സയൺ നാഷണൽ പാർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Zion National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സയൺ നാഷണൽ പാർക്ക്
Zion angels landing view.jpg
ലുവ പിഴവ് ഘടകം:Location_map-ൽ 510 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Utah" does not exist
LocationWashington, Kane, and Iron counties, Utah, United States
Nearest citySpringdale (south), Orderville (east) and Cedar City near Kolob Canyons entrance
Coordinates37°18′N 113°00′W / 37.300°N 113.000°W / 37.300; -113.000Coordinates: 37°18′N 113°00′W / 37.300°N 113.000°W / 37.300; -113.000
Area146,597 ഏക്കർ (229.058 ച മൈ; 59,326 ഹെ; 593.26 കി.m2)[1]
EstablishedNovember 19, 1919[2]
Visitors4,320,033 (in 2018)[3]
Governing bodyNational Park Service
Websiteഔദ്യോഗിക വെബ്സൈറ്റ് Edit this at Wikidata

യു.എസ്.എയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് യൂട്ടായിലാണ് സയൺ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്. 229 ചതുരശ്ര മൈൽ വിസ്താരമുള്ള ഈ പ്രദേശത്തിന്റെ ഏറ്റവും വലിയ ആകർഷണം സയൺ കാന്യൻ എന്ന മലയിടുക്കാണ് . 24 കിലോമീറ്റർ നീളത്തിൽ 800 മീറ്ററോളം ആഴത്തിൽ നവാജോ മണൽക്കുന്നിനെ കുറുകെ മുറിച്ച് കൊണ്ട് ഈ മലയിടുക്ക് സ്ഥിതി ചെയ്യുന്നു. കൊളറാഡോ പീഠഭൂമി , ഗ്രേറ്റ് ബേസിൻ, മോയാവേ മരുഭൂമി എന്നിവയുടെ സംഗമ സ്ഥാനത്താണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. ഈ പ്രദേശത്ത് അപൂർവ്വമായ പല സസ്യ-ജീവ ജാലങ്ങളും കാണപ്പെടുന്നു. 289 ഇനം പക്ഷികൾ , 75 ഇനം സസ്തനികൾ ( 19 ഇനം വവ്വാലുകൾ ഉൾപ്പെടെ) എന്നിവ കൂടാതെ 32 ഇനം ഉരഗങ്ങളും ഇവിടെ കാണപ്പെടുന്നു. മരുഭൂമികൾ,നദീതടങ്ങൾ,വനപ്രദേശങ്ങൾ, പൈൻകാടുകൾ എന്നിവ ഉൾപ്പെട്ടതാണ് ഇവിടത്തെ ഭൂപ്രകൃതി.

8,000 വർഷങ്ങൾക്ക് മുൻപേ തന്നെ ഈ പ്രദേശത്ത് മനുഷ്യവാസം ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. 1919 നവംബർ 19 നാണ് ഈ പ്രദേശത്തെ നാഷണൽ പാർക്ക് ആയി പ്രഖ്യാപിച്ചത്.

അവലംബം[തിരുത്തുക]

  1. Error: No report available for the year 2012 when using {{NPS area}}
  2. "Zion-Mt. Carmel Highway and Tunnel". National Park Service. മൂലതാളിൽ നിന്നും October 12, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 31, 2013.
  3. "NPS Annual Recreation Visits Report". National Park Service. ശേഖരിച്ചത് March 11, 2019.
"https://ml.wikipedia.org/w/index.php?title=സയൺ_നാഷണൽ_പാർക്ക്&oldid=3313723" എന്ന താളിൽനിന്ന് ശേഖരിച്ചത്