Jump to content

ബാഹാ കാലിഫോർണിയ

Coordinates: 30°00′N 115°10′W / 30.000°N 115.167°W / 30.000; -115.167
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Baja California എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബാഹാ കാലിഫോർണിയ

Estado Libre y Soberano de Baja California
Free and Sovereign State of Baja California
പതാക ബാഹാ കാലിഫോർണിയ
Flag
Official seal of ബാഹാ കാലിഫോർണിയ
Seal
ദേശീയഗാനം: Canto a Baja California
State of Baja California within Mexico
State of Baja California within Mexico
Coordinates: 30°00′N 115°10′W / 30.000°N 115.167°W / 30.000; -115.167
CountryMexico
CapitalMexicali
Largest CityTijuana
Municipalities5
Admission16 January 1952[1]
Order29th
ഭരണസമ്പ്രദായം
 • GovernorFrancisco Vega de Lamadrid PAN
 • Senators[2]Ernesto Ruffo Appel PAN
Victor Hermosillo Celada PAN
Marco Antonio Blasquez PRD
വിസ്തീർണ്ണം
 • ആകെ71,450 ച.കി.മീ.(27,590 ച മൈ)
 Ranked 12th
ജനസംഖ്യ
 (2015)[5]
 • ആകെ33,15,766
 • റാങ്ക്14th
 • ജനസാന്ദ്രത46/ച.കി.മീ.(120/ച മൈ)
 • സാന്ദ്രതാ റാങ്ക്19th
Demonym(s)Bajacaliforniano(a)
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT[a])
Postal code
21, 22
Area code
ISO കോഡ്MX-BCN
HDIDecrease 0.765 high Ranked 7th
GDPUS$23.03 billion.[b]
വെബ്സൈറ്റ്Official Web Site
^ a. 2010 and later, Baja California is the only state to use the USA DST schedule state wide, while the rest of Mexico (except for small portions of other northern states) starts DST 3–4 weeks later and ends DST one week earlier)[6] ^ b. The state's GDP was 294.8 billion of pesos in 2008,[7] amount corresponding to 23.03 billion of dollars, being a dollar worth 12.80 pesos (value of 3 June 2010).[8]

ബഹാ കാലിഫോർണിയ[10] ( /ˈbaxa kaliˈfornja/ (help·info), (ഇംഗ്ലീഷ്: നിമ്ന കാലിഫോർണിയ), ഔദ്ദ്യോഗികമായി, “ഫ്രീ ആൻറ് സോവറിൻ സ്റ്റേറ്റ് ഓഫ് ബഹാ കാലിഫോർണിയ” (സ്പാനീഷ്: എസ്റ്റാഡൊ ലിബ്രെ വൈ സോബെറാനൊ ഡെ ബജ കാലിഫോർണിയ), മെക്സിക്കോയിലെ ഒരു സംസ്ഥാനമാണ്. മെക്സിക്കോയിലെ 31 സംസ്ഥാനങ്ങളിൽ ഏറ്റവും വടക്കുള്ളതും ഏറ്റവും പടിഞ്ഞാറുള്ളതുമായ സംസ്ഥാനമാണിത്. 1953 ൽ സംസ്ഥാന പദവി ലഭിക്കുന്നതിനു മുമ്പ്, ഈ മേഖല “നോർത്ത് ടെറിറ്ററി ഓഫ് ബഹാ കാലിഫോർണിയ” (എൽ ടെറിറ്റോറിയോ നോർട്ടെ ഡെ ബഹാ കാലിഫോർണിയ) എന്നറിയപ്പെട്ടിരുന്നു. ഈ സംസ്ഥാനത്തിൻറെ ആകെ വിസ്തൃതി 70,113 ചതുരശ്ര കിലോമീറ്റർ (27,071 ചതുരശ്ര മൈൽ) ആണ്. പ്രധാനകരയുടെ പടിഞ്ഞാറു വശം പസഫിക് മഹാസമുദ്രവും കിഴക്ക് മെക്സിക്കോയിലെ സൊനോറ സംസ്ഥാനം, യു.എസ് സംസ്ഥാനമായ അരിസോണ, ഗൾഫ് ഓഫ് കാലിഫോർണിയ (സീ ഓഫ് കോർട്ടെസ്) എന്നിവയാണ് അതിരുകളായി വരുന്നത്. തെക്കുവശം മെക്സിക്കോയിലെതന്നെബഹ കാലിഫോർണിയ സർ” സംസ്ഥാനവും വടക്കൻ അതിർത്തി അമേരിക്കൻ ഐക്യനാടുകളുടെ സംസ്ഥാനമായ കാലിഫോർണിയയുമാണ്.    

ഈ മെക്സിക്കൻ സംസ്ഥാനത്തെ ആകെ ജനസംഖ്യ 2009 ജൂണിൽ കണക്കുകൂട്ടിയതു പ്രകാരം 3,165,776 ആയരുന്നു.[11] സംസ്ഥാനത്തെ 75 ശതമാനത്തിലധികം ജനങ്ങളും സംസ്ഥാനതലസ്ഥാനമായ മെക്സിക്കാലി, എൻസനാഡ, ടിജൂവാന എന്നീ പട്ടണങ്ങളിലായാണ് വസിക്കുന്നത്. സംസ്ഥാനത്തെ മറ്റു പ്രധാന പട്ടണങ്ങൾ, സാൻ ഫെലിപെ, റൊസാറിട്ടൊ, ടെക്കേറ്റ് എന്നിവയാണ്. ഈ സംസ്ഥാനത്തെ ജനസംഖ്യ യൂറോപ്യൻ അമേരിന്ത്യൻ കലർപ്പു വർഗ്ഗമായ “മെസ്റ്റിസോസ്" വിഭാഗക്കാരാണ്. കൂടുതൽ ജനങ്ങളും മെക്സിക്കോയുടെ മറ്റുഭാഗങ്ങളിൽ നിന്നും, പ്രത്യേകിച്ച് വടക്കൻ മേഖലകളിൽനിന്നു കുടിയേറിയവരാണ്. ഒരു വലിയ വിഭാഗം ജനങ്ങൾ യൂറോപ്യൻ പിന്തുടർച്ചയുള്ളവരാണ്. കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരും മദ്ധ്യ പൂർവ്വ ദേശങ്ങളിൽനിന്നുള്ളവരും തദ്ദേശീയ വംശജരുമാണ് മറ്റു വിഭാഗക്കാർ. ഇതുകൂടാതെ സാൻറിയാഗോ നഗരത്തിനു സമീപമായതിനാലും സാൻറിയാഗോ നഗരത്തിലെ അപേക്ഷിച്ചു ജീവിതച്ചെലവു കുറവായതിനാലും അമേരിക്കൻ ഐക്യനാടുകളിൽനിന്നുള്ള ഒരു വലിയ വിഭാഗ ജനങ്ങളും, മദ്ധ്യ അമേരിക്കയിൽ നിന്നുള്ള വിഭാഗങ്ങളും ഇവിടെ കുടിയേറിയിട്ടുണ്ട്. ഉന്നതജീവിത നിലവാരവും മെക്സിക്കോയിലെയും മറ്റു ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലേയുംകാൾ ഉയർന്ന കൂലിയും അഭിലഷിച്ചാണ് അധികംപേരും ബഹാ കാലിഫോർണിയയിലേയ്ക്കു നീങ്ങുന്നത്.

