റിയാദ്
24°42′42″N 46°43′27″E / 24.71167°N 46.72417°E
റിയാദ് നഗരം الرياض | ||
---|---|---|
അർ റിയാദ് | ||
കിങ് ഫഹദ് തെരുവ് - ഒരു ഭാഗം | ||
| ||
റിയാദിന്റെ സ്ഥാനം | ||
രാജ്യം | സൗദി അറേബ്യ | |
പ്രവിശ്യ | റിയാദ് പ്രവിശ്യ | |
സ്ഥാപിതം | അജ്ഞാതം | |
രണ്ടാം സൗദി രാജ്യത്തിന്റെ തലസ്ഥാനം | 1824-1891 | |
സൗദി അറേബ്യയുടെ തലസ്ഥാനം | 1902, 1932 (ഔദ്യോഗികമായി) | |
• മേയർ | അബ്ദുൾ അസീസ് ഇബ്‌ൻ അയ്യഫ് അൽ മിഗ്രിൻ | |
• ഗവർണർ | സൽമാൻ ബിൻ അബ്ദുൾ അസീസ് രാജകുമാരൻ | |
• നഗരം | 1,000 ച.കി.മീ.(400 ച മൈ) | |
• മെട്രോ | 1,554 ച.കി.മീ.(600 ച മൈ) | |
(2007) | ||
• City | 4,700,000 | |
• ജനസാന്ദ്രത | 2,921/ച.കി.മീ.(1,826/ച മൈ) | |
• നഗരപ്രദേശം | 4,853,912 | |
• മെട്രോപ്രദേശം | 5,188,000 | |
റിയാദ് വികസന അഥോരിറ്റിയുടെ കണക്കുപ്രകാരം | ||
സമയമേഖല | UTC+3 (EAT) | |
• Summer (DST) | UTC+3 (EAT) | |
പിൻകോഡ് | (5 ഡിജിറ്റുകൾ) | |
ഏരിയ കോഡ് | +966-1 | |
വെബ്സൈറ്റ് | www.arriyadh.com |
സൗദി അറേബ്യയുടെ തലസ്ഥാനമാണ് റിയാദ്,(Arabic: الرياض Ar-Riyāḍ) സൌദി അറേബ്യയിലെ ഏറ്റവും വലിയ നഗരവും ഇതാണ്. റിയാദ് പ്രവിശ്യയുടെ തലസ്ഥാനം കൂടിയായ ഈ നഗരം നെജ്ദ്, അൽ- യമാമ എന്നീ പ്രദേശങ്ങളിൽ വരുന്നു. അറേബ്യൻ ഉപദ്വീപിന്റെ മദ്ധ്യത്തിലായി ഒരു വലിയ സമതലത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം 6,360,000 [1]ജനങ്ങളുടെ ആവാസകേന്ദ്രം കൂടിയാണ്. പതിനഞ്ച് മുനിസിപ്പൽ ജില്ലകളായി റിയാദിനെ ഭാഗിച്ചിരിക്കുന്നു. റിയാദിന്റെ മേയർ നയിക്കുന്ന റിയാദ് മുനിസിപ്പാലിറ്റി ആണ് ഈ ജില്ലകളുടെ ഭരണം നടത്തുന്നത്. 1998 ൽ അധികാരത്തിൽ വന്ന അബ്ദുൾ അസീസ് ബിൻ അയ്യാഫ് അൽ മിഗ്രിൻ അണ് ഇപ്പോഴത്തെ മേയർ. [2]
ചരിത്രം
[തിരുത്തുക]മുൻകാല ചരിത്രം
[തിരുത്തുക]മുസ്ലിം കാലഘട്ടത്തിനു മുമ്പ്, ഈ പ്രദേശം ഹജ്ർ എന്നാണറിയപ്പെട്ടിരുന്നത്. ബാനു ഹനീഫ എന്ന ഗോത്രവർഗ്ഗക്കാരാണ് ഈ പ്രദേശം കണ്ടുപിടിച്ചതെന്നു കരുതുന്നു.[3]. പടിഞ്ഞാറൻ പ്രവിശ്യകളിലെ ഗവർണർമാർ ഭരിച്ചിരുന്ന അൽയമാമ പ്രദേശത്തിന്റെ തലസ്ഥാനമായിരുന്നു ഹാജ്ർ അന്ന്. ഇത് ഉമ്മായദ് , അബ്ബാസിദ് കാലഘട്ടത്തിലായിരുന്നു. 866-ൽ അബ്ബാസിദ് സാമ്രാജ്യത്തിൽ നിന്നും വേർപെട്ട് അൽയമാമ ഉഖായിദിരിറ്റ്സിന്റെ സാമ്രാജ്യത്തിലേക്ക് ചേർക്കപ്പെട്ടു. ഈ സ്ഥാനപതി തലസ്ഥാനം ഹാജ്ർ ൽ നിന്നും വേർപെടുത്തി അൽഖർജ് ലേക്കു മാറ്റി. ഈ നഗരം പിന്നീട് വളരെക്കാലം പുറംലോകത്തിൽ നിന്നും മറഞ്ഞു കിടക്കപ്പെട്ടു. 14-ാം നൂറ്റാണ്ടിൽ വടക്കേ ആഫ്രിക്കൻ സഞ്ചാരിയായിരുന്ന ഇബ്ൻ ബത്തൂത്ത തന്റെ യാത്രക്കിടയിൽ ഹാജ്ർ സന്ദർശിച്ച വിവരം പരാമർശിച്ചിട്ടുണ്ട്. ഹാജ്ർ അൽയമാമ പ്രദേശത്തിന്റെ ഒരു പ്രധാന നഗരമാണെന്നും , അത് ഈ നഗരത്തിന്റെ പേര് ഹാജ്ർ ആണെന്നും ബത്തൂത്ത തന്റെ വിവരണത്തിൽ പറഞ്ഞിരിക്കുന്നു. കൂടാതെ , നഗരത്തിന്റെ തലവനുമായി ഹജ്ജ് നിർവഹിക്കാനായി പോയ വിവരം കൂടി ബത്തൂത്ത വിവരിച്ചിട്ടുണ്ട്. [4]
മൂന്നു സൗദി സംസ്ഥാനങ്ങൾ
[തിരുത്തുക]1744 ൽ സമീപപ്രദേശമായ ദിരിയയിലെ ഭരണാധികാരിയായിരുന്ന മുഹമ്മദ് ഇബ്ൻ സൗദുമായി , മുഹമ്മദ് അബ്ദുൾ വഹാബ് ഒരു കരാറിലേർപ്പട്ടു. മുഹമ്മദ് സൗദ് ഈ പ്രദേശങ്ങളെയെല്ലാം കീഴടക്കി , ഒരൊറ്റ ഇസ്ലാം ഭരണാധികാരത്തിന് കീഴിൽ കൊണ്ടുവരാൽ താല്പര്യപ്പെടുന്ന ഒരാളായിരുന്നു. എന്നാൽ ഈ യുദ്ധത്തിൽ സൗദിന് വളരെ കടുത്ത ഒരു പ്രതിരോധം തന്നെ നേരിടേണ്ടി വന്നു. അൽഖർജ് , അൽഹസ്സ , നജ്രാൻ എന്നീ പ്രദേശങ്ങളിലെ സൈന്യത്തെ കൂട്ടുപിടിച്ച് , ഹാജ്ർ ലെ ഇബ്ൻ ദവാസ് ശക്തമായ ഒരു പ്രത്യാക്രമണം തന്നെ അഴിച്ചുവിട്ടു.
