അങ്കക്കാരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അങ്കക്കാരൻ തെയ്യം

കടത്തനാട്ട് സ്വരൂപത്തിൽപ്പെട്ട പ്രദേശങ്ങളിൽ മുന്നൂറ്റാന്മാർ കെട്ടിയാടിക്കാറുള്ള ഒരു തിറയാണ് അങ്കക്കാരൻ. തീയർ സമുദായക്കാരുടെ ആരാധനാമൂർത്തികളിലൊന്നാണ് അങ്കക്കാരൻ. മറുതലയുമായുള്ള പോരാട്ടം ഇതിന്റെ സവിശേഷതയാണ്. ചേരമാൻ കെട്ടിൽ പടനായരുടെ സങ്കൽപ്പത്തിലുള്ള വണ്ണാൻ സമുദായക്കാർ കെട്ടിയാടുന്ന കരിവഞ്ചാൽ ദൈവത്താർ എന്ന തെയ്യത്തേയും ചിലയിടങ്ങളിൽ അങ്കക്കാരൻ എന്ന് പറയാറുണ്ട്.

ഐതിഹ്യം[തിരുത്തുക]

യുദ്ധപരാക്രമിയായ ഒരാളുടെ സ്മരണയ്ക്കുവേണ്ടി കെട്ടിയാടുന്നതാണിത്. ഈ തെയ്യം അണ്ടലൂർക്കാവ് ദൈവത്താറീശ്വരൻറെ (ശ്രീ രാമൻ) സന്തതസഹചാരിയായ ലക്ഷ്മണനെയാണ് കാണിക്കുന്നത്. വെളളിയിൽ തീർത്ത മുടിയേന്തി, രൌദ്രഭാവത്തിൻറെ മൂർത്തീമദ്ഭാവം ദ്യോതിപ്പിക്കുന്ന കടുംകറുപ്പിൽ മുഖത്തെഴുത്തോട് കൂടിയതാണ് ഈ തെയ്യം.

അങ്കക്കാരൻ എന്ന പേരിനു (അങ്കം = പോര് = യുദ്ധം) അഥവാ യുദ്ധത്തെ നയിക്കുന്നവൻ എന്നും അർഥമുണ്ട്.

അവലംബം[തിരുത്തുക]

  • ഫോക്‌ലോർ നിഘണ്ടു, എം.വി. വിഷ്ണുനമ്പൂതിരി
"https://ml.wikipedia.org/w/index.php?title=അങ്കക്കാരൻ&oldid=3601204" എന്ന താളിൽനിന്ന് ശേഖരിച്ചത്