ഭൂവിസ്തൃതി കണക്കാക്കിയാൽ ബഹ കാലിഫോർണിയ മെക്സിക്കോയിലെ പന്ത്രണ്ടാമത്തെ വലിയ സംസ്ഥാനമാണ്. ഈ സംസ്ഥാനത്തിൻറെ ഭൂപ്രകൃതി, ബീച്ചുകളും വനങ്ങളും മരുഭൂമികളും ഇടകലർന്നതാണ്. സംസ്ഥാനത്തിൻറ നട്ടെല്ല് എന്നു പറയുന്നത്, “സിയേറ ഡെ ബഹ കാലിഫോർണിയ”യാണ്. അർദ്ധദ്വീപിലെ ഏറ്റവും ഉയർന്ന ഭാഗമായ “പികാച്ചൊ ഡെൽ ഡിയാബ്ലോ” കൊടുമുടി സ്ഥിതിചെയ്യുന്നതിവിടെയാണ്. ഈ പർവ്വതനിര ഫലപ്രദമായി സംസ്ഥാനത്തിൻറെ കാലാവസ്ഥാക്രമത്തെ വിഭജിക്കുന്നു. വടക്കുപടിഞാറൻ മേഖലയിലെ കാലാവസ്ഥ പാതി വരണ്ട മെഡറ്ററേനിയൻ കാലാവസ്ഥയാണ്. ഇടുങ്ങിയ മദ്ധ്യഭാഗത്ത് ഔന്നത്യം കാരണായി കാലാവസ്ഥ കൂടുതൽ ഈർപ്പമുള്ളതാകുന്നു. ഈ മേഖലയിലാണ് “വാല്ലെ ഡെ ഗ്വാഡലൂപെ” പോലെയുള്ള ചുരുക്കം ചില താഴ്വരകൾ സ്ഥിതി ചെയ്യുന്നത്. ഈ താഴ്വരയിലാണ് മെക്സിക്കോയിൽ ഏറ്റവും കൂടുതൽ വൈൻ ഉദ്പാദിപ്പിക്കുന്നത്. പർവ്വതനിരകളുടെ കിഴക്കൻ ഭാഗം സൊനോറൻ മരുഭൂമിയുടെ ആധിപത്യത്തിലാണ്. തെക്കുവശത്തേയ്ക്കു പോകുന്തോറും കാലാവസ്ഥ കൂടുതൽ വരണ്ടു വരുകയും വിസ്കായിനോ മരുഭൂമിയിലേയ്ക്കുള്ള വഴിതുറക്കുകയും ചെയ്യുന്നു. ഈ സംസ്ഥാനത്തിൻറെ തീരപ്രദേശത്ത് ഒട്ടനവധി ദ്വീപുകൾ കാണപ്പെടുന്നു. മെക്സിക്കായുടെ പടിഞ്ഞാറൻ അറ്റമായ ഗ്വാഡോലുപെ ദ്വീപ് ബഹ കാലിഫോർണിയയിലുൾപ്പെട്ടതാണ്. പസഫിക് തീരത്തെ മറ്റു പ്രധാന ദ്വീപുകൾ കൊറോനാഡോ ദ്വീപ്, ടൊഡോസ് സാന്തോസ് ദ്വീപ്, സെഡ്രോസ് ദ്വീപുകൾ എന്നിവയാണ്. ഗൾഫ് ഓഫ് കാലിഫോർണിയിലെ ഏറ്റവും വലിയ ദ്വീപ് എയ്ഞ്ചൽ ഡെ ലാ ഗ്വാർഡ ആണ്. “എയ്ഞ്ചൽ ഡെ ലാ ഗ്വാർഡ” അർദ്ധദ്വീപിനെ “കനാൽ ഡെ ബല്ലെനാസ്” എന്ന ആഴമുള്ളതും ഇടുങ്ങിയതുമായ കനാൽകൊണ്ട് വേർതിരിക്കുന്നു.   

ചരിത്രം

[തിരുത്തുക]