വളരെക്കാലം നീണ്ടുനിന്ന യുദ്ധങ്ങൾക്കുശേഷം , ഹാജ്ർ റിയാദ് എന്ന പേരിൽ ആദ്യത്തെ സൗദി സംസ്ഥാനമായി പ്രഖ്യാപിക്കപ്പട്ടു.
ഓട്ടോമൻ സാമ്രാജ്യത്തിന്റെ പ്രതിനിധിയായിരുന്ന ഈജിപ്തിലെ മുഹമ്മദ് അലിയുടെ സൈന്യം സൗദിയുടെ ഈ ആദ്യ സംസ്ഥാനത്തെ ആക്രമിച്ചു തകർത്തെറിഞ്ഞു. ഓട്ടോമൻ ഭരണാധികാരികൾ പിന്നീട് സൗദിയുടെ തലസ്ഥാനം ദിരിയായിലേക്ക് മാറ്റി. എന്നാൽ 1823 ൽ രണ്ടാം സൗദിയുടെ രണ്ടാം സംസ്ഥാനത്തിന്റെ അധിപനായിരുന്ന തുർക്കി ബിൻ അബ്ദള്ള റിയാദ് തിരിച്ചുപിടിച്ച് തലസ്ഥാനം വീണ്ടും റിയാദിലേക്ക് മാറ്റി സ്ഥാപിച്ചു. എന്നാൽ തുർക്കിയുടെ ചെറുമക്കൾ തമ്മിലുള്ള യുദ്ധം ഈ പ്രവിശ്യയെ വീണ്ടും നാശത്തിലേക്ക് തള്ളിവിട്ടു.
1902 ൽ അബ്ദുൾ അസീസ് രാജാവ് , ഈ പ്രദേശത്തെ പൂർണ്ണമായും തന്റെ വരുതിയിലാക്കി. ഇദ്ദേഹമാണ് ആധുനിക ,സൗദി അറേബ്യ കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്കു വഹിച്ച ഭരണാധികാരി. ഇദ്ദേഹം റിയാദിനെ സൗദി അറേബ്യയുടെ തലസ്ഥാനമായി പ്രഖ്യാപിച്ചു ഭരണം തുടങ്ങി.
ഭൂമിശാസ്ത്രം
[തിരുത്തുക]കാലാവസ്ഥ
[തിരുത്തുക]വേനൽകാലത്ത് താപനില വളരെ ഉയർന്ന നിലയിലായിരിക്കും , ഏതാണ്ട് 50 ഡിഗ്രീ സെൽഷ്യസ് വരെ രേഖപ്പെടുത്തിയിട്ടുണ്ട്. ജൂലൈയിലെ ശരാശരി താപനില 43.5° ആണ്
|
ജില്ലകൾ
[തിരുത്തുക]റിയാദിനെ 15 മുനിസിപ്പാലിറ്റികളായി വിഭജിച്ചിരിക്കുന്നു. [6]. ഓരോ മുനിസിപ്പാലിറ്റികളും ഭരണസൗകര്യത്തിനായി ചെറിയ ജില്ലകളായി വിഭജിച്ചിരിക്കുന്നു. [7]
മുനിസിപ്പാലിറ്റികൾ
[തിരുത്തുക]- അൽ-ഷുമൈസി
- അൽ-മാത്തർ
- അൽ-ഒലയ്യ
- അൽ-അസീസിയ
- അൽ-മലാസ്
- അൽ-സെലായ്
- അൽ-നസീം
- നെമാർ
- അൽ-ഷിഫാ
- അൽ-ഉറൈജാ
- അൽ-ബത്ത
- അൽ-ഹൈർ
- അൽ-റോദ
- അൽ-ഷിമാൽ
റിയാദ് മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വിവരം പ്രകാരം റിയാദിൽ 130 ജില്ലകളുണ്ട്. [8] [9]
റിയാദിലെ ചില പ്രധാന ജില്ലകൾ
|
ഒലയ്യ ആണ് നഗരത്തിന്റെ ഹൃദയഭാഗം എന്നു പറയാം. ഒലയ്യയെ റിയാദിന്റെ വാണിജ്യ കേന്ദ്രം കൂടിയായി വിശേഷിപ്പിക്കപ്പെടുന്നു. കിങ്ഡംസെന്റർ , ഫൈസലയ്യ ടവർ , തഹല്യ തെരുവ് എന്നിവ റിയാദ് നഗരത്തിന്റെ പ്രധാന മേഖലകളാണ്.
നയതന്ത്ര ചതുരം അഥവാ ഡിപ്ലോമാറ്റിക് ക്വാർട്ടർ പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ലോകരാഷ്ട്രങ്ങളുടെ എംബസ്സികൾ സ്ഥിതിചെയ്യുന്ന സ്ഥമലാണിത്. അവിടെ തന്നെ അവരുടെ കുടുംബാംഗങ്ങൾക്കും താമസിക്കാനുള്ള സൗകര്യങ്ങളും, സ്കൂളുകളും, മറ്റു സൗകര്യങ്ങളെല്ലാം ഉണ്ട്. നയതന്ത്രചതുരങ്ങൾക്കുള്ളിൽ അനുവദിക്കപ്പെട്ടിരിക്കുന്ന സ്ഥലങ്ങളിൽ വിദേശ നയതന്ത്ര പ്രതിനിധികൾക്ക് ധാരാളം അവകാശങ്ങൾ അനുവദിച്ചുകൊടുത്തിരിക്കുന്നു[അവലംബം ആവശ്യമാണ്].
റിയാദിൽ തന്നെയുള്ള അൽ-ബത്തയും , അൽ-ദിരിയയും പ്രാചീന നഗരങ്ങളുടെ ഭാഗങ്ങളാണ്. ഈ സ്ഥലങ്ങളിൽ ഇപ്പോഴും പുതുമ തൊട്ടുതീണ്ടിയിട്ടില്ലാത്ത കെട്ടിടങ്ങളും , പാർപ്പിട സമുച്ചയങ്ങളും കാണാനാകും. 19-ാം നൂറ്റാണ്ടിലെ അൽ-മസ്മാക്ക് കോട്ട പൗരാണികതയുടെ ഒരു ഉദാഹരണമാണ്. ഇതിനടുത്തു തന്നയാണ് നീതിയുടെ കൊട്ടാരം എന്നർത്ഥം വരുന്ന ഖ്വാസം അൽ-ഹുക്കും സ്ഥിതി ചെയ്യുന്നത്. ഇവിടെ വച്ചാണ് റിയാദ് ഗവർണർ സാധാരണക്കാരുടെ പരാതികളും , നിവേദനങ്ങളും കേൾക്കുന്നത്.
അതിരടയാളങ്ങൾ
[തിരുത്തുക]പ്രാചീന റിയാദിലെ പ്രധാന അതിരടയാളങ്ങൾ
[തിരുത്തുക]റിയാദ് എന്ന ആധുനിക നഗരത്തിനകത്ത് ഏതാണ്ട് ഒരു ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ പുരാതനമായ റിയാദിന്റെ ചില സ്മാരകങ്ങൾ ശേഷിച്ചിട്ടുണ്ട്. ചെളി കൊണ്ട് പണിതുണ്ടാക്കിയ വീടുകളും , കടകമ്പോളങ്ങളും അതേ പോലെ തന്നെ സംരക്ഷിച്ചിരിക്കുന്നു. ഇതിൽ പ്രധാനമാണ് അൽ മാസ്മാക്ക് കോട്ട. ഈ പൂരാതനമായ കോട്ടയുടെ പുനർനിർമിച്ച് പഴയ കാലത്തിന്റെ പ്രതാപം ചോർന്നുപോകാതെ സംരക്ഷിച്ചിരിക്കുന്നു.
റിയാദിൽ നടന്ന ഏറ്റവും ആദ്യത്തെ പ്രധാന നിർമ്മാണ പ്രവർത്തനം എന്നത് അബ്ദുൾ അസീസ് രാജാവിന്റെ മുറബ്ബാ കൊട്ടാരം ആണ്. 1936 ൽ ആണ് ഇതിന്റെ നിർമ്മാണം തുടങ്ങിയത് , 1937 ൽ നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു. ഏതാണ്ട് 800ഓളം ആളുകൾ ഇതിലേക്ക് മാറിത്താമസിക്കുകയുണ്ടായി. വടക്കേ പ്രവിശ്യയിൽ നിന്ന് റിയാദിലേക്കു വരുന്നവർക്ക് ഈ കൊട്ടാരം കാണുമ്പോൾ ഇതാണ് റിയാദ് എന്നു കരുതി തെറ്റുപറ്റാറുണ്ട്. അത്രക്ക് വലുതാണ് ഈ നിർമ്മിതി. പിന്നീട് ധാരാളം വികസനപ്രവർത്തനങ്ങളും , കൂട്ടിച്ചേർക്കലുകളും ഈ കൊട്ടാരത്തിൽ നടത്തുകയുണ്ടായി. പുരാതന ശില്പവിദ്യയാണ് ഈ കൊട്ടാരത്തിന്റെ നിർമ്മിതിക്കായി ഉപയോഗിച്ചിരിക്കുന്നത്. കുറെയേറെ നശിച്ചുപോയെങ്കിലും , പുനർനിർമ്മാണത്തിലൂടെ അതിന്റെ പ്രൗഢി നഷ്ടപ്പെടാതെ സൂക്ഷിച്ചിരിക്കുന്നു.
റിയാദിന് പുറത്തായി ഇപ്പോഴും പൗരാണികത ചോർന്നുപോകാതെ നിൽക്കുന്ന ഏതാനും ചില യാഥാസ്ഥിതിക ഗ്രാമങ്ങളുണ്ട്. ദിരിയ , വാഡി , മനുഫ എന്നിവ അവയിൽ ചിലതാണ്. ആധുനികവൽക്കരണത്തിന്റെ കാലഘട്ടത്തിൽ പുരാതനമായ നിർമ്മിതികൾ പലതും നശിപ്പിക്കപ്പെട്ടു. എന്നാൽ ഇപ്പോൾ സൗദി വിനോദസഞ്ചാരത്തിന്റെ ഭാഗമായി ഇത്തരത്തിലുള്ള പൗരാണിക കെട്ടിടങ്ങൾ പുനർനിർമ്മിച്ചുകൊണ്ടിരിക്കുയാണ് [21]
സമകാലീന റിയാദിലെ പ്രധാന അതിരടയാളങ്ങൾ
[തിരുത്തുക]ബുർജ് അൽ മംമലക്ക
[തിരുത്തുക]ബുർജ് അൽ-മംമലക്ക അഥവാ കിങ്ഡം ടവർ ആണ് ആധുനിക റിയാദിന്റെ ഒരു പ്രധാന അതിരടയാളമായി എണ്ണപ്പെടുന്നത്. ഈ കെട്ടിടത്തിൻ ഏതാണ്ട് 300 മീറ്റർ ഉയരമുണ്ട്. 99 നിലകളുണ്ട് ലോകത്തിലെ 67 -ാമത്തെ പൊക്കം കൂടിയ കെട്ടിടമായ കിങ്ഡം ടവറിന്. 94,230 ചതുരശ്ര മീറ്ററിലായി വ്യാപിച്ചു കിടക്കുന്ന ഒരു കെട്ടിട ഭീമനാണ് ബുർജ് അൽ മംമലക്ക.[22] അൽ വലീദ് രാജകുമാരന്റെ ഉടമസ്ഥതയിലുള്ള കിങ്ഡം ഹോൾഡിംഗ് കമ്പനിയാണ് ഇതിന്റെ ഉടമസ്ഥർ. ഈ കമ്പനിയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് ഈ വ്യാപാര സമുച്ചയത്തിലാണ്. ഈ കെട്ടിടത്തിന്റെ നിർമ്മാണത്തിനായി ഏതാണ്ട് 2,000,000,000 സൗദി അറേബ്യൻ റിയാൽ ചെലവായി എന്നു കണക്കാക്കപ്പെടുന്നു. വളർന്നു വരുന്ന ഒരു വ്യാപാര കേന്ദ്രം കൂടിയാണ് കിങ്ഡം സെന്റർ. സ്ത്രീകൾക്ക് പ്രത്യേകമായുള്ള ഷോപ്പിംഗ് സെന്ററുകളും ഇവിടെയുണ്ട് , ഇവിടേക്ക് പുരുഷന്മാർക്ക് പ്രവേശനമില്ല. [23]
ബുർജ് അൽ ഫൈസലയ്യ
[തിരുത്തുക]റിയാദ് നഗരത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കെട്ടിടമാണ് ഫൈസലയ്യ ടവർ. കെട്ടിടത്തിന്റെ മുകളറ്റം ഒരു പേനയെ സൂചിപ്പിക്കുന്നു. വിശാലമായ ഒരു റെസ്റ്റോറന്റ് ഈ കെട്ടിടത്തിന്റെ മുകൾ നിലയിലുണ്ട്. അതിനു താഴെ നിലകളിലായി വിവിധ കമ്പനികളുടെ ഓഫീസുകൾ പ്രവർത്തിക്കുന്നു. കെട്ടിടത്തിന്റെ ഇരുവശങ്ങളിലുമായി രണ്ട് പേരുകേട്ട ഹോട്ടലുകൾ നിലകൊള്ളുന്നു. താഴെ നിലയിലായി ലോകത്തിലെ ഏറ്റവു മികച്ച കമ്പനികളുടെ ഷോപ്പിംഗ് സെന്ററുകളുണ്ട്. [24]
റിയാദ് ടി.വി.ടവർ
[തിരുത്തുക]സൗദി മന്ത്രാലയത്തിനുള്ളിലായി സ്ഥിതിചെയ്യുന്ന ഒരു കെട്ടിടമാണ് റിയാദ് ടി.വി.ടവർ. ഇതിന് ഏതാണ്ട് 170മീറ്റർ ഉയരം വരും.
