ഗേറ്റ്സ് ഒഫ് ദി ആർട്ടിക് ദേശീയോദ്യാനം
ദൃശ്യരൂപം
(Gates of the Arctic National Park and Preserve എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Gates of the Arctic National Park and Preserve | |
---|---|
ഐ.യു.സി.എൻ. ഗണം V (Protected Landscape/Seascape) | |
Location | Bettles, Alaska |
Coordinates | 67°47′N 153°18′W / 67.783°N 153.300°W |
Area | 8,472,506 ഏക്കർ (34,287.02 കി.m2)[1] |
Established | December 2, 1980 |
Visitors | 11,177 (in 2017)[2] |
Governing body | National Park Service |
Website | ഔദ്യോഗിക വെബ്സൈറ്റ് |
അമേരിക്കൻ ഐക്യനാടുകളിലെ അലാസ്കയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ഗേറ്റ്സ് ഒഫ് ദി ആർട്ടിക് (ഇംഗ്ലീഷ്: Gates of the Arctic National Park and Preserve). അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ദേശീയോദ്യാനം കൂടിയാണ് ഇത്. 8,472,506 ഏക്കർ (3,428,702 ഹെ) വിസ്തൃതിയുള്ള, ഈ ദേശീയോദ്യാനത്തിന് അമേരിക്കയിലെ ദേശീയോദ്യാനങ്ങളിൽ വെച്ച് വലിപ്പത്തിൽ രണ്ടാം സ്ഥാനമാണുള്ളത്. ബ്രൂക്സ് മലനിരകളുടെ ഒരു ഭാഗം ദേശീയോദ്യാനത്തിന്റെ പരിധിയിൽ വരുന്നു. 1978 ഡിസംബർ 1ന്, ഈ പ്രദേശത്തിന് ദേശീയ സ്മാരക പദവി ലഭിച്ചിരുന്നു. 1980-ൽ അലാസ്കയിലെ ദേശീയ പ്രാധാന്യമുള്ള പ്രദേശങ്ങളുടെ സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നതോടുകൂടെ ഗേറ്റ്സ് ഓഫ് ദി ആർട്ടിക്കിന് ദേശീയോദ്യാന പദവി ലഭിച്ചു.[3]
അവലംബം
[തിരുത്തുക]- ↑ "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved 2012-03-06.
- ↑ "Five Year Annual Recreation Visits Report". Public Use Statistic Office, National Park Service. Retrieved 2018-02-26.
- ↑ "Gates of the Arctic Wilderness". Wilderness.net. Archived from the original on 2016-03-05. Retrieved 2012-03-06.
ഇതും കാണുക
[തിരുത്തുക]ബിബ്ലിയോഗ്രാഫി
[തിരുത്തുക]- Marshall, Robert (1956), Alaska Wilderness, George Marshall ed., (2005 reprint), University of California Press ISBN 0-520-24498-2
- Marshall, Robert (1933), Arctic Village. H. Smith and R. Haas, New York.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]Gates of the Arctic National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിവൊയേജിൽ നിന്നുള്ള ഗേറ്റ്സ് ഒഫ് ദി ആർട്ടിക് ദേശീയോദ്യാനം യാത്രാ സഹായി
- Official website - National Park Service
- Alaskan parklands - National Park Service