ഈ അർദ്ധദ്വീപിൽ ആദ്യമായി മനുഷ്യൻ ജനങ്ങൾ അധിവസിച്ചു തുടങ്ങിയത് ഏകദേശം 11,000 വർഷങ്ങൾക്കു മുമ്പാണെന്ന് അനുമാനിക്കപ്പെടുന്നു. അക്കാലത്ത് പ്രധാനമായി തദ്ദേശീയ ഇന്ത്യക്കാരുടെ രണ്ടു വർഗ്ഗങ്ങൾ ഇവിടെ കാണപ്പെട്ടിരുന്നു. തെക്കുദിക്കിൽ കൊച്ചിമി വർഗ്ഗക്കാരും വടക്ക് യുമാൻ ഭാഷകുടുംബത്തിൽപ്പെട്ട കിലിവ, പൈപൈ, കുമെയായ്, കൊക്കോപ്പ, ക്വെച്ചാൻ വർഗ്ഗക്കാരും മറ്റു ചില തദ്ദേശീയ വർഗ്ഗകാരുമായിരുന്നു അധിവസിച്ചിരുന്നത്. ഈ ജനങ്ങൾ വിവിധ തരത്തിലായിരുന്നു ഇവിടുത്തെ പരിതഃസ്ഥിതികളുമായി പൊരുത്തപ്പെട്ടിരുന്നത്. ഉപദ്വീപിൻറെ മദ്ധ്യഭാഗത്തെ മരുഭൂ പ്രദേശങ്ങളിലെ കൊച്ചിമ വർഗ്ഗക്കാർ വേട്ടയാടി ഉപജീവനം കഴിച്ചിരുന്നവരും തുടർച്ചയായി ഒരു പ്രദേശത്തുനിന്നു മറ്റൊരു പ്രദേശത്തേയ്ക്കു സഞ്ചരിച്ചുകൊണ്ടിരുന്നവരുമായിരുന്നു. എന്നിരുന്നാലും പടിഞ്ഞാറൻ തീരത്തുനിന്നകലെ സെഡ്രോസ് ദ്വീപിൽ അധിവസിച്ചിരുന്ന കൊച്ചിമി വർഗ്ഗക്കാർ പ്രത്യേകമായി സമുദ്രതീര സംബന്ധമായ ശക്തമായ ഒരു സമ്പദ്‍വ്യവസ്ഥ കെട്ടിപ്പടുത്തിരുന്നു. കിലിവ, പൈപൈ, കുമെയായ് തുടങ്ങിയ അൽപം കൂടി മെച്ചപ്പെട്ട ജലലഭ്യതയുള്ള വടക്കു പടിഞ്ഞാറേ ദിക്കിൽ വസിച്ചിരുന്നവരും വേട്ടക്കാരായിരുന്നു. എന്നാൽ ഈ മേഖല കൂടുതൽ ജനസാന്ദ്രതയുള്ളതും കൂടുതൽപേരും ഒരേയിടത്ത് ഉറച്ചു താമസിക്കുന്നവരുമായിരുന്നു. വടക്കുകിഴക്കൻ ബഹ കാലിഫോർണിയയിലെ കൊക്കോപ്പ, ക്വെച്ചാൻ വർഗ്ഗക്കാർ കൊളറാഡോ നദിയുടെ നിമ്നപ്രദേശങ്ങളിലെ ഫലഭൂയിഷ്ടമായ വെള്ളപ്പൊക്ക ബാധിതപ്രദേശങ്ങളിൽ കാലോചിതമായി  കാർഷികവൃത്തി ചെയ്തിരുന്നു.

ഇവിടെ അധിവസിച്ചിരുന്ന മറ്റൊരു വർഗ്ഗം ഗ്വച്ചിമിസ് ആയിരുന്നു. ഇവർ വടക്കൻ മേഖലകളിൽനിന്ന് ഇവിടെയത്തിച്ചേർന്നവരാണ്. സിയേറാ ഡെ ഗ്വാഡലൂപെ കേവ് പെയിൻറിംഗിൽ അധികവും ഇവരുടെ സംഭാവനയാണെന്ന് അനുമാനിക്കപ്പടുന്നു. ഇവർ ഈ പ്രദേശത്തു വസിച്ചിരുന്നത് 100 ബി.സിയ്ക്കും യൂറോപ്യൻ കുടിയേറ്റക്കാർ എത്തിച്ചേരുന്നതിനുമിടയിലുള്ള കാലഘട്ടങ്ങളിലാണെന്നതും ലോകപൈതൃകസ്വത്തായി പരിഗണിച്ചിട്ടുള്ള ശിലാ പെയിൻറിംഗുകളും ഇവരാൽ സൃഷ്ടിച്ചതാണെന്നൊഴികെ, ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നുംതന്നെ ലഭ്യമായിട്ടില്ല.[12]

1539 ലാണ് യൂറോപ്യൻ കുടിയേറ്റക്കാർ ഇന്നത്തെ ബഹ കാലിഫോർണിയ പ്രദേശങ്ങളിലേയ്ക്ക് എത്തിച്ചേരുന്നത്. ഫ്രാൻസിസ്കോ ഡെ ഉല്ലോയ ഈ മേഖലയുടെ ഗൾഫ് ഓഫ് കാലിഫോർണിയയിലുള്ള കിഴക്കൻ തീരങ്ങളിൽ എത്തിച്ചേരുകയും ഉപദ്വീപിൻറെ പടിഞ്ഞാറൻ തീരങ്ങളിലേയ്ക്കും വടക്ക് സെട്രോസ് ദ്വീപിനടുത്തു വരെ തൻറ പര്യവേക്ഷണം വ്യാപിപ്പിക്കുകയും ചെയ്തു. ഹെർനാൻഡോ ഡെ അലർകോണ് കിഴക്കൻ തീരങ്ങളിൽ വീണ്ടും എത്തുകയും 1540 കളിൽ കൊളറാഡോ നദിയുടെ നിമ്ന പ്രദേശങ്ങളിൽ ആധിപത്യം സ്ഥാപിക്കുകുയം ചെയ്തു. ജുവാൻ റോഡ്രിഗ്വെസ് കാബ്രില്ലോ പടിഞ്ഞാറൻ തീരമേഖലയിലെ ഭൂദേശപരിശോധന 1542 ൽ പൂർത്തിയാക്കി. സെബാസ്റ്റ്യൻ വിസ്കയിനോ പടിഞ്ഞാറൻ തീരങ്ങളിൽ 1602 ൽ വീണ്ടുമൊരു സർവ്വേ നടത്തിയിരുന്നുവെങ്കിലും പിന്നീടുള്ള നൂറ്റാണ്ടുവരെ പുറത്തുനിന്നുള്ള സന്ദർശകർ വിരലിലെണ്ണാവുന്നവരെ എത്തിച്ചേർന്നിരുന്നുള്ളു. 1697 ൽ ജസ്യൂട്ട് മിഷണറിമാർ ലോറെറ്റൊ എന്ന സ്ഥലത്ത് സ്ഥിരമായി ഒരു മതപരിവർത്തനകോളനി സ്ഥാപിച്ചിരുന്നു. പിന്നീടുള്ള ദശകങ്ങളിൽ ഇന്നത്തെ ബജ കാലിഫോർണിയ സർ മേഖലയാകെ അവർ തങ്ങളുടെ അധീനതയിലാക്കി. 1751 മുതൽ 1753 വരെയുള്ള കാലഘട്ടങ്ങളിൽ ക്രോയേഷ്യൻ ജസ്യൂട്ട് മിഷനിലെ പര്യവേക്ഷകൻ ഫെർഡിനാൻറ് കോൺസ്കാക് കരമാർഗ്ഗമായി വടക്കൻ മേഖലയിലേക്ക് ഇന്നത്തെ ബജ കാലിഫോർണിയ സംസ്ഥാനത്തിലേയ്ക്കു പര്യവേക്ഷണം വ്യാപിപ്പിച്ചു. കൊച്ചിമി വർ‌ഗ്ഗക്കാരുടെയിടെയിൽ 1752 ൽ സാന്താ ഗെർട്രൂഡിസ്, 1762 ൽ സാൻ ബോർജ, 1767 ൽ സാന്താ മരിയ എന്നീ പേരുകളിൽ മതപരിവർത്തന മിഷനുകൾ സ്ഥാപിച്ചു. ജെസ്യൂട്ട് പാതിരിമാരുടെ ബഹിഷ്കരണത്തിനു ശേഷം 1768 ൽ കുറച്ചു കാലത്തേയ്ക്കു മാത്രം (1768 - 1773 വരെ) ഫ്രാൻസിസ്കൻ മിഷണറിമാരുടെ അധീനതയിലായിരുന്നു ഈ പ്രദേശം. ഇവർ സാൻ ഫെർണാൻഡോ വെലിക്കാറ്റ എന്ന പേരിൽ പുതിയ ഒരു മിഷണറി സംഘം സ്ഥാപിച്ചു. 1769 ൽ ഗാസ്പർ ഡെ പോർട്ടോള, ജൂണിപെറോ സെറാ എന്നീവരുടെ നേതൃത്വത്തിൽ സംസ്ഥാനത്തിൻറെ വടക്കുപടിഞ്ഞാറൻ മേഖലകളിലേയ്ക്കു