ആഭ്യന്തര മന്ത്രാലയം
[തിരുത്തുക]താഴേക്ക് തിരിഞ്ഞിരിക്കുന്ന ഒരു പിരമിഡിന്റെ രൂപത്തിലുള്ള ഒരു കെട്ടിടമാണ് സൗദി ആഭ്യന്തരമന്ത്രാലയം.
അൽ മസ്മാക്ക് കോട്ട
[തിരുത്തുക]മുഹമ്മദ് ബിൻ അബ്ദുള്ള ഇബ്ൻ റഷീദ് ആണ് ഈ കോട്ട പണികഴിപ്പിച്ചത്. ഹയിലിലെ ഭരണാധികാരിയായിരുന്ന ഇദ്ദേഹം 1865 ലാണ് ഈ കോട്ട നിർമ്മിച്ചത്. പിന്നീട് പല ഭരണാധികാരികളുടേയും കയ്യിൽ മാറി വന്നു ഈ ചരിത്രപ്രാധാന്യമുള്ള ഈ കോട്ട. ഇപ്പോൾ മസ്മാക്ക് കോട്ട കിങ് അബ്ദുൾ അസീസ് ഹിസ്റ്റോറിക്കൽ സെന്ററിന്റെ ഭാഗമാണ്. ആധുനികവൽക്കരണം നടന്നുവെങ്കിലും കോട്ടയുടെ പൗരാണികത നഷ്ടപ്പെടാതെ കാത്തു സൂക്ഷിച്ചിരിക്കുന്നു. [25]
സാമ്പത്തികം
[തിരുത്തുക]കിങ് ഫഹദ് പാത
[തിരുത്തുക]കിങ് ഫഹദ് പാത റിയാദിലെ ഏറ്റവും മികച്ച ഒരു പാതയായി പരിഗണിക്കപ്പെടുന്നു. എല്ലാ സമയത്തും തിരക്കു പിടിച്ച ഒരു പാതയാണ് ഇത്. 1980-1981 ലാണ് ഈ പാതയുടെ നിർമ്മാണം പൂർത്തിയായത്. പ്രധാന കമ്പനികളുടെ ഓഫീസുകളും , വ്യാപാരസ്ഥാപനങ്ങളും , വാണിജ്യ സമുച്ചയങ്ങളും എല്ലാം പാതയുടെ ഇരു വശത്തുമായി നിലകൊള്ളുന്നു. പാതയുടെ വടക്കേയറ്റം മറ്റൊരു വഴിയിലൂടെ വിമാനത്താവളത്തിലേക്കെത്തിച്ചേരുന്നു. ദിവസേന ഈ പാത മുറിച്ചുകടക്കുന്ന കാറുകളുടെ എണ്ണം ഏതാണ്ട് അഞ്ചുലക്ഷം വരും.[26]. കിങ് ഫഹദ് പാതയുടെ ഒന്നാം ഘട്ടം വെറും 5.1 കിലോമീറ്റർ ആയിരുന്നു. ഇത്രയും പൂർത്തിയാക്കാനായി മാത്രം 316,000,000 സൗദി റിയാൽ ചിലവഴിച്ചു. [27]. പത്തോളം ചെറിയ വിനോദകേന്ദ്രങ്ങൾ ഈ പാതയുടെ ഇരുവശത്തുമായുണ്ട്. കൂടാതെ, പാതയുടെ മദ്ധ്യഭാഗം മരങ്ങൾ വച്ച് മനോഹരമാക്കിയിരിക്കുന്നു.
വ്യവസായ നഗരം
[തിരുത്തുക]നഗരത്തിന്റെ കിഴക്ക് , വടക്കു കിഴക്കേ ഭാഗത്തായി ആണ് വ്യവസായങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്. വ്യാവസായിക പാർക്കുകൾ ഇവിടെയുണ്ട്. ചെറുതും വലുതുമായ ധാരാളം വ്യവസായങ്ങൾ റിയാദിലുണ്ട്. അതിൽ ഒന്നാണ് എണ്ണ ഖനനത്തിലെ ലോകോത്തര കമ്പനിയായ ആരാംകോ. കൂടാതെ അൽ-യമാമ സിമന്റ് ഫാക്ടറി എന്നിവയും റിയാദിന്റെ വ്യവസായിക കേന്ദ്രത്തിലുണ്ട്.
ജനസംഖ്യ
[തിരുത്തുക]റിയാദ് നഗരത്തിലെ ജനസംഖ്യ താഴെ കൊടുക്കുന്നു.
വർഷം | ജനസംഖ്യ |
---|---|
1918 | 18,000 |
1924 | 30,000 |
1944 | 50,000 |
1952 | 80,000 |
1960 | 150,000 |
1972 | 500,000 |
1974 | 650,000 |
1978 | 760,000 |
1987 | 1,389,000 |
1990 | 2,110,000 |
1992 | 2,776,000 |
1997 | 3,100,000 |
2001 | 4,137,000 |
2009 | 4,878,723 |
2010 | 5,254,560 |
2012 | 5,400,000 |
സംസ്ക്കാരം
[തിരുത്തുക]ആരാധനാലയങ്ങൾ
[തിരുത്തുക]റിയാദ് നഗരത്തിലായി ഏതാണ്ട് 4,300 മുസ്ലീം പള്ളികളുള്ളതായി കണക്കാക്കപ്പെടുന്നു. ശ്മശാനങ്ങളിൽ ഓരോരുത്തരുടേയും ശവക്കല്ലറകൾ തിരിച്ചറിയാനായി കല്ലുകൾ സ്ഥാപിക്കുന്ന രീതി ഇവിടെ നിരോധിച്ചിരിക്കുന്നു. എന്നാൽ ഇക്കഴിഞ്ഞ മാർച്ച് 2012 ൽ ഓരോരുത്തരുടേയും ശവക്കല്ലറകൾ തിരിച്ചറിയാനായി പ്രത്യേക ഇലക്ടോണിക് സംവിധാനം സ്ഥാപിക്കുന്നതിനായി സർക്കാർ തീരുമാനിച്ചു. [29].
