ആഴ്ച
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു ദിവസത്തിൽ കൂടുതലും, ഒരു മാസത്തേക്കാൾ കുറവുമായ സമയത്തിന്റെ ഒരു അളവാണ് ആഴ്ച. ഗ്രിഗോറിയൻ കലണ്ടർ ഏഴ് ദിവസങ്ങൾ ചേർന്നതിനെ ഒരു ആഴ്ചയായി കണക്കാക്കുന്നു. പുരാതന ഹിന്ദു, ബാബിലോണിയനൻ, ഹീബ്രു സംസ്കാരങ്ങൾ ഏഴ് ദിവസം ചേർന്നതിനെ ഒരു ആഴ്ചയായി കണക്കാക്കിയിരുന്നെങ്കിലും, മൂന്നു മുതൽ എട്ട് ദിവസങ്ങൾ ചേർന്ന് ഒരു ആഴ്ചയാവുന്നതായി പലയിടങ്ങളിലും കണക്കാക്കിയിരുന്നതായി ചരിത്രകാരന്മാർ പറയുന്നു. പ്രധാനമായും ചന്ത ദിവസങ്ങൾ കണക്കാക്കുന്നതിനും, മറ്റു വാണിജ്യ ഇടപാടുകൾക്കുമായിട്ടാവണം ആഴ്ച എന്നൊരു ഏകകം നിർമ്മിക്കപ്പെട്ടത്.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
ചൈന, ജപ്പാൻ വിയറ്റ്നാം എന്നിവിടങ്ങളിലെ ആഴ്ച