ആദ്യമായി കരമാർഗ്ഗമുള്ള ഒരു പര്യവേക്ഷണം നടത്തുകയും അൾട്ട കാലിഫോർണിയയിൽ കുടിയേറ്റ കേന്ദ്രം സ്ഥാപിക്കുകയും ചെയ്തു. 1773 ൽ ബജ കാലിഫോർണിയയുടെ നിയന്ത്രണം ഫ്രാൻസിസ്കൻ മിഷണറിമാരുടെ കയ്യിൽനിന്ന് ഡോമിനിക്കൻ മിഷണറിമാരുടെ കയ്യിലായിത്തീർന്നു. അവർ മിഷണറി സംഘങ്ങളുടെ ഏതാനും പുതിയ ശ്രേണികൾതന്നെ വടക്കൻ കൊച്ചിമി വർഗ്ഗങ്ങലുടെയിടെയിലും പടിഞ്ഞാറൻ പ്രദേശത്തു വസിച്ചിരുന്ന യുമാൻ വർഗ്ഗങ്ങളുടെയിടെയിലും രൂപീകരിച്ചു. ആദ്യമായി തീരമേഖലയിലും പിന്നീട് ഉൾനാടുകളിലുമായി 1774 ൽ ടിജുവാന പട്ടണത്തിന് തൊട്ട് തെക്കായി എൽ റോസാരിയോ മിഷനും 1817 ൽ ഡെസ്‍കാൻസൊ മിഷനും സ്ഥാപിച്ചു.  

19, 20 നൂറ്റാണ്ടുകളിലൂടെ

[തിരുത്തുക]

1804 ൽ സ്പാനീഷ് കോളിനിയാ കാലിഫോർണിയ അൾട്ട (ഉന്നതം), ബജ (നിമ്ന്നം) എന്നിങ്ങനെ വിഭജിക്കപ്പെട്ടു. വിഭജനരേഖയുടെ വടക്കുവശം ഫ്രാൻസിസ്കൻ മിഷണറിമാരുടെയും തെക്കുവശം ഡോമിനിക്കൻ മിഷണറിമാരുടെ അധീനതയിലുമായിരുന്നു. അക്കാലത്തെ കോളനി ഗവർണർമാർ താഴെപ്പറയുന്നവരായിരുന്നു :

·        1804–1805 ജൌസ് ജോക്വിൻ ഡെ അരില്ലാഗ

·        1806–1814 ഫിലിപെ ഡെ ഗോയികോയെച്ചിയ

·        1814–11 April 1822 ജോസ് ഡോരിയൊ അർഗ്വെല്ലൊ

പ്രധാനസംഭവവികാസങ്ങൾ.

[തിരുത്തുക]

·       1833 ൽ മെക്സിക്കൻ സെക്യുലറൈസേഷൻ ആക്ട് പാസാക്കപ്പെട്ടു.

·        1848 ൽ അൾട്ട കാലിഫോർണിയ പിടിച്ചെടുത്ത് ഐക്യനാടുകളോടു ചേർക്കപ്പെട്ടു.

  • 1853 ൽ സൈനികനായിരുന്ന വില്ല്യം വാക്കർ “ബജ കാലിഫോർണി സർ” തലസ്ഥാനമായിരുന്ന “ലാ പാസ്” പിടിച്ചടക്കുകയും നിമ്ന്ന കാലിഫോർണിയയുടെ സ്വയം പ്രസിഡൻറായി പ്രഖ്യാപിക്കുകയും ചെയ്തു. അനേകം മാസങ്ങളുടെ ശ്രമഫലമായി മെക്സിക്കൻ ഗവൺമെൻറ് സേന അയാളെ പാലായനം ചെയ്യാൻ നിർബന്ധിതനാക്കി.  
  • 1884 ൽ ലൂയിസ് ഹള്ളർ, ജോർജ്ജ് എന്നിവർ ഇന്നത്തെ സംസ്ഥാനത്തിൻറെ ഭൂരിപക്ഷം പ്രദേശങ്ങളുടെ മേലും, മേഖലയുടെ അഭിവൃദ്ധിയിലേയ്ക്കു നയിക്കുമെന്നുള്ള ഉറപ്പിൽ ഗവൺമെൻറിൽനിന്ന് ചില ആനുകൂല്ല്യങ്ങൾ നേടിയെടുത്തിരുന്നു.
  • 1905 ൽ മഗോണിസ്റ്റ റെവലൂഷൻ എന്നപേരിൽ, റിക്കാർഡോ ഫ്ലോർസ് മാഗൺ, എൻ‍റിക്വെ ഫ്ലോർസ് മാഗൺ എന്നിവരുടെ എഴുത്തുകളോടനുബന്ധിച്ച് ഒരു വിപ്ലവപ്രസ്ഥാനം ഉടലെടുത്തിരുന്നു.  
  • 1911 ൽ മെക്സിക്കാലി, ടിജുവാന എന്നീ പട്ടണങ്ങൾ മെക്സിക്കൻ ലിബറൽ പാർട്ടി (പാർട്ടിഡൊ ലിബറൽ മെക്സിക്കാനൊ, PLM) പിടിച്ചെടുക്കുകയും താമസിയാതെ ഫെഡറൽ സേനയ്ക്കു കീഴടങ്ങുകയും ചെയ്തു.  
  • 1917 ഡിസംബർ 11 ന് പ്രസിഡൻറ് കരാൻസായുടെ ഉറ്റ സുഹൃത്തായ പ്രമുഖനായ ഒരു മെക്സിക്കൻ പൌരൻ, അമ്പതിനായിരം മില്ല്യൺ ഡോളറിനു തുല്യമായ സ്വർണ്ണം പ്രതിഫലത്തിന് ബജ കാലിഫോർണിയ മേഖല ഐക്യനാടുകൾക്കു വില്ക്കുന്നതിനുള്ള വാഗ്ദാനം  യു.എസ്. സെനറ്റർ ആയിരുന്ന ഹെൻഡ്രി ആഷർസ്റ്റുമായി ചെയ്തു. 
  • 1930 ൽ ബജ കാലിഫോർണിയ വീണ്ടും വടക്ക്, തെക്കൻ മേഖലകളായി വിഭജിക്കപ്പെട്ടു.
  • 1952 ൽ ബജ കാലിഫോർണിയയുടെ വടക്കൻ പ്രദേശം ബജ കാലിഫോർണി എന്ന പേരിൽ മെക്സിക്കോയുടെ 29 ആമത്തെ സംസ്ഥാനമായി മാറി. തെക്കൻ പ്രദേശം കേന്ദ്രഭരണപ്രദേശമായി നിലനിന്നുപോന്നു.
  • 1974 ൽ ബജ കാലിഫോർണിയയുടെ തെക്കൻ പ്രദേശം ബജ കാലിഫോർണിയ സർ എന്ന പേരിൽ മെക്സിക്കോയിലെ 31 ആമത്തെ സംസ്ഥാനമായി മാറി.
  • 1989 ൽ നാഷണൽ ആക്ഷൻ പാർട്ടിയുടെ എണെസ്റ്റോ റുഫൊ ആപ്പെൽ ബാജ കാലിഫോർണിയയുടെ ഗവർണ്ണറായി. ഇൻസ്റ്റിറ്റ്യൂഷണൽ റവലൂഷണറി പാർട്ടിയുടേതല്ലാത്ത ആദ്യ ഗവർണ്ണറായിരുന്നു ഇദ്ദേഹം. 

