തിയോഡോർ റൂസ്‌വെൽറ്റ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Theodore Roosevelt National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിയോഡോർ റൂസ്‌വെൽറ്റ് ദേശീയോദ്യാനം
A030, Theodore Roosevelt National Park, North Dakota, USA, 2001.jpg
ഹൂഡൂ ശിലകൾ
Map showing the location of തിയോഡോർ റൂസ്‌വെൽറ്റ് ദേശീയോദ്യാനം
Map showing the location of തിയോഡോർ റൂസ്‌വെൽറ്റ് ദേശീയോദ്യാനം
Locationബില്ലിങ്സ് കൗണ്ടി & മക്ക്-കെൻസി കൗണ്ടി, വടക്കൻ ഡക്കോട്ട, യു എസ് എ
Nearest cityമെഡോറ
Coordinates46°58′N 103°27′W / 46.967°N 103.450°W / 46.967; -103.450Coordinates: 46°58′N 103°27′W / 46.967°N 103.450°W / 46.967; -103.450
Area70,446 ഏക്കർ (285.08 കി.m2)[1]
Establishedനവംബർ 10, 1978 (1978-November-10)
Visitors753,880 (in 2016)[2]
Governing bodyനാഷണൽ പാർക് സർവീസ്
WebsiteTheodore Roosevelt National Park

അമേരിക്കയിലെ വടക്കൻ ഡക്കോട്ട സംസ്ഥാനത്തിലുള്ള, വേർപെട്ട് കിടക്കുന്ന മൂന്ന് ഭൂവിഭാഗങ്ങൾ ചേർത്ത് രൂപീകരിച്ച ഒരു ദേശീയോദ്യാനമാണ് തിയോഡോർ റൂസ്‌വെൽറ്റ് ദേശീയോദ്യാനം (ഇംഗ്ലീഷ്: Theodore Roosevelt National Park). അമേരിക്കൻ പ്രസിഡന്റായിരുന്ന തിയോഡോർ റൂസ്‌വെൽറ്റ്റിന്റെ സ്മരണാർത്ഥമാണ് ദേശീയോദ്യാനത്തിന് ഈ പേര് നൽകിയിരിക്കുന്നത്.

70,446 ഏക്കർ (110.072 ച മൈ; 28,508 ഹെ; 285.08 കി.m2) ആണ് ദേശീയോദ്യാനത്തിന്റെ ഭൂവിസ്തൃതി. മൂന്ന് ഭൂവിഭാഗങ്ങളിലായി ഇത് വ്യാപിച്ചിരിക്കുന്നു: വടക്കൻ ഘടകം, തെക്കൻ ഘടകം, എൽഖോൺ റാഞ്ച് ഘടകം എന്നിവയാണവ. ഇതിൽ ഏറ്റവും വലുത് തെക്കൻ പ്രദേശമാണ്. ചെറുത് വടക്കൻ ഘടകവും. ലിറ്റിൽ മിസൗറി നദി ഈ മൂന്ന് ഭൂപ്രദേശങ്ങളേയും ബന്ധിപ്പിച്ചുകൊണ്ട് ഒഴുകുന്നു. 2016-ൽ ഏകദേശം 753,880 ആളുകളാണ് ഈ ദേശീയോദ്യാനം സന്ദർശിച്ചത്.[2]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Listing of acreage as of December 31, 2011". Land Resource Division, National Park Service. ശേഖരിച്ചത് 2012-05-13.
  2. 2.0 2.1 "NPS Annual Recreation Visits Report". National Park Service. ശേഖരിച്ചത് 2017-02-09.