ഭക്ഷണം
[തിരുത്തുക]മറ്റ് സൗദി പ്രദേശങ്ങളെപോലെ തന്നെ കബ്സ എന്ന ഭക്ഷണം തന്നെയാണ് ഇവരുടെ പ്രധാന ആഹാരം. എന്നാൽ മറ്റു രാജ്യങ്ങളുടെ ഭക്ഷണശാലകളും ധാരാളമായ റിയാദിൽ കാണപ്പെടുന്നു. റിയാദിലെ ജനങ്ങൾ ഭക്ഷണത്തിലെ വൈവിധ്യം ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ട് തന്നെ ലോകോത്തരങ്ങളായ എല്ലാ ഭക്ഷണശാലകളും റിയാദിൽ കാണാനാകും.
മ്യൂസിയം
[തിരുത്തുക]1999ൽ ഒരു കേന്ദ്രീകൃത മ്യൂസിയം ഇവിടെ സ്ഥാപിക്കപ്പെട്ടു. കിങ് അബ്ദുൾ അസീസ് ഹിസ്റ്റോറിക്കൽ സെന്ററിന്റെ ഭാഗമായാണ് ഇത് നിലകൊള്ളുന്നത്. ഇത് സൗദി അറേബ്യയുടെ ദേശീയ മ്യൂസിയം കൂടിയാണ്. പൗരാണിക കാലഘട്ടത്തിലെ പല ശേഷിപ്പുകളും കാഴ്ചക്കാർക്ക് ഇവിടെ കാണാനാകും.
വാർത്താവിതരണം
[തിരുത്തുക]റിയാദിലെ പത്രങ്ങൾ
[തിരുത്തുക]അൽ-ജസീറ | അറബിക് |
അഷാർക് അൽ അവസാത് | അറബിക് |
അൽ-വതാൻ | അറബിക് |
അൽ-റിയാദ് | അറബിക് |
സൗദി ഗസറ്റ് | ഇംഗ്ലീഷ് |
അറബ് ന്യൂസ് | ഇംഗ്ലീഷ് |
ഗൾഫ് മാധ്യമം | മലയാളം |
റിയാദിലെ ടെലിവിഷൻ സംപ്രേഷണം
[തിരുത്തുക]സൗദി ടി.വി.1 | വാർത്താധിഷ്ഠിതം |
സൗദി ടി.വി.2 | വാർത്താധിഷ്ഠിതം |
സൗദി ടി.വി.സ്പോർട്സ് | കായികം |
അൽ-ഇക്ബാരിയ | വാർത്താധിഷ്ഠിതം |
മീഡിയവൺ ടിവി | വാർത്താധിഷ്ഠിതം, സൌദിയിൽ ലൈസൻസുള്ള ഏക ഇന്ത്യൻ വാർത്താ ചാനൽ |
എ.ആർ.ടി.നെറ്റ് വർക്ക് | മറ്റുള്ളവ |
കായികം
[തിരുത്തുക]ഫുട്ബോൾ ആണ് ഇവിടുത്തെ പ്രധാന കായികവിനോദം. സൗദി പ്രീമിയർ ലീഗ് ഇവിടുത്തെ പ്രധാന ഫുട്ബോൾ മാമാങ്കമാണ്. അൽ-ഷബാബ് , അൽ-നാസർ എന്നിവയാണ് പ്രധാന ക്ലബുകൾ. അൽ-ഹിലാൽ , അൽ-റിയാദ് എന്നിവയും ഇവിടുത്തെ പ്രധാന ഫുട്ബോൾ ക്ലബുകളാണ്. [30] 70,000 പേർക്കിരിക്കാവുന്ന കിങ് ഫഹദ് സ്റ്റേഡിയം റിയാദിന്റെ പ്രത്യേകതയാണ് ഫിഫ കോൺഫഡറേഷൻസ് കപ്പ് മൂന്നു പ്രാവശ്യം ഈ സ്റ്റേഡിയത്തിൽ വെച്ചു നടത്തിയിട്ടുണ്ട്. കൂടാതെ 1999 ലെ ഫിഫ 20 വയസിനു താഴെയുള്ളവരുടെ ലോകകപ്പും ഈ സ്റ്റേഡിയത്തിൽ വെച്ചാണ് നടത്തിയത്. [31]
ഭാഷ
[തിരുത്തുക]നജ്ദി അറബിക് എന്ന ഭാഷാരൂപമാണ് റിയാദ് പ്രദേശത്ത് സാധാരണയായി ഉപയോഗിച്ചു വരുന്നത്. അറബിയാണ് പ്രധാന ഭാഷയെങ്കിലും , ഒരു വാണിജ്യ പ്രദേശം കൂടിയായതിനാൽ ഇംഗ്ലീഷ് ഭാഷയും ധാരാളമായി ഉപയോഗിച്ചു വരുന്നു.
