കലണ്ടര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹിന്ദു കലണ്ടറില്‍ നിന്നുള്ള ഒരു താള്‍

സാമൂഹിക, സാമ്പത്തിക, മതപര, ഭരണ ആവശ്യങ്ങള്‍ക്കായി ദിവസങ്ങളെ ക്രമീകരിക്കുന്നതിനുള്ള ഒരു സം‌വിധാനമാണ് കലണ്ടര്‍. ഈ ക്രമീകരണം നടത്തുന്നത് ഒരു പ്രത്യേക അളവ് സമയത്തിന് ദിവസം, ആഴ്ച, മാസം, വര്‍ഷം എന്നിങ്ങനെ പേരുകള്‍ നല്‍കിയാണ്. ജ്യോതിശാസ്ത്രമാണ് കലഗണനയുടെ ആധാരം എങ്കിലും കലണ്ടറിലെ കാലയളവുകള്‍ ചന്ദ്രന്‍, സൂര്യന്‍ എന്നിവയുടെ ചലനവുമായി പൂര്‍ണമായും ഒത്തുപോവണമെന്നില്ല.

പല സംസ്കാരങ്ങളും സമൂഹങ്ങളും മുമ്പുള്ളവ മാതൃകയാക്കി പുതിയ കലണ്ടറുകള്‍ നിര്‍മിച്ചിട്ടുണ്ട്. ഓരോരുത്തരും തങ്ങളുടെ പ്രത്യേക ആവശ്യങ്ങള്‍ക്കനുസരിച്ച് കലണ്ടറില്‍ ആവശ്യമായ പരിഷ്കാരങ്ങള്‍ വരുത്തി.

കലണ്ടര്‍ സം‌വിധാനം രേഖപ്പെടുത്തിയ ഭൗതിക വസ്തിവിനേയും കലണ്ടര്‍ എന്നു പറയുന്നു. ഈ വാക്കിന്റെ ഏറ്റവും വ്യാപകമായ ഉപയോഗം ഈ അര്‍ത്ഥത്തിലാണ്. ഇത് മിക്കവാറും കടലാസ് കൊണ്ടുള്ളതായിരിക്കും. കമ്പ്യൂട്ടര്‍‌വല്‍കൃത കലണ്ടറുകളും ഇന്നുണ്ട്. ചെയ്യാനുള്ള കാര്യങ്ങള്‍ കൃത്യ സമയത്ത് ഓര്‍മപ്പെടുത്തുന്ന രീതിയില്‍ ഇവയെ ക്രമീകരിക്കാം

[തിരുത്തുക] ആദ്യകാലങ്ങളില്‍

കണക്കുകൂട്ടുക എന്നര്‍ത്ഥം വരുന്ന കലന്‍ഡേഎന്ന പദത്തില്‍ നിന്നുമാണ് കലണ്ടര്‍ എന്ന പദമുണ്ടായത്.ഭൂമിശാസ്ത്രപരവും കാലാവസ്ഥാസം‌ബന്ധിയുമായ പ്രതിഭാസങ്ങളായിരുന്നു ആദ്യകാല കലണ്ടര്‍ സം‌വിധാനങ്ങള്‍ക്ക് അടിസ്ഥാനം.നൈല്‍ നദിയിലെ വര്‍ഷം തോറുമുണ്ടാകുന്ന വെള്ളപ്പൊക്കത്തെ അടിസ്ഥാനമാക്കി പ്രാചീന ഈജിപ്തുകാര്‍ കലണ്ടറിനു രൂപം നല്‍കി.പിന്നീട് ആകാശഗോളങ്ങളെ അടിസ്ഥാനമാക്കിയുള്ള കലണ്ടര്‍ നിലവില്‍ വന്നു.ബി.സി45ല്‍ ഇന്നു കാണുന്ന കലണ്ടറിന്റെ ആദ്യരൂപമായ ജൂലിയന്‍ കലണ്ടര്‍ നിലവില്‍ വന്നു.സൂര്യന്റേയും ഭൂമിയുടേയും ചലനങ്ങളേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായപ്പോള്‍ ജൂലിയന്‍ കലണ്ടറിന്റെ പ്രസക്തി നഷ്ടമാവുകയും 1582ല്‍ പോപ്പ് ഗ്രിഗറി പതിമൂന്നാമന്‍ ഗ്രിഗോറിയന്‍ കലണ്ടറുകള്‍ക്ക് രൂപം നല്‍കുകയും ചെയ്തു.