ഭൂമിശാസ്ത്രം

[തിരുത്തുക]
Isla Partida, part of the San Lorenzo Marine Archipelago National Park
കാറ്റവിനയിലെ മദ്ധ്യ മരുഭൂമി
ടിജുവാനയിലെ ബീച്ച്
സിയേറാ ഡി പെട്രോ മാർട്ടിർ (പിക്കാച്ചോ ഡെൽ ഡയാബ്ലോ മദ്ധ്യത്തിലായി)
ടിജുവാനയ്ക്കു പടിഞ്ഞാറായി കൊറോനാഡോ ദ്വീപുകൾ
A meadow in the San Pedro Martir National Park

ഒരു ചെറിയ മേഖലയിൽ വിഭിന്നങ്ങളായ ഭൂപ്രകൃതിയെ പ്രകടമാക്കുന്ന പ്രദേശമാണ് ബഹ കാലിഫോർണിയ. കാലിഫോർണിയയിലെ തുടർച്ചയായുള്ള മലനിരകളുടെ ശൃംഖല (സ്പാനിഷ് ഭാക്ഷയിൽ കോർഡില്ലെറ എന്നറിയപ്പെടുന്നു) സംസ്ഥാനത്തിൻറെ മദ്ധ്യഭാഗത്തേയ്ക്കു നീളുന്നു. ഇവിടുത്തെ എടുത്തുപറയത്തക്ക പർവ്വതനിരകൾ സിയേറ ഡെ ജ്വാറെസ്, സിയേറ ഡെ സാൻ പെട്രൊ മാർട്ടിർ എന്നിവയാണ്. പിക്കാച്ചോ ഡെൽ ഡിയാബ്ലോയാണ് ഉപദ്വീപിലെ ഏറ്റവും ഉയരമുള്ള പർവ്വതനിര. മലനിരകൾക്കിടയിലുള്ള താഴ്‍വരകളിലെ കാലാവസ്ഥ കൃഷിയ്ക്ക് അത്യുത്തമമായ തരത്തിലുള്ളതാണ്. വാല്ലെ ഡെ ഗ്വാഡലൂപ്, വാലെ ഡെ ഒജോസ് നെഗ്രോസ് തുടങ്ങിയ ഇത്തരത്തിലുള്ള താഴ്‍വകളിൽ ഓറഞ്ച്, മുന്തിര എന്നിവ  വിളയുന്നു. ധാതുസമ്പുഷ്ടമായ മലനിരകൾ തെക്കുഭാഗത്തേയ്ക്കു ഗൾഫ് ഓഫ് കാലിഫോർണിയ വരെ നീണ്ടുകിടക്കുന്നു. അവിടെ പടിഞ്ഞാറൻ മലഞ്ചെരിവിന് വീതി കൂടിവരികയും ബഹ കാലിഫോർണിയ സർ അതിർത്തിയിൽ‌  “ലാനോസ് ഡെൽ ബെറെൻഡൊ” സമതലം രൂപപ്പെടുകയും ചെയ്യുന്നു. സംസ്ഥാനത്തിൻറെ തെക്കും മദ്ധ്യഭാഗത്തുമുള്ള മലനിരകളിൽ, സിയേറ ഡെ അസംബ്ലിയ, സിയേറ ഡെ കലാമാജ്യൂ, സിയേറ ഡെ സാൻ ലൂയിസ്, സിയേറ ഡെ സാൻ ബോർജ എന്നിവയും ഉൾപ്പെടുന്നു.

പസഫിക് മഹാസമുദ്രത്തിൽനിന്നുള്ള മിതശീതോഷ്‌ണമായ കാറ്റും പസഫിക് മഹാസമുദ്രത്തിലെ “കാലിഫോർണിയ കറണ്ട്” എന്ന തണുത്ത സമുദ്രജലപ്രവാഹവും വർഷം മുഴുവൻ വടക്കുപടിഞ്ഞാറൻ തീരമേഖലയില കാലാവസ്ഥയെ ഹൃദ്യമാക്കുന്നു. സംസ്ഥാനത്തിന്റെ കാലിഫോർണിയ കറണ്ടിനടുത്ത സമീപ്യം കാരണമായി വടക്കുനിന്നുള്ള വൃഷ്ടി കഷ്ടിച്ചുമാത്രമേ അർദ്ധദ്വീപ് പ്രദേശത്ത്  ലഭിക്കുന്നുള്ള. ഇതിനാൽ തെക്കൻ മേഖലകൾ വരണ്ടതാണ്. എൽ റൊസാരിയോ നദിയ്ക്ക് തെക്ക്, സംസ്ഥാനത്തിൻറെ കാലാവസ്ഥ മെഡിറ്ററേനിയൻ ഭൂപ്രകൃതിയിൽനിന്ന് മരുഭൂ കാലാവസ്ഥയായി മാറുന്നു. ഈ മരുഭൂമി സസ്യവൃക്ഷാദികളുടെ പ്രദേശത്തെ വളർച്ചയിൽ  വൈവിധ്യം പ്രകടമാക്കുന്നു. തീരദേശത്തെ സ്ഥിരമായ മൂടൽമഞ്ഞന്റെ സാന്നിദ്ധ്യം  മാംസളമായ നീരുള്ള സസ്യലതാദികൾ വളരുന്നതിന് യോജിച്ച കാലാവസ്ഥയെ പ്രദാനം ചെയ്യുന്നു.

കിഴക്കു വശത്ത് സൊനോറൻ മരുഭൂമി, കാലിഫോർണിയ, സൊനോറ പ്രദേശത്തുകുടി സംസ്ഥാനത്തിലേയ്ക്കു പ്രവേശിക്കുന്നു. മെക്സിക്കോയിലെ ഏതാനും കൂടിയ താപനിലകൾ രേഖപ്പെടുത്തിയിരിക്കുന്നത് മെക്സിക്കാലി താഴ്വരയിലോ സമീപപ്രദേശത്തോ ആകുന്നു. കൊളറാഡോ നദിയിൽനിന്നുള്ള ജലസേചനം ഈ മേഖലയെ യഥാർത്ഥത്തിൽ കാർഷികമേഖയുടെ കേന്ദ്രബിന്ദുവാക്കുന്നു. സംസ്ഥാനത്തുപയോഗിക്കുന്ന വൈദ്യുതിയിൽ 80 ശതമാനവും മെക്സിക്കാലി പട്ടണത്തിനു സമീപമുള്ള സെറോ പ്രീറ്റോ ജിയോതെർമൽ പ്രോവിൻസിൽനിന്നുള്ളതാണ്. കൂടുതലായി വരുന്ന വൈദ്യതി കാലിഫോർണിയയിലേയ്ക്കു കയറ്റുമതി ചെയ്യുന്നു. പരുക്കൻ മലനിരകളായ സിയേറ ഡെ ജ്വാറെസ്, സിയേറ ഡെ ലോസ് കുക്കാപ്പാഹ് എന്നിവയ്ക്കിടയിലുള്ളതും സമുദ്രനിരപ്പിനു താഴെയുള്ള ഉപ്പുതടാകമായ ലഗൂണ സലാഡ മെക്സിക്കാലി പട്ടണത്തിനു സമീപത്താണ്. സമീപകാലത്ത് സംസ്ഥാന സർക്കാർ ലഗൂണ സലാഡയെ നവീകരിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. സിയേറ ഡെ ലോസ് കുക്കാപ്പ മലനിരകളിലെ ഏറ്റവും ഉയർന്ന പർവ്വതം സെറോ ഡെൽ സെന്റിനെല അഥവാ മൌണ്ടി സിഗ്നൽ ആണ്. ഈ മേഖലയിലും യുമ, അരിസോണ മേഖല എന്നിവിടങ്ങളിലുള്ള തദ്ദേശീയ ഇന്ത്യൻ വംശത്തിന്റെ പേരാണ് കുക്കാപ്പ എന്നത്.

അസംഖ്യം ദ്വീപുകൾ പസഫിക് തീരത്തിനു സമീപം സ്ഥിതി ചെയ്യുന്നു. സംസ്ഥാനത്തിൻറെ അതിർത്തിയ്ക്കു സമീപം ഏറ്റവും പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഗ്വാഡലൂപെ ദ്വീപ് നീർനായ്ക്കളുടെ ഏറ്റവും വലിയ ആവാസകേന്ദ്രമാണ്. സംസ്ഥാനത്തിൻറെ തെക്കുപടിഞ്ഞാറുള്ള സെഡ്രോസ് ദ്വീപ് ഗ്രീഷ്മവും വർഷകാലവും തമ്മിൽ നേരിയ വ്യത്യാസമുള്ള കാലാവസ്ഥാ മേഖലയിലാണ് (മാരിടൈം മേഖല). എൻസെനാഡ, ടിജുവാന പട്ടണങ്ങളുടെ തീരത്തുനിന്ന ഏറെ അകലെയാണ് ടോഡോസ് സാന്തോസ് ദ്വീപുകളും കൊറോനാഡോ ദ്വീപുകളും സ്ഥിതി ചെയ്യുന്നത്.  ഗൾഫ് ഓഫ് കാലിഫോർണിയയിലെ ബജ കാലിഫോർണിയ വശത്തുള്ള എല്ലാ ദ്വീപുകളും മെക്സിക്കാലി മുനിസിപ്പാലിറ്റിയിൽ ഉള്പ്പെട്ടിരിക്കുന്നു.

ബഹ കാലിഫോർണിയയിൽ ലഭിക്കുന്ന ജലസമ്പത്തിൽ ഭൂരിഭാഗവും കൊളറാഡോ നദിയിൽനിന്നാണ്. ചരിത്രപരമായി കോളറോഡോ നദിയുടെ അഴിമുഖത്തുകൂടി ഗൾഫ് ഓഫ് മെക്സിക്കോയിൽ പതിക്കുന്ന ഈ നദിയിലെ ജലത്തിന്റെ അമേരിക്കൻ തെക്കുപടിഞ്ഞാറൻ പ്രദേശത്തെ കൂടിയ ഉപഭോഗം കാരണമായി ഇപ്പോൾ കുറച്ച് വെള്ളം മാത്രമാണ് ഗൾഫ് ഓഫ് മെക്സിക്കോയിലെത്തുന്നത്. ടിജുവാ മെട്രോപോളിറ്റൻ മേഖലയിലയും ജലാവശ്യത്തിനായി ആശ്രയിക്കുന്നത് ടിജുവാന നദിയെയാണ്. ബഹ കാലിഫോർണിയയിലെ കൂടുതൽ ഗ്രാമീണമേഖലകളും ജലാവശ്യത്തിന് മുഖ്യമായും കിണറുകളെയും ഏതാനും അണക്കെട്ടുകളേയും ആശ്രയിക്കുന്നു. ടിജുവാന പട്ടണം, സാൻഡിയാഗോ കൌണ്ടിയുടെ ഓട്ടെ വാട്ടർ ഡിസ്ട്രിക്റ്റിൽ നിന്ന് ജലം വിലകൊടുത്തു വാങ്ങുകയും ചെയ്യുന്നു. കുടിവെള്ള ക്ഷാമമാണ് സംസ്ഥാനത്തെ അലട്ടുന്ന ഏറ്റവും പ്രധാനവിഷയങ്ങളിലൊന്ന്.   

കാലാവസ്ഥ

[തിരുത്തുക]

ബഹാ കാലിഫോർണിയയിലെ കാലാവസ്ഥ മെഡിറ്ററേനിയൻ, വരണ്ടത് എന്നിങ്ങനെയായി വ്യത്യാസപ്പെട്ടിരിക്കുന്നു. മെഡിറ്ററേനിയൻ കാലാവസ്ഥ പ്രധാനമായി സംസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറൻ കോണിലായി നിരീക്ഷിക്കപ്പെട്ടിരിക്കുന്നു. ഇവിടെ വേനൽക്കാലം വരണ്ടതും മിതമായതും ശീതകാലം തണുപ്പുള്ളതും മഴയുടെ അകമ്പടിയോടെയുള്ളതുമാണ്. ഈ കാലാവസ്ഥ ടിജുവാന മുതൽ സാൻ ക്വിന്റീൻ വരെയുള്ള പ്രദേശങ്ങളിലും തൊട്ടടുത്തുള്ള ഉൾനാടൻ താഴ്വരകളിലുമാണ് കാണപ്പെടുന്നത്. തണുത്ത കാലിഫോർണിയ കറണ്ട് എന്ന സമുദ്രജലപ്രവാഹം കടൽത്തീരത്തോടു ചേർന്ന് താഴ്ന്ന നിലയിലുള്ള ഒരു മൂടൽ മഞ്ഞ് സൃഷ്ടിക്കുന്നു. സംസ്ഥാനത്തിന്റെ പസഫിക് തീരത്തെ ഏതൊരു ഭാഗത്തും ഇത്തരം മൂടൽ മഞ്ഞ് ഉണ്ടാകാവുന്നതാണ്.

സിയേറാ ഡി കാലിഫോർണിയയിലേയ്ക്കു നീങ്ങുമ്പോഴുള്ള ഉയരത്തിലെ മാറ്റം ഈ മേഖലകളിൽ ഒരു ആൽപൈൻ കാലാവസ്ഥ സൃഷ്ടിക്കുന്നു. വേനൽക്കാലം തണുത്തതായിരിക്കുമ്പോൾ ശൈത്യകാലം തണുത്തതും രാത്രിയിൽ ഉറയുന്ന അവസ്ഥയ്ക്കു താഴെയുമാണ്. സിയേറ ഡി  ജ്വാറെസ്, സിയേറ ഡി സാൻ പെട്രോ മാർട്ടിർ (ഇവയുടെ ഇടയിലുള്ള താഴ്വരകൾ ഉൾപ്പെടെ) എന്നിവിടങ്ങളിൽ ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള കാലത്ത് മഞ്ഞുവീഴ്ച് സാധാരണമാണ്.

ഓറോഗ്രാഫിക്ക് പ്രഭാവങ്ങൾ കാരണമായി, പടിഞ്ഞാറൻ തീരപ്രദേശം അല്ലെങ്കിൽ കിഴക്കൻ മരുഭൂ സമതലങ്ങളേക്കാൾ വടക്കൻ ബാഹ കാലിഫോർണിയയുടെ പർവ്വതപ്രദേശങ്ങളിൽ അന്തരീക്ഷ ഊറൽ അൽപ്പം കൂടുതലാണ്. പൈൻ, ദേവദാരു, ഫിർ മരങ്ങളാൽ സമൃദ്ധമായ വനങ്ങൾ ഈ പ്രദേശത്തെ മലനിരകളിൽ കാണപ്പെടുന്നു.

മലനിരകളുടെ കിഴക്കൻ ഭാഗം ഒരു മഴനിഴൽ പ്രദേശം സൃഷ്ടിക്കുകയും കടുത്ത വരണ്ടതായ പരിസ്ഥിതി സൃഷ്ടിക്കുകയും ചെയ്യുന്നു. ബഹ കാലിഫോർണിയയുടെ സൊനോറൻ മരുഭൂ പ്രദേശത്ത് ചൂടുള്ള വേനൽക്കാലത്തോടൊപ്പം  തുഷാരമില്ലാത്ത മിതമായ ശിശിരകാലവും അനുഭവപ്പെടുന്നു. സമുദ്രനിരപ്പിനു താഴെ സ്ഥിതിചെയ്യുന്ന മെക്സിക്കൻ താഴ്വരയിൽ മെക്സിക്കോയിലെ ഏറ്റവും ഉയർന്ന താപനില അനുഭവപ്പെടുന്നു. ഈ താപനില മിക്കപ്പോഴും മദ്ധ്യവേനൽക്കാലത്ത് 47 ° C (116.6 ° F) കവിയുകയും, ചില അവസരങ്ങളിൽ 50 ° C (122 ° F) അപ്പുറത്തേയ്ക്ക് എത്തുകയും ചെയ്യുന്നു.

പസഫിക് തീരത്തിനു സമാന്തരമായി കൂടുതൽ തെക്കോട്ട് പോകുന്തോറും മെഡിറ്ററേനിയൻ കാലാവസ്ഥയിൽ വ്യതിയാനം സംഭവിക്കുകയും ഒരു മരുഭൂ കാലാവസ്ഥയായി മാറുകയും ചെയ്യുന്നു. എന്നാൽ ഇത് മിതമായതും ഗൾഫ് തീരത്തുടനീളമുള്ളതുപോലെ ചൂടുള്ളതുമല്ല എന്ന വ്യത്യാസമുണ്ട്.