ഗതാഗതം
[തിരുത്തുക]വിമാനത്താവളം
[തിരുത്തുക]കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം നഗരത്തിൽ നിന്നും ഏതാണ്ട് 35 കിലോമീറ്റർ അകലെ വടക്കു വശത്തായി നിലകൊള്ളുന്നു. 4205 മീറ്റർ നീളമുള്ള (13,796 അടി) രണ്ട് സമാന്തര റൺവേകൾ ഈ വിമാനത്താവളത്തിലുണ്ട്. നാസയുടെ ബഹിരാകാശ വാഹനത്തിന്റെ ഒരു ലാന്റിംഗ് സ്പേസ് കൂടിയാണ് കിങ് ഖാലിദ് വിമാനത്താവളം [32]. 1990 മുതൽ 1991 വരെ ഒന്നാം ഗൾഫ് യുദ്ധകാലത്ത് അമേരിക്കൻ സേന തങ്ങളുടെ യുദ്ധ വിമാനങ്ങൾക്ക് ഇന്ധനം നിറയ്കാനുള്ള ഒരു താവളം കൂടിയായി ഈ വിമാനത്താവളത്തെ ഉപയോഗിച്ചിരുന്നു. [33]
ദേശീയ പാതകൾ
[തിരുത്തുക]ആധുനിക ദേശീയപാതാ സംവിധാനം ആവിഷ്കരിച്ചിരിക്കുകയാണ് റിയാദി നഗരത്തിൽ. ഈസ്റ്റേൺ റിങ് റോഡി , നഗരത്തിന്റെ പൂർവ്വ ഭാഗത്തേയും , ദക്ഷിണഭാഗത്തേയും ബന്ധിക്കുന്നു. നോർത്തേൺ റിങ് റോഡ് , പടിഞ്ഞാറിനേയും കിഴക്കിനേയും തമ്മിൽ ബന്ധിപ്പിക്കുന്നു. കിങ് ഫഹദ് പാത നഗരത്തിന്റെ മദ്ധ്യത്തിലൂടെ കടന്നുപോകുന്നു. ഈസ്റ്റേൺ റോഡിനു സമാന്തരമായാണ് കിങ് ഫഹദ് പാത കടന്നുപോകുന്നത്. മക്ക റോഡ് , നഗരത്തെ നയതന്ത്രചതുരവുമായി ബന്ധിപ്പിക്കുന്നു. പാതകളെല്ലാം തന്നെ സർക്കാർ സംവിധാനത്തിന്റെ കീഴിലാണ്
മറ്റു സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന ദേശീയ പാതകൾ
- റിയാദ് - ദമ്മാം ദേശീയപാത (383കിലോമീറ്റർ)
- റിയാദ് - ഖസീം ദേശീയപാത (317കിലോമീറ്റർ)
- റിയാദ് - തായിഫ് ദേശീയപാത (750കിലോമീറ്റർ)
റെയിൽ വേ
[തിരുത്തുക]സൗദി റെയിൽ അഥോറിറ്റി ആണ് സൗദിയിലെ റെയിൽ ഗതാഗതം നിയന്ത്രിക്കുന്നത്. റിയാദിനേയും - ദമ്മാമിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന രണ്ട് യാത്രാ ട്രെയിനുകളും , ചരക്ക് തീവണ്ടികളും നിലവിലുണ്ട്. ഇത് ഹാഫുഫ് കൂടി കടന്നുപോകുന്നു. ഭാവിയിൽ ജിദ്ദയേയും , മക്കയെയും തീവണ്ടി മാർഗ്ഗം ബന്ധിപ്പിക്കുന്ന ഒരു പദ്ധതിയും നിലവിൽ നിർമ്മാണത്തിലിരിക്കുന്നുണ്ട്. [34] [35] [36]
പൊതുഗതാഗതം
[തിരുത്തുക]റിയാദിലെ പൊതുഗതാഗതത്തിന്റെ മേൽനോട്ടം വഹിക്കുന്നത് സൗദി അറേബ്യൻ പബ്ലിക്ക് ട്രാൻസ്പോർട്ട് കമ്പനി എന്ന സർക്കാർ സംവിധാനം ആണ്. കിങ് ഫഹദ് , കിങ് അബ്ദുള്ള , ഒലയ്യ റോഡുകളെ തമ്മിൽ ബന്ധിപ്പിച്ച് ഒരു മെട്രോ റെയിൽ പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. 25കിലോമീറ്റർ ആയിരിക്കും ആദ്യഘട്ടത്തിലുണ്ടാവുക. [37] [38]
ആതുരാലയങ്ങൾ
[തിരുത്തുക]- ഡോ.സുലൈമാൻ അൽ-ഹബീബ് മെഡിക്കൽ കോംപ്ലക്സ് - ഒലയ്യ.
- ഡോ.സുലൈമാൻ അൽ-ഹബീബ് മെഡിക്കൽ കോംപ്ലക്സ് - അര്യൻ.
- ഒബൈദ് സ്പെഷ്യലൈസഡ് ഹോസ്പിറ്റൽ, ഫാർസാദാക്ത് തെരുവ് , അൽ-മലാസ് Archived 2011-11-27 at the Wayback Machine.
- അൽ-ഹമ്മദി ഹോസ്പിറ്റൽ - ഒലയ്യ. Archived 2021-02-11 at the Wayback Machine.
- അൽ-മഷാറി ഹോസ്പിറ്റൽ.
- അൽ-മോവാസാത് ഹോസ്പിറ്റൽ.
- അൽ ഷുമൈസ് സർക്കാർ ആശുപത്രി.
- സായുധസേനാ ആശുപത്രി. Archived 2000-11-09 at the Wayback Machine.
- പ്രിൻസ് സുൽത്താൻ കാർഡിയാക് സെന്റർ.
- അൽ-യമാമ ഹോസ്പിറ്റൽ.
- ദല്ല ഹോസ്പിറ്റൽ.
- ഗ്രീൻ ക്രെസന്റ് ഹോസ്പിറ്റൽ Archived 2001-04-24 at the Wayback Machine.
- ഹോം ഡോക്ടർ. ജി.സി.എച്ച്.എസ്.
- റിയാദ് സൈനിക ആശുപത്രി.
- സ്പെഷ്യലൈസ്ഡ് ആശുപത്രി.
- സൗദി ജർമ്മൻ ആശുപത്രി.
- കിങ് അബ്ദുൾ അസീസ് മെഡിക്കൽ സിറ്റി.
- കിങ് അബ്ദുൾ അസീസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ
- കിങ് ഫഹദ് ഹോസ്പിറ്റൽ.
- കിങ് ഫഹദ് മെഡിക്കൽ സിറ്റി
വിദ്യാഭ്യാസം
[തിരുത്തുക]പ്രാഥമിക ,ഉന്നതവിദ്യാഭ്യാസത്തിൻ കൂടുതൽ ഊന്നൽ നൽകുന്നുണ്ട് ഇവിടെ. വർദ്ധിച്ചുവരുന്ന സർവകലാശാലകളുടെ എണ്ണവും മറ്റും ഇത് സൂചിപ്പിക്കുന്നു. പഴയതിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ ആളുകൾ ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്തേയും , ദേശീയ സർവ്വകലാശാലകളെയും സമീപിക്കുന്നു. റിയാദിനു പുറത്തുള്ളവരും ഉന്നതവിദ്യാഭ്യാസത്തിനായി ഇവിടേക്കു വരുന്നുണ്ട്. ഏറ്റവും കൂടുതൽ വിദ്യാഭ്യാസസ്ഥാപനങ്ങളുള്ള ഒരു പ്രവിശ്യ കൂടിയാണ് റിയാദ്.