[തിരുത്തുക] ഗ്രിഗോറിയന്‍ കലണ്ടര്‍

ഇന്ന് ലോകവ്യാപകമായി ഉപയോഗിയ്ക്കുന്ന കലണ്ടര്‍ സം‌വിധാനമാണ് ഗ്രിഗോറിയന്‍ കലണ്ടര്‍.യേശുക്രിസ്തു ജനിച്ച വര്‍ഷത്തെ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയിരിയ്ക്കുന്നത്.

[തിരുത്തുക] മാസങ്ങള്‍

റോമന്‍ സാഹിത്യത്തിലെ ആരംഭങ്ങളുടെ ദൈവമായ ജാനസ് ലാനുയാരിയസ് എന്ന ദേവന്റെ പേരാണ് ഗ്രിഗോറിയന്‍ കലണ്ടറിലെ ആദ്യമാസമായ ജനുവരിയ്ക്ക് നല്‍കിയിരിയ്ക്കുന്നത്.

ലാറ്റിന്‍ ഭാഷയില്‍ ശുദ്ധീകരണംഎന്നര്‍ത്ഥം വരുന്ന ഫെബ്രും എന്ന വാക്കില്‍ നിന്നാണ് ഈ പേര് നല്‍കിയിരിയ്ക്കുന്നത്.

റോമാക്കാരുടെ യുദ്ധദേവനായിരുന്ന മാര്‍സ്ഇല്‍ നിന്നാണ് ഈ പേര് വന്നത്.

തുറക്കുക എന്നര്‍ത്ഥം വരുന്ന aperire എന്ന ലാറ്റിന്‍ പദത്തില്‍ നിന്നുമാണ് ഈ പേര് വന്നത്.വസന്തത്തിന്റെ തുടക്കമാണ് ഇവിടെ ഉദ്ദേശിച്ചിരിയ്ക്കുന്നത്.

ഗ്രീക്ക് ദേവതയായ മായിയയുടെ പേരാണ് ഈ മാസത്തിന് നല്‍കിയിരിയ്ക്കുന്നത്.

ജൂപിറ്റര്‍ ദേവന്റെ ഭാര്യയായി പുരാതന റോമക്കാര്‍ കരുതിയിരുന്ന ജൂനോയില്‍ നിന്നുമാണ് ജൂണ്‍ എന്ന പേര്‍ സ്വീകരിച്ചത്.

ക്വിന്റിലസ്എന്ന് ആദ്യം പേര്‍ നല്‍കി. ശേഷം ജൂലിയസ് സീസര്‍ ജനിച്ചത് ഈ മാസത്തിലായതിനാല്‍ ജുലൈ എന്ന് പുനര്‍നാമകരണം ചെയ്തു.

പുരാതന റോമന്‍ കലണ്ടരില്‍ ആറാമത്തെ മാസമായി കരുതിയിരുന്നതിനാല്‍ ആറാമത്എന്നര്‍ത്ഥം വരുന്ന സെക്റ്റിലിസ്എന്ന ലാറ്റിന്‍ വാക്കാണ് ആദ്യം ഉപയോഗിച്ചത്.പിന്നീട് അഗസ്റ്റസ് ചക്രവര്‍ത്തിയുടെ ബഹുമാനാര്‍ത്ഥം ഓഗസ്റ്റ് എന്ന പേര് നല്‍കി.

ലാറ്റിന്‍ ഭാഷയില്‍ ഏഴ് എന്ന് അര്‍ത്ഥം വരുന്ന സെപ്റ്റംഎന്ന പദം ആണ് പേരിനടിസ്ഥാനം.

ലാറ്റിന്‍ ഭാഷയില്‍ എട്ട് എന്നര്‍ത്ഥം വരുന്ന ഒക്റ്റോ എന്ന പദമാണ് പേരിനടിസ്ഥാനം

ഒന്‍പത് എന്നര്‍ത്ഥം വരുന്ന നോവംഎന്ന ലാറ്റിന്‍ പദത്തില്‍ നിന്നുമാണ് ഈ പേര് സ്വീകരിച്ചത്.

ലാറ്റിന്‍ ഭാഷയില്‍ പത്ത് എന്നര്‍ത്ഥം വരുന്ന ഡിസം‌ബര്‍ റോമന്‍ കലണ്ടറില്‍ പത്താമത്തെ മാസമായിരുന്നു.

വര്‍ഷത്തിലെ മാസങ്ങളും ദിനങ്ങളും
ജനുവരി 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ഫെബ്രുവരി 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 (29) (30)
മാര്‍ച്ച് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ഏപ്രില്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
മേയ് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ജൂണ്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
ജൂലൈ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ഓഗസ്റ്റ് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
സെപ്റ്റംബര്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
ഒക്ടോബര്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
നവംബര്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
ഡിസംബര്‍     1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
"http://ml.wikipedia.org/wiki/%E0%B4%95%E0%B4%B2%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം