അക്കേഡിയ ദേശീയോദ്യാനം

Coordinates: 44°21′N 68°13′W / 44.350°N 68.217°W / 44.350; -68.217
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Acadia National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അക്കേഡിയ ദേശീയോദ്യാനം
Locationഹാങ്കോക്ക് / നോക്സ് കൗണ്ടികൾ, മെയ്ൻ, യു.എസ്.എ
Nearest cityബാർ ഹാർബർ
Coordinates44°21′N 68°13′W / 44.350°N 68.217°W / 44.350; -68.217
Area49,052 ഏക്കർ (198.51 കി.m2)871 ഏക്കർ (352 ഹെ) private[1]
Establishedജൂലൈ 8, 1916 (1916-07-08)
Visitors3,303,393 (in 2016)[2]
Governing bodyനാഷണൽ പാർക്ക് സർവീസ്
Websiteഅക്കേഡിയ ദേശീയോദ്യാനം

അമേരിക്കൻ ഐക്യനാടുകളിലെ മെയ്ൻ സംസ്ഥാനത്ത് ബാർ ഹാർബർ പട്ടണത്തിന്റെ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് അക്കേഡിയ ദേശീയോദ്യാനം (ഇംഗ്ലീഷ്:Acadia National Park). അറ്റ്ലാൻഡിക് തീരത്തെ മൗണ്ട് ഡെസേർട്ട് ദ്വീപും അതിനൊട് ചേർന്ന മറ്റു ചെറുദ്വീപുകളും ഈ ദേശീയോദ്യാനത്തിന്റെ പരിധിയിൽ വരുന്നു. 1916-ൽ സിയൂ ദെ മോണ്ട്സ് സ്മാരകം (Sieur de Monts National Monument) എന്നപേരിലാണ് ഇത് സ്ഥാപിതമായത്. 1919-ൽ ഉദ്യാനത്തെ ലഫായിറ്റെ ദേശീയോദ്യാനം (Lafayette National Park) എന്ന് പുനർനാമകരണം ചെയ്യുകയുണ്ടായി[3] പിന്നീട് 1929 ലാണ് ഇന്നത്തെ പേരായ അക്കേഡിയ എന്ന് നൽകിയത്.[3] 2018 ൽ 3.5 ദശലക്ഷത്തിലധികം ആളുകൾ ഈ ദേശീയോദ്യാനം സന്ദർശിച്ചതായി കണക്കുകൾ പറയുന്നു.

അൽഗോൺക്വിയൻ നേഷനിലെ തദ്ദേശീയ അമേരിക്കൻ ഇന്ത്യക്കാർ കുറഞ്ഞത് 12,000 വർഷക്കാലത്തോളം അക്കാഡിയ എന്ന വിളിക്കപ്പെട്ട ഈ പ്രദേശത്ത് താമസിച്ചിരുന്നു. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഫ്രഞ്ച്, ഇംഗ്ലീഷ്, ഡച്ച് കപ്പലുകൾ എത്തിത്തുടങ്ങിയപ്പോൾ അവർ യൂറോപ്യൻ സാധനങ്ങൾക്കുപകരമായി രോമം കച്ചവടം ചെയ്തു. വബാനകി കോൺഫെഡറസി 1989 മുതൽ ബാർ ഹാർബറിൽ ഒരു വാർഷിക തദ്ദേശീയ അമേരിക്കൻ ഫെസ്റ്റിവൽ നടത്തിയിട്ടുണ്ട്. 1604-ൽ സാമുവൽ ഡി ചാംപ്ലെയ്ൻ ഈ ദ്വീപിന് ഐൽ ഡെസ് മോണ്ട്സ് ഡെസേർട്ട്സ് (ഐലന്റ്സ് ഓഫ് ബാരൻ മൌണ്ടൻസ്) എന്ന് പേരിട്ടു. 1688 ൽ ഫ്രാൻസിലെ ലൂയി പതിനാലാമൻ ഈ ദ്വീപ് അന്റോയ്ൻ ഡി ലാ മോത്തെ കാഡിലാക്കിന് നൽകുകയും പിന്നീട് 1713 ൽ ഇംഗ്ലണ്ടിന് വിട്ടുകൊടുക്കുകയും ചെയ്തു. റസ്റ്റിക്കേറ്റർമാർ എന്ന് വിളിപ്പേരുള്ള വേനൽക്കാല സന്ദർശകർ 1855-ലും, തുടർന്ന് കോട്ടേജുകൾ എന്നറിയപ്പെട്ടിരുന്ന വലിയ വീടുകളുള്ള കോട്ടേജേർസ് എന്ന വിളിപ്പേരുള്ള സമ്പന്ന കുടുംബങ്ങളും ഇവിടെയെത്തി. ഉദ്യാനത്തിനായുള്ള ആശയം ചാൾസ് എലിയറ്റിന് അവതരിപ്പിച്ചു. "അക്കാഡിയ ദേശീയോദ്യാനത്തിന്റെ പിതാവ്" ജോർജ്ജ് ബി. ഡോർ, എലിയറ്റിന്റെ പിതാവ് ചാൾസ് ഡബ്ല്യു. എലിയറ്റ് എന്നിവർ ഭൂമി സംഭാവനയിലൂടെയും സംസ്ഥാന, ഫെഡറൽ തലങ്ങളിൽ വാദിക്കുന്നതിലൂടെയും ദേശീയോദ്യാനമെന്ന ആശയത്തെ പിന്തുണച്ചു. ജോൺ ഡി. റോക്ക്ഫെല്ലർ ജൂനിയർ 1915 മുതൽ 1940 വരെ വണ്ടികളോടിക്കാവുന്ന പാതകളുടെ നിർമ്മാണത്തിന് ധനസഹായം നൽകി. 1947 ലെ ഒരു കാട്ടുതീ ദേശീയോദ്യാനത്തിന്റെ ഭൂരിഭാഗവും നക്കിത്തുടയ്ക്കുകയും 67 കോടീശ്വരന്മാരുടെ കോട്ടേജുകൾ ഉൾപ്പെടെ 237 വീടുകൾ നശിപ്പിക്കുകയും ചെയ്തു.

2017 ലെ കണക്കനുസരിച്ച് മൊത്തം 49,075 ഏക്കർ (76.7 ചതുരശ്ര മൈൽ; 198.6 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശം ഉൾപ്പെടുന്ന ഈ ദേശീയോദ്യാനത്തിൽ പർവതങ്ങൾ, സമുദ്രതീരങ്ങൾ, കോണിഫറസ്, ഇലപൊഴിയും വനപ്രദേശങ്ങൾ, തടാകങ്ങൾ, കുളങ്ങൾ, തണ്ണീർത്തടങ്ങൾ എന്നിവ ഉൾപ്പെടുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

മലകൾ, സമുദ്ര തീരം, വനപ്രദേശങ്ങൾ, തടാകങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന ഭൂപ്രകൃതികളാണ് ഇവിടെയുള്ളത്. മൗണ്ട് ഡെസേർട്ട് ദ്വീപിനെ കൂടാതെ, ഓ ഹോട് ദ്വീപ്, ബേക്കർ എന്നീ ദ്വീപുകളുടെ ചിലഭാഗങ്ങളും, വൻകരയുടെ ഭാഗമായ സ്കൂഡിൿ മുനമ്പും ദേശീയോദ്യാനത്തിന്റെ പരിധിയിൽ പെടുന്നു. 49,052 ഏക്കർ (19,851 ഹെ) ആണ് അക്കേഡിയയുടെ ആകെ വിസ്തൃതി,[3] ഇതിൽ 30,300 ഏക്കർ (12,300 ഹെ) മൗണ്ട് ഡെസേർട്ട് ദ്വീപാണ്.

സസ്യജന്തുജാലം[തിരുത്തുക]

40ഓളം വ്യത്യസ്ത സസ്തനി വർഗ്ഗങ്ങളുടെ വാസസ്ഥാനമാണ് ഈ ഉദ്യാനം. അണ്ണാനുകൾ, ചിപ്മങ്ക്, snowshoe hares, വെള്ള-വാലൻ മാൻ, മൂസ്, ബീവർ, മുള്ളൻപന്നികൾ, മിങ്ക്, മസ്ക് റാറ്റ്, കുറുക്കൻ, റാക്കൂൺ, coyotes, ബോബ്കാറ്റ്, കറുത്ത കരടി എന്നിങ്ങനെ നിരവധി ജീവികളെ ഇവിടെ കാണാം. വിവിധയിനം മത്സ്യങ്ങളും സമുദ്രജീവികളും ഇവിടെ കാണപ്പെടുന്നു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Listing of acreage as of December 31, 2011". Land Resource Division, National Park Service. ശേഖരിച്ചത് 2011-05-06.
  2. "Five Year Annual Recreation Visits Report". Public Use Statistic Office, National Park Service. ശേഖരിച്ചത് 2017-02-08.
  3. 3.0 3.1 3.2 "Park Statistics". National Park Service. ശേഖരിച്ചത് 2010-07-25.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അക്കേഡിയ_ദേശീയോദ്യാനം&oldid=3753257" എന്ന താളിൽനിന്ന് ശേഖരിച്ചത്