സർവകലാശാല/കലാലയം | വെബ്സൈറ്റ് | സ്ഥാപിതമായത് | നഗരം |
---|---|---|---|
കിങ് സൗദ് സർവ്വകലാശാല | www.ksu.edu.sa | 1957 | റിയാദ് |
ഇമാം മുഹമ്മദ് ബിൻ സൗദ് ഇസ്ലാമിക് സർവ്വകലാശാല | www.imamu.edu.sa | 1974 | റിയാദ് |
സൗദി ഇലക്ടോണിക് സർവ്വകലാശാല | www.seu.edu.sa | 2010 | റിയാദ് |
അറബ് ഓപ്പൺ യൂണിവേഴ്സിറ്റി | www.arabou.org.sa Archived 2006-07-07 at the Wayback Machine. | 2002 | റിയാദ് |
പ്രിൻസ് സുൽത്താൻ സർവ്വകലാശാല | www.psu.edu.sa | 2003 | റിയാദ് |
റിയാദ് കോളേജ് ഓഫ് ഡെന്റിസ്ട്രി ആന്റ് ഫാർമസി | www.riyadh.edu.sa, | 2004 | റിയാദ് |
അൽ ഫാറാബി , കോളേജ് ഓഫ് ഡെന്റിസ്ട്രി ആന്റ് നേഴ്സിംഗ് | www.alfarabi.edu.sa, | 2009 | റിയാദ് |
ദാർ അൽ ഉലൂം സർവ്വകലാശാല | www.dau.edu.sa | 2005 | റിയാദ് |
അൽ-ഫൈസൽ സർവ്വകലാശാല | www.alfaisal.edu | 2007 | റിയാദ് |
അൽ മരീഫ കോളേജ് ഓഫ് സയൻസ് ആന്റ് ടെക്നോളജി. | www.mcst.edu.sa | 2008 | റിയാദ് |
സൽമാൻ ബിൻ അബ്ദുൾ അസീസ് സർവ്വകലാശാല. | [6] Archived 2012-05-18 at the Wayback Machine. | 2009 | അൽ-ഖർജ് |
പ്രിൻസസ്സ് നൂറ ബിന്റ് അബ്ദുൾ റഹ്മാൻ യൂണിവേഴ്സിറ്റി | www.mohe.gov.sa Archived 2011-03-10 at the Wayback Machine. (in Arabic) | 1970 | റിയാദ് |
കിങ് അബ്ദുൾ അസീസ് ആരോഗ്യ സർവ്വകലാശാല | www.ksau-hs.edu.sa | 2005 | റിയാദ് |
അൽ-യമാമ സർവ്വകലാശാല | www.alyamamah.edu.sa Archived 2003-06-18 at the Wayback Machine. | 2004 | റിയാദ് |
ഷക്ര സർവ്വകലാശാല | www.su.edu.sa Archived 2011-07-06 at the Wayback Machine. | 2010 | ഷക്ര |
അൽ-മജ്മ സർവ്വകലാശാല | http://mu.edu.sa/ | 2010 | അ-മജ്മ |
ചിത്രശാല
[തിരുത്തുക]-
കിങ് ഫഹദ് സ്റ്റേഡിയം
-
കിങ്ടം ടവർ
-
അൽ-ഒവിദാ പള്ളി
-
വിദ്യാഭ്യാസ മന്ത്രാലയം
-
അൽ-അനൗദ് വ്യാപാരസമുച്ചയം
-
വാദി ലബാൻ തൂക്കുപാലം വിദൂരദൃശ്യം
-
കിങ് അബ്ദുള്ള റോഡ്.
-
കിങ് ഫഹദ് ആശുപത്രി പ്രധാന കെട്ടിടം
-
മസ്മാക്ക കോട്ട രാത്രി ദൃശ്യം
-
റിയാദ്
-
അൽ-ബത്ത രാത്രി ദൃശ്യം
-
റിയാദിലെ ഒരു ഹൈവേ
ഇതുംകൂടി കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ The Saudi Arabian Information Resource സൗദി പൊതുവിവരരേഖകൾ
- ↑ റിയാദ് ഭരണാധികാരികൾ Archived 2016-03-04 at the Wayback Machine. റിയാദിന്റെ വൈബ്സൈറ്റ് നോക്കുക.
- ↑ റിയാദിന്റെ ചരിത്രം Archived 2012-03-13 at the Wayback Machine. അർറിയാദ് വെബ് സൈറ്റ് , ചരിത്രം എന്ന വിഭാഗം നോക്കുക.
- ↑ റിയാദിന്റെ മുൻകാലചരിത്രം Archived 2011-10-07 at the Wayback Machine. റിയാദ് വിഷൻ ഒന്നും രണ്ടും ഖണ്ഡികകൾ വായിക്കുക
- ↑ "SURFACE ANNUAL CLIMATOLOGICAL REPORT" (in ഇംഗ്ലീഷ്). PME. Archived from the original on 2018-12-25. Retrieved 2009-08-17.
- ↑ റിയാദ് മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് [1] Archived 2011-02-26 at the Wayback Machine. (അറബിക്)
- ↑ റിയാദ് മുനിസിപ്പാലിറ്റി പ്രസിദ്ധീകരിച്ച മാപ്പ്. [2] Archived 2012-07-23 at the Wayback Machine., കിങ് സൗദ് സർവകലാശാലയുടെ വെബ് സൈറ്റിൽ നിന്നും (അറബിക്)
- ↑ റിയാദ് മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ് സൈറ്റ് – റിയാദ് മുനിസിപ്പാലിറ്റിയുടെ മാപ്പ് [3][പ്രവർത്തിക്കാത്ത കണ്ണി] (വലതുവശത്തു കാണുന്നവയിൽ നിന്നും തിരഞ്ഞെടുക്കുക)
- ↑ റിയാദ് മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് – ഓരോ മുനിസിപ്പാലിറ്റിയുടെ വിഭാഗം കാണുക. [4][പ്രവർത്തിക്കാത്ത കണ്ണി] (അറബിക്). ചില ജില്ലകൾ മാപ്പിൽ ഉൾപ്പെട്ടിട്ടില്ല. [5] Archived 2011-02-26 at the Wayback Machine.
- ↑ 10.0 10.1 "റിയാദ് മുനിസിപ്പാലിറ്റി ഔദ്യോഗിക പേജ് – അൽ ബത്ത". Alriyadh.gov.sa. Archived from the original on 2007-12-19. Retrieved 2011-03-26.
- ↑ "റിയാദ് മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് – മറ്റു വിവരങ്ങൾ". അൽറിയാദ്. Archived from the original on 2011-03-17. Retrieved 2011-03-26.
