺ, കേൻ, അയ്ൺ കൌണ്ടികൾ, യൂറ്റാ, യു എസ് എ
Nearest cityസ്പ്രിങ് ഡേൽ (തെക്ക്), ഓഡർവില്ലെ (കിഴക്ക്), സെഡാർ സിറ്റി (കൊളോബ് കാന്യൺ കവാടത്തിന് സമീപം)
Area146,597 acre (59,326 ha)[1]
Establishedനവംബർ 19, 1919[2]
Visitors2,825,505 (in 2011)[3]
Governing bodyനാഷണൽ പാർക് സർവീസ്

യു.എസ്.എയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് യൂട്ടാ യിലാണ് സയൺ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്. 229 ചതുരശ്ര മൈൽ വിസ്താരമുള്ള ഈ പ്രദേശത്തിന്റെ ഏറ്റവും വലിയ ആകർഷണം സയൺ കാന്യൻ എന്ന മലയിടുക്കാണ് . 24 കിലോമീറ്റർ നീളത്തിൽ 800 മീറ്ററോളം ആഴത്തിൽ നവാജോ മണൽക്കുന്നിനെ കുറുകെ മുറിച്ച് കൊണ്ട് ഈ മലയിടുക്ക് സ്ഥിതി ചെയ്യുന്നു. കൊളറാഡോ പീഠഭൂമി , ഗ്രേറ്റ് ബേസിൻ,മോയാവേ മരുഭൂമി എന്നിവയുടെ സംഗമ സ്ഥാനത്താണ് സയൺ നാഷണൽ പാർക്ക് . ഈ പ്രദേശത്ത് അപൂർവ്വമായ പല സസ്യ-ജീവ ജാലങ്ങളും കാണപ്പെടുന്നു. 289 ഇനം പക്ഷികൾ , 75 ഇനം സസ്തനികൾ ( 19 ഇനം വവ്വാലുകൾ ഉൾപ്പെടെ) എന്നിവ കൂടാതെ 32 ഇനം ഉരഗങ്ങളും ഇവിടെ കാണപ്പെടുന്നു. മരുഭൂമികൾ,നദീതടങ്ങൾ,വനപ്രദേശങ്ങൾ, പൈൻകാടുകൾ എന്നിവ ഉൾപ്പെട്ടതാണ് ഇവിടത്തെ ഭൂപ്രകൃതി.

8,000 വർഷങ്ങൾക്ക് മുൻപേ തന്നെ ഈ പ്രദേശത്ത് മനുഷ്യവാസം ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. 1919 നവംബർ 19 നാണ് ഈ പ്രദേശത്തെ നാഷണൽ പാർക്ക് ആയി പ്രഖ്യാപിച്ചത്.

അവലംബം[തിരുത്തുക]

  1. Error: No report available for the year 2012 when using {{NPS area}}
  2. "Zion-Mt. Carmel Highway and Tunnel". National Park Service. ശേഖരിച്ചത് March 31, 2013.
  3. "Five Year Annual Recreation Visits Report". Public Use Statistic Office, National Park Service. ശേഖരിച്ചത് March 8, 2012.
"https://ml.wikipedia.org/w/index.php?title=സയൺ_നാഷണൽ_പാർക്ക്&oldid=3112335" എന്ന താളിൽനിന്ന് ശേഖരിച്ചത്