മെഡിറ്ററേനിയൻ മുതൽ മരുഭൂ കാലാവസ്ഥ വരെയുള്ള പരിവർത്തന കാലാവസ്ഥകൾ സാൻ ക്വിന്റിൻ മുതൽ എൽ റൊസാരിയോ വരെയുള്ള പ്രദേശങ്ങളിൽ  കാണാവുന്നതാണ്. കൂടുതൽ ഉൾനാടൻ പ്രദേശങ്ങളിലേയ്ക്കു നീങ്ങുമ്പോഴും ഗൾഫ് ഓഫ് കാലിഫോർണിയയിലുടനീളമായും സസ്യങ്ങൾ വളരെ കുറവും വേനൽ മാസങ്ങളിൽ താപനില വളരെ ഉയർന്നതുമാണ്. കാലിഫോർണിയ ഉൾക്കടലിലുള്ള ദ്വീപുകളിലും മരുഭൂ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.  മരുഭൂമിയിൽ കാണപ്പെടുന്ന മരുപ്പച്ചകൾക്കു സമീപം സാൻ ബോർജ്, സാന്താ ജെർട്രൂഡിസ് പോലെയുള്ള ഏതാനും നഗരങ്ങളും സ്ഥിതി ചെയ്യുന്നു

പാർശ്വസ്ഥ സംസ്ഥാനങ്ങൾ

[തിരുത്തുക]

സസ്യജന്തുജാലങ്ങൾ

[തിരുത്തുക]

ജെഫ്രി പൈൻ, ഷുഗർ പൈൻ, പിനോൺ പൈൻ എന്നിവയാണ് ഇവിടെക്കാണപ്പെടുന്ന സാധാരണ മരയിനങ്ങൾ. അടിക്കാടുകളിൽ മാൻസനിറ്റയും ഉൾപ്പെടുന്നു. ജീവിവർഗ്ഗങ്ങളിൽ വെസ്റ്റേൺ ഫെൻസ് ലിസാർഡ് അടക്കമള്ള നിരവധി ഇനം ഉരഗങ്ങൾ ഇവിടെയുണ്ട്. ബഹാ കാലിഫോർണിയ പെനിൻസുലയിൽനിന്നും ഉരുത്തിരിഞ്ഞ മത്സ്യ ജനുസ്സാണ് ഇവിടെയുള്ള ബജാകാലിഫോർണിയ ജനുസ്.

ബജാ കാലിഫോർണിയയിലെ പ്രധാന ഉപരിതല വന്യജീവി സങ്കേതങ്ങളായ കോൺസ്റ്റിറ്റ്യൂഷൻ 1857 ദേശീയോദ്യാനം, സിയേറ ഡി സാൻ പെട്രോ മാർട്ടിർ ദേശീയോദ്യാനം എന്നിവയിൽ ധാരാളം കോണിഫറസ് ഇനങ്ങൾ ഉൾക്കൊള്ളുന്നു; യഥേഷ്ടമുള്ള ഇനങ്ങളിൽ, പിനസ് ജെഫ്രിയ്, പിനസ് പോണ്ടെറോസ, പിനസ് സെംബ്രോയ്ഡെ, പിനസ് ക്വാഡ്രിഫോളിയ, പിനസ് മോണോഫൈല, ജൂനിപ്പെറസ്, ആർക്ടോസ്റ്റാഫിലോസ് ഡ്രുപാസിയ, ആർട്ടെമിസ ലുഡോവിഷ്യാന, അഡെനോസ്റ്റോമ എസ്പാർസിഫോളിയം എന്നിവയാണുള്ളത്. വൃക്ഷലതാദികളിൽ ലഗൂണ മലനിരകൾ, തെക്കുപടിഞ്ഞാറൻ കാലിഫോർണിയയിലെ സാൻജസീന്തോ മലനിരകളിലിൽ കാണപ്പെടുന്ന സസ്യജാലങ്ങളിലെ പലതരം ഇനങ്ങളുണ്ട് . സിയേറ ജ്വാറെസിന്റെ താഴ്ന്ന തലങ്ങളിൽ ചാപ്പറൽ, മരുഭൂ കുറ്റിച്ചെടികൾ എന്നിവയാണുള്ളത്.

ദേശീയോദ്യാനങ്ങളിലെ ജന്തുജാലങ്ങളിൽ ധാരാളം സസ്തനികൾ കാണപ്പെടുന്നുണ്ട്. ഇവയിൽ പ്രധാനമായി, മ്യൂൾ ഡീയർ, ബിഗ്ഹോൺ ഷീപ്പ്, കൌഗാർ, ബോബ്ക്യാറ്റ്, റിംഗ് ടെയിൽ ക്യാറ്റ്, കയോട്ടി, മുയൽ, അണ്ണാൻ എന്നിവയും ഏകദേശം 30 ലേറെ ഇനം വാവലുകളും ഉൾപ്പെടുന്നു. പക്ഷിയിനങ്ങളായ ബാൾഡ് ഈഗിൾ, സുവർണ്ണ ഈഗിൾ, ഫാൽക്കൺ, മരംകൊത്തി, കറുത്ത കഴുകൻ, കാക്ക എന്നിവയും നിരവധിയിനം കുരുവി വർഗ്ഗങ്ങളും താറാവുവർഗ്ഗങ്ങളും ഇവിടെയുണ്ട്.

അവലംബം

[തിരുത്തുക]
  1. "Transformación Política de Territorio Norte de la Baja California a Estado 29" (in Spanish). Archived from the original on 2018-12-26. Retrieved 2017-03-01.{{cite news}}: CS1 maint: unrecognized language (link)
  2. "Senadores por Baja California LXI Legislatura". Senado de la Republica. Retrieved 18 August 2010.
  3. "Listado de Diputados por Grupo Parlamentario del Estado de Baja California". Camara de Diputados. Archived from the original on 2018-12-25. Retrieved 18 August 2010.
  4. "Medio Físico del Estado de Baja California". e-local.gob.mx. Archived from the original on 2012-03-08. Retrieved 12 February 2013.
  5. "Encuesta Intercensal 2015" (PDF). Retrieved December 8, 2015.
  6. Daylight Saving Time Around the World 2010
  7. "Sistema de Cuantas Nacionales de Mexico" (PDF). 2010. p. 40. Retrieved 1 October 2010.
  8. "Reporte: Jueves 3 de Junio del 2010. Cierre del peso mexicano". www.pesomexicano.com.mx. Retrieved 10 August 2010.
  9. Saldierna, J. F. Promexico. Editorial Emán. p. 68. {{cite book}}: Cite has empty unknown parameter: |coauthors= (help)
  10. Sometimes informally referred to as Baja California Norte (North Lower California) to distinguish it from both the Baja California Peninsula, of which it forms the northern half, and Baja California Sur, the adjacent state that covers the southern half of the peninsula. While it is a well-established term for the northern half of the Baja California Peninsula, however, its usage would not be correct, because Baja California Norte has never existed as a political designation for a state, territory, district or region.
  11. "Sociodemographic profile of BC" (PDF). Archived from the original (PDF) on 2020-04-25. Retrieved 2017-03-01.
  12. UNESCO World Heritage list number 724 http://whc.unesco.org/en/list/714 retrieved 12 June 2015
"https://ml.wikipedia.org/w/index.php?title=ബാഹാ_കാലിഫോർണിയ&oldid=4110883" എന്ന താളിൽനിന്ന് ശേഖരിച്ചത്