- ↑ "റിയാദ് മുനിസിപ്പാലിറ്റി ഔദ്യോഗിക വെബ്സൈറ്റ് – അൽ-ഷുമൈസി വിഭാഗം". Alriyadh.gov.sa. Retrieved 2011-03-26.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "റിയാദ് മുനിസിപ്പാലിറ്റി ഔദ്യോഗിക വെബ്സൈറ്റ് – അൽ-മാത്തർ വിഭാഗം". Alriyadh.gov.sa. Retrieved 2011-03-26.
- ↑ "റിയാദ് മുനിസിപ്പാലിറ്റി ഔദ്യോഗിക വെബ്സൈറ്റ്– അൽ-അസീസിയ വിഭാഗം". Alriyadh.gov.sa. Archived from the original on 2007-12-19. Retrieved 2011-03-26.
- ↑ "റിയാദ് മുനിസിപ്പാലിറ്റി ഔദ്യോഗിക വെബ്സൈറ്റ് – അൽ-മലാസ് വിഭാഗം". Alriyadh.gov.sa. Archived from the original on 2007-12-19. Retrieved 2011-03-26.
- ↑ "റിയാദ് മുനിസിപ്പാലിറ്റി ഔദ്യോഗിക വെബ്സൈറ്റ് – അൽ-ഷിഫ ഉപവിഭാഗം". Alriyadh.gov.sa. Archived from the original on 2007-12-19. Retrieved 2011-03-26.
- ↑ "റിയാദ് മുനിസിപ്പാലിറ്റി ഔദ്യോഗിക വെബ്സൈറ്റ് – അൽ-ഉറൈയ്യ ഉപവിഭാഗം". Alriyadh.gov.sa. Retrieved 2011-03-26.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "റിയാദ് മുനിസിപ്പാലിറ്റി ഔദ്യോഗിക വെബ്സൈറ്റ് – അൽ-ഷിമാൽ ഉപവിഭാഗം". Alriyadh.gov.sa. Archived from the original on 2007-12-19. Retrieved 2011-03-26.
- ↑ "റിയാദ് മുനിസിപ്പാലിറ്റി ഔദ്യോഗിക വെബ്സൈറ്റ്– അൽ-നസീം ഉപവിഭാഗം". Alriyadh.gov.sa. Archived from the original on 2007-05-17. Retrieved 2011-03-26.
- ↑ "റിയാദ് മുനിസിപ്പാലിറ്റി ഔദ്യോഗിക വെബ്സൈറ്റ് – അൽ-സെലായ് ഉപവിഭാഗം". Alriyadh.gov.sa. Archived from the original on 2007-12-19. Retrieved 2011-03-26.
- ↑ സൗദി വിനോദസഞ്ചാരം Archived 2017-12-27 at the Wayback Machine. സൗദി ടൂറിസം കമ്മീഷൻ വെബ് സൈറ്റിൽ നിന്നും
- ↑ കിങ്ടം ടവർ സ്കൈസ്ക്രാപേർസപേജിൽ നിന്നുള്ള വിവരങ്ങൾ
- ↑ കിങ്ടം ടവർ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നുള്ള വിവരങ്ങൾ
- ↑ ഫൈസലയ്യ ടവർ സ്കൈസ്ക്രാപർപേജിൽ നിന്നുള്ള വിവരങ്ങൾ
- ↑ അൽ മസ്മാക്ക് കോട്ട Archived 2014-03-19 at the Wayback Machine. കിങ് സൗദ് സർവകലാശാലയുടെ ശേഖരത്തിൽ നിന്നും
- ↑ കിങ് ഫഹദ് പാതയിലെ ഗതാഗതം Archived 2011-12-25 at the Wayback Machine. അർറിയാദ് വെബ്സൈറ്റ്
- ↑ കിങ് ഫഹദ് പാതയുടെ നിർമ്മാണം Archived 2011-12-25 at the Wayback Machine. അർറിയാദ് വെബ്സൈറ്റ്
- ↑ റിയാദിലെ ജനസംഖ്യ ഒരു പഠനം
- ↑ ശവക്കല്ലറകൾ ഇലക്ടോണിക് സംവിധാനത്തിലൂടെ തിരിച്ചറിയാനുള്ള പദ്ധതി അറബ് ന്യൂസ് എന്ന ഓൺലൈൻ പത്രത്തിൽ നിന്നും
- ↑ റിയാദ് ഫുട്ബോൾ സൗദി ഫുട്ബോൾ
- ↑ കിങ് ഫഹദ് സ്റ്റേഡിയം റിയാദ് , ,സൗദി അറേബ്യ Archived 2015-12-12 at the Wayback Machine. ലോകത്തിലെ മികച്ച സ്റ്റേഡിയങ്ങൾ
- ↑ നാസയുടെ ബഹിരാകാശവാഹനങ്ങളുടെ അടിയന്തര ലാന്റിംഗ് സ്പേസ് ഗ്ലോബൽ സെക്യൂരിറ്റിയിൽ ഇതിനെക്കുറിച്ച്
- ↑ Document Detail for IRISNUM= 00269318 വായുസേനാചരിത്രം
- ↑ "അറേബ്യൻ മരുഭൂമിയിലൂടെ അമേരിക്കൻ റെയിൽ ." പോപ്പുൽ മെക്കാനിക്സ്, April 1952, pp. 107-110.
- ↑ സൗദി റെയിൽവേ സമയം
- ↑ റിയാദ് ദമ്മാം തീവണ്ടി ബുക്കിംഗ് Archived 2011-09-13 at the Wayback Machine. സൗദി റെയിൽവേയ്സ് ഔദ്യോഗിക പേജ്
- ↑ റിയാദ് മെട്രോ റെയിൽ പദ്ധതി ഗൾഫ് ന്യൂസ്
- ↑ റിയാദിലെ പൊതുഗതാഗതം Archived 2012-05-09 at the Wayback Machine. സാപ്റ്റ്കോ ഔദ്യോഗിക വെബ് സൈറ്റ്
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- റിയാദ് നഗരം Archived 2009-01-27 at the Wayback Machine., ചരിത്രവും , ചിത്രങ്ങളും , വാർത്തകളും അടങ്ങിയ ഔദ്യോഗിക വെബ് വിലാസം
- റിയാദിന്റെ മാപ്പ് Archived 2012-11-11 at the Wayback Machine., റിയാദിന്റെ ഔദ്യോഗിക മാപ്പ് , അറബിക്.
- സൗദി അറേബ്യൻ വിവര ശ്രോതസ്സ് Archived 2000-05-11 at the Wayback Machine., ചരിത്രവും , ചിത്രങ്ങളും അടങ്ങിയ ഔദ്യോഗിക വെബ്സൈറ്റ്.
- സൗദി അറേബ്യ പൊതുഗതാഗതം Archived 2012-05-09 at the Wayback Machine.
- റിയാദ് ഗാലറി Archived 2009-07-10 at the Wayback Machine.
- കിങ്ടം